കോവിഡിൽ മണം പോകുന്നതു മാത്രമല്ല പ്രശ്നം; പാരോസ്മിയ എന്ന പുതിയ പേടി!
പ്രേതരൂപം മുന്നിലെത്തി പേടിപ്പെടുത്തുന്നതിന്റെ ആഘാതം വിട്ടുമാറാത്തൊരാൾ. മറ്റാരും അതിനെ കാണുന്നില്ല. അയാൾ പറയുന്നതു മറ്റാരും വിശ്വസിക്കുന്നുമില്ല. ഇങ്ങനൊരു ദുരവസ്ഥയിലൂടെ കടന്നുപോകുന്നയാളുകളെ സിനിമകളിൽ നാം കണ്ടിട്ടുണ്ടാകും. അതിലേറെ ഭീതിദമായൊരു അവസ്ഥയെക്കുറിച്ചാണ് പറയാൻ പോകുന്നത്. കോവിഡ് ബാധിച്ചു
പ്രേതരൂപം മുന്നിലെത്തി പേടിപ്പെടുത്തുന്നതിന്റെ ആഘാതം വിട്ടുമാറാത്തൊരാൾ. മറ്റാരും അതിനെ കാണുന്നില്ല. അയാൾ പറയുന്നതു മറ്റാരും വിശ്വസിക്കുന്നുമില്ല. ഇങ്ങനൊരു ദുരവസ്ഥയിലൂടെ കടന്നുപോകുന്നയാളുകളെ സിനിമകളിൽ നാം കണ്ടിട്ടുണ്ടാകും. അതിലേറെ ഭീതിദമായൊരു അവസ്ഥയെക്കുറിച്ചാണ് പറയാൻ പോകുന്നത്. കോവിഡ് ബാധിച്ചു
പ്രേതരൂപം മുന്നിലെത്തി പേടിപ്പെടുത്തുന്നതിന്റെ ആഘാതം വിട്ടുമാറാത്തൊരാൾ. മറ്റാരും അതിനെ കാണുന്നില്ല. അയാൾ പറയുന്നതു മറ്റാരും വിശ്വസിക്കുന്നുമില്ല. ഇങ്ങനൊരു ദുരവസ്ഥയിലൂടെ കടന്നുപോകുന്നയാളുകളെ സിനിമകളിൽ നാം കണ്ടിട്ടുണ്ടാകും. അതിലേറെ ഭീതിദമായൊരു അവസ്ഥയെക്കുറിച്ചാണ് പറയാൻ പോകുന്നത്. കോവിഡ് ബാധിച്ചു
പ്രേതരൂപം മുന്നിലെത്തി പേടിപ്പെടുത്തുന്നതിന്റെ ആഘാതം വിട്ടുമാറാത്തൊരാൾ. മറ്റാരും അതിനെ കാണുന്നില്ല. അയാൾ പറയുന്നതു മറ്റാരും വിശ്വസിക്കുന്നുമില്ല. ഇങ്ങനൊരു ദുരവസ്ഥയിലൂടെ കടന്നുപോകുന്നയാളുകളെ സിനിമകളിൽ നാം കണ്ടിട്ടുണ്ടാകും. അതിലേറെ ഭീതിദമായൊരു അവസ്ഥയെക്കുറിച്ചാണ് പറയാൻ പോകുന്നത്. കോവിഡ് ബാധിച്ചു മാസങ്ങൾക്കു ശേഷം ചിലരെ പിടികൂടുന്ന ആ ദുരവസ്ഥയ്ക്കു ‘പാരോസ്മിയ’ എന്നാണു പേര്.
ശരിക്കുള്ള ഗന്ധം മറ്റൊരു രീതിയിൽ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയാണു പാരോസ്മിയ. ഉദാഹരണത്തിനു സ്വാദിഷ്ടമായൊരു ഭക്ഷണവിഭവം നമുക്കു പ്രിയപ്പെട്ടൊരാൾ തയാറാക്കി മുന്നില്ലെത്തിച്ചുവെന്നിരിക്കട്ടെ, ചീമുട്ടയുടെ ഗന്ധമായി അതനുഭവപ്പെടും. ഈ ദുരവസ്ഥയുടെ പിന്നിലെന്താണ്? ഇത്തരം കേസുകൾ കൂടുന്നുണ്ടോ? കോവിഡുമായി ഇവ എങ്ങനെ ബന്ധപ്പെടുന്നു...? ‘പാരോസ്മിയ’യെക്കുറിച്ചു വിശദമായി സംസാരിക്കുകയാണ് ആരോഗ്യവിദഗ്ധനും പുണെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളജ് ഡിപ്പാർട്മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിൻ മുൻ വകുപ്പു മേധാവിയുമായ ഡോ. കെ.ഇ. രാജൻ.
∙ കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ്. അനോസ്മിയ, പാരോസ്മിയ പ്രശ്നങ്ങളും കൂടുതലാണോ?
കോവിഡ് രോഗമുക്തി നേടി ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് അകാരണമായ ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ്, വിട്ടുമാറാത്ത ചുമ തുടങ്ങി പോസ്റ്റ് കോവിഡ് പ്രശ്നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കേരളത്തിലും കൂടുതലാണ്. അവർക്കിടയിൽ വിരളമായെങ്കിലും പാരോസ്മിയ കേസുകളുമുണ്ട്. കാലാവസ്ഥയുടെയും മറ്റും പ്രത്യേകതകൊണ്ടു കൂടിയാകാം പടിഞ്ഞാറൻ രാജ്യങ്ങളിലും ഉത്തരേന്ത്യയിലും ഇത്തരം പ്രശ്നം വളരെ പെട്ടെന്നു തിരിച്ചറിയപ്പെടും. എന്നാൽ, കേരളത്തിൽ കോവിഡ് രോഗികളിൽ ഗന്ധം തിരിച്ചറിയാൻ കഴിയാത്ത പ്രശ്നം മറ്റിടങ്ങളെ അപേക്ഷിച്ചു കുറവായാണു റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
∙ കോവിഡ് പിടിപെടുന്ന എല്ലാവർക്കും ഗന്ധനഷ്ടം സംഭവിക്കുന്നുണ്ടോ?
ഓരോ വസ്തുവിൽനിന്നും ആവിരൂപത്തിൽ ഒരു ഗന്ധം പുറപ്പെടുന്നുണ്ട്. അതു നമ്മുടെ മൂക്കിനുള്ളിലെ തൊലിയിലെ (എപ്പതീലിയം) മ്യൂക്കോസ വഴി ഓൾഫാക്ടറി ബൾബ് എന്ന പ്രതലത്തിൽ എത്തുമ്പോഴാണ് ഗന്ധം അറിയാനാകുന്നത്. എന്നാൽ, കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ ഈ മ്യൂക്കോസയിലേക്ക് അണുബാധ പടരും. അതോടെ ചിലരിൽ ഘ്രാണശക്തി നഷ്ടമാകും. ഈ അവസ്ഥയെ അനോസ്മിയ എന്നാണ് പറയുക. കോവിഡ് ബാധിതർക്കെല്ലാം ഈ ഗന്ധനഷ്ടം സംഭവിക്കണമെന്നില്ല. ചിലതു തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യാം. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ ഗന്ധനഷ്ടം, രുചിനഷ്ടം, പനി തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്നവർക്കെല്ലാം ഒരു പരിധി വരെ കോവിഡ് ഉണ്ടെന്ന് ഉറപ്പിക്കാം.
∙ പാരോസ്മിയ കോവിഡുമായി എങ്ങനെ ബന്ധപ്പെടുന്നു?
കോവിഡ് രോഗലക്ഷണങ്ങളിൽ പനിയും ചുമയും പോലുള്ള പതിവു ലക്ഷണങ്ങൾക്കു പുറമേ, മണവും രുചിയും നഷ്ടമാകുന്ന പ്രശ്നത്തെക്കുറിച്ചു പറഞ്ഞല്ലോ. രോഗമുക്തി നേടിയാലും ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം ഇവർക്കാണ് പാരോസ്മിയ എന്ന പോസ്റ്റ് കോവിഡ് പ്രശ്നം ഉണ്ടാകുക. സാധാരണ ജീവിതത്തെയും മണത്തെയും സംബന്ധിച്ച് ഇത് നല്ലകാര്യമല്ലെങ്കിലും കോവിഡ് ബാധയെ സംബന്ധിച്ച് പാരോസ്മിയ നല്ല കാര്യമായി വ്യാഖ്യാനിക്കാറുണ്ട്. ഗന്ധം നഷ്ടം പൂർണമായും ഇല്ലാതാകുന്ന അനോസ്മിയ എന്ന അവസ്ഥയിൽനിന്ന് ഗന്ധം (മാറിയാണെങ്കിലും) തിരിച്ചു വന്നു തുടങ്ങുന്നുവെന്ന സൂചനയാണ് പാരോസ്മിയ. ചുരുക്കത്തിൽ അനോസ്മിയയിൽ ഗന്ധംതന്നെ ഇല്ല. പാരോസ്മിയയിൽ ഗന്ധം അറിയാൻ കഴിയുന്നുണ്ട്. കോവിഡ് ബാധയുടെ തുടർച്ചയായി ഉണ്ടാകാൻ ഇടയുള്ള ഗുരുതര പ്രശ്നങ്ങളിൽനിന്നുള്ള മാറ്റം കൂടിയാണിത്.
∙ എങ്ങനെയാണ്, എന്തുകൊണ്ടാണ് പാരോസ്മിയ അവസ്ഥയുണ്ടാകുന്നത്?
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായ പഠനങ്ങൾ ഇനിയും അനിവാര്യമാണ്. അതേസമയം, മൂക്കിനുള്ളിലെ സൂക്ഷ്മനാഡികളായ ന്യൂറോണുകൾക്കു സംഭവിക്കുന്ന തകരാറാകാം ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഘ്രാണശക്തിയുടെ പ്രതലമായി പ്രവർത്തിക്കുന്ന ഓൾഫാക്ടറി ബൾബുമായി (നാഡിവ്യൂഹം) ബന്ധപ്പെടുന്ന സൂക്ഷ്മനാഡികൾക്കു കോവിഡ് ബാധയിൽ തകരാറു സംഭവിക്കും. അതായത്, മണം തിരിച്ചറിയാനുള്ള പ്രതലത്തിലേക്ക് ഇംപൾസുകൾ എത്തേണ്ട വഴി തടസ്സപ്പെടും.
രോഗമുക്തി ഘട്ടത്തിൽ പുതുതായി ഉണ്ടാകുന്ന ന്യൂറോണുകൾ ഇംപൾസുകളെ സ്ഥാനം മാറ്റിയെത്തിക്കും. ഇതോടെ, ഓരോ വസ്തുവിൽനിന്നുമുള്ള ഗന്ധം ഗതി മാറി എത്തും, അനുഭവപ്പെടും. നല്ല മണമുള്ള ഭക്ഷ്യവസ്തു പോലും ചീഞ്ഞുപഴകിയതായി തോന്നും. ദുർഗന്ധം നല്ല മണമായി അനുഭവപ്പെടാനുള്ള സാധ്യതയും ഇതിലുണ്ടെങ്കിലും മനുഷ്യൻ ദുർഗന്ധം കൂടുതൽ പെട്ടന്നു തിരിച്ചറിയുമെന്നതിനാൽ ഈ അവസ്ഥയിലെത്തിയ മിക്ക രോഗികൾക്കും ദുർഗന്ധം കൂടുതലായി അനുഭവപ്പെടും. വ്യത്യസ്തപ്പെട്ട ഘ്രാണശക്തിയെന്നു വിളിക്കാവുന്ന അവസ്ഥ.
∙ പാരോസ്മിയ രുചിയെ ബാധിക്കുന്നുണ്ടോ?
നാവിലെ രുചി മുകുളങ്ങളും മണവും ചേരുമ്പോഴാണു സ്വാദ് ഒരനുഭവമായി മാറുക. ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ കോവിഡ് ബാധ ഇവ രണ്ടിനെയും പ്രതികൂലമായി ബാധിക്കും. ഇഷ്ട ഭക്ഷണം മുന്നിൽക്കിട്ടിയാലും കഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അതേസമയം, മുൻപു വളരെ പ്രത്യേകതയുള്ളതായി തോന്നാത്ത ചില പ്രത്യേക രുചികൾ ഇഷ്ടപ്പെട്ടെന്നു വരാം.
∙ ഏതു പ്രായക്കാരെയാണു പാരോസ്മിയ കൂടുതലായി ബാധിക്കുക?
ഇവ കൃത്യമായി നിർവചിക്കാൻ കഴിയില്ലെങ്കിലും പഠനങ്ങൾ വ്യക്തമാക്കുന്നതു യുവാക്കളെയും സ്ത്രീകളയുമാണു പാരോസ്മിയ കൂടുതലായി ബാധിക്കുന്നത് എന്നതാണ്. പാരോസ്മിയ ബാധിച്ച 268 പേരിൽ നടന്ന ഒരു വിദേശ സർവേയിൽ വ്യക്തമായത് പാരോസ്മിയ ബാധിതരിൽ 70% പേരും 30 വയസ്സോ അതിനു താഴെയുള്ളവരോ ആണ്. 73.5% പേരും സ്ത്രീകളും. അതേസമയം, കോവിഡിനു ശേഷം പാരോസ്മിയ ബാധിക്കുന്നവരുടെ എണ്ണം വിദേശ പഠനം അനുസരിച്ചു 10% മാത്രമാണ്. കേരളത്തിൽ ഇത്രയും പോലുമില്ല എന്നാണ് ക്ലിനിക്കൽ അനുഭവത്തിൽ നിന്നു വ്യക്തമാകുന്നത്.
∙ ഈ പ്രശ്നം എത്രനാൾ നീണ്ടു നിൽക്കാം?
പാരോസ്മിയ ബാധിച്ചവരിൽ സാവധാനം ഈ പ്രശ്നം മാറി വരും. ചുരുക്കം ചിലരിൽ ഏതാനും ആഴ്ചകൾ കൊണ്ടു മാറ്റം പ്രതിഫലിക്കുമ്പോൾ മറ്റു ചിലരിൽ ഇത് മാസങ്ങളെടുക്കാം. നേരത്തെ സൂചിപ്പിച്ച അതേ സർവേയിലെ തന്നെ വിലയിരുത്തൽ അനുസരിച്ച് പാരോസ്മിയ ബാധിച്ചവരിൽ പകുതിയോളം ആളുകൾക്ക് 3 മാസത്തിനുള്ളിൽ പഴയ അവസ്ഥയിലേക്കു തിരിച്ചെത്താൻ കഴിഞ്ഞു. ബാക്കി പകുതിയോളം പേർക്ക് 3 മാസത്തിലധികം വേണ്ടി വന്നു. എന്നാൽ, 6 മാസത്തിൽ കൂടുതൽ പാരോസ്മിയ അവസ്ഥ തുടർന്ന കേസുകൾ ഒന്നോ രണ്ടോ മാത്രമായിരുന്നു. ചുരുക്കത്തിൽ 10 ദിവസം മുതൽ 6 മാസം വരെ പാരോസ്മിയ നിലനിൽക്കാം.
∙ ചികിത്സ എന്താണ്? പ്രത്യേക മരുന്നുണ്ടോ?
കോവിഡിന്റെ കാര്യത്തിലെന്ന പോലെ പാരോസ്മിയയും ഡോക്ടർമാർക്കുൾപ്പെടെ വെല്ലുവിളിയായത് ഇപ്പോഴാണ്. മിക്കവാറും കേസുകളിൽ ഒരു നിശ്ചിത സമയം കൊണ്ടു പൂർവ സ്ഥിതിയിലേക്ക് രോഗിക്കു തിരിച്ചെത്താം. എന്നാൽ, ‘റീട്രെയിനിങ്’ അല്ലെങ്കിൽ സ്മെൽ ട്രെയിനിങ് കൊണ്ട് തിരിച്ചുവരവു കൂടുതൽ വേഗത്തിലാക്കാം. കാപ്പിപ്പൊടി, വാനില, കായം തുടങ്ങി പരിചയമുള്ള പല മണങ്ങളും രോഗിക്കു മുന്നിൽ നൽകി, അവ ഓരോന്നും ആവർത്തിച്ചു പറഞ്ഞു പരിചയപ്പെടുത്തി മണം മനസ്സിലാക്കാൻ ശീലിപ്പിക്കുന്നതാണ് റീട്രെയിനിങ്.
കോവിഡ് മൂലം നശിച്ച ന്യൂറോണുകൾ, വൈറസ് ബാധയുടെ കാഠിന്യം കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ തിരിച്ചുവരുന്നതായി കാണാം. ഈ സമയത്താണ് റീട്രെയിനിങ്ങും നടക്കേണ്ടത്. ഈ ഘട്ടത്തിലെല്ലാം ചികിത്സയെ സഹായിക്കുന്ന സപ്പോർട്ടിവ് മെഡിസിൻസായി വൈറ്റമിൻ മരുന്നുകൾ നൽകും. വൈറ്റമിൻ ബി12, വൈറ്റമിൻ സി, വൈറ്റമിൻ ഡി3, സിങ്ക് തുടങ്ങിയവയാണ് വേണ്ടത്. ഒപ്പം, ധാരാളം വൈറ്റമിനും മിനറലുകളുമുള്ള സമീകൃത ആഹാരവും യഥേഷ്ടം വെള്ളവും പ്രധാനമാണ്.
∙ റീട്രെയിനിങ് സ്വയംചികിത്സയാണോ? ഇത്തരം പ്രശ്നങ്ങളിൽ ആരെയാണു സമീപിക്കേണ്ടത് ?
തുടക്കത്തിൽ ഡോക്ടർമാർ ആരെങ്കിലും നിർദേശിക്കുകയാണ് ചെയ്യുക. അതു പിന്നീട് വീട്ടിലുള്ളവരുടെ സഹായത്തോടെ തുടരാം. ആരെയാണ് സമീപിക്കേണ്ടതെന്നു ചോദിച്ചാൽ, കോവിഡിന് നിങ്ങൾ ആരോടാണോ ചികിത്സ തേടുന്നത് അയാളോട് തന്നെ വിഷയം പറയുന്നതാകും നല്ലത്. അദ്ദേഹം, ഇഎൻടി, ന്യൂറോളജിസ്റ്റ് തുടങ്ങിയവരുമായി സംസാരിച്ചു വേണ്ടതു ചെയ്യും. നേരത്തെ പറഞ്ഞതു പോലെ കോവിഡ് ഒരു പുതിയ പ്രശ്നമാണെന്നതു പോലെ ഇതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ചും പുതിയ വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന ഡോക്ടർമാർക്കാണ്, ഇക്കാര്യങ്ങളിൽ നിങ്ങളെ കൂടുതൽ സഹായിക്കാൻ കഴിയുക.
∙ പാരോസ്മിയ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാം?
നോക്കൂ, മണം നഷ്ടപ്പെടുന്നതു പോലെയല്ല, അതിരൂക്ഷ ഗന്ധം ഒരാളിൽ ഭക്ഷണവിഭവങ്ങളോടു വെറുപ്പുണ്ടാക്കും. അയാൾ സ്വാഭാവികമായി ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കും. പതിയെ ഇതു വിശപ്പില്ലായ്മയിലേക്കു നയിക്കും. ഭാരനഷ്ടം സംഭവിക്കാം. ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ വേറെ. ചെറിയ കാലത്തെ പ്രതിസന്ധിയാണെങ്കിലും കടുത്ത വിഷാദത്തിലേക്കു പോലും നീങ്ങുന്നവരുണ്ട്. തീർന്നില്ല, പാരോസ്മിയ ബാധിച്ചു ജോലി നഷ്ടപ്പെട്ടു പോകുന്നവർ പോലുമുണ്ട്. പ്രത്യേകിച്ചു മണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന ഹോട്ടലിലെയും റസ്റ്ററന്റുകളിലെയും ജോലി ചെയ്യുന്നവരെ പോലെ ചിലർക്ക്. ഭക്ഷണം കരിഞ്ഞുപോകുക, പുക വരുന്നത് അറിയാതിരിക്കുക, വീട്ടിലെ ഗ്യാസ് സിലിണ്ടർ ചോർച്ച മനസ്സിലാകാതെ പോവുക തുടങ്ങിയ പ്രശ്നങ്ങളും ഇതിനൊപ്പം സംഭവിക്കാം.
∙ പാരോസ്മിയ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ?
കോവിഡ് തന്നെ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വന്നു കഴിഞ്ഞാൽ, അനുബന്ധമായ പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരും. അതിലൊന്നാണ് പാരോസ്മിയ. അതല്ലാതെ പൊതുവിൽ മൂക്കിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിലും തുടരണം. അശുദ്ധ ലായനികൾ മൂക്കിനുള്ളിലേക്ക് ഒഴിക്കാതിരിക്കുക, ശക്തിയായി മൂക്കുചീറ്റാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കണം. മൂക്കിനുള്ളിൽ അസ്വസ്ഥത തോന്നിയാൽ പഴയ ആളുകളിൽ ചിലർ മൂക്കിൽപ്പൊടി ഉപയോഗിച്ചു തുമ്മാനുള്ള ശ്രമം നടത്തുന്നതു കാണാം. ഇതൊക്കെ ഒഴിവാക്കേണ്ടതാണ്.
English Summary: Parosmia After COVID-19: Causes, Duration, Treatment & More- Dr.K E Rajan Speaks