നടി ശരണ്യ ശശിയുടെ വിയോഗതോടൊപ്പം കാൻസർ ഒരു താരമായി നിറഞ്ഞു നിൽക്കുകയാണ്. പത്തു ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടും ജീവിതം തിരിച്ചു പിടിക്കാൻ പടപൊരുതി ഒടുവിൽ അവൾ കാൻസർ എന്ന മഹാമാരിക് മുന്നിൽ കീഴടങ്ങി. സോഷ്യൽ മീഡിയയിലെ സഹായഹസ്തങ്ങളിൽ അധികവും വില്ലൻ കാൻസർ തന്നെ. എന്നാൽ ഇതിന്റെ തുടക്കം എങ്ങനെ മനസിലാകാൻ

നടി ശരണ്യ ശശിയുടെ വിയോഗതോടൊപ്പം കാൻസർ ഒരു താരമായി നിറഞ്ഞു നിൽക്കുകയാണ്. പത്തു ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടും ജീവിതം തിരിച്ചു പിടിക്കാൻ പടപൊരുതി ഒടുവിൽ അവൾ കാൻസർ എന്ന മഹാമാരിക് മുന്നിൽ കീഴടങ്ങി. സോഷ്യൽ മീഡിയയിലെ സഹായഹസ്തങ്ങളിൽ അധികവും വില്ലൻ കാൻസർ തന്നെ. എന്നാൽ ഇതിന്റെ തുടക്കം എങ്ങനെ മനസിലാകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ശരണ്യ ശശിയുടെ വിയോഗതോടൊപ്പം കാൻസർ ഒരു താരമായി നിറഞ്ഞു നിൽക്കുകയാണ്. പത്തു ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടും ജീവിതം തിരിച്ചു പിടിക്കാൻ പടപൊരുതി ഒടുവിൽ അവൾ കാൻസർ എന്ന മഹാമാരിക് മുന്നിൽ കീഴടങ്ങി. സോഷ്യൽ മീഡിയയിലെ സഹായഹസ്തങ്ങളിൽ അധികവും വില്ലൻ കാൻസർ തന്നെ. എന്നാൽ ഇതിന്റെ തുടക്കം എങ്ങനെ മനസിലാകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ശരണ്യ ശശിയുടെ വിയോഗത്തോടെ കാൻസർ വീണ്ടും വാർത്തകളിൽ  നിറഞ്ഞു  നിൽക്കുകയാണ്. പത്തു ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടും ജീവിതം തിരിച്ചു പിടിക്കാൻ പടപൊരുതി ഒടുവിൽ അവൾ കാൻസർ എന്ന മഹാമാരിക്കു മുന്നിൽ കീഴടങ്ങി.  സോഷ്യൽ മീഡിയയിലും മറ്റും സഹായാഭ്യർഥന നടത്തുന്നവരിലേറെയും കാൻസർ രോഗികളാണ്. എന്നാൽ ഇതിന്റെ തുടക്കം എങ്ങനെ മനസിലാക്കാൻ സാധിക്കുമെന്ന് പറഞ്ഞു തരികയാണ് ജുവൈരിയ പി. കെ. കാൻസർ അതിജീവനം ഗ്രൂപ്പിൽ പങ്കുവച്ച ചില അനുഭവങ്ങൾ

അനുഭവം 1– കഥാപാത്രം ഞാൻ തന്നെ

ADVERTISEMENT

മോനു 2 വയസ് 4 മാസം. മുലകുടിയുണ്ട്. ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ മുലപ്പാൽ നിറഞ്ഞു തുളുമ്പും. മോൻ കുടിച്ചു കഴിഞ്ഞാൽ കല്ലുപോലെയുള്ള മാറിടം പതിയെ അയയും. എന്നാൽ ചെറിയ ഒരു ഭാഗത്തു മാത്രം അയയുന്നില്ല. ഒരു ഉറപ്പ് പോലെ. ചിലപ്പോൾ തോന്നിയതാവും. ഒരാഴ്ച നിരീക്ഷിച്ചു, തോന്നിയതല്ല. ഭർത്താവ് കൂടെയില്ല. ആർക്കെങ്കിലും കാണിച്ചു കൊടുത്താൽ നിസ്സാരമായി തള്ളിക്കളയും. അല്ലെങ്കിൽ പറഞ്ഞു ചിരിക്കും. സ്തനാർബുദ ചികിത്സ തേടിയ ബന്ധുവിനെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു. വേദന ഉണ്ടോ, ചുവപ്പ് ഉണ്ടോ, തോളിൽ മുഴ പോലെ ഉണ്ടോ എന്നീ ചോദ്യങ്ങൾക്ക് അങ്ങനെ ഒന്നുമില്ല എന്ന ഉത്തരം. എങ്കിൽ പാൽ കെട്ടിക്കിടന്നത്, ചിലപ്പോൾ തോന്നൽ മാത്രം. അങ്ങനെ അശ്വസിപ്പിച്ചു. എന്നാൽ ആ ആശ്വാസവാചകം എന്നെ ഒട്ടും സാന്ത്വനിപ്പിച്ചില്ല, അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ വിളിച്ചു കാര്യം പറഞ്ഞു. അവരും പറഞ്ഞു അതേ വാക്കുകൾ. ഇനി എന്ത് ചെയ്യും? കൊറോണയുടെ ഭയാനകത പേടിച്ചു വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്ന കാലം. ഉമ്മനോട്‌ പറഞ്ഞാൽ നേരിടാൻ പറ്റില്ല. മനസ്സിൽ ഉറപ്പിച്ച പോലെ ആയിരുന്നു പിന്നീടുള്ള നീക്കങ്ങൾ. ഭർത്താവും, കാര്യം പറഞ്ഞപ്പോൾ നിസാരമായി തള്ളിക്കളഞ്ഞു. തുടർന്നു ഗൈനക്ക് ഡോക്ടറെ കണ്ടു, സർജനെ കണ്ടു, മാമോഗ്രാം, ബയോപ്സി അങ്ങനെ അങ്ങനെ... ചികിത്സ തേടുമ്പോൾ 2 മാസം പിന്നിട്ടു, സ്റ്റേജ് 3 യിൽ എത്തിച്ചേർന്നു.  കീമോഡോക്ടർ ചോദിച്ചു, എന്തുകൊണ്ട് ഇത്ര വൈകി. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ഇതിലും വേഗത്തിൽ ഞാൻ മുന്നിട്ട് ഇറങ്ങേണ്ടതായിരുന്നു.

അനുഭവം2

കല്യാണത്തിന് പോവാൻ ഒരുങ്ങുന്ന അമ്പത് വയസ് പ്രായമുള്ള അമ്മയും അവരുടെ മകളും. അമ്മ ബ്ലൗസിന്റെ ആദ്യ ബട്ടൺ ഇടുന്നില്ല. പലപ്പോഴായി മകൾ അത് ശ്രദ്ധയിൽ പെടുത്തി. മകൾ അതിടാൻ ശ്രമിച്ചപ്പോൾ കൈ തട്ടി മാറ്റി. കാര്യം ചോദിച്ചപ്പോൾ ചെറിയ വേദന ഉണ്ടെന്നു പറഞ്ഞു. കൂടുതൽ പറയുന്നില്ല. മകൾ എളേമ്മയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവർ ഇടപെട്ട് ശരീരം പരിശോധിച്ചു. മുഴുവൻ ചുവന്നു പൊട്ടിയിരിക്കുന്നു. സ്റ്റേജ് നാല്. തുടർന്നു 6 മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.

അനുഭവം 3

ADVERTISEMENT

എനിക്ക് ബയോപ്സി റിസൾട്ട്‌ ജില്ലാ ആശുപത്രിയിൽ നിന്നും എത്തിച്ചു തന്നത് അവിടത്തെ നഴ്സിങ് അസിസ്റ്റന്റ് ആണ്. എന്റെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ അവർ പിനീട്‌ എന്റെ ചികിത്സാവിവരങ്ങൾ അന്വേഷിക്കുമായിരുന്നു. റേഡിയേഷൻ ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് അവർ ഒരു സംശയവുമായി എന്നെ തേടിയെത്തിയത്. ഒരു തടിപ്പ് അവരുടെ മാറിലും. എന്റെ അനുഭവം കേട്ടത് കാരണം സംശയം ആയിരിക്കുമോ എന്ന ആശങ്കയും അവർക്കുണ്ട്. ആശുപത്രിയിൽ ജോലി ചെയുന്ന അവരോട് സംശയം തീർക്കണം എന്നുതന്നെ ഞാൻ പറഞ്ഞു. സർജനെ കാണിക്കണം  അതേ.. കണ്ടു. ആദ്യപടി ബയോപ്സി എടുത്തു. കാൻസർ തന്നെ.. തുടക്കം മാത്രം. ഇപ്പോൾ അഞ്ചാമത്തെ കീമോ പൂർത്തിയായി.

ഇവിടെ എവിടെയാണ് എനിക്ക് ജാഗ്രത കുറവ് സംഭവിച്ചത്? തുടക്കം മുതൽ ബാത്‌റൂമിലെ നീളമുള്ള വലിയ കണ്ണാടിയിൽ നോക്കി ഞാൻ നിരീക്ഷിക്കുമായിരുന്നു. എന്നിട്ടും ഒരു ഫിസിഷനെ കാണാൻ മടിച്ചു. നിസാരവത്കരണം ആവാം. ഇനി വിഷയത്തിലേക്ക് കടന്നു വരാം. രണ്ടാമത്തെ അനുഭവമാണ് കൂടുതൽ ഭയക്കേണ്ടത്. ഭർത്താവ് കൂടെയില്ലാത്ത 40-50 പ്രായം കഴിഞ്ഞവരിൽ ഇത്തരം തടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആർക്ക് കാണിച്ചു കൊടുക്കും.. ആരോട് പറയും... ഗർഭാശയ കാൻസറിനു ചികിത്സ തേടി വന്ന പ്രായമായ അമ്മയുടെ കൂടെ വന്നവർ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു... 60 വയസ് പ്രായം കാണും.. അമ്മ സ്വന്തം വസ്ത്രങ്ങൾ അലക്കി ഇടുമ്പോൾ ഒരു ചെറിയ കോട്ടൺ തുണി അയലിൽ കണ്ടെത്തി. ആർത്തവം നിലച്ച അമ്മയ്ക്ക് എന്തിന് ഈ തുണി എന്ന ചോദ്യത്തിൽ നിന്നാണ് അമ്മയ്ക്ക് ഇടയ്ക്കിടെ ചെറിയ ബ്ലീഡിങ് ഉണ്ടാവുന്നുണ്ടെന്നു കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ കാൻസർ ആണെന്നും അറിഞ്ഞു.

ഇങ്ങനെയുള്ള എത്രയോ മറച്ചുവയ്ക്കലുകൾ ആയിരിക്കും നമ്മുടെ ഉറ്റവരുടെ ജീവൻ കവർന്നെടുക്കുന്നത്.  ഇതിൽ അഭ്യസ്ഥവിദ്യ എന്നോ തന്റേടം ഉള്ള ആൾ എന്നോ പ്രായം കുറവാണെന്നോ കൂടുതലെന്നോ വ്യത്യാസമില്ല..

ജാള്യത, നാണക്കേട്, നിസാരവത്കരണം, പൊടിക്കൈ പ്രയോഗങ്ങൾ അങ്ങനെ നിരവധി വിഷയങ്ങൾ ഇതിൽ കടന്നുകൂടിയിരിക്കുന്നുണ്ട്. 

ADVERTISEMENT

ഇതൊക്കെ അതിജീവിച്ചു വേണം നാം രോഗലക്ഷണങ്ങളിൽ നിന്നു കാൻസറിനെ കണ്ടെത്താൻ.. 

അനുഭവം 3 ൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. മുൻ അനുഭവങ്ങൾ കേട്ടറിയുകയും അവർ പറഞ്ഞതനുസരിച്ചു കൃത്യമായി ചികിത്സ തേടുകയും ചെയ്തു.  എല്ലാ മുഴകളും തടിപ്പുകളും കാൻസർ ആവണമെന്നില്ല. എന്നാൽ അവഗണിക്കരുത്.. സ്തനാർബുദം കൂടുതൽ പേരിൽ കണ്ടു വരുന്നു എന്നത് തന്നെയാണ് ഈ കുറിപ്പിന്  ആധാരം. നിങ്ങളുടെ ചുറ്റുപാടിലുമുള്ളവർക് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നത് തെറ്റാണ്. ചുരുങ്ങിയത് ഏറ്റവും അടുത്തുള്ള phc യിലെ ഡോക്ടറെ മടി കൂടാതെ കാണിക്കുക. വിജയിക്കാൻ ഒരു മനസുണ്ടെങ്കിൽ കാൻസറിനു മുന്നിൽ തോൽവി അസാധ്യമാണ്. ഭയം വേണ്ട ജാഗ്രത മതി.

English Summary : Cancer survivors experience and breast cancer symptoms