നമ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല, കുടിക്കുന്ന പാനീയങ്ങളെയും ആശ്രയിച്ചിരിക്കും. ഭക്ഷണശീലങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെയും ഉപാപചയ നിരക്കിനെയും എല്ലാം ബാധിക്കുന്നത്. എന്നാൽ ആരോഗ്യകരമായ ഒരു പാനീയം ഹൃദയമിടിപ്പിന്റെ നിരക്കിനെ ബാധിക്കുമെന്ന് കണ്ടെത്തിരിയിരിക്കുകയാണ് ഒരു സംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല, കുടിക്കുന്ന പാനീയങ്ങളെയും ആശ്രയിച്ചിരിക്കും. ഭക്ഷണശീലങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെയും ഉപാപചയ നിരക്കിനെയും എല്ലാം ബാധിക്കുന്നത്. എന്നാൽ ആരോഗ്യകരമായ ഒരു പാനീയം ഹൃദയമിടിപ്പിന്റെ നിരക്കിനെ ബാധിക്കുമെന്ന് കണ്ടെത്തിരിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.

ADVERTISEMENT

ലോകത്ത് ഏറെപ്പേർക്ക് പ്രിയങ്കരമായ കാപ്പി ആണ് ഹൃദയമിടിപ്പ് നിരക്കിന്റെ ക്രമം തെറ്റിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളുള്ള കാപ്പി കൂടിയ അളവിൽ കഴിച്ചാലാണ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. 

ശരാശരി 38 വയസ്സുള്ള 100 പേരിലാണ് പഠനം നടത്തിയത്. ഹൃദയത്തിന്റെ താഴത്തെ അറയിൽ പ്രീമച്വർ വെൻട്രിക്കുലാർ കോൺട്രാക്‌ഷൻ 54 ശതമാനം വർധിക്കാൻ, കാപ്പി അധികമായി കുടിക്കുന്നത് കാരണമാകുന്നുവെന്ന് പഠനത്തിൽ തെളിഞ്ഞു. പെട്ടെന്നു നടക്കുന്നതു കൊണ്ടുതന്നെ ഹൃദയത്തെ ഇത് താൽക്കാലികമായി മാത്രം ബാധിക്കുന്നതാണെന്ന് പഠനം പറയുന്നു. താൽക്കാലികമായി രക്തസമ്മർദം കൂടുന്നതിന് കഫീൻ കാരണമാകുന്നു. എന്നാൽ മിതമായ അളവിൽ കാപ്പി കുടിക്കുന്നതു മൂലം ദീർഘകാല ദോഷഫലങ്ങൾ ഒന്നും കഫീൻ ഹൃദയത്തിനുണ്ടാക്കുന്നില്ല. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻ 2021 ൽ ഈ പഠനം അവതരിപ്പിച്ചു 

ADVERTISEMENT

കാപ്പി ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ശരിയായ അളവിൽ കുടിച്ചാൽ ഒരു സൂപ്പർ ഹെൽത്തി ഡ്രിങ്ക് ആണ് കാപ്പിയെന്ന് നിരവധി പഠനങ്ങളാണ് തെളിയിച്ചിട്ടുള്ളത്. കാപ്പിയുടെ ആരോഗ്യഗുണങ്ങൾ ഇവയാണ്.

ADVERTISEMENT

∙ ഊർജനില മെച്ചപ്പെടുത്തുന്നു.

∙ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

∙ ബൗദ്ധികമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

∙ കരളിനെ സംരക്ഷിക്കുന്നു. 

∙ വിഷാദം അകറ്റുന്നു.

∙ ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നു. 

ദിവസം മൂന്നു കപ്പ് കാപ്പി വരെ കുടിക്കാം എന്നാണ് വിദഗ്‌ധർ പറയുന്നത്. ഇതധികമായാൽ കഫീന്റെ അളവ് കൂടുക വഴി ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഉറക്കമില്ലായ്‌മയ്ക്കു കാരണമാകുകയും ചെയ്യും.

English Summary : Coffee drinking affects heartbeat