മിക്ക അടുക്കളകളിലുമുള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. കറികൾക്കു രുചിയും ഗന്ധവും കൂട്ടാൻ ഉപയോഗിക്കുന്ന പെരുംജീരകത്തിന്, നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പെരുംജീരകം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും, ദഹനം എളുപ്പമാക്കാനും സഹായിക്കുന്നതോടൊപ്പം ശരീരഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക അടുക്കളകളിലുമുള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. കറികൾക്കു രുചിയും ഗന്ധവും കൂട്ടാൻ ഉപയോഗിക്കുന്ന പെരുംജീരകത്തിന്, നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പെരുംജീരകം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും, ദഹനം എളുപ്പമാക്കാനും സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ഏറെ നല്ലതാണ്. 

ADVERTISEMENT

ഭക്ഷണത്തിൽ ചേർത്തതുകൊണ്ടോ ഭക്ഷണശേഷം വായിലിട്ടു ചവച്ചതു കൊണ്ടോ പെരുംജീരകത്തിന്റെ ഗുണങ്ങൾ മുഴുവനായി ലഭിക്കില്ല. ഭക്ഷണത്തിൽ പെരുംജീരകം ഉൾപ്പെടുത്താൻ മറ്റു ചില മാർഗങ്ങൾ കൂടിയുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. 

രാവിലത്തെ ചായയ്ക്കൊപ്പം പെരുംജീരകം ചേർത്തു കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ ഒരു മാർഗമാണ്. ചായയിൽ ഒരു ടേബിൾ സ്പൂൺ പെരുംജീരകം ചേർക്കാം. 

ADVERTISEMENT

∙പെരുംജീരകം ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഇഷ്ടമില്ലാത്തവരും ഉണ്ട്. പെരുംജീരകം കുടിക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് ഇത് പൊടിച്ചുപയോഗിക്കാം. പെരുംജീരകം പൊടിച്ചത് ഭക്ഷണത്തിൽ ചേർത്തുപയോഗിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. 

∙ പെരുംജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളാണ്. എന്നാൽ പെരുംജീരകം ചേർത്ത ചായ ഇഷ്ടവുമല്ല എങ്കിൽ ഇതിനൊരു പരിഹാരമുണ്ട്. തലേന്നു രാത്രി ഒരു കപ്പ് പെരുംജീരകം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. പെരുംജീരകത്തിന്റെ ഗന്ധവും ഗുണങ്ങളും അടങ്ങിയ ഈ വെള്ളം ഏറെ ആരോഗ്യകരമാണ്. 

ADVERTISEMENT

∙ഭക്ഷണത്തിനു മേമ്പൊടിയായി െപരുംജീരകം ചേർക്കുന്നത് രുചി കൂട്ടാൻ ഏറെ നല്ലതാണ്. ഓട്സ്, ചിക്കൻ വറുത്തത് തുടങ്ങിയവയിൽ പെരുംജീരകം ചേർത്താൽ രുചിയും ഗുണവും ഏറും. 

∙ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ ഏറ്റവും ആവശ്യമായ പോഷകം പ്രോട്ടീൻ ആണ്. മുട്ട, ഡ്രൈഫ്രൂട്ട്സ്, ചില സപ്ലിമെന്റുകള്‍ ഇവയെല്ലാം വയറിന് കനം കൂട്ടും. ഈ പ്രശ്നം പരിഹരിക്കാൻ പെരുംജീരകത്തിനു കഴിയും. ബദാം. നിലക്കടല തുടങ്ങിയ ഡ്രൈഫ്രൂട്ട്സിനൊപ്പം ഒരു പിടി പെരുംജീരകം കൂടി ചേർത്ത് പ്രോട്ടീൻ ബാർ ഉണ്ടാക്കാം. ഉദരപ്രശ്നങ്ങൾ അകറ്റാൻ മികച്ച ഒരു ലഘുഭക്ഷണമാണിത്.

Content Summary : Effective Ways to Use Fennel Seeds in Your Weight Loss Journey