ഓര്‍മയില്ലേ ആ പ്ലസ്ടുക്കാരി സ്വാതി കൃഷ്ണയെ. മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് കരളിന്റെ പ്രവർത്തനം നിലച്ച് അവയവം മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ സ്വാതിയെ. കരൾ നൽകാൻ അമ്മയുടെ അനുജത്തി തയാറായപ്പോൾ ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ മുന്നിട്ടിറങ്ങിയ സ്വാതിയുടെ എടയ്ക്കാട്ടുവയൽ എന്ന ഗ്രാമത്തിനൊപ്പം

ഓര്‍മയില്ലേ ആ പ്ലസ്ടുക്കാരി സ്വാതി കൃഷ്ണയെ. മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് കരളിന്റെ പ്രവർത്തനം നിലച്ച് അവയവം മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ സ്വാതിയെ. കരൾ നൽകാൻ അമ്മയുടെ അനുജത്തി തയാറായപ്പോൾ ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ മുന്നിട്ടിറങ്ങിയ സ്വാതിയുടെ എടയ്ക്കാട്ടുവയൽ എന്ന ഗ്രാമത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓര്‍മയില്ലേ ആ പ്ലസ്ടുക്കാരി സ്വാതി കൃഷ്ണയെ. മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് കരളിന്റെ പ്രവർത്തനം നിലച്ച് അവയവം മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ സ്വാതിയെ. കരൾ നൽകാൻ അമ്മയുടെ അനുജത്തി തയാറായപ്പോൾ ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ മുന്നിട്ടിറങ്ങിയ സ്വാതിയുടെ എടയ്ക്കാട്ടുവയൽ എന്ന ഗ്രാമത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓര്‍മയില്ലേ ആ പ്ലസ്ടുക്കാരി സ്വാതി കൃഷ്ണയെ. മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് കരളിന്റെ പ്രവർത്തനം നിലച്ച് അവയവം മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ സ്വാതിയെ. കരൾ നൽകാൻ അമ്മയുടെ അനുജത്തി തയാറായപ്പോൾ ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ മുന്നിട്ടിറങ്ങിയ സ്വാതിയുടെ  എടയ്ക്കാട്ടുവയൽ എന്ന ഗ്രാമത്തിനൊപ്പം നാമൊന്നാകെ കൈപിടിച്ചു സ്വരുക്കൂട്ടിയത്. അവളുടെ വളർച്ചയുടെ ഓരോ പടവുകളും സ്വന്തം വീട്ടിലെ കുട്ടിയുടേതായി കണ്ട് സന്തോഷിച്ചത്. അന്നത്തെ ആ പ്ലസ്ടുക്കാരി ഇന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് അവസാന വർഷ പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. ഏറെ പ്രിയപ്പെട്ട റെയ്നി ചിറ്റയുടെ കരളുമായി വിജയകരമായ ഒൻപതു വർഷം പിന്നിട്ടിരിക്കുന്നു. ലോക അവയവദാന ദിനമായ ഇന്ന് സ്വാതികൃഷ്ണ മനോരമ ഓൺലൈനോടൊപ്പം ചേരുകയാണ്.

ആ ദിവസങ്ങളൊന്നും ഇപ്പോഴും ഓർമയിലില്ല

സ്വാതി കൃഷ്ണ
ADVERTISEMENT

പ്ലസ് വൺ പരീക്ഷ കഴിഞ്ഞതിനു പിന്നാലെയാണ് കടുത്ത മഞ്ഞപ്പിത്തബാധമൂലം കിടപ്പിലായത്. അതിനു ശേഷം കരളിന്റെ പ്രവർത്തനം നിലച്ചതോ കരൾ മാറ്റിവയ്ക്കുന്ന അവസ്ഥയിലെത്തിയതോ ഒന്നും ഞാനറിഞ്ഞിരുന്നില്ല. ബോധരഹിതയായിരുന്നു. ബോധം വീണു കഴിഞ്ഞപ്പോഴേക്കും ചിറ്റയുടെ കരൾ എന്റെ ഉള്ളിൽ തുടിക്കുന്നുണ്ടായിരുന്നു. പതിയെ പതിയെയാണ് ഞാൻ ഓരോ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയത്. അതിനുശേഷം നീണ്ട ആശുപത്രി വാസവും പിന്നീട് സുരക്ഷയെക്കരുതി ആശുപത്രിക്കു സമീപംതന്നെ വാടക വീട്ടിൽ കഴിഞ്ഞതുമെല്ലാം ഒരു സ്വപനം പോലെ ഇപ്പോഴും ഉള്ളിലുണ്ട്. എന്റെ ജീവനു വേണ്ടി പ്രാർഥിച്ച, എനിക്കായി പണം സ്വരൂപിച്ചു നൽകിയ എന്റെ എടയ്ക്കാട്ടു വയൽ ഗ്രാമം, ലോകമെമ്പാടുമുള്ള സുമനസ്സുകൾ, ഇതിനൊക്കെ അപ്പുറമായി കണ്ണിമ ചിമ്മാതെ എനിക്കു കാവലിരുന്ന മുപ്പത്തിമുക്കോടി ദൈവങ്ങൾ, എപ്പോഴും നന്ദിയോടെ ഓർക്കുന്ന അമൃത ആശുപത്രിയിലെ നഴ്സുമാരും ഡോക്ടർമാരും... ഇങ്ങനെ നന്ദി പറഞ്ഞാൽ നീണ്ടുപോകുന്ന ഒരു നിരതന്നെയുണ്ട്.

പിന്നീട് പ്ലസ്ടു പഠനം കുറേക്കാലം ഓൺലൈയി വീട്ടിലിരുന്നുതന്നെയായിരുന്നു. അധ്യാപകരും സുഹൃത്തുക്കളുമൊക്കെ ഏറെ സഹായിച്ചു. അതിനു പ്രതിഫലമായി ഞാനവർക്ക് സമപർപ്പിച്ചത് എന്റെ പ്ലസ്ടു ഫലം തന്നെയായിരുന്നു. അവരുടെയെല്ലാം സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണ് എനിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ സാധിച്ചത്. 

ചാർട്ടേഡ് അക്കൗണ്ടന്റാകണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ബികോം കഴിഞ്ഞ ശേഷം സിഎയ്ക്കു ചേർന്നു. ഇപ്പോൾ അവസാന വർഷ പരീക്ഷയുടെ തിരക്കിലാണ്. 

സ്വാതി സഹോദരി ശ്രുതി കൃഷ്ണയ്ക്കൊപ്പം

പ്രവർത്തിക്കണം അവർക്കായി, നൽകണം മാനസിക പിന്തുണ

ADVERTISEMENT

കഴിഞ്ഞ ആഴ്ച ഞാൻ അമൃത ആശുപത്രിയിൽ റിവ്യു ചെക്കപ്പിനായി പോയിരുന്നു. ആദ്യമൊക്കെ ആറു മാസം കൂടുമ്പോഴുള്ള ചെക്കപ്പ് ഇപ്പോൾ ഒരു വർഷമായി മാറി. ശരിക്കും പറഞ്ഞാൽ അവിടെ ചെന്നപ്പോഴാണ് കരൾ മാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന അനേകം രോഗികൾ അവിടെ മാത്രമുണ്ടെന്ന് അറിയുന്നത്. ഇതുപോലെ എത്ര ആശുപത്രികളിൽ എന്തുമാത്രം രോഗികൾ ഉണ്ടാകും. പലരും എന്നെ കാണുമ്പോൾ, എന്റെ കരൾ മാറ്റിവച്ചതാണെന്ന് അറിയുമ്പോൾ വന്ന് ഓരോരോ സംശയങ്ങളൊക്കെ ചോദിക്കാറുണ്ട്. വളരെ പോസിറ്റീവായി അവർക്കു എന്നെ ഉദാഹരണമാക്കി വലിയ പ്രതീക്ഷ നൽകാറുണ്ട്. 

സ്വാതി കൃഷ്ണ അച്ഛനും അമ്മയ്ക്കും ചിറ്റയ്ക്കും ഒപ്പം

പലർക്കും ശസ്ത്രക്രിയ കഴിഞ്ഞാലുള്ള പ്രശ്നങ്ങളാണ് അറിയേണ്ടത്. ഇതുവരെ എനിക്കു യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് പറയുമ്പോൾ അവരുടെയൊക്കെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തിളക്കം കാണാം. ഒരുപക്ഷേ ഞാൻ അബോധാവസ്ഥയിലായിരുന്നതു കൊണ്ടാകാം ഈ ഘട്ടങ്ങളിലൂടെ എനിക്കു കടന്നു പോകേണ്ടി വരാഞ്ഞത്. ഇതൊക്കെ മനസ്സിലാക്കിയുള്ള ബോധമനസ്സിലായിരുന്നെങ്കിൽ ഇവരിൽ പലരും ചോദിക്കുന്ന ചോദ്യങ്ങളും അതിലുപരി ഒരു പ്ലസ്ടുക്കാരിയുടെ ആശങ്കകളുമൊക്കെ എനിക്കും ഉണ്ടാകുമായിരുന്നിരിക്കാം. 

ആധുനിക വൈദ്യശാസ്ത്രം ഇത്രയും വളർന്ന സ്ഥിതിക്ക് നമ്മൾ ശരിയായ ചികിത്സ തേടുക, ചികിത്സിക്കുന്ന ഡോക്ടറിൽ വിശ്വാസമർപ്പിക്കുക, ഇനി പുതിയൊരു ജീവിതം തുടങ്ങാൻ പോകുകയാണെന്ന് ഉറപ്പിക്കുക, മാനസിക പിന്തുണ നൽകുന്നവരെ കൂടെ നിർത്തുക, പ്രാർഥിക്കുക... 

കുടുംബാംഗങ്ങളോടൊപ്പം

പഠനത്തിന്റെ തിരക്കായതിനാൽ പല കാര്യങ്ങളിലും ആക്ടീവായി പങ്കെടുക്കാൻ സാധിക്കത്തതിന്റെ വിഷമമാണ് ഇപ്പോൾ എനിക്കുള്ളത്. കരൾ മാറ്റിവച്ചവരുടെ ഒരു വാട്സാപ് ഗ്രൂപ്പുണ്ട്. അതിൽപ്പോലും പലപ്പോഴും ആക്ടീവാകാൻ സാധിക്കാറില്ലെന്നതാണ് സത്യം. കോഴ്സ് ഒന്നു കഴിഞ്ഞിട്ടു വേണം സമാധാനമായി ഈ രംഗത്തു സജീവമാകാൻ. പല കാര്യങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ കഴിയുന്നതു പോലെയുള്ള മാനസിക പിന്തുണ ദുരിതം അനുഭവിക്കുന്നവർക്കു നൽകണം. ഏവരെയും ചേർത്തു പിടിക്കണം. പുതിയൊരു അവയവം സ്വീകരിച്ച് പുതിയൊരു ജീവിതത്തിലേക്കു കടക്കുകയാണെന്ന് ബോധ്യപ്പെടുത്തണം. ഇതിനൊക്കെ എന്നെത്തന്നെ ഉദാഹരണമാക്കി കാര്യങ്ങൾ പറയണം. അവയവമാറ്റ ശസ്ത്രക്രിയ വേണ്ടവർക്ക് യാതൊരു ആശങ്കയുമില്ലാതെ, വളരെ ധൈര്യപൂർവം അതു നേരിടാൻ സജ്ജരാക്കണം.

ADVERTISEMENT

ചേർത്തു പിടിച്ച ചിറ്റ, ആശങ്കയോടെ നിന്ന അച്ഛനും അമ്മയും

ആശുപത്രിയിൽ ചെല്ലുമ്പോൾ എന്നോട് ആരെങ്കിലുമൊക്കെ വന്ന് സംശയങ്ങൾ ചോദിക്കുമ്പോൾ അച്ഛനും അമ്മയും വർഷങ്ങൾക്കു മുൻപ് ഐസിയുവിനു മുന്നിൽ കണ്ണീരൊഴുക്കി ഇതേ ആശങ്കയോടെ നിന്ന കഥ പറയാറുണ്ട്. ഐസിയുവിനകത്ത് അബോധാവസ്ഥയിൽ മകൾ, കരൾ മാറ്റി വച്ചാലേ രക്ഷയുള്ളുവെന്ന ഡോക്ടർമാരുടെ വാക്കുകൾ, കരൾ നൽകാൻ തയാറായി പ്രിയ ചിറ്റ മുന്നോട്ടു വന്നപ്പോൾ അവയവദാനവുമായി ബന്ധപ്പെട്ടുവന്ന എന്തൊക്കെയോ നൂലാമാലകൾ, അവസാനം അതെല്ലാം ശരിയായപ്പോഴേക്കും ശസ്ത്രക്രിയയ്ക്കായി വേണ്ടുന്ന ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന് അറിയാത്ത ആധി. ഇതൊക്കെ ഞാൻ കണ്ടറിഞ്ഞില്ലെങ്കിലും മനസ്സിൽ പല പ്രാവശ്യം ഈ ഘട്ടങ്ങൾ തരണം ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ സഹായം ചോദിച്ചു വരുന്നവരെ ഒരിക്കലും നിറകണ്ണുകളോടെ മടക്കി അയയ്ക്കരുതെന്നും അവരെ ചേർത്തു പിടിക്കണമെന്നും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. അവരനുഭവിച്ച വേദന മറ്റൊരാൾക്കും ഉണ്ടാകരുതേ എന്ന് പ്രാർഥിക്കാറുമുണ്ട്.

ശ്രദ്ധ വേണം ഈ കാര്യങ്ങളിലും

ഇപ്പോൾ ആരോഗ്യം വളരെ നന്നായി പോകുന്നു, ശരീരഭാരം നിയന്ത്രിച്ചു നിർത്താനായി ദിവസവും വ്യായാമം ചെയ്യുന്നുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിയാതെ ശ്രദ്ധിക്കുന്നുണ്ട്. എണ്ണയിൽ വറുത്തതും പൊരിച്ചതും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന ഭക്ഷണങ്ങളൊന്നും അധികം കഴിക്കാറില്ല. ഒരു വർഷം കൂടുമ്പോഴാണ് റിവ്യു ചെക്കപ്പിനായി പോകുന്നത്. എന്തെങ്കിലും അസ്വസ്ഥത തോന്നിയൽ ഡോക്ടറെ വിളിച്ചു ചോദിക്കും.  ചെറിയ പനി ആയാലും ശസ്ത്രക്രിയ ചെയ്ത ഡോ. സുധീന്ദ്രനെ വിളിച്ചു ചോദിച്ച് ഡോക്ടര്‍ പറയുന്നതനുസരിച്ചാണ് മരുന്ന് കഴിക്കുന്നത്. കരളിൽ കൂടി പോകുന്ന മെഡിസിനും അല്ലാത്തയുമുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ മരുന്നു കഴിക്കാറുള്ളു. 

English Summary : Organ recipient Swathy Krishna talks about her life after the lransplant