അസഹ്യമായ കഴുത്തുവേദനയും നടുവേദനയും: കാരണങ്ങൾ ഇങ്ങനെ, സ്വയം ശ്രദ്ധിച്ച് പ്രതിരോധിക്കാം
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം :
മോശം പോസ്ചറിങ്ങും ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന് സ്‌ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.
ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തുതന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽതന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പംതന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
മൂന്ന് പ്രധാന വളവുകൾ ഒരു 'S' ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്. എന്നാൽ തുടർച്ചയായി കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു, അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.
മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുൻപിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയ്ൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.(Text neck syndrome)
അധിക നേരം കഴുത്തു മുന്നിലേക്ക് നീട്ടിപിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ - കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോങ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്‌ഷൻ വർക്കർമാർ, ഹെഡ് ലോഡിങ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ വേദനയ്ക്ക് കാരണമാകും.
ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിനു അവസരമില്ല. അതുമൂലം നിങ്ങളുടെ പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്‌കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകും.
നിങ്ങളുടെ സ്ലീപ്പിങ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്‌ട്രെയ്‌നിനും തേയ്മാനത്തിനും കാരണമാകും. ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു.
അതുപോലെ കാലുയർത്തി മേശയുടെ അതുപോലെതന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകളെ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന പോസ്റ്റർ നിലനിർത്തുന്നതിനാണ്, അതിനാൽ എല്ലായ്പ്പോഴും ശരിയായ പോസ്റ്റർ നിലനിർത്തുക. ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിങ് ഒഴിവാക്കുക.
കംപ്യൂട്ടറിന്റെ മുന്നിൽ അധികനേരം ചിലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
കംപ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതേ തലത്തിൽ വയ്ക്കുക.
കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കുവാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
അധികസമയം ഒരേരീതിയിൽതന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ മറക്കരുത്.
ഉറങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
ശരിയായ മെത്ത തിരഞ്ഞെടുത്തു അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ മേടിക്കാൻ ശ്രമിക്കുക.
അതുപോലെതന്നെ അധികം കട്ടിയുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. കഴുത്തുവേദനയുള്ളവർക്കു സെർവൈക്കൽ പില്ലോ വളരെ ഫലപ്രദമാണ്. ഒരുപരിധി വരെ കഴുത്തുവേദന ഇതിന്റെ ഉപയോഗം മൂലം കുറയുന്നു. ഇത് ഓൺലൈൻ വഴി മേടിക്കാവുന്നതാണ്.
ഇരുന്ന് ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്.
പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. കഴുത്തു മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും മെല്ലെ ചലിപ്പിക്കുന്നത് വഴി കഴുത്തിന് അനുഭവിക്കുന്ന പിടുത്തം ശമിക്കുന്നു. ഇത് ദിവസേന 10-15 തവണ ചെയ്യുന്നത് നല്ലതാണ്.
ലഭ്യമായ വീട്ടുവൈദ്യങ്ങളും ചികിത്സാ ഓപ്ഷനുകളും
രോഗകാരണ ഘടകങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമവും വേദനസംഹാരി ഓയിന്റ്മെന്റുകളും മിക്ക കേസുകളിലും സഹായകമാകും.
നടുവ് വേദന, കഴുത്തുവേദന എന്നിവയുടെ തുടക്കത്തിൽതന്നെ ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും കഴിക്കുന്നത് ഫലപ്രദമാണ്. കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം.
ഫിസിയോതെറാപ്പി, ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രെച്ചു ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും. ഒട്ടുമുക്കാൽ വ്യക്തികളിലും കഴുത്ത് നടുവ് അനുബന്ധിച്ച വേദനകൾ ഫിസിയോതെറാപ്പി മൂലം കുറയുന്നതായി കാണപ്പെടുന്നു. എന്നാൽ ഡിസ്ക് പ്രൊലാപ്‌സ് മൂലമുള്ള വേദനകൾക്ക് ഫിസിയോതെറാപ്പി കൊണ്ട് ഫലം കണ്ടെന്നു വരില്ല.
എന്നാൽ നിരന്തരമായ വേദനയോടനുബന്ധിച്ചു കൈകാലുകളിലേക്കു തരിപ്പ് അനുഭവപ്പെടുക, തളർച്ച അനുഭവപ്പെടുക എന്നത് കഠിനമായ തേയ്മാനത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും വേഗം അടുത്തുള്ള ന്യൂറോ സ്പെഷലിസ്റ് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.
ഇപ്പോൾ എക്സ്റേ, എംആർഐ സ്കാൻ, സിടി സ്കാൻ, എൻസിഎസ്, ഇഎംജി മുതലായ അത്യാധുനിക അന്വേഷണ രീതികളുണ്ട്. എപ്പോഴും ഓർക്കുക ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തേണ്ടത് വളരെ പ്രധാനമാണ്.
നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും വേദനയുടെ കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്, അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്ഥിരമായ വേദന ഉണ്ടാക്കുന്ന അല്ലെങ്കിൽ കഴുത്ത് / കൈയ് എന്നിവയുടെ ചലന ബുദ്ധിമുട്ട് അല്ലെങ്കിൽ ബലഹീനത ഉണ്ടാക്കുന്ന ചില ഡിസ്ക് പ്രോലാപ്സുകളിൽ കീഹോൾ ശസ്ത്രക്രിയ വളരെ സഹായകരമാണ്.
സർജറി എപ്പോഴൊക്കെ ആവശ്യമായി വരുന്നു?
യാഥാസ്ഥിതിക ചികിത്സകൾ ഫലവത്തായില്ലെങ്കിലും നിങ്ങളുടെ വേദന അസഹനീയവും നിങ്ങളെ നിഷ്ക്രയരാക്കുന്നതുമാണെങ്കിൽ സർജറി ഒരു ഓപ്ഷനായിരിക്കാം. കൈകളിലേക്കോ കാലുകളിലേക്കോ താഴേക്ക് പോകുന്ന അനുബന്ധ വേദനയോ മരവിപ്പോ ഉണ്ടാവുന്നതു പലപ്പോഴും നിങ്ങളുടെ നട്ടെല്ലിലെ ഞരമ്പുകൾ ഞെരുക്കപ്പെടുന്നത് മൂലമാണ്.
വീർത്തതോ തള്ളിനിൽക്കുന്നതോ ആയ ഡിസ്കുകൾ ചിലപ്പോൾ ഒരു സുഷുമ്നാ നാഡിക്ക് നേരെ വളരെ ദൃഡമായി അമർത്തി അതിന്റെ പ്രവർത്തനത്തെ ബാധിക്കും. ഈ അവസരത്തിൽ സർജറി ആവശ്യമായി വന്നേക്കാം. എംആർഐ എടുത്ത് ഇത് സ്ഥിതീകരിക്കാവുന്നതാണ്.
ന്യൂറോ സർജറി സംബന്ധിച്ച മികച്ച മുന്നേറ്റങ്ങൾ നട്ടെല്ല് തകരാറുകൾ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ൽ കൂടുതലാണ്. ചില കഠിനമായ സന്ദർഭങ്ങളിൽ, രോഗബാധിത പ്രദേശത്ത് കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്.
ഓപ്പറേറ്റിങ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിങ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമായി ചെയ്യാവുന്നതാണ്. കൂടാതെ ആശുപത്രിവാസം വളരെകുറച്ച് ദിവസങ്ങളിലേക്ക് മിതപ്പെടുത്താൻ സാധിക്കും .
ബയോ മെറ്റീരിയൽ ഡെവലപ്‌മെന്റ്, കംപ്യൂട്ടർ സഹായത്തോടെയുള്ള ഇമേജ്-ഗൈഡഡ് ടെക്‌നോളജി, എല്ലിന്റെയും ഡിസ്‌കിന്റെയും മോളിക്യുലാർ ബയോളജി എന്നിവയിലെ കൂടുതൽ പുരോഗതികൾ നട്ടെല്ല് തകരാറുകൾ ചികിത്സിക്കുന്നതിനുള്ള വളരെ ശക്തമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് സഹായകമായി എന്ന് വേണം പറയാൻ.
വളർന്നുവരുന്ന സാങ്കേതികവിദ്യയുടെയും ജൈവിക പുരോഗതിയുടെയും ഈ സംയോജനo മൂലം ചെറിയ മുറിവുകൾ, സാധാരണ ടിഷ്യൂകൾക്ക് കുറഞ്ഞ ആഘാതം, വേഗത്തിലുള്ള രോഗശാന്തി സമയം, വേദന, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് തുല്യമോ മികച്ചതോ ആയ ആശ്വാസം, പ്രവർത്തന നിലയിലേക്ക് വേഗത്തിൽ മടങ്ങുക എന്നിവയ്ക്ക് വഴി ഒരുക്കിയിരിക്കുന്നു.
ശസ്ത്രക്രിയ ആവശ്യമായി വന്നാലും ഇല്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി നിങ്ങൾക്ക് ഭാവിയിൽ നല്ല മാറ്റങ്ങൾ വരുത്തും. നിങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും, പതിവായി വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ നട്ടെല്ലും ചുറ്റുമുള്ള ടിഷ്യുകളും ആരോഗ്യകരമായി തുടരാൻ നിങ്ങളെ സഹായിക്കും.
Content Summary : Back and neck pain: Reasons and Treatment