സവാള വഴിയുള്ള സാല്‍മോണല്ല അണുബാധ; ശ്രദ്ധിക്കാം ഈ രോഗലക്ഷണങ്ങൾ
ഭക്ഷണത്തിലൂടെ പകര്‍ന്ന് രോഗം പരത്തുന്ന ഒരു തരണം ബാക്ടീരിയയാണ് സാല്‍മോണല്ല. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിക്കുക വഴി ഇവ വയറ്റിലും കുടലിലും പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. സാല്‍മോണല്ലോസിസ് എന്നാണ് ഈ രോഗത്തിന് പേര്. പൊതുവേ പച്ചമാംസവും പച്ചമുട്ടയുമെല്ലാം കഴിക്കുന്നതിലൂടെയാണ് ഇത് പകരാറുള്ളത്.
ഭക്ഷണത്തിലൂടെ പകര്‍ന്ന് രോഗം പരത്തുന്ന ഒരു തരണം ബാക്ടീരിയയാണ് സാല്‍മോണല്ല. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിക്കുക വഴി ഇവ വയറ്റിലും കുടലിലും പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. സാല്‍മോണല്ലോസിസ് എന്നാണ് ഈ രോഗത്തിന് പേര്. പൊതുവേ പച്ചമാംസവും പച്ചമുട്ടയുമെല്ലാം കഴിക്കുന്നതിലൂടെയാണ് ഇത് പകരാറുള്ളത്.
ഭക്ഷണത്തിലൂടെ പകര്‍ന്ന് രോഗം പരത്തുന്ന ഒരു തരണം ബാക്ടീരിയയാണ് സാല്‍മോണല്ല. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിക്കുക വഴി ഇവ വയറ്റിലും കുടലിലും പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. സാല്‍മോണല്ലോസിസ് എന്നാണ് ഈ രോഗത്തിന് പേര്. പൊതുവേ പച്ചമാംസവും പച്ചമുട്ടയുമെല്ലാം കഴിക്കുന്നതിലൂടെയാണ് ഇത് പകരാറുള്ളത്.
ഭക്ഷണത്തിലൂടെ പകര്‍ന്ന് രോഗം പരത്തുന്ന ഒരു തരണം ബാക്ടീരിയയാണ് സാല്‍മോണല്ല. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കഴിക്കുക വഴി ഇവ വയറ്റിലും കുടലിലും പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. സാല്‍മോണല്ലോസിസ് എന്നാണ് ഈ രോഗത്തിന് പേര്. പൊതുവേ പച്ചമാംസവും പച്ചമുട്ടയുമെല്ലാം കഴിക്കുന്നതിലൂടെയാണ് ഇത് പകരാറുള്ളത്. സസ്യഭക്ഷണവിഭവങ്ങളില് ഇത് അപൂര്‍വമായിട്ടേ കാണപ്പെട്ടിട്ടുള്ളൂ. എന്നാല്‍ അമേരിക്കയില്‍ അടുത്തിടെ ഉണ്ടായ സവാള വഴിയുള്ള സാല്‍മോണല്ല അണുബാധ ലോകമെങ്ങും ആശങ്കയ്ക്കും ഭീതിക്കും കാരണമായി. അമേരിക്കയിലെ 37 സംസ്ഥാനങ്ങളിലായി 652 പേരാണ് രോഗബാധിതരായത്. 129 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മെക്സിക്കോയില്‍ നിന്നുള്ള സവാള വഴിയാണ് രോഗപകര്ച്ചയുണ്ടായത്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും മെക്സിക്കോയില്‍ നിന്നു സംഭരിച്ച എല്ലാത്തരം സവാളകളും തിരികെ വിളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
മൃഗങ്ങളിലും മനുഷ്യരുടെ കുടലുകളിലും കാണപ്പെടുന്ന സാല്‍മോണല്ല മലത്തിലൂടെ പുറത്ത് വരുകയും ഇതിനാല്‍ മലിനീകരിക്കപ്പെട്ട വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുകയും ചെയ്യുന്നു. വികസ്വര രാജ്യങ്ങളില്‍ സര്‍വസാധാരണമാണ് സാല്‍മോണല്ല അണുബാധ. ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കുട്ടികളുടെ ഡയപ്പര്‍ മാറ്റിയതിന് ശേഷവും വളര്‍ത്തുമൃഗങ്ങളെ തൊട്ട ശേഷവും കൈകള്‍ സോപ്പിട്ട് നന്നായി കഴുകാതിരിക്കുന്നതും അണുബാധയുണ്ടാകാന്‍ കാരണമാകാം.
രോലക്ഷണങ്ങള്‍
ബാക്ടീരിയ ഉള്ളില്‍ വന്ന് ആറു മണിക്കൂര്‍ മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങും. എല്ലാത്തരം പ്രായത്തില്‍പ്പെട്ടവര്‍ക്കും ഏതാണ് സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാവുക. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മേലെയുള്ളവര്‍ക്കും ഇത് അല്പം അപകടകരമാണ്. പ്രതിരോധശേഷി കുറഞ്ഞവരും കടുത്ത ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.
മനംമറിച്ചില്‍, ഛര്‍ദ്ദി, വയര്‍ വേദന, അതിസാരം, പനി, കുളിര്, തലവേദന, മലത്തില്‍ രക്തം എന്നിവയെല്ലാം സാല്‍മോണല്ല അണുബാധയുടെ ലക്ഷണങ്ങളാണ്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ടു നില്ക്കാം. രോഗസങ്കീര്‍ണത അനുസരിച്ച് അതിസാരം 10 ദിവസം വരെയൊക്കെ തുടരാം. സാല്‍മോണല്ല ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ടൈഫോയ്ഡ് ഫീവറും മറ്റ് മാരക രോഗങ്ങളും ഉണ്ടാക്കാറുണ്ട്.
കടുത്ത ചില കേസുകളില്‍ സാല്‍മോണല്ല അണുബാധ റിയാക്ടീവ് ആര്‍ത്രൈറ്റീസ് എന്ന സന്ധിവേദനയ്ക്ക് കാരണമാകാറുണ്ട്. സാധാരണ പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കും വിധം നിരവധി മാസങ്ങള്‍ ഇത് നീണ്ട് നില്ക്കാം. ബാക്ടീരിയ രക്തത്തിലേക്ക് കടന്നാല്‍ തലച്ചോറിലെയും നട്ടെല്ലിലെയും ഹൃദയഭിത്തികളിലെയും എല്ലുകളിലെയും മജ്ജയിലെയും രക്തക്കുഴലുകളുടെ ഭിത്തികളിലെയുമെല്ലാം കോശസംയുക്തങ്ങളെ ബാധിക്കാം.
ഒരു വിധം ആളുകള്‍ക്ക് പ്രത്യേകിച്ച് ചികിത്സയൊന്നും കൂടാതെ നാലു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ഈ അണുബാധ ലക്ഷണങ്ങള്‍ മാറാറുണ്ട്. എന്നാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്ക്കുന്ന അതിസാരം, അതോടൊപ്പം 102 ഡിഗ്രി ഫാരന്‍ഹീറ്റിലും കൂടുതലായുള്ള പനി, മലത്തില്‍ രക്തം, തുടര്‍ച്ചയായ ഛര്‍ദ്ദി, വരണ്ട വായ, മൂത്രം വരാത്ത അവസ്ഥ എന്നിവ കാണപ്പെട്ടാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.
അതേ സമയം എങ്ങനെയാണ് സാല്‍മോണല്ല ബാക്ടീരിയ സവാളകളില്‍ എത്തിയത് എന്നതിനെ പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല. വിളവെടുപ്പിന് മുന്‍പ് തന്നെ ബാക്ടീരിയ സവാളയെ ബാധിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍. മലിനീകരിക്കപ്പെട്ട വളമോ വെള്ളമോ ഉപയോഗിച്ചതാകാം സവാളയില്‍ സാല്‍മോണല്ല എത്തിച്ചേരാന്‍ കാരണമായതെന്ന് ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു.
English Summary : Salmonella infection: Causes and symptoms