നിപ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതെങ്ങനെ? മുൻകരുതൽ എന്തെല്ലാം?
സാധാരണ വൈറസുകളുടേതിൽനിന്നു വ്യത്യസ്തമാണു നിപയുടെ ആക്രമണം. സാധാരണ വൈറസുകൾ നമ്മുടെ കോശങ്ങളിലെത്തും. എന്നിട്ടു കോശങ്ങളിലെ ജനിതകഘടന ഉപയോഗിച്ച് അതിനാവശ്യമുള്ള പ്രോട്ടീൻ ഉൽപാദിപ്പിക്കും. തുടർന്നു ‘കാപ്സിഡ്’ എന്നു പേരായ ചെറുപ്രോട്ടീൻ കവറുകൾ ഇവ കോശങ്ങൾക്കുള്ളിൽ പണിതുയർത്തും. പിന്നെ, വൈറസ് തന്റെ ജനിതകഘടന
സാധാരണ വൈറസുകളുടേതിൽനിന്നു വ്യത്യസ്തമാണു നിപയുടെ ആക്രമണം. സാധാരണ വൈറസുകൾ നമ്മുടെ കോശങ്ങളിലെത്തും. എന്നിട്ടു കോശങ്ങളിലെ ജനിതകഘടന ഉപയോഗിച്ച് അതിനാവശ്യമുള്ള പ്രോട്ടീൻ ഉൽപാദിപ്പിക്കും. തുടർന്നു ‘കാപ്സിഡ്’ എന്നു പേരായ ചെറുപ്രോട്ടീൻ കവറുകൾ ഇവ കോശങ്ങൾക്കുള്ളിൽ പണിതുയർത്തും. പിന്നെ, വൈറസ് തന്റെ ജനിതകഘടന
സാധാരണ വൈറസുകളുടേതിൽനിന്നു വ്യത്യസ്തമാണു നിപയുടെ ആക്രമണം. സാധാരണ വൈറസുകൾ നമ്മുടെ കോശങ്ങളിലെത്തും. എന്നിട്ടു കോശങ്ങളിലെ ജനിതകഘടന ഉപയോഗിച്ച് അതിനാവശ്യമുള്ള പ്രോട്ടീൻ ഉൽപാദിപ്പിക്കും. തുടർന്നു ‘കാപ്സിഡ്’ എന്നു പേരായ ചെറുപ്രോട്ടീൻ കവറുകൾ ഇവ കോശങ്ങൾക്കുള്ളിൽ പണിതുയർത്തും. പിന്നെ, വൈറസ് തന്റെ ജനിതകഘടന
സാധാരണ വൈറസുകളുടേതിൽനിന്നു വ്യത്യസ്തമാണു നിപയുടെ ആക്രമണം. സാധാരണ വൈറസുകൾ നമ്മുടെ കോശങ്ങളിലെത്തും. എന്നിട്ടു കോശങ്ങളിലെ ജനിതകഘടന ഉപയോഗിച്ച് അതിനാവശ്യമുള്ള പ്രോട്ടീൻ ഉൽപാദിപ്പിക്കും. തുടർന്നു ‘കാപ്സിഡ്’ എന്നു പേരായ ചെറുപ്രോട്ടീൻ കവറുകൾ ഇവ കോശങ്ങൾക്കുള്ളിൽ പണിതുയർത്തും. പിന്നെ, വൈറസ് തന്റെ ജനിതകഘടന വിഭജിച്ച് ഈ പ്രോട്ടീൻ കവറുകളിലേക്കു കയറ്റുകയും ഇവിടെനിന്നു പുതിയ വൈറസുകൾ പുറത്തിറങ്ങുകയും ചെയ്യും.
റെട്രോവൈറസ് എന്ന ഗണത്തിൽപെടുന്ന വൈറസാണു നിപ. ഡിഎൻഎ അല്ല, മറിച്ച് ആർഎൻഎ (റൈബോ ന്യൂക്ലിക് ആസിഡ്) ആണ് ഇതിലെ ജനിതകവസ്തു. ഇഴപിരിഞ്ഞു കിടക്കുന്ന ഗോവണിരൂപമാണു ജനിതകഘടന എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക. എന്നാൽ, നിപയുടെ കാര്യത്തിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ (സിംഗിൾ സ്ട്രാൻഡഡ് ആർഎൻഎ). ആർഎൻഎ എഡിറ്റിങ് എന്ന പ്രക്രിയയിലൂടെ, സ്വന്തം ആർഎൻഎയിൽ മാറ്റങ്ങൾ വരുത്തി വ്യത്യസ്ത പ്രോട്ടീനുകൾ നിപ്പ ഉൽപാദിപ്പിക്കും. സ്ഥലം, സാഹചര്യം എന്നിവ നോക്കി പുതിയ രൂപത്തിലാകും.
മനുഷ്യനിൽ പ്രവേശിക്കുന്നതെങ്ങനെ?
വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും നിപ വൈറസ് സാന്നിധ്യമുണ്ട്. വവ്വാൽ കടിച്ച പഴത്തിൽ നിപ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നൽകുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും. ഈ പഴം ഒരാൾ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണു നിപയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബി–ടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും.
രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപകൾ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബി–ടുവിൽ കടന്നു മസ്തിഷ്കജ്വരം വരുത്തും.
പ്രവേശനകവാടം
മനുഷ്യഭ്രൂണം രൂപംകൊള്ളുമ്പോൾ ഭ്രൂണകോശത്തിൽ ഉണ്ടാകുന്ന ഒരു പ്രോട്ടീനാണ് എഫ്രിൻ ബി–ടു. മനുഷ്യർ വളർന്നുകഴിഞ്ഞാലും ഈ പ്രോട്ടീൻ എല്ലാ മനുഷ്യരുടെയും തലച്ചോറിലെ നാഡീകോശങ്ങൾ, രക്തക്കുഴലിലെ സ്തരം എന്നിവയിൽ കാണും. ഈ പ്രോട്ടീനാണ് മനുഷ്യശരീരത്തിലേക്കുള്ള നിപയുടെ പ്രവേശനകവാടം.
വവ്വാലുകൾക്കു പുറമെ മറ്റു പക്ഷികളിലും മൃഗങ്ങളിലും ഇവ പടരുമോ?
സസ്തനികളിൽ മാത്രമേ നിപ വൈറസ് ബാധിക്കൂ. പക്ഷികളിലേക്കു പടരില്ല. സസ്തനികളിൽ മാത്രം കാണുന്ന പ്രത്യേക കോശങ്ങളിലാണു വൈറസ് ബാധിക്കുന്നത്.
നിപ സ്വയം തിരിച്ചറിയാൻ മാർഗമുണ്ടോ?
ഇല്ല. മറ്റു പനികൾക്കുള്ള ലക്ഷണങ്ങൾ തന്നെയാണിതിനും. പനി വന്നാലുടൻ ആശുപത്രിയിൽ പോകുകയാണ് ഏറ്റവും നല്ല മാർഗം.
സ്ഥിരീകരണം എങ്ങനെ?
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്‌ഷൻ വഴി വൈറസിനെ വേർതിരിച്ചെടുക്കാം. എലീസ പരിശോധനയിലൂടെയും തിരിച്ചറിയാം.
വേണ്ടത് മുൻകരുതൽ
∙ രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിനുശേേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
∙ സോപ്പ്/ആൽക്കഹോൾ ഹാൻഡ് റപുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙ രോഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക; വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
ആശുപത്രികളിൽ ശ്രദ്ധിക്കാൻ
∙ രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം.
∙ ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.
∙ രണ്ടു രോഗികളുടെ കട്ടിലുകൾ തമ്മിൽ ഒരു മീറ്റർ അകലം എങ്കിലും ഉറപ്പാക്കുക.
∙ രോഗമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി ഇടപെടുമ്പോൾ കയ്യുറകളും 95%വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന എൻ–95 മാസ്കും ധരിക്കണം.
∙ രോഗം ഉണ്ടെന്നു സംശയിക്കുന്ന രോഗിയെ പ്രവേശിപ്പിച്ചാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം.
∙ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആയിരിക്കണം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണം നടത്തണം.
English Summary : How does Nipah virus enter in human body