തലവേദനയും കാഴ്ച അസ്വസ്ഥതകളുമായി ചികിത്സ തേടി; പരിശോധനയിൽ കണ്ടെത്തിയത് അന്യൂറിസം
തലവേദനയും കാഴ്ച അസ്വസ്ഥതകളുമായാണ് എറണാകുളം സ്വദേശിയായ 55 കാരി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയില്‍ ഭീമന്‍ വീക്കം (അന്യൂറിസം) കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ്

തലവേദനയും കാഴ്ച അസ്വസ്ഥതകളുമായാണ് എറണാകുളം സ്വദേശിയായ 55 കാരി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയില്‍ ഭീമന്‍ വീക്കം (അന്യൂറിസം) കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു ചെറിയ രക്തവീക്കത്തിനായി സര്‍ജിക്കല്‍ ക്ലിപ്പി ചികിത്സയും ഇവര്‍ നടത്തിയിരുന്നു.
രോഗലക്ഷണങ്ങളും, ധമനിവീക്കം കണ്ടെത്തിയ സ്ഥലവും വലുപ്പവും കണക്കിലെടുത്താണ് ഏറ്റവും ആധുനികമായ സില്‍ക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള ഫ്‌ളോ ഡൈവേര്‍ഷന്‍ പ്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിനു ശേഷം ധമനിവീക്കം സുഖപ്പെടുത്തുന്ന വിദഗ്ധരീതിയാണ് സില്‍ക്ക വിസ്ത വഴി ന്യൂറോ റേഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിയത്. ഉയര്‍ന്ന ദ്യശ്യപരതയും വിന്യാസവും ലഭിക്കുന്നത് കൊണ്ട് മികച്ച സുരക്ഷയും ഉറപ്പ് വരുത്തുന്നതാണ് സില്‍ക്ക് വിസ്ത സ്റ്റെന്റെന്നു ഡോക്ടർമാർ പറയുന്നു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തിയ പ്രക്രിയയിലൂടെ 48 മണിക്കൂറിനുള്ളില്‍ രോഗിയെ ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. വിജയ് ജയകൃഷ്ണന്‍ പറഞ്ഞു. തലച്ചോറിലെ ദുര്‍ഘടമായ സ്ഥലത്ത് കണ്ടെത്തുന്ന രക്തവീക്കങ്ങള്‍ സുരക്ഷിതമായി ചികിത്സിക്കുന്നതില്‍ സില്‍ക്ക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള പ്രക്രിയ ഏറെ ഫലപ്രദമാണ്.
തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. കഠിനമായ തലവേദന, മങ്ങിയ കാഴ്ച, ദ്യശ്യങ്ങള്‍ രണ്ടായി കാണുക , കണ്ണുകളിലെ വേദന, കൈകാലുകളില്‍ അനുഭവപ്പെടുന്ന തളര്‍ച്ച, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രക്തവീക്കത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.
ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. വിജയ് ജയകൃഷ്ണന്‍, ഡോ. ദിലീപ് പണിക്കര്‍, സീനിയര്‍ കണ്‍സല്‍റ്റന്റ് ന്യൂറോ സര്‍ജറി ഡോ. ജിതേന്ദ്ര, കണ്‍സല്‍ട്ടന്റ് അനസ്തീസിയ & ക്രിട്ടിക്കല്‍ കെയര്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സ നടത്തിയത്.
English Summary : Aneurysm symptoms and treatment