ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദ കൊലയാളിക്കെതിരെ മുൻ കരുതൽ ആവശ്യമെന്നു ചികിൽസാ വിദഗ്ധർ‌. ലോകാരോഗ്യ സംഘടന റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന രോഗമാണ് പകർച്ചവ്യാധി മഞ്ഞപ്പിത്ത രോഗം (വൈറൽ ഹെപ്പറ്റൈറ്റിസ്) 500 രാസപ്രവർത്തനങ്ങൾക്കാണു കരൾ നേതൃത്വം നൽകുന്നത്. ഭക്ഷണത്തിലെ കാർബോ ഹൈ‍്രേഡറ്റ്, പ്രോട്ടീൻ, കൊഴുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദ കൊലയാളിക്കെതിരെ മുൻ കരുതൽ ആവശ്യമെന്നു ചികിൽസാ വിദഗ്ധർ‌. ലോകാരോഗ്യ സംഘടന റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന രോഗമാണ് പകർച്ചവ്യാധി മഞ്ഞപ്പിത്ത രോഗം (വൈറൽ ഹെപ്പറ്റൈറ്റിസ്) 

500 രാസപ്രവർത്തനങ്ങൾക്കാണു കരൾ നേതൃത്വം നൽകുന്നത്. ഭക്ഷണത്തിലെ കാർബോ ഹൈ‍്രേഡറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നീ ഘടകങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് കരളാണ്.nരക്തത്തിൽ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി ശേഖരിച്ചു വയ്ക്കുന്നത് കരളാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നതും കരളാണ്. ഈ പ്രവർത്തനങ്ങളൊക്കെ തകരാറിലാകുന്നതുകൊണ്ടാണു കരൾ രോഗമുള്ളവരിൽ രക്തത്തിലെ ഷുഗർനില തകിടം മറിയുന്നത്.

ADVERTISEMENT

പ്രോട്ടീൻ ഘടകമായ ആൽബുമിന്റെ ഉത്പാദനം, കൊഴുപ്പ് ദഹിപ്പിക്കുന്ന പിത്തരസം ഉൽപാദനം, രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളുടെ ഉൽപാദനം, രക്തത്തിൽ കലരുന്ന വിഷവസ്തുക്കളെ അരിച്ചെടുക്കൽ, വൈറ്റമിനുകൾ സംഭരിക്കൽ, രോഗപ്രതിരോധ അവസ്ഥയ്ക്ക് ആക്കം കൂട്ടുക ഇവയെല്ലാം ചെയ്യുന്ന ഫാക്ടറിയാണ് കരൾ.

കരളിനു മാത്രമുള്ള കരുത്താണ് മുറിച്ചു നീക്കിയാലും 80% കലകൾ നശിച്ചാലും കരൾ  തിരിച്ചുവരവ് നടത്തും എന്നത്. മുക്കാൽഭാഗം മുറിച്ചു മാറ്റിയാലും രണ്ടുമാസം കൊണ്ടു പൂർവസ്ഥിതിയിൽ വളർന്നെത്തും. എന്നാൽ ഈ അറിവു തന്നെയാണു പലരേയും കരൾ നശിപ്പിക്കുന്നതിനുള്ള ഉത്തേജനമായി മാറുന്നത്. കരളല്ലേ, തിരിച്ചുവരുമെന്നു പറഞ്ഞ് അമിത മദ്യപാനം, നിയന്ത്രണമില്ലാത്ത ഭക്ഷണം ഇവയൊക്കെ ശീലിക്കുന്നവരുടെ ജീവനെടുക്കാനും കരൾ മതി.

ADVERTISEMENT

ശരീരത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന അവയവമാണ് കരൾ. കരളിനെ പീഡിപ്പിക്കാതിരിക്കുക എന്നതാണു ജീവൻ നിലനിർത്താൻ പ്രധാനം. ലോകത്ത് ഏറ്റവും അധികം പേരെ ബാധിക്കുന്നതും ഏറെപ്പേർ മരണമടയുന്നതുമായ രണ്ടാമത്തെ പകർച്ചവ്യാധിയാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. മഞ്ഞപ്പിത്തരോഗങ്ങൾ എ,ബി,സി,‍ഡി,ഇ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. എയും ഇയും ഏറെപ്പേർ മരിക്കാനിടയാക്കുന്നവയാണ്.

ഹെപ്പറ്റൈറ്റിസ് ബിസിഡി

ADVERTISEMENT

നമ്മുടെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് ബി,സി മഞ്ഞപ്പിത്തങ്ങൾ. മരണ സംഖ്യ വളരെക്കൂടുതലാണ് ഹെപ്പറ്റൈറ്റിസ് ബിയിൽ. ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനം പേർ ഹെപ്പറ്റൈറ്റിസ് സി. ബാധിതരാണ്. ലോക മരുന്നു വിപണിയുടെ ആറുശതമാനം ചെലവാകുന്നത് മഞ്ഞപ്പിത്തം ബി, സി ഇവ ചികില്സിക്കാനാണ്. ഹൈപ്പറ്റൈറ്റിസ് ബി വാക്സീൻ സൗജന്യമാണ്.

കളിക്കേണ്ട കരളിനോട്

ചികിത്സിക്കാത്ത ഹെപ്പറ്റൈറ്റിസ് ബി, സി രോഗത്തിന്റെ പരിണിത ഫലമാണ് സിറോസിസ്, കരൾ കാൻസർ ഇവ. മദ്യം കഴിച്ചാൽ സിറോസിസ് സാധ്യത കൂടും. മറ്റു കാരണങ്ങളുമുണ്ട്. വയർ വേദന, അസ്വസ്ഥത, വയറിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ജനനേന്ദ്രിയഭാഗത്തും ശരീരത്തിലുമുള്ള നീർവീക്കം, മഞ്ഞപ്പിത്തം, ഛർദി, ശ്വാസംമുട്ട്, പിച്ചുംപേയും പറയുക, പകൽസമയത്ത് കൂടുതൽ ഉറങ്ങുക, അർധബോധാവസ്ഥ, മോണയിൽ നിന്നും മലത്തിൽ നിന്നും രക്തം പോകൽ ഇവയൊക്കെ ലക്ഷണങ്ങളാണ്. പെട്ടെന്നാവും ഈ രോഗം ജീവനെടുക്കുക.

English Summary : Hepatitis and liver related diseases