ഡെൽറ്റ വകഭേദം ചിക്കൻപോക്‌സ് പോലെ എളുപ്പം പടരുന്നതായി റിപ്പോർട്ട്
കോവിഡിന്റെ ഡെൽറ്റ വകഭേദം ചിക്കൻപോക്‌സ് പോലെ എളുപ്പം പടരുന്നതായും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അണുബാധ ഉണ്ടാക്കുന്നതായും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത ഡെൽറ്റ വകഭേദം ഒരാളിൽ നിന്ന് അടുത്തയാളിലേക്ക് എബോളയേക്കാളും

കോവിഡിന്റെ ഡെൽറ്റ വകഭേദം ചിക്കൻപോക്‌സ് പോലെ എളുപ്പം പടരുന്നതായും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അണുബാധ ഉണ്ടാക്കുന്നതായും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത ഡെൽറ്റ വകഭേദം ഒരാളിൽ നിന്ന് അടുത്തയാളിലേക്ക് എബോളയേക്കാളും ജലദോഷ പനിയേക്കാളും വേഗത്തിൽ പടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ സാർസ്, എബോള പോലുള്ള വൈറസുകളുടെ അത്ര മരണനിരക്ക് ഡെൽറ്റ വകഭേദത്തിനുണ്ടാവില്ലെന്ന് സിഡിസി പറയുന്നു.
വാക്‌സീൻ എടുത്തവരിലും എടുക്കാത്തവരിലും ഏതാണ്ട് സമാനമായ വൈറൽ ലോഡാണ് ഡെൽറ്റ വകഭേദം ഉണ്ടാക്കുന്നതെന്നും സിഡിസി റിപ്പോർട്ട് സൂചന നൽകി. ഡെൽറ്റ ബാധിച്ച വാക്‌സീൻ എടുത്ത വ്യക്തിക്ക് വാക്‌സീൻ എടുക്കാത്ത വ്യക്തിക്ക് സമാനമായ തോതിൽ മറ്റുള്ളവരിലേക്ക് വൈറസ് പടർത്താനാകുമെന്നും സിഡിസി നടത്തിയ പഠനത്തിൽ കണ്ടെത്തി.
വാക്‌സിനേഷൻ എടുത്താലും ഇല്ലെങ്കിലും ഡെൽറ്റ ബാധിച്ച പ്രായമായവർ ആശുപത്രിയിൽ പ്രവേശിക്കപ്പെടാനും മരണപ്പെടാനുമുള്ള സാധ്യത യുവാക്കളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. വാക്‌സീൻ എടുത്തവർക്ക് വൈറസ് പിടി പെട്ടാൽ രോഗബാധയുണ്ടായില്ലെങ്കിലും അവർക്ക് മറ്റുള്ളവരിലേക്ക് ഡെൽറ്റ വകഭേദം പരത്താൻ കഴിഞ്ഞേക്കുമെന്ന് എമോറി വാക്‌സീൻ സെന്റർ മേധാവി വാൾട്ടർ ഒറൻസ്റ്റീൻ സിഡിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു.
ഡെൽറ്റ വകഭേദത്തെ പിടിച്ചു കെട്ടാൻ കടുത്ത നടപടികൾ ആവശ്യമാണെന്ന് സിഡിസി ഡയറക്ടർ ഡോ. റോഷൽ. പി. വലൻസ്‌കിയും കൂട്ടിച്ചേർത്തു.
English Summary : Delta variant spreads as easily as chickenpox