മുറതെറ്റിയെത്തുന്ന ആർത്തവം നൽകുന്ന അനിയന്ത്രിത രക്തസ്രാവത്തിന്റെ തളർച്ച, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ അറിയാതെ മൂത്രം പോകുമ്പോഴുള്ള ബുദ്ധിമുട്ട്, അങ്ങനെയിരിക്കുമ്പോൾ അടിവയറ്റിലനുഭവപ്പെടുന്ന കൊടും നോവ്. ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്? ഗർഭപാത്രത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറതെറ്റിയെത്തുന്ന ആർത്തവം നൽകുന്ന അനിയന്ത്രിത രക്തസ്രാവത്തിന്റെ തളർച്ച, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ അറിയാതെ മൂത്രം പോകുമ്പോഴുള്ള ബുദ്ധിമുട്ട്, അങ്ങനെയിരിക്കുമ്പോൾ അടിവയറ്റിലനുഭവപ്പെടുന്ന കൊടും നോവ്. ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്? ഗർഭപാത്രത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ ഇങ്ങനെയുണ്ടാകുന്നത്? ഇത്രയൊക്കെ സഹിക്കുമ്പോഴും ചികിൽസ തേടാൻ മടിയോ ഭയമോ ഉണ്ടോ? നിങ്ങളുടെ ഇത്തരം സംശയങ്ങൾ വിദഗ്ധ ഡോക്ടർമാരോട് ചോദിക്കാം. ഡിസംബർ 16 ന് വൈകിട്ട് ഏഴിന്, മനോരമ ക്വിക്ഡോക് നടത്തുന്ന സൗജന്യ വെബിനാറിൽ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ. തസിൻ നെടുവഞ്ചേരി, ഡോ. സുഹൈൽ മുഹമ്മദ് പി.ടി. എന്നിവർ ഗർഭാശയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള അതിനൂതന ചികിൽസാരീതിയായ യൂട്രൻ ഫൈബ്രോയിഡ് എംബോളൈസേഷനെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നു. 

Dr  Tahsin Neduvancheri, Dr Suhail Muhammad PT

ADVERTISEMENT

ഇന്ന് സ്ത്രീകളിൽ പകുതിയോളം പേരിലും കണ്ടുവരുന്ന ഒരവസ്ഥയാണ് ഗർഭാശയ ഭിത്തികളിൽ രൂപം കൊള്ളുന്ന മുഴകൾ. അവ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുമ്പോൾ സാധാരണയായി ഗെനക്കോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോർമോൺ ചികിത്സ തേടുകയോ ഗർഭാശയം നീക്കം ചെയ്യുകയോ ആണ് പതിവ്. ഗർഭാശയ മുഴകൾ ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോഴും, ശസ്ത്രക്രിയയും വിശ്രമവും വേണമല്ലോയെന്നോർത്ത് ചികിൽസ തേടാൻ മടിക്കുന്നവർ തീർച്ചയായും അറിയണം യൂട്രൻ ഫൈബ്രോയിഡ് എംബോളൈസേഷൻ എന്ന അതിനൂതന ചികിൽസാ രീതിയെക്കുറിച്ച്. 

കാലിലെയോ തുടയിലെയോ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്ന് കുത്തിവെച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയാണ് ഈ ചികിൽസയിൽ ചെയ്യുന്നത്. ഇങ്ങനെ മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങുകയും അതിവേഗം രോഗശമനം ലഭിക്കുകയും ചെയ്യുന്നു. 

ADVERTISEMENT

സർജറിയെ അപേക്ഷിച്ചു യൂട്രൻ ഫൈബ്രോയിഡ് എംബോളൈസേഷന്റെ ഗുണങ്ങൾ :

∙ ഒാപ്പറേഷൻ ചെയ്യുമ്പോഴുണ്ടാകുന്ന മുറിവോ തുന്നലോ ഇല്ല

∙ വേദന താരതമ്യേന കുറവാണ് 

ADVERTISEMENT

∙ ഒരു ദിവസത്തെ ആശുപത്രിവാസം

∙ മൂന്നുദിവസത്തിനു ശേഷം സ്വാഭാവിക ജീവിതം തുടരാം

∙ അനസ്തേഷ്യ വേണ്ട

∙ ശസ്ത്രക്രിയയെക്കാൾ പത്തുമടങ്ങ് സുരക്ഷിതം

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ(www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ.സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

കേരളത്തിലെ 500 ലേറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം.

Content Summary : Content Summary : Malayala Manorama QKDOC App Free Webinar on Uterine Fibroid Embolization (UFE)