വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം.

വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കഴുകിയിട്ടും വൃത്തിയായില്ലെന്ന് ആശങ്കപ്പെട്ട് വീണ്ടും കൈ കഴുകുന്ന ഹരികൃഷ്ണനെന്ന കഥാപാത്രത്തെ ഓർക്കുന്നുണ്ടോ, നോർത്ത് 24 കാതം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ചത്? നമുക്കെല്ലാം പരിചയമുണ്ടാവും അത്തരം ആളുകളെ. പലർക്കും അവർ തമാശയ്ക്കുള്ള ഇരകളുമായിരിക്കും. ഇനി, വീടു പൂട്ടിയിറങ്ങിക്കഴിഞ്ഞ് പൂട്ടു ശരിക്കു വീണോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ, മോട്ടർ നിർത്തിയിരുന്നോ എന്നൊക്കെ വീണ്ടും ചെന്നു നോക്കുന്ന ഒരു മെനക്കേടു ശീലം നമ്മിൽ പലർക്കുമുണ്ടാവും. പൂട്ടിയെന്നുറപ്പിച്ചാലും ഒരു സംശയം. ഇതൊക്കെ സാധാരണയല്ലേ, എല്ലാവർക്കുമുള്ളതല്ലേ എന്നു നമ്മളതിനെ നിസ്സാരവുമാക്കും. ഈ രണ്ട് അവസ്ഥകളും തമ്മിൽ എന്താണു ബന്ധമെന്നു ചോദിച്ചാൽ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) എന്ന മനോനിലയുടെ രണ്ടു തലങ്ങളാണ് ഇവയെന്നു പറയാം. കുട്ടികളിലും മുതിർന്നവരിലുമൊക്കെ ഇതു പല തരത്തിലും തലത്തിലും കാണപ്പെടുന്നുണ്ട്. ചികിൽസയും കൗൺസിലിങ്ങും കൊണ്ടു ഭേദമാക്കാവുന്നതാണ് ഇവ.

 

ADVERTISEMENT

ഇത്തരം ചെറിയ പ്രശ്നങ്ങൾ മുതൽ മനോദൗർബല്യങ്ങൾ വരെ കൃത്യസമയത്തു തിരിച്ചറിഞ്ഞ് ചികിൽസ ആവശ്യമെങ്കിൽ ചെയ്യുകയെന്നത് അത്യന്താപേക്ഷിതമാണ്. വ്യക്തിയുടെ മാനസികാരോഗ്യമാണ് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപിന്റെ അടിസ്ഥാനം.

വ്യക്തികളിലെ മാനസിക അപഭ്രംശങ്ങളെപ്പറ്റിയും അവയെക്കുറിച്ചു സമൂഹം പുലർത്തുന്ന തെറ്റിദ്ധാരണകളെപ്പറ്റിയും അത്തരം പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും സംസാരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ

 

 

ADVERTISEMENT

ഭയങ്കര വൃത്തി, ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും പെർഫെക്‌ഷൻ വേണമെന്നു നിർബന്ധം, തെറ്റുകൾ വരുത്താൻ തീരെ താൽപര്യമില്ല.– ചിത്രയെന്ന 19 കാരി എന്റെയടുത്തെത്തിയത് ഈ പ്രശ്നങ്ങൾക്കു പരിഹാരം തേടിയാണ്. അന്ന് ഡിഗ്രി കഴിഞ്ഞ് പിജിക്കുള്ള പ്രവേശനപ്പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അവൾ. കൂടുതൽ വൃത്തിയുള്ളത് നല്ല ശീലമല്ലേ എന്നു സംശയിക്കുന്നവരോട്– ഇവിടെ ‘കൂടുതൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് Beyond the point of relevence എന്നാണ്. കുറച്ചു കൂടി വിശദമായി പറഞ്ഞാൽ, ഇത്ര പ്രാവശ്യം കൈകഴുകിയാലേ വൃത്തിയാകൂ, ഇത്ര മണിക്കൂറെടുത്ത് അടുക്കിപ്പെറുക്കിയാലേ സംതൃപ്തി കിട്ടൂ എന്നൊക്കെയുള്ള തോന്നൽ. അത്തരം തോന്നലുകൾക്ക് തീരെ യുക്തിയില്ല. അനുഭവിക്കുന്ന പ്രശ്നത്തെ വിചിത്രസ്വഭാവമെന്ന മട്ടിലാണ് അവളും വീട്ടുകാരും കണ്ടിരുന്നത്. കൂട്ടുകാരുമായി ചർച്ച ചെയ്തപ്പോഴാണ് ഒസിഡി ആണോ എന്ന് സംശയം തോന്നിയതും ചികിൽസ തേടി എന്റെ പക്കലെത്തിയതും.

 

വീട്ടുകാരോടു കാരണം പറഞ്ഞില്ല, അസഹിഷ്ണുത സഹിക്കാനാകാതെ പരിഹാരം തേടി

 

ADVERTISEMENT

വൃത്തി പോരെന്ന ധാരണയാൽ ഒരു കാര്യം തന്നെ പലതവണ ചെയ്യുന്ന ശീലമായിരുന്നു ആ കുട്ടിക്കുണ്ടായിരുന്നത്. സാധനങ്ങൾ സ്ഥാനം തെറ്റിക്കിടക്കുന്നതു കണ്ടാൽ മനസ്സമാധാനത്തോടെ പുറത്തിറങ്ങാനാവില്ല. വളരെയേറെ സമയമെടുത്ത് എല്ലാം അടുക്കോടെയും ചിട്ടയോടെയും വച്ച്, വൃത്തിയാക്കിയേ ഇറങ്ങൂ. ഫലമോ, എങ്ങും കൃത്യസമയത്ത് എത്താനാവില്ല. പക്ഷേ ഈ ഒരു കാരണത്താലാണ് സമയത്തിറങ്ങാൻ സാധിക്കാത്തത് എന്ന് അവൾ വീട്ടുകാരോടു പറഞ്ഞില്ല. വൈകാനുള്ള കാരണങ്ങളായി പല മുട്ടാപ്പോക്കു ന്യായങ്ങളും നിരത്തി. ഇനി വൃത്തിയാക്കാതെ പോകേണ്ടി വന്നാലോ, മാനസികമായി വളരെ ബുദ്ധിമുട്ടുകയും ചെയ്യും. തനിക്കെന്തോ പ്രശ്നമുണ്ടെന്നു തോന്നിയെങ്കിലും ഇതാണു തന്റെ പ്രശ്നമെന്ന് വീട്ടുകാരോടു പറയാൻ അവൾക്കായില്ല. ഒസിഡി എന്താണെന്നുള്ള ധാരണ അവൾക്കോ വീട്ടുകാർക്കോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മകളുടെ വൃത്തിശീലത്തെപ്പറ്റി വളരെ അഭിമാനത്തോടെ സംസാരിക്കുന്ന നിലപാടാണ് വീട്ടുകാരെടുത്തിരുന്നത്. എന്നാൽ മനഃശാസ്ത്രഭാഷയിൽ പറഞ്ഞാൽ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (ഒസിഡി) ആയിരുന്നു ആ കുട്ടിയുടെ പ്രശ്നം. ഔഷധത്തിലൂടെയും കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പിയിലൂടെയും പൂർണ്ണമായും ഭേദമാക്കാവുന്ന അവസ്ഥയാണത്. സാഹചര്യങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ദുരിതപൂർണ്ണമായ മാനസിക നിലയിൽനിന്ന് രക്ഷ നേടാനുള്ള പ്രൈമറി സെഷൻ കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് അവൾ മടങ്ങിയത്.

 

മനോദൗർബല്യമുള്ളവർ പഠിക്കില്ലല്ലോ

 

ആദ്യ സിറ്റിങ് കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങിയ അവളെ തുടർ ചികിൽസയ്ക്കായി കണ്ടതേയില്ല. രണ്ടര മാസത്തിനുശേഷം, കണ്ടാൽ പോലും തിരിച്ചറിയാൻ സാധിക്കാത്തവിധം വണ്ണംകൂടി, വിഷാദത്തിൽ മുങ്ങിയ കോലത്തിൽ അവൾ വീണ്ടുമെത്തി. വീർത്തു തൂങ്ങിയ കൺതടങ്ങളിൽ കറുപ്പു പടർന്ന്, മുഷിഞ്ഞ വേഷത്തിൽ വിഷാദത്തിന്റെ കയത്തിൽ മുങ്ങിയ പെൺകുട്ടി. അമ്മയുടെ അപക്വമായ ഒരു തീരുമാനമാണ് അവളെ അങ്ങനെയാക്കിയത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മകൾ എന്ന പരിഗണന നൽകാതെ, അവളോടു ചോദിക്കാതെ, മനോദൗർബല്യത്തിന് ചികിൽസ തേടിയ ആളുകൾക്ക് പഠിക്കാൻ കഴിയില്ല, വെറുതേ എന്തിന് പണം പാഴാക്കുന്നു എന്നു ചിന്തിച്ച് അവർ അവളുടെ അഡ്മിഷൻ കാൻസൽ ചെയ്തു. ഒസിഡി മാത്രമുണ്ടായിരുന്ന കുട്ടി ചികിൽസ പാതിയിൽ ഉപേക്ഷിച്ച് വിഷാദരോഗിയായി മടങ്ങിയെത്തിയതിനാൽ വിഷാദരോഗത്തിനുള്ള ചികിൽസയും അവൾക്കു നൽകേണ്ടി വന്നു. വീട്ടുകാരെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ഇപ്പോൾ തെറപ്പികളൊക്കെ നന്നായി പൂർത്തിയാക്കി അവൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിക്കഴിഞ്ഞു.

 

മാനസികാരോഗ്യത്തിന്റെ സാമൂഹിക തുലാസുകൾ

 

ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ തീം ‘മാനസികാരോഗ്യത്തിന്റെ സാമൂഹിക തുലാസുകൾ’ (Mental Health in an Unequal World) എന്നതാണ്. ഇന്നത്തെ സമൂഹത്തിൽ ആ വിഷയം ഏറെ പ്രസക്തമാണ്. മുൻപു പറഞ്ഞ സംഭവത്തിലെ പെൺകുട്ടിയുടെ വീട്ടുകാരുടേതു പോലെയുള്ള മനോഭാവങ്ങൾ വച്ചു പുലർത്തുന്നവർ ഇപ്പോഴുമുണ്ട്. മനോദൗർബല്യത്തിന് ചികിൽസ നേടുന്ന ആളുകൾക്ക് പഠിക്കാനോ ജോലി ചെയ്യാനോ കണക്കുകൂട്ടാനോ പണം കൈകാര്യം ചെയ്യാനോ വിവാഹം കഴിക്കാനോ സ്വയം പര്യാപ്തരായി ഉത്തരവാദിത്തങ്ങൾ നിറവേറ്റാനോ കഴിയില്ലെന്നാണ് പലരുടെയും ധാരണ. മരുന്ന് കഴിച്ച് തടികൂടി വെറുതെ ഉറക്കം തൂങ്ങി ഇരിക്കാൻ മാത്രമേ അവർക്കു കഴിയൂ എന്ന തെറ്റിദ്ധാരണ പുലർത്തുന്നവരും കുറവല്ല. മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള തെറപ്പികളിലൂടെയും മെഡിക്കേഷനിലൂടെയും കടന്നു പോകുമ്പോഴും അവർക്ക് വളരെ സാധാരണ ജീവിതം നയിക്കാമെന്നതാണ് സത്യം. പക്ഷേ അപ്പോഴും മറിച്ചു ചിന്തിക്കുന്നവരുണ്ട്. അവർക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, അല്ലെങ്കിൽ തനിയെ കൈകാര്യം ചെയ്യേണ്ട പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ, അതുമല്ലെങ്കിൽ ശ്രദ്ധകിട്ടാനുള്ള പ്രകടനങ്ങളായിരുന്നു എന്നൊക്കെ നിസ്സാരവൽക്കരിക്കും.

 

മനസ്സ് ‘മ്മടെ സ്വന്തം കൺട്രോളിലല്ലേ ഇഷ്ടാ’

 

എന്റെ മനസ്സ് എന്തൊക്കെ ചിന്തിക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാനല്ലേ. അതിനിപ്പോൾ ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സഹായമെന്തിനാണ്? ഈ ചിന്താഗതി വച്ചു പുലർത്തുന്നവർ ഒരു വശത്ത്. കാത്തിരുന്നാൽ എന്തെങ്കിലും അദ്ഭുതം സംഭവിച്ച് മനോദൗർബല്യം ഇല്ലാതാകുമെന്നു വിശ്വസിക്കുന്നവർ മറുവശത്ത്. ഒരാൾ തന്റെ പ്രശ്നങ്ങൾ തുറന്നു പറയാൻ ശ്രമിച്ചാൽ, ഓ! ചിലപ്പോൾ എനിക്കും അങ്ങനെയൊക്കെ തോന്നാറുണ്ട്. അത് മാനസിക പ്രശ്നമൊന്നുമല്ല വെറും മടിയാണെന്ന് സ്ഥാപിച്ചു കളയുന്നവരുമുണ്ട്. അവരൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. തലച്ചോറിന്റെ പ്രവർത്തനമാണ് മനസ്സ്. തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, ചില ഹോർമോണൽ തകരാറുകൾ ഒക്കെ മനസ്സിന്റെ താളംതെറ്റിച്ചേക്കാം. ആ സാഹചര്യത്തിൽ മനഃശാസ്ത്രമേഖലയിൽ വൈദഗ്ധ്യമുള്ള ആളിന്റെ സഹായം തേടുന്നതിൽ മടി വിചാരിക്കേണ്ട. മാനസിക രോഗത്തിന് ചികിൽസ തേടി ന്യൂറോളജി, ഗാസ്ട്രോ എൻഡ്രോളജി, കാർഡിയോളജി, പീഡിയാട്രിക് ഡോക്ടർമാരെ സമീപിക്കുന്ന ആളുകൾത ഇപ്പോഴുമുണ്ട്.  അവരോടു പറയാനുള്ളതിതാണ്. മറ്റു മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്ക് മനോദൗർബല്യത്തിനുള്ള മരുന്ന് തുടങ്ങിത്തരാൻ സാധിച്ചേക്കാം. പക്ഷേ അത് റെഗുലേറ്റ് ചെയ്യേണ്ടതെങ്ങനെയെന്നോ മരുന്ന് നിർത്തേണ്ടത് എപ്പോഴാണെന്നോ കൃത്യമായി അറിയണമെന്നില്ല. അതുകൊണ്ട് ഏതു രോഗമാണെങ്കിലും ആ മേഖലയിൽ വൈദഗ്ധ്യമുള്ള ഡോക്ടറുടെ സേവനം തേടാൻ ഒരിക്കലും മടിക്കരുത്.

 

പഴിചാരൽ ഇനി അവസാനിപ്പിക്കാം, കാരണം ജനിതകമാകാം

 

പല അസുഖങ്ങളുടെയും ചരിത്രം തേടിപ്പോയാൽ അത് കുടുംബത്തിൽ ജനിതകമായി വേരോടുന്നതാണെന്ന് കണ്ടെത്താം. മനഃശാസ്ത്രവും അങ്ങനെയൊരു കാരണം പറയുന്നുണ്ട്. പക്ഷേ എല്ലാവർക്കും ജനിതകമായി മനോദൗർബല്യം വരണമെന്നില്ല, ഉദാഹരണമായി പറഞ്ഞാൽ, മദ്യപിക്കുന്ന ഒരാളുടെ മകൻ മുതിരുമ്പോൾ അയാൾ മദ്യപിക്കണമെന്നില്ല. മദ്യപനായ അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം കൺമുന്നിൽക്കണ്ടു വളർന്നതുകൊണ്ട് അയാൾ ഒരിക്കലും അച്ഛനെപ്പോലെയാകില്ല എന്ന് മനസ്സിലുറപ്പിക്കും. അതൊരു ലേണിങ് പ്രോസസ് ആണ്. അതുകൊണ്ടുതന്നെ മനോദൗർബല്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ജനിതകം, ലേണിങ് എന്നീ രണ്ടു സാധ്യതകളെപ്പറ്റിയും പറയേണ്ടതുണ്ട്. ചില കേസുകളിൽ മറിച്ചും സംഭവിക്കാം. മദ്യപന്റെ മകൻ ചിലപ്പോൾ അച്ഛനേക്കാൾ വലിയ മദ്യപനായേക്കാം. സാഹചര്യങ്ങളും അത്തരം കാര്യങ്ങളെ ഒരുപാട് സ്വാധീനിച്ചേക്കാം. അമിത മദ്യപാനവും ഒരു തരത്തിലുള്ള മനോദൗർബല്യമാണ്. അഡിക്‌ഷൻ എന്നാണ് അതിനു പറയുക. 

 

ബാല്യത്തിൽ നേരിട്ട മോശം അനുഭവങ്ങൾ, കുടുംബത്തിലെ സ്നേഹശൂന്യത, പ്രസവശേഷമുള്ള കുറ്റപ്പെടുത്തലുകൾ, വീഴ്ചകൾ, പേടി അങ്ങനെ നൂറുകാര്യങ്ങൾ കൊണ്ടാണ് മനോനില തകരാറിലായതെന്ന് പലരും പറയും. ജീവിത സാഹചര്യങ്ങളും സ്വായത്തമാക്കുന്ന അറിവുകളും (learning) മാനസിക നിലയെ സ്വാധീനിച്ചേക്കാമെങ്കിലും അതൊന്നും മാനസികപ്രശ്നങ്ങൾക്കുള്ള കാരണമായി പറഞ്ഞ് തടിയൂരാനാവില്ല. പലപ്പോഴും ജനിതകപരമായ കാരണങ്ങളാണ് അത്തരം മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണം. അതുകൊണ്ട് സാഹചര്യങ്ങളെയും ആളുകളെയും പഴിപറയാതെ ജനിതകപരമായ കാരണങ്ങളറിഞ്ഞ് അതിന് ചികിൽസ തേടാം.

 

ഭൂതകാലത്തെ പുനഃസൃഷ്ടിക്കണ്ട,  ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാം

 

സമൂഹത്തിന്റെ മനോഭാവം മാറുന്നതിനോടൊപ്പം ചികിൽസാ രീതികളിലും മാറ്റം ആവശ്യമാണ്. ഉണങ്ങാത്ത മുറിവുകളുടെ ഭൂതകാലവും പേറി വരുന്നവരോട് പഴയ കാര്യങ്ങൾ ചോദിക്കരുത്. അത് അവരുടെ നെഗറ്റീവ് വികാരങ്ങളുടെ പുനഃസൃഷ്ടിക്കേ കാരണമാകൂ. നിലവിൽ അവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുക എന്നതാണ് പ്രധാനം. ഇപ്പോൾ എന്തുതരത്തിലുള്ള ബുദ്ധിമുട്ടാണുള്ളത്. അതിന്റെ എണ്ണം, തരം, തീവ്രത, ഇവയെക്കുറിച്ചു മനസ്സിലാക്കി അതിനുള്ള ചികിൽസാ മാർഗങ്ങൾ നിർദേശിക്കാം.

 

ദുർവ്യാഖ്യാനം ചെയ്യരുത്, പ്ലീസ്!

 

കുഞ്ഞുങ്ങളുടെ ശ്രദ്ധക്കുറവ്, പിരുപിരുപ്പ് തുടങ്ങിയ പ്രശ്നങ്ങളുമായെത്തുന്നവരോട് അറ്റൻഷൻ ഡെഫിസിറ്റ് സിൻഡ്രം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും മാതാപിതാക്കളുടെ മറുപടി ഞങ്ങളവർക്ക് ആവശ്യത്തിൽക്കൂടുതൽ ശ്രദ്ധ (attention) നൽകുന്നുണ്ട് എന്നാണ്. അറ്റൻഷൻ ഡെഫിസിറ്റ് എന്നതിനെ അറ്റൻഷൻ സീക്കിങ് സിൻഡ്രം ആയി തെറ്റിദ്ധരിച്ചാണ് അവർ അങ്ങനെ പറയുന്നത്. ഇത്തരത്തിൽ കാര്യങ്ങളെ തുലനം ചെയ്ത് ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണത നല്ലതല്ല. അത്തരത്തിലുള്ള അ‍ജ്ഞതയും തെറ്റിദ്ധാരണയും കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും.

 

വേണ്ടത് ആജീവനാന്ത ചികിൽസയല്ല, കൃത്യമായ ചികിൽസ

 

മാനസിക ആരോഗ്യത്തിന് ചികിൽസ തേടിയാൽ അത് അജീവനാന്തം തുടരണമെന്നത് പലരുടെയും തെറ്റിദ്ധാരണയാണ്. വേണ്ടത് കൃത്യമായ ചികിൽസയും ഫോളോഅപ്പുകളുമാണ്. ചികിൽസയുടെ തുടർച്ചകൾ കൃത്യമായി ഓർത്തു ഫോളോഅപ് ചെയ്യുക. പാതിയിൽ നിർത്തിയാൽ പിന്നീട് സ്ഥിതി വഷളാകുമ്പോൾ ചികിൽസ ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥ വന്നേക്കാം. ചികിൽസ തുടങ്ങി ഒന്നു രണ്ട് ആഴ്ചകൾക്കകം പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങും.  ഈ ഘട്ടത്തിൽ അസുഖം ഭേദമായി എന്ന് സ്വയം ഉറപ്പിച്ച് പാതിയിൽ ചികിൽസ നിർത്താതിരിക്കുക. ഡോക്ടർ നിർദേശിക്കുന്ന കാലയളവു വരെ തെറപ്പിക്കും മെഡിക്കേഷനും വിധേയരാവുക.

 

മനോഭാവം മാറുന്നുണ്ട്, ചെറുപ്പക്കാരിലാണ് പ്രതീക്ഷ

 

ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങൾ അലട്ടിയാൽപ്പോലും ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സഹായം തേടാൻ മടി കാണിക്കുന്നില്ല എന്ന നിലയിലേക്ക് സമൂഹത്തിലെ ഒരു വിഭാഗം പുരോഗതി കൈവരിച്ചിട്ടുണ്ട്. ചെറുപ്പക്കാരിലാണ് കൂടുതലും ആ പ്രവണത കാണുന്നത്. രോഗനിർണ്ണയത്തിനായല്ല പലരും എത്തുന്നത്. സഭാകമ്പം, പരാജയഭയം, ചൂഷണം ചെയ്യപ്പെടുന്ന ബന്ധങ്ങളിൽനിന്ന് പുറത്തുകടക്കാൻ, തൊഴിൽ സമ്മർദ്ദം എന്നിങ്ങനെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പറയാനും അതിന് പരിഹാരം കാണാനുമാണ് പലരും എത്തുന്നത്. ഇതൊക്കെ അതിജീവിക്കേണ്ട വിഷയങ്ങളാണെന്നും ഒരു മാനസികാരോഗ്യ വിദഗ്ധന് ഇക്കാര്യത്തിൽ തങ്ങളെ സഹായിക്കാൻ കഴിയുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നത് വളരെ ആശ്വാസകരമായ സംഗതിയാണ്. മറ്റേതു രോഗം പോലെയും വളരെ സാധാരണമായി ചികിൽസ തേടേണ്ടതാണ് മനോദൗർബല്യമെന്ന പുതുതലമുറയുടെ ചിന്താഗതികളിലൂടെ, മാനസികാരോഗ്യമേഖലയിലെ അസന്തുലിതാവസ്ഥയ്ക്ക് മാറ്റം വരുന്ന ഒരു ഒക്ടോബർ പത്തിനായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു.

 

Content Summary : Clinical Psychologist Dr. Zaileshia.G Talks About Mental Health In An Unequal World