ആലുവ രാജഗിരി ആശുപത്രിക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് ഏഷ്യയുടെ 2021- ലെ രോഗീസുരക്ഷയ്ക്കുള്ള രാജ്യാന്തര പുരസ്കാരം. ഏഷ്യൻ ഹോസ്പിറ്റൽ മാനേജ്മെന്റ് അവാർഡുകളിലെ രോഗീ സുരക്ഷാ വിഭാഗത്തിൽ ഗോൾഡ് അവാർഡാണ് രാജഗിരി ആശുപത്രിയ്ക്ക് ലഭിച്ചത്. ആതുര സേവന രംഗത്ത് നൽകി വരുന്ന ഏഷ്യയിലെ തന്നെ പരമോന്നത ബഹുമതികളിലൊന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ രാജഗിരി ആശുപത്രിക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് ഏഷ്യയുടെ 2021- ലെ രോഗീസുരക്ഷയ്ക്കുള്ള രാജ്യാന്തര പുരസ്കാരം. ഏഷ്യൻ ഹോസ്പിറ്റൽ മാനേജ്മെന്റ് അവാർഡുകളിലെ രോഗീ സുരക്ഷാ വിഭാഗത്തിൽ ഗോൾഡ് അവാർഡാണ് രാജഗിരി ആശുപത്രിയ്ക്ക് ലഭിച്ചത്. ആതുര സേവന രംഗത്ത് നൽകി വരുന്ന ഏഷ്യയിലെ തന്നെ പരമോന്നത ബഹുമതികളിലൊന്നാണ്  ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുന്നതിനായി ആശുപത്രികൾ നടപ്പാക്കുന്ന നൂതന കണ്ടുപിടുത്തങ്ങളും പുരോഗമനപരമായ സമീപനങ്ങളും പരിഗണിച്ചു നൽകുന്ന ഈ പുരസ്കാരം.

രാജഗിരി ആശുപത്രിയിയിലെ നഴ്സിങ് വിഭാഗം TRIGON  എന്ന പേരിൽ പ്രഷർ അൾസർ മാനേജ്മെന്റ് സംവിധാനം വികസിപ്പിച്ചിരുന്നു. കിടപ്പു രോഗികൾക്ക് മെച്ചപ്പെട്ട പരിചരണവും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പ്രോജക്ടിലൂടെ കിടപ്പു രോഗികളിൽ സാധാരണയായി കണ്ടുവരുന്ന പ്രഷർ അൾസറിന്റെ വ്യാപനവും തീവ്രതയും കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില കൃത്യമായി മനസിലാക്കിയതിനു ശേഷം കിടക്കയിൽതന്നെ ആവശ്യമായ പരിചരണം നൽകുന്നതിന് ഇതു സഹായകമാണ്. നിലവിലെ സംവിധാനത്തിന്റെ പോരായ്മകൾ പഠിച്ചതിനു ശേഷം പ്രഷർ അൾസർ ബാധിതരുടെ പരിചരണത്തിനായി പ്രത്യേക ദിനചര്യകളും ആവിഷ്കരിച്ചിട്ടുണ്ട്. ട്രയാങ്കിൾ കുഷ്യൻ, പൊസിഷൻ ക്ലോക്ക് എന്നിവയാണ് TRIGON ടൂളിന്റെ പ്രധാന ഘടകങ്ങൾ.

ADVERTISEMENT

കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സെപ്റ്റംബർ 14 ന് വെർച്വലായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേർഡ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കാരൻ ലക്സ്ഫോർഡ് ആണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ആശുപത്രികളാണ് രാജഗിരി ആശുപത്രിക്കു പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

ആസിയാൻ രാജ്യങ്ങളിലെ ആശുപത്രി ഉടമകൾ, സി ഇ ഒ മാർ, വകുപ്പു മേധാവികൾ, ഇന്നോവേഷൻ ലീഡർമാർ തുടങ്ങി ഇരുപത്തി ഏഴായിരത്തിലധികം ആരോഗ്യ പ്രവർത്തകരുള്ള സംഘടനയാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് ഏഷ്യ (HMA). 2002 മുതൽ HMA ആസിയാൻ രാജ്യങ്ങളിലെ ആശുപത്രികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും നൂതനമായ രീതികൾ പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നു.

ADVERTISEMENT

English Summary : International award for Rajagiri Hospital