ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ ചികിത്സയും
തന്റെ ലിംഗബോധത്തിനു ചേർന്ന തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളാണ് പൊതുവിൽ ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ ഇവക്ക് തയാറാവുന്നത്. ഇത്തരത്തിലുള്ള മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക്, പുറമെ നിന്ന് ലൈംഗിക ഹോർമോണുകൾ നൽകി അവർ ആഗ്രഹിക്കുന്ന ശാരീരിക-മാനസിക പ്രത്യേകതകൾ
തന്റെ ലിംഗബോധത്തിനു ചേർന്ന തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളാണ് പൊതുവിൽ ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ ഇവക്ക് തയാറാവുന്നത്. ഇത്തരത്തിലുള്ള മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക്, പുറമെ നിന്ന് ലൈംഗിക ഹോർമോണുകൾ നൽകി അവർ ആഗ്രഹിക്കുന്ന ശാരീരിക-മാനസിക പ്രത്യേകതകൾ
തന്റെ ലിംഗബോധത്തിനു ചേർന്ന തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളാണ് പൊതുവിൽ ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ ഇവക്ക് തയാറാവുന്നത്. ഇത്തരത്തിലുള്ള മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക്, പുറമെ നിന്ന് ലൈംഗിക ഹോർമോണുകൾ നൽകി അവർ ആഗ്രഹിക്കുന്ന ശാരീരിക-മാനസിക പ്രത്യേകതകൾ
തന്റെ ലിംഗബോധത്തിനു ചേർന്ന തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളാണ് പൊതുവിൽ ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ ഇവക്ക് തയാറാവുന്നത്. ഇത്തരത്തിലുള്ള മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക്, പുറമെ നിന്ന് ലൈംഗിക ഹോർമോണുകൾ നൽകി അവർ ആഗ്രഹിക്കുന്ന ശാരീരിക-മാനസിക പ്രത്യേകതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ചികിത്സയാണ് ഹോർമോൺ ചികിത്സ. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായും, അതെല്ലാതെ ഹോർമോൺ ചികിത്സക്ക് മാത്രമായും ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഈ സേവനം തേടാറുണ്ട്.
ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് പൊതുവിൽ ഹോർമോൺ ചികിത്സ നൽകുക. പ്രത്യേക പരിശീലനം ലഭിച്ച ഫിസിഷ്യന്മാരും ഈ സേവനം മറ്റു രാജ്യങ്ങളിൽ നൽകാറുണ്ട്. ഹോർമോൺ ചികത്സ തുടങ്ങുന്നതിനു മുൻപ് മാനസികാരോഗ്യ സേവനങ്ങൾ തേടുന്നത് ചികിത്സയുമായി കൂടുതൽ സഹകരിക്കാൻ വ്യക്തികളെ സഹായിക്കും. അതുകൊണ്ട് ഹോർമോണുകൾ തുടങ്ങും മുൻപ് മാനസികാരോഗ്യ പരിശോധനയും സേവനങ്ങളും ഉറപ്പാക്കുന്നത് അഭികാമ്യമാണ്.
ഓരോ വ്യക്തിയുടെയും താല്പര്യം, ഗുണദോഷങ്ങളുടെ വിലയിരുത്തൽ, ശാരീരിക- മാനസികാരോഗ്യം, സാമൂഹിക സാമ്പത്തിക വശങ്ങൾ ഇവ വിലയിരുത്തിയതിനു ശേഷം വേണം ഹോർമോൺ ചികിത്സ ആരംഭിക്കാൻ.
ഹോർമോൺ ചികിത്സക്കുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ?
∙ ഹോർമോൺ ചികിത്സയുടെ ആവശ്യകത, ചികിത്സ എടുക്കാനുള്ള വ്യക്തിയുടെ മാനസികമായ ഫിറ്റ്നസ് ഇവ വ്യക്തമാക്കുന്ന ഒരു മാനസികാരോഗ്യ വിദഗ്‌ധന്റെ റഫറൻസ്.
∙ ആൾക്ക് കുറെ കാലമായി നീണ്ടു നിൽക്കുന്ന ജൻഡർ ഡിസ്ഫോറിയ/ഇൻകോൺഗ്രുവൻസ് ഉണ്ടെന്ന് രേഖപ്പെടുത്തിയിരിക്കണം.
∙ ചികിത്സ സംബന്ധിച്ചു തീരുമാനം എടുക്കാനും അതിനു സമ്മതം നൽകാനുമുള്ള കഴിവുണ്ടാകണം.
∙ ഓരോ രാജ്യത്തിനും അനുസരിച്ചു മേജർ ആകാനുള്ള പ്രായം എത്തിയിരിക്കണം.
∙ എന്തെങ്കിലും ശാരീരിക-മാനസിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ നിയന്ത്രിതാവസ്ഥയിൽ ആയിരിക്കണം.
ഹോർമോൺ ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങൾ
∙ ഹോർമോൺ ചികിത്സയ്ക്ക് എത്തുന്ന വ്യക്തിയോട്, ചികിത്സയെ കുറിച്ചും, അതുവഴി ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ചും, അതിനെടുക്കുന്ന സമയത്തെ കുറിച്ചും, ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങളെ കുറിച്ചും പറഞ്ഞു മനസിലാക്കുകയും, അതിനു ശേഷം വ്യക്തി ചികിസ സംബന്ധിച്ചുള്ള സമ്മതപത്രം നൽകുകയും വേണം.
∙ ഹോർമോണുകൾ നൽകി തുടങ്ങുന്നതിനു മുൻപ്, വ്യക്തിയുടെ ശാരീരിക ആരോഗ്യം ഉറപ്പാക്കണം. ചില രോഗാവസ്ഥകൾ ഉള്ളവർക്ക് ചില ഹോർമോണുകൾ നൽകാൻ പാടില്ല, ചില രോഗങ്ങൾ ഉള്ളവർക്ക് ചികിൽസയിൽ മാറ്റം വരുത്തേണ്ടതുണ്ട്. പ്രമേഹം, രക്താതിസമ്മർദ്ദം ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി അത് നിയന്ത്രിച്ചു നിർത്തണം.
∙ ഹോർമോൺ ചികിത്സമൂലം പ്രത്യുത്പാദന ക്ഷമതയിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ച് വ്യക്തിയോട് പറയുകയും, അവരുടെ താല്പര്യമനുസരിച്ചു ആവശ്യമെങ്കിൽ ബീജം/ അണ്ഡം ശേഖരിച്ചു സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണം.
∙ മാനസികാരോഗ്യ പരിശോധനയും സേവനങ്ങളും വ്യക്തിക്ക് ലഭിച്ചിട്ടുണ്ടോ എന്നും ഉറപ്പാക്കണം.
ഏതൊക്കെ തരത്തിലുള്ള ഹോർമോൺ ചികിത്സകളാണ് നൽകുക?
ഫെമിനൈസിങ്/സ്ത്രൈണത ഉണ്ടാക്കുന്ന ഹോർമോൺ ചികിത്സ:
∙ ട്രാൻസ് സ്ത്രീകളാണ് ഈ രീതിയിലുള്ള ഒരു മാറ്റം ആഗ്രഹിക്കുക. തന്റെ ശരീരത്തിലെ പുരുഷന്റേതായ പ്രത്യേകതകളെ തന്റെ ലിംഗബോധത്തിന് ചേർന്ന സ്ത്രീയുടെ ശാരീരിക പ്രതേകതകളാക്കി മാറ്റുകയാണ് ഹോർമോൺ ചികിത്സ വഴി അവർ ആഗ്രഹിക്കുന്നത്.
∙ സ്ത്രീ ശാരീരിക പ്രത്യേകതകൾ ഉണ്ടാക്കുന്ന ഈസ്ട്രജൻ ഹോർമോണുകളാണ് ഇതിൽ പ്രധാനമായി ഉപയോഗിക്കുക. ഈസ്ട്രജൻ ഗുളികളായോ, കുത്തിവെപ്പ് ആയോ, ശരീരത്തിൽ ഒട്ടിക്കാവുന്ന പാച്ചുകൾ ആയോ ഉപയോഗിക്കാം. ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾ, ആരോഗ്യം ഇവ കണക്കിലെടുത്തു വേണം ഹോർമോണിന്റെ ഡോസും ചികിത്സാ കാലയളവും തീരുമാനിക്കാൻ.
∙ എതേനൈൽ ഈസ്ട്രഡിയോൾ എന്ന ഈസ്ട്രജൻ ഹോർമോൺ ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. എന്നാൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഇത് ഉപയോഗിക്കുന്നവരിൽ കൂടുതലായി കണ്ടതുകൊണ്ട് ഉപയോഗം കുറയുകയും, പുതിയ തരത്തിലുള്ള ഈസ്ട്രജൻ ഹോർമോണുകൾ കൂടുതലായി ഉപയോഗിക്കാനും തുടങ്ങി.
∙ പുരുഷ സഹജമായ ശാരീരിക മാറ്റങ്ങൾക്കു കാരണമായ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ പ്രവർത്തനം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ആൻഡ്രജൻ മരുന്നുകളും ഇവിടെ ഉപയോഗിക്കാറുണ്ട്. പുരുഷ ശാരീരിക മാറ്റങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം വലിയ ഡോസിലുള്ള ഈസ്ട്രജൻ ഹോർമോണിന്റെ ആവശ്യകത കുറയ്ക്കാനും ഈ മരുന്നുകൾ സഹായിക്കും.
∙ പ്രോജെസ്റ്റീറോൺ ഹോർമോൺ സ്‌തന വളർച്ചയിൽ സഹായിക്കുമെങ്കിലും, ഇതുകൂടി നൽകുന്നത് കൂടുതൽ പ്രയോജനം ചെയ്യുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല വിഷാദം, ചില തരത്തിലുള്ള കാൻസറുകൾ ഇവയുടെ സാധ്യത കൂട്ടുന്നതിന് ഇടയാകും എന്നും പഠനങ്ങളിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടു ഇവയുടെ ഉപയോഗം നിലവിൽ കുറവാണ്
മാസ്കുലനൈസിങ്/പുരുഷ പ്രതേകതകൾ ഉണ്ടാക്കുന്ന ഹോർമോൺ ചികിൽസകൾ
∙ ട്രാൻസ് പുരുഷന്മാരാണ് ഇത്തരത്തിലുള്ള മാറ്റം ആഗ്രഹിക്കുക. സ്ത്രീയുടെ ശരീരത്തിൽ നിന്നും തങ്ങളുടെ ലിംഗ ബോധത്തിന് യോജിച്ച പുരുഷ ശരീരത്തിലേക്കുള്ള മാറ്റമാണ് ഇവർ ആഗ്രഹിക്കുന്നത്.
∙ പുരുഷന്റെ ശാരീരിക പ്രത്യേകതകൾക്ക് കാരണമായ ടെസ്റ്റോസ്റ്റിറോൺ ഹോർമോണാണ് പ്രധാനമായും ഇവർക്ക് നൽകുക. ആർത്തവ ചക്രം നിൽക്കുക, രോമ വളർച്ച കൂട്ടുക തുടങ്ങി നിരവധി മാറ്റങ്ങൾ ഇതുമൂലം ഉണ്ടാകും.
ഹോർമോൺ ചികിത്സകൊണ്ടുള്ള ശാരീരിക മാറ്റങ്ങൾ
ഹോർമോൺ ചികിത്സ തുടങ്ങിയതിനു ശേഷം ഏതാനും മാസങ്ങൾ മുതൽ രണ്ടു വർഷം വരെ സമയമെടുത്താണ് ശാരീരിക മാറ്റങ്ങൾ വരിക. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാം.
∙ ഫെമിനൈസിങ് ഹോർമോൺ ചികിത്സകൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ
ശരീരത്തിലെ കൊഴുപ്പിന്റെ അളവിൽ മാറ്റം വരിക, ത്വക്ക് മാർദവമുള്ളതാകുക, പേശികൾ ശോഷിക്കുക, ലൈംഗിക താല്പര്യം ഉദ്ധാരണ ശേഷി ഇവ കുറയുക, സ്‌തന വളർച്ചയുണ്ടാകുക, വൃഷ്ണങ്ങളുടെ വലുപ്പം കുറയുക, ബീജങ്ങളുടെ എണ്ണം കുറയുക, താടിയും മീശയും കുറയുക, ചിലരിൽ കഷണ്ടി വരിക തുടങ്ങിയ മാറ്റങ്ങൾ ഈ കാലയളവിൽ ഉണ്ടാകും.
∙ മാസ്കുലനൈസിംഗ് ഹോർമോൺ ചികിത്സകൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ
ത്വക്ക് കൂടുതൽ എണ്ണമയം ഉള്ളതാവുക, പേശികളുടെ വലുപ്പം കൂടുക, രോമ വളർച്ച കൂടുക, സ്തനങ്ങളുടെ വളർച്ച കുറയുക, ആർത്തവം നീക്കുക, ശബ്ദം മാറുക, യോനി വരണ്ടതാവുകയും കൃസരിയുടെ വലിപ്പം കൂടുകയും ചെയ്യുക.
ഏതൊക്കെ വ്യക്തികൾക്കാണ് ഹോർമോൺ ചികിത്സ നൽകാൻ പാടില്ലാത്തത്?
∙ രക്തം കട്ടപടിക്കുന്ന രോഗാവസ്ഥ ഉളളവർ, ഈസ്ട്രജൻ സ്വാധീനത്തിൽ വളരുന്ന കാൻസറുകൾ, ഗുരുതരമായ കരള്‍ രോഗം ഇവയുള്ളവർക്ക് ഫെമിനൈസിങ് ഹോർമോൺ ചികിത്സ നൽകാൻ പാടില്ല.
∙ ഗർഭാവസ്ഥ, കടുത്ത ഹൃദയരോഗങ്ങൾ, ചില തരത്തിലുള്ള കാൻസറുകൾ, ഹീമോഗ്ലോബിന്റെ അളവ് കൂടുന്ന പോളിസൈത്തീമിയ എന്ന അവസ്ഥ ഇവയുള്ളവർക്ക് മാസ്കുലനൈസിങ് ഹോർമോൺ ചികിത്സ നൽകാൻ പാടില്ല.
∙ മറ്റു പല രോഗാവസ്ഥയിൽ ഉള്ളവരിലും കൃത്യമായ പരിശോധനയും, രോഗ നിയന്ത്രണവും എത്തിയതിനു ശേഷം വേണം ഹോർമോൺ ചികിത്സ ആരംഭിക്കാൻ.
ഹോർമോൺ ചികിത്സയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?
ഹോർമോൺ ചികിത്സ എടുക്കുന്ന സമയത്ത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ തുടർ പരിശോധനകൾ അത്യാവശ്യമാണ്. സാധാരണ കണ്ടുവരുന്ന പാർശ്വഫലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
∙ ഫെമിനൈസിങ് ഹോർമോൺ ചികിത്സയുടെ പാർശ്വഫലങ്ങൾ
സിരകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ( venous thromboembolism)- 40 വയസ് കഴിഞ്ഞവർ, അമിതവണ്ണമുള്ളവർ, വ്യായാമം ചെയ്യാത്തവർ, പുകവലിക്കുന്നവർ ഇവർക്ക് ഈ സാധ്യത കൂടുതലാണ്.
നെഞ്ച് വേദന, പക്ഷാഘാതം ഇവയുണ്ടാകാനുള്ള സാധ്യത കൂടാം.
രക്തത്തിൽ കൊളസ്ട്രോൾ കൂടാൻ സാധ്യതയുണ്ട്. രക്താതിസമ്മർദ്ദം, പ്രമേഹം ഇവയുടെ സാധ്യതയും കൂടാം.
കരൾവീക്കം ഉണ്ടാകാനും, പിത്താശയ കല്ലുകൾ ഉണ്ടാകനുമുള്ള സാധ്യതയും കൂടുതലാണ്.
പ്രത്യുൽപാദന ശേഷി കുറയാനും, ലൈംഗിക പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുമുണ്ട്.
∙ മാസ്കുലനൈസിങ് ഹോർമോൺ ചികിത്സയുടെ പാർശ്വഫലങ്ങൾ എന്തൊക്കെ?
ഹീമോഗ്ലോബിൻ്റെ അളവ് കൂടുന്നു പോളിസൈത്തീമിയ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത 50%വരെ കൂടാം.
ശരീര ഭാരം കൂടാനും, കൊഴുപ്പിന്റെ അളവ് കൂടാനും സാധ്യതയുണ്ട്.
രക്തത്തിൽ കൊളസ്ട്രോൾ കൂടാൻ സാധ്യതയുണ്ട്.
കരൾവീക്ക സാധ്യതയും കൂടുതലാണ്.
ഉന്മാദ രോഗാവസ്ഥ, ബൈപോളാർ ഡിസോർഡർ ഇവയുള്ളവർക്ക് രോഗ ലക്ഷണങ്ങൾ കൂടാനും കാർണാമാകം.
പ്രത്യുൽപാദന ശേഷി കുറയാനും, ലൈംഗിക പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുമുണ്ട്.
തുടർ പരിശോധനയും പരിചരണവും
കൃത്യമായ ഇടവേളകളിൽ തുടർ പരിശോധനകൾ നടത്തേണ്ടത് ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നതിനും, അതോടൊപ്പം ശാരീരിക - മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനും, പാർശ്വഫലങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും ആവശ്യമാണ്. ഹോർമോൺ ചികിത്സ തുടരുന്ന സമയത്തും മാനസികാരോഗ്യ സേവനങ്ങൾ തുടരുന്നത് കൂടുതൽ പ്രയോജനം ചെയ്യും.
English Summary : Gender reassignment surgery and hormone therapy