കോവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പോസിറ്റീവ് വളർച്ചാനിരക്കു പ്രകടമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, തൊഴിൽ, ദാരിദ്ര്യം, അതിജീവനം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ

കോവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പോസിറ്റീവ് വളർച്ചാനിരക്കു പ്രകടമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, തൊഴിൽ, ദാരിദ്ര്യം, അതിജീവനം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പോസിറ്റീവ് വളർച്ചാനിരക്കു പ്രകടമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, തൊഴിൽ, ദാരിദ്ര്യം, അതിജീവനം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പോസിറ്റീവ് വളർച്ചാനിരക്കു പ്രകടമാകുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ആരോഗ്യം, തൊഴിൽ, ദാരിദ്ര്യം, അതിജീവനം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ കാര്യമായി പരിഗണിക്കാതെ സാമ്പത്തിക വളർച്ചയ്ക്ക് മാത്രം ഊന്നൽ നൽകിയാണ് 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്രബജറ്റ് തയയാറാക്കിയിരിക്കുന്നത് എന്നു വേണം കരുതാൻ. അതിൽതന്നെ ഏറ്റവും പ്രധാനമായത് ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നുള്ളതാണ്. കോവിഡ് മൂലം അസ്ഥിരമായ ആരോഗ്യരംഗത്തെ കൂടുതൽ ദുർബലമാക്കാൻ ഇതു ഹേതുവാകുമെന്നാണു പൊതുവേയുള്ള നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആരോഗ്യരംഗത്തെ കേന്ദ്രബജറ്റ് കയ്യൊഴിഞ്ഞോ എന്നതു പ്രസക്തമായ ചോദ്യമാണ്.

 

ADVERTISEMENT

‘മരുന്നുപെട്ടി’യിൽ എത്ര രൂപയിടണം?

 

ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ എത്ര രൂപ നീക്കിവയ്ക്കണം എന്നതിനായി വ്യത്യസ്‍ത രീതികൾ അവലംബിക്കാറുണ്ട്. ഇതിൽ  ആദ്യത്തേത്, ബജറ്റിൽ  ആരോഗ്യ മേഖലയ്ക്കായി എത്രത്തോളം  അടങ്കൽ  തുക  നീക്കിവച്ചിരിക്കുന്നു എന്നതാണ്. വ്യത്യസ്ത കാലഘട്ടത്തിൽ ഈ മേഖലയ്ക്കായി നീക്കിവച്ച തുകയുണ്ടാകുന്ന വർധന അല്ലെങ്കിൽ അതിന്റെ ശതമാനം ഈ  വിഷയത്തിലേക്ക് വെളിച്ചം  വീശാൻ സഹായിക്കുന്നു. പല സാമ്പത്തിക വിദഗ്ധരും രാജ്യത്ത് ആരോഗ്യ മേഖലയ്ക്ക്  നീക്കി വെച്ച വിഹിതത്തിലുണ്ടായ മാറ്റത്തിനെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലുണ്ടായ (ജി.ഡി.പി) മാറ്റവുമായും താരതമ്യപ്പെടുത്തുന്നു. 2004 മുതൽ 2018വരെയുള്ള കാലഘട്ടമെടുത്താൽ കേന്ദ്രസർക്കാർ ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ച തുക അക്കാലഘട്ടത്തെ ജിഡിപി വർധനയെക്കാൾ ശതമാനക്കണക്കിൽ  അധികമായിരുന്നു. 

  ഉദാഹരണത്തിന്, നാഷനൽ ഹെൽത്ത് അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പ്രകാരം 2004-05 മുതൽ 2006-07 കാലഘട്ടത്തിൽ   ആരോഗ്യമേഖലയ്ക്കായി കേന്ദ്രസർക്കാർ 9910 കോടി (Constant price) രൂപ  ചെലവഴിച്ചത്  2016-17 മുതൽ 2017-18 കാലഘട്ടത്തിൽ 65,554 കോടി രൂപയായി വർധിച്ചു. അതായത്, കഴിഞ്ഞ  14 വർഷ കാലയളവിൽ ആരോഗ്യ മേഖലയിൽ കേന്ദ്രസർക്കാരിന്റെ വിഹിതത്തിൽ മാത്രമുണ്ടായ വർധന 560 ശതമാനത്തിലധികമാണ്. ഈ കാലഘട്ടത്തെ 2013 ന്  മുൻപും (2004-13)  അതിനു ശേഷവുമായി (2013-18) വേർതിരിച്ചാൽ, മുൻ  കാലഘട്ടത്തിൽ 231 ശതമാനം വർധനയും (9910 കോടിയിൽ  നിന്ന് 32816 കോടി) ശേഷം 100  ശതമാനം വർധനയും (32816 കോടിയിൽ  നിന്ന് 65554 കോടി). അതേസമയം, ഇതേ കാലഘട്ടത്തിൽ  മാർക്കറ്റ് വിലയിലുള്ള ജിഡിപിയുടെ  വർധന (Constant price) 334 ശതമാനം മാത്രമാണ് (37,43,428 കോടിയിൽ നിന്ന് 1,62,30,346 കോടിയായി). മുൻ കാലഘട്ടത്തിൽ ജിഡിപി 136 ശതമാനം വർധനയും (3743428 കോടിയിൽ നിന്ന് 8823833 കോടി) അതിനുശേഷം 84  ശതമാനം വർധനയും (8823833 കോടിയിൽ  നിന്ന് 16230346 കോടി) ഉണ്ടായി എന്നു കാണാം. 

ഡോ. കെ.പി.വിപിൻചന്ദ്രൻ, ഡോ. ജെ.രത്നകുമാർ
ADVERTISEMENT

 

ജിഡിപിയുടെ 1.3% മാത്രം ആരോഗ്യമേഖലയ്ക്ക്

 

സർക്കാരുകളുടെ ആരോഗ്യമേഖലയിലെ  ധനവിനിയോഗം നിർണയിക്കാൻ കൂടുതൽ ശാസ്ത്രീയമായതും സാർവത്രികമായി ഉപയോഗിക്കുന്ന രണ്ടു രീതികളാണ് ഗവൺമെന്റിന്റെ ആകെ ചെലവിലും ജിഡിപിയിലും എത്ര ശതമാനം തുക ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾക്കായി വക കൊള്ളിച്ചു എന്നത്. ഇതിൽ തന്നെ ആരോഗ്യമേഖലയുടെ വിഹിതം ജിഡിപിയുടെ ശതമാനത്തിൽ കണക്കാക്കുന്നത് രാജ്യാന്തരതലത്തിൽ രാജ്യങ്ങളുടെ പ്രകടനങ്ങളെ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്നതാണ്. സർക്കാരിന്റെ ആകെ ചെലവിൽ ആരോഗ്യമേഖലയുടെ വിഹിതം  ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ  3 ശതമാനത്തിൽ  താഴെ ആയിരുന്നത്  പടിപടിയായി ഉയർന്ന് ഏകദേശം 4.4 ശതമാനത്തിൽ എത്തിനിൽക്കുന്നതായി ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ  കണക്കുകൾ പറയുന്നു. അതുപോലെ, 1975–76 മുതൽ  2003–04 വരെയുള്ള  കാലഘട്ടത്തിൽ ജിഡിപിയുടെ ഒരു ശതമാനം മാത്രം ആരോഗ്യ മേഖലയ്ക്കായി നീക്കി വച്ചപ്പോൾ പിന്നീടുള്ള കാലഘട്ടത്തിൽ ഇത് 1.1 ശതമാനത്തിനും 1.3 ശതമാനത്തിനും ഇടയിലാണ്. 

ADVERTISEMENT

 

ആരോഗ്യ മേഖലയിൽ ചുരുങ്ങുന്ന ധനവിനിയോഗം

 

സാമ്പത്തിക വിദഗ്ധർ പൊതുവിൽ ആരോഗ്യ മേഖലയിലേക്കുള്ള ധനവിനിയോഗം കുറയുന്നു എന്ന് ആശങ്കപ്പെടുമ്പോഴും മുകളിൽ സൂചിപ്പിച്ച വിശകലനം ഈ വാദഗതികളെ പൂർണമായും സാധൂകരിക്കുന്നില്ല. ശതമാനക്കണക്കിൽ വർധന നാമമാത്രമാണെങ്കിൽ കൂടി ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന  തുക വർധിക്കുന്നതായുള്ള കണക്കുകൾ  അംഗീകരിക്കേണ്ടതായി വരും. പക്ഷേ, തുകയിലുണ്ടാകുന്ന ഈ വർധന

ജനസംഖ്യയിലും ജിഡിപിയിലുള്ള വർധനയും നാണ്യപ്പെരുപ്പിന്റെ തോതും കൂടി പരിഗണിച്ചു കൊണ്ടാണോ എന്നുള്ളതാണ് പ്രധാനചോദ്യം. ആരോഗ്യ മേഖലയ്ക്ക് നീക്കി വയ്ക്കുന്ന വിഹിതം ജനസംഖ്യാ വളർച്ച കൂടി കണക്കിലെടുത്തുകൊണ്ടുള്ള   പ്രതിശീർഷ വിന്യാസത്തെ സമർത്ഥിക്കാൻ പര്യാപതമാണോ ? അത്തരത്തിലുള്ള ഒരു വിലയിരുത്തൽ ആരോഗ്യരംഗത്തെ ധനവ്യയം കുറവാണെന്നുള്ള വാദഗതിക്ക് കൂടുതൽ ശക്തി പകരും.

 

പ്രതിരോധരംഗത്തിന് 22284 കോടിയുടെ വർധന; ആരോഗ്യത്തിന് 200 കോടി 

 

ആരോഗ്യ മേഖലയുടെ വിഹിതം  മറ്റുമേഖലകൾക്ക്  അനുവദിച്ച  വിഹിതമായി  താരതമ്യം ചെയ്യുമ്പോൾ  മാത്രമേ ഈ മേഖലയ്ക്ക് ലഭ്യമായ വിഹിതത്തിന്റെ  വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. ഉദാഹരണമായി, പ്രതിരോധ മേഖലയുടെ വിഹിതം ഈ  വർഷത്തെ ബജറ്റിൽ 5,25,166 കോടിയായി ഉയർത്തി. ഇത് കഴിഞ്ഞ വർഷത്തെ  പ്രതിരോധ വിഹിതമായ 5,02,884 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 4.4 ശതമാനത്തിന്റെ വർധന.  (22284 കോടി) രൂപയുടെ വർദ്ധനവ് കാണിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി വകയിരിത്തിയിരിക്കുന്നത് 86,201 കോടി രൂപയാണ്. കഴിഞ്ഞ  സാമ്പത്തിക വർഷത്തെ ബജറ്റ്  വിഹിത പ്രകാരം (86,001 കോടി) 200 കോടി രൂപയുടെ വർധന (0.23 ശതമാനം) ഈ വർഷം ആരോഗ്യ  മേഖലയ്ക്കു  ലഭിച്ചു. ഇത്  ആരോഗ്യ മേഖലയിലുണ്ടായ ധനപങ്കുവയ്ക്കലിലുണ്ടായ കുറവിന്റെ  നേർസാക്ഷ്യമാണ്. കൂടാതെ, രാജ്യം  ആരോഗ്യമേഖലയ്ക്കായി നീക്കിവെക്കുന്ന തുക മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവാണെന്ന് സ്ഥിതി വിവരക്കണക്കുകൾ പറയുന്നു. ഉദാഹരണമായി, ചൈന ജിഡിപിയുടെ  3.2 ശതമാനവും യു.എസ്. 8.5 ശതമാനവും ജർമനി 9.4 ശതമാനവും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കുമ്പോൾ ഇന്ത്യ (1.3 ശതമാനം) എവിടെ നിൽക്കുന്നു എന്ന് വ്യക്തമാകും.  

 

നയത്തിൽ പറഞ്ഞു, ഫലത്തിൽ കുറഞ്ഞു

 

ഈ മേഖലയുടെ സമഗ്ര പുരോഗതിക്കായി കൂടുതൽ ധന വിനിയോഗം  നടത്തേണ്ടതിന്റെ ആവശ്യകത  വ്യത്യസ്ത പഠനസമിതികൾ മുന്നോട്ടു വച്ചിട്ടുണ്ട്. ഉദാഹരണമായി ആരോഗ്യ മേഖലയ്ക്കായി  ചെലവഴിക്കുന്ന തുക ജിഡിപിയുടെ 0.9 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്ക് 2010 ൽ  എത്തിക്കണമെന്ന്  ദേശീയ  ആരോഗ്യനയം (2002) നിഷ്കർഷിച്ചിരുന്നു. ദേശീയ  ഗ്രാമീണ ആരോഗ്യ മിഷൻ ഇത് 2  ശതമാനത്തിനും 3 ശതമാനത്തിനുമിടയിൽ നിജപ്പെടുത്തുന്നതാണ് അഭികാമ്യം എന്ന നിഗമനത്തിലെത്തിയിരുന്നു. പരിഷ്‌കരിച്ച ദേശീയാരോഗ്യ നയപ്രകാരം (2017) ആരോഗ്യമേഖലയുടെ  വിഹിതം ജിഡിപിയുടെ 2.5 ശതമാനത്തിലേക്ക് 2024ന് അകം ഉയരണമെന്ന ലക്ഷ്യം മുന്നോട്ട് വച്ചിരുന്നു. 

പതിനഞ്ചാം ധനകാര്യകമ്മിഷനും സമാനമായ ആവശ്യം നിർദേശിച്ചിരുന്നു. ഈ നിർദേശങ്ങൾക്ക്  അനുസൃതമായി ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം  വർധിപ്പിക്കാതെ ഈ ലക്ഷ്യം നേടുക അസാധ്യമാണ്. 

അങ്ങനെ വിഹിതം വർധിക്കുന്നത് ഈ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും പ്രത്യാശിക്കാം. ആരോഗ്യമേഖല സംസ്ഥാന വിഷയമായതിനാൽ, സംസ്ഥാന സർക്കാരുകൾക്കും ആരോഗ്യമേഖലയുടെ പുരോഗതിക്കായി പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. ആയതിനാൽ, കേന്ദ്രസർക്കാരിനോടൊപ്പം തന്നെ സംസ്ഥാനങ്ങളും, സ്വയംഭരണ  സ്ഥാപനങ്ങളും കൈകോർത്ത് മതിയായ  തുക  ആരോഗ്യ ബജറ്റിനായി നീക്കി വെച്ചാൽ ഈ മേഖലയിൽ നിലനിൽക്കുന്ന പല പോരായ്മകൾക്കും  പരിഹാരമാകും. ഇതിനുള്ള  മുൻകൈ  തീർച്ചയായും  കേന്ദ്രസർക്കാരിന്റെ  ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. എന്നാൽ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും കേന്ദ്രസർക്കാർ ഈ ലക്ഷ്യത്തിന് അർഹമായ പരിഗണന ഇതുവരെ നല്കാത്തതിനാലും വിഷയം ഒരു മരീചികയായി  നിലനിൽക്കാനുള്ള സാധ്യതയാണ്  മുന്നിൽ കാണുന്നത്. ആരോഗ്യ മേഖലയുടെ പുരോഗതിക്കായി മതിയായ ധനം വിനിയോഗിക്കാത്തത് ഈ ബജറ്റിന്റെ മാത്രം സവിശേഷതയായി കണക്കാക്കാൻ കഴിയില്ല. കാലാകാലങ്ങളായി തുടരുന്ന മാതൃക ഈ ബജറ്റിലും തുടർന്നു എന്ന് മാത്രമേ വിവക്ഷിക്കാനാകൂ.

 

മൊത്തം വരുമാനം വർധിച്ചിട്ടും ഇവിടെ കുമ്പിളിൽത്തന്നെ

 

രാജ്യത്തെ നികുതി-നികുതിയിതര വരുമാനം പ്രതീക്ഷിച്ചതിലും ഗണ്യമായ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെപ്പോലെയുള്ള പരമപ്രധാനമായ മേഖലയ്ക്ക്  ബജറ്റ് വിഹിതത്തിൽ മതിയായ പരിഗണന നൽകാത്തത് എന്നത് ശ്രദ്ധേയമാണ്. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ അപ്രതീക്ഷിതമായി നികുതിയിനത്തിൽ ഉണ്ടായ വർധന 16 ശതമാനത്തിന് മുകളിലാണ് (17.88 ലക്ഷം കോടി രൂപ നികുതിയിനത്തിൽ പ്രതീക്ഷിച്ചു എങ്കിൽ  പിരിഞ്ഞു കിട്ടിയത് 20.78 ലക്ഷം കോടി രൂപ). നികുതിയിതര വരുമാനത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ 30 ശതമാനത്തിന്റെ വർധനയും (2.4 ലക്ഷം കോടിക്ക്  പകരം 3.1 ലക്ഷം കോടി ലഭിച്ചു) ഉണ്ടായി. അതിന്റെ കൂടി ഫലമായി, രാജ്യത്തിന്റെ ആകെ വരുമാനം 37.7 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ നികുതി-നികുതിയിതര വരുമാനം 23.88 ലക്ഷം കോടിയും 13.82 ലക്ഷം കോടി കടമെടുത്ത തുകയും ഉൾപ്പെടും. ഈ പ്രവണതകൾ  കൂടി കണക്കിലെടുത്താണ് രാജ്യത്തെ  വരുമാനം 2022-23 സാമ്പത്തിക  വർഷത്തിൽ  ഏകദേശം  40  ലക്ഷം കോടിയിലേക്ക്  എത്തുമെന്ന് ധനകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നത്. 

 ദൗർഭാഗ്യവശാൽ, ഇത്തരത്തിലുള്ള  നികുതി വർധനയുടെ ഒരു വിഹിതം ആരോഗ്യ മേഖലയ്ക്ക് പൊതുവിലോ, മാതൃ-ശിശുക്ഷേമ രംഗത്തിനു പ്രത്യേകിച്ചോ നീക്കി വയ്ക്കാൻ  കേന്ദ്രസർക്കാർ  തയാറായിട്ടില്ല എന്നതാണ്  സങ്കടകരമായ വസ്തുത. കഴിഞ്ഞ  സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്  കോവിഡ് വാക്‌സിനേഷൻ  കുറവായതിനാൽ ആരോഗ്യമേഖലയ്ക്കായി നീക്കിവച്ച തുകയിലുണ്ടായ കുറവിനെ കേന്ദ്ര സർക്കാർ ന്യായീകരിക്കുന്നു. എന്നാൽ, വളരെ കാര്യക്ഷമമായതും ആരോഗ്യ മേഖലയ്ക്ക്  താങ്ങും തണലുമായി നിന്ന ചില പദ്ധതികളുടെ  വിഹിതത്തിൽ വരുത്തിയ കുറവ് (ഉദാ. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി) ആ മേഖലയുടെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് കണ്ടറിയേണ്ടതാണ്.

 

വെല്ലുവിളിയുയർത്തി പോഷകാഹാര രംഗം 

 

കേന്ദ്രബജറ്റിൽ  2 ലക്ഷം അങ്കണവാടികൾ നവീകരിക്കുമെന്നുള്ള പ്രഖ്യാപനം ശിശു-ക്ഷേമരംഗത്ത് ആശാവഹവും അതോടൊപ്പം തന്നെ  പുത്തനുണർവ്  പകരുന്നതുമാണ്. കൂടാതെ മിഷൻ ശക്തി, മിഷൻ വാത്സല്യ, പി.എം പോഷൻ, സക്ഷം അങ്കണവാടി, പോഷൻ 2.0 മുതലായ പദ്ധതികൾ പരിഷ്കരിക്കുന്നതിന് ഊന്നൽ നൽകുമെന്ന് പ്രഖ്യാപനവും വന്നിരിക്കുന്നു. ഇതിൽ  സക്ഷം അങ്കണവാടി, പോഷൻ 2.0 എന്നീ  പദ്ധതികൾക്കായി 20,263 കോടി രൂപയും പ്രധാൻ മന്ത്രി പോഷനു വേണ്ടി  10,234 കോടിയും, മിഷൻ വത്സല്യക്കായി 1,472 കോടിയും മിഷൻ ശക്തിക്കായി 3,184 കോടിയും വകയിരുത്തിയിട്ടുണ്ട്.  2018-ൽ ലഭ്യമായ  കണക്കുകൾ പ്രകാരം ഏകദേശം 158 മില്യൺ കുട്ടികൾ അങ്കണവാടികളിൽ പഠിക്കുന്നതായി  കണക്കാക്കിയിരുന്നു. ഇത്രയും എണ്ണം കുട്ടികൾക്കായി വകയിരുത്തിയിരിക്കുന്ന തുക തുലോം കുറവാണെന്ന്  മനസ്സിലാക്കാം. കൂടാതെ, കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് വിഹിതത്തിൽ  കുറവോ അല്ലെങ്കിൽ നാമമാത്രമായ  വർധനയോ മാത്രമേ ഭൂരിഭാഗവും പദ്ധതികളിലുമുണ്ടായിട്ടുള്ളൂ. ഉദാഹരണമായി, സക്ഷം  അങ്കണവാടി, പോഷൻ 2.0 എന്നീ പദ്ധതികൾക്കായി കഴിഞ്ഞ ബജറ്റിൽ 20,105 കോടി അനുവദിച്ചപ്പോൾ ഇപ്പോൾ അത് 20,263 കോടി രൂപയായി  (0.8 ശതമാനം ) ഉയർന്നു എന്ന് മാത്രം. ഈ പദ്ധതികളെല്ലാം പൊതുവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും അവരുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതും  ലക്ഷ്യമിട്ടുള്ളതാണ്. 

 

മൂന്നിൽ രണ്ട് കുട്ടികൾക്കും പോഷകാഹാരക്കുറവ് 

 

മാതൃ-ശിശു പോഷകാഹാര രംഗത്ത് രാജ്യത്തിന്റെ നിലവിലെ അവസ്ഥ ശുഭസൂചകമല്ല എന്നാണ് ഏറ്റവും പുതിയ  പഠനങ്ങൾ വെളിപ്പെടുത്തുന്നത്. നാലാമത് ദേശീയ കുടുംബാരോഗ്യ സർവ്വേ  (2015-16) പ്രകാരം കുട്ടികളുടെ (6  മുതൽ 56  മാസം  വരെ)  ഇടയിലെ വിളർച്ച 58.6 ശതമാനമായിരുന്നത് അഞ്ചു വർഷത്തിന് ശേഷം നടന്ന അഞ്ചാമത് റൗണ്ട് സർവ്വേയിൽ (2019-21) എത്തിയപ്പോൾ  67.1  ശതമാനമായി ഉയർന്നു. രാജ്യത്തെ  മൂന്നിൽ രണ്ടു കുട്ടികളിലും പോഷകാഹാരക്കുറവിന്റെ ഫലമായി വിളർച്ചയിൽ ജീവിതം മുന്നോട്ട് നയിക്കേണ്ടി വരുന്നു. 

15 നും 49 വയസ്സിനും ഇടയിലുള്ള 52.2  ശതമാനം ഗർഭിണികളിലും 57.2 ശതമാനം ഗർഭിണികളല്ലാത്ത സ്ത്രീകളിലും വിളർച്ച  കാണപ്പെടുന്നു. സ്ത്രീകളിൽ മാത്രമല്ല, സമാന വയസ്സിലുള്ള  നാലിലൊന്നു  പുരുഷന്മാരിലും വിളർച്ച  കാണപ്പെടുന്നു എന്ന  വസ്തുത  ഞെട്ടൽ ഉളവാക്കുന്നതാണ്. കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക-തൊഴിൽ  പ്രതിസന്ധികൾ കാര്യങ്ങൾ കൂടുതൽ  വഷളാക്കിയിരിക്കണം എന്നു വേണം അനുമാനിക്കാൻ. ചുരുക്കിപ്പറഞ്ഞാൽ,  സർവേയിൽ ഉൾപ്പെട്ട എല്ലാ ജനവിഭാഗത്തിലും വിളർച്ചയുടെ തോത്  കഴിഞ്ഞ അഞ്ചു വർഷത്തിൽ  വർധിച്ചതായി  കാണാം. ഇത്  കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടിരുന്ന  പോഷകാഹാര പദ്ധതികൾ പുരുഷൻമാരിൽ കൂടി വ്യാപിപ്പിക്കേണ്ടത്തിന്റെ ആവശ്യകതയിലേക്കുള്ള  സൂചകമാണ്. ഈ  വിഭാഗം രാജ്യത്തിന്റെ ഉല്പാദന മേഖലയുടെ നെടുംതൂണായിരിക്കുന്ന സാഹചര്യത്തിൽ  പ്രത്യേകിച്ചും. കുട്ടികളുടെയും, സ്ത്രീകളുടെയും ഇടയിൽ കണ്ടുവരുന്ന പോഷകാഹാരക്കുറവ് ഇന്ത്യയിൽ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ച സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്നുകൂടി ഓർക്കണം.

            

ദേശീയ ആരോഗ്യ മിഷനും വർധന നാമമാത്രം

 

ഇന്ത്യൻ ജനതയുടെ  ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ വ്യത്യസ്ത പദ്ധതികൾ  നിലവിലുണ്ടെങ്കിലും അവയിൽ ഏറ്റവും ശ്രദ്ധേയമായ രണ്ടുപദ്ധതികളാണ് ദേശീയ ആരോഗ്യ ദൗത്യവും ആയുഷ്മാൻ ഭാരതും. ഇതിൽ  തന്നെ 2005  മുതൽ നടപ്പാക്കിവരുന്ന ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം  ആരോഗ്യ രംഗത്തെ പല മേഖലകളിലും രാജ്യത്തിനു ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. 

അങ്ങനെയുള്ള  സാഹചര്യത്തിൽ പോലും ദേശീയ ആരോഗ്യ മിഷന് ബജറ്റിൽ നാമമാത്രമായ ഒരു ശതമാനം വർധന മാത്രമേ (2021-22-ൽ 36,575.5 കോടിയായിരുന്നത് 2022-23-ൽ 37,000.23 കോടിയായി) വരുത്തിയുള്ളൂ. ഇത്തരത്തിലുള്ള നാമമാത്രമായ വർധന കൊണ്ട് മാത്രം ദേശീയ ആരോഗ്യമിഷൻ പോലുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് എത്രത്തോളം ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാകുമെന്നതു ചിന്തിക്കേണ്ട വിഷയമാണ്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനായി ദേശീയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സാംക്രമിക രോഗങ്ങളുടെ നിർണയം നടത്താനും അവയുടെ വ്യാപനം  നിയന്ത്രിക്കുന്നതിനുമായി പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ത് ഭാരത് യോജന ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ രംഗത്ത് ഇതുവരെ കാര്യമായ മുന്നേറ്റം  നടത്താൻ നമുക്ക് സാധിച്ചിട്ടില്ലയെന്നതാണ്  യാഥാർത്ഥ്യം.  

 

വെട്ടിക്കുറച്ചു, കുട്ടികളുടെ വിശപ്പ് മാറ്റാനുള്ള പദ്ധതി വിഹിതം

 

ഈ ബജറ്റിൽ കുട്ടികളുടെ പോഷകാഹാര നിലവാരമുയർത്താനായി ഉച്ചഭക്ഷണ  പദ്ധതിയുടെ  പേര്  പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൺ എന്നു പുനർ നാമകരണം  ചെയ്യുകയുണ്ടായി. എന്നാൽ, അതിശയം ഉളവാക്കുന്ന തരത്തിൽ  ഈ പദ്ധതിക്ക്  വേണ്ടി വകയിരുത്തിയ തുകയിൽ ഏകദേശം 11 ശതമാനത്തിന്റെ (2021-22-ൽ 11,500 കോടിയായിരുന്നത് 2022-23-ൽ 10,233.75 കോടി) കുറവ് വരുത്തി. രാജ്യത്തെ  ഭൂരിഭാഗം  സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനത്തോതു കുറഞ്ഞതിനാൽ കുട്ടികൾ സ്കൂളുകളിൽ എത്തുന്ന സാഹചര്യം സംജാതമായിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ജനസംഖ്യാ പരിവർത്തനത്തിന്റെ ഫലമായും, സ്കൂൾ എൻറോൾമെൻറ്  റേറ്റുകൾ കൂടിവരുന്ന സാഹചര്യത്തിലും ഈ പദ്ധതിക്കുള്ള വിഹിതം വെട്ടികുറച്ചതിനെ ന്യായീകരിക്കാൻ സാധിക്കുകയേ ഇല്ല.  ഈ സാഹചര്യത്തിൽ പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കിയതും സ്കൂൾ  ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റിയതും കുട്ടികളുടെ വിശപ്പിനെ എങ്ങനെ ശമിപ്പിക്കുമെന്നും അവരുടെ പോഷകാഹാര  നിലവാരം  എങ്ങനെ  ഉയർത്തും എന്നതും സർക്കാർ വിശദീകരിക്കേണ്ടതായി വരും. ഈ മേഖലയിൽ ഫണ്ട് കുറയ്ക്കുന്നത് കുട്ടികളുടെ പോഷകാഹാര നിലവാരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ഠിക്കുo. അതിലുപരിയായി, വർഷംതോറും മോശമായിക്കൊണ്ടിരിക്കുന്ന വിളർച്ചയുടെയും ഭാരക്കുറവിന്റെ തോത് വർധിക്കുകയും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളിലേക്കായിരിക്കും അതു നയിക്കുക എന്നതും വസ്തുതയാണ്. 

 

വേണ്ടിയിരുന്നു ആരോഗ്യത്തിന് കുറച്ചുകൂടി പരിഗണന 

 

ആരോഗ്യരംഗത്തെ സർക്കാരിന്റെ ധന വിനിയോഗം  നിർണയിക്കാനായി വിഭിന്നമായ സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ നിലവിലുണ്ടെങ്കിലും ഏതു രീതിശാസ്ത്രമാണ് ഏറ്റവും യുക്തമായത് എന്നതിൽ വ്യത്യസ്ത ചിന്താധാരകൾ നിലനിൽക്കുന്നു. നമ്മുടെ രാജ്യത്തിലെ സ്ഥിതിവിവര കണക്കുകൾ പ്രകാരം ചില  സൂചികകൾ വൻ വർധന കാണിക്കാറുണ്ട്. ഉദാഹരണമായി ആരോഗ്യ മേഖലയ്ക്കായി നീക്കിവെച്ച അടങ്കൽ തുകയിലുള്ള വർധന പലപ്പോഴും  ഉയർന്ന വളർച്ചാ നിരക്കാണ് കാണിക്കുന്നത്. എന്നാൽ, ചില സൂചികകളിൽ നേരിയ വ്യത്യാസം മാത്രമേ  ദൃശ്യമാകൂ. സർക്കാരിന്റെ ആകെ ചെലവിലും ജിഡിപിയിലും എത്ര ശതമാനം തുക ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾക്കായി വക കൊള്ളിച്ചു എന്നത് ഇത്തരത്തിലുള്ള ഒരു  സൂചികയാണ്. ആരോഗ്യ മേഖലയിലെ ധനവിനിയോഗം കേവലം സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ വിശകലന രീതിയിലോ, സാമ്പത്തികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിലോ ഒതുങ്ങേണ്ടതാണോയെന്ന ചോദ്യം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രസക്തമാണ്. ആരോഗ്യ മേഖലക്ക് വേണ്ട വിഹിതം കുറച്ചുകൂടി യുക്തമായ ആവശ്യത്തിന്റെയും, പ്രതിശീർഷ ധന വിനിയോഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള സമഗ്രമായ കാഴ്ചപ്പാടിൽ ഫണ്ട്   വകയിരുത്തുന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. അങ്ങനെയാണെങ്കിൽ, ആരോഗ്യമേഖലക്ക്  ഇപ്പോൾ  അനുവദിച്ചതിനേക്കാൾ കൂടുതൽ വിഹിതം  നീക്കിവയ്ക്കേണ്ടതായി വരും. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളും സാംക്രമിക-സാംക്രമികേതര രോഗങ്ങളിൽ  നിന്ന്  നിരന്തരം വെല്ലുവിളികൾ  നേരിടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

 

ഈ വേഗത്തിൽ പോയാൽ രാജ്യാന്തര നിലവാരം തലമുറകൾക്കകലെ

 

രാജ്യത്തെ ഭൂരിഭാഗം  ആരോഗ്യ-ജനസംഖ്യാ സൂചികകൾ  എല്ലാo തന്നെ അഭിവൃദ്ധിയുടെ പാതയിലാണെന്ന് സാംപിൾ റജിസ്ട്രേഷൻ സംവിധാനവും ദേശീയ കുടുംബാരോഗ്യ സർവേയിലൂടെ  ക്രോഡീകരിച്ച  വിവരങ്ങളും  അടിവരയിടുന്നു. ഇതിൽ തന്നെ ഏറ്റവും  ശ്രദ്ധേയമായത് ശിശു മരണനിരക്കിലുംമാതൃമരണനിരക്കിലും, ആയുർദൈർഘ്യത്തിലും നേടിയ  പുരോഗതിയാണ്. പക്ഷേ, എത്ര വേഗത്തിലോടിയാൽ ഈ സൂചികകൾ  രാജ്യാന്തര നിരക്കുകൾക്ക് തുല്യമായ നിലയിലേക്ക് എത്തുമെന്നുള്ളതാണ്. ശിശുമരണനിരക്ക് 2030-ൽ 12-ൽ (1000 കുട്ടികൾക്ക്) താഴെയാക്കുക എന്നതാണ് യുഎൻ  വിഭാവനം  ചെയ്ത സുസ്ഥിര വികസന  ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ  ഇപ്പോൾ തന്നെ  ഈ ലക്ഷ്യം നേടിയെങ്കിലും രാജ്യത്തിന്  പൊതുവിൽ  നിർദിഷ്ട  സമയത്തിനുള്ളിൽ  ഈ ലക്ഷ്യത്തിലെത്തിച്ചേരുക എന്നത് തീർത്തും   ശ്രമകരമായിരിക്കും. സമാനമായ  സ്ഥിതിവിശേഷമാണ് മറ്റ് ആരോഗ്യ സൂചികകളുടെ കാര്യവും. ചുരുക്കത്തിൽ, ആരോഗ്യ സൂചികകളിൽ  രാജ്യത്തിന്റെ പ്രകടനം  രാജ്യാന്തര തലത്തിലേക്ക്  ഉയരണമെങ്കിൽ തലമുറകൾ കാത്തിരിക്കേണ്ടതായി വരും. ആരോഗ്യ  സൂചികകളുടെ പുരോഗതിക്ക് ഗതിവേഗം നൽകാൻ ഈ രംഗത്തേക്ക് കൂടുതൽ വിഭവങ്ങൾ നീക്കി വയ്‌ക്കേണ്ടതുണ്ട്. ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ മാനസിക ആരോഗ്യത്തിനും ആരോഗ്യ വിദഗ്ധർ  പ്രാധാന്യം കൽപ്പിക്കുന്ന കാലഘട്ടമാണിത്. കോവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിച്ചതായി പുതിയ  പഠനങ്ങൾ  വെളിപ്പെടുത്തുന്നു. ഗുണമേന്മയുള്ള മാനസികാരോഗ്യ കൗൺസിലിങ്ങിനും പരിചരണത്തിനുമായി ഈ ബജറ്റ് ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി മുന്നോട്ടു  വച്ചിരിക്കുന്നു. ഇപ്പോഴത്തെ  സാഹചര്യത്തിൽ, മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിനായുള്ള ബജറ്റ്  നടപടികൾ  ശ്ലാഘനീയമാണ്. ഇത്തരം നൂതന സംരംഭങ്ങൾ രാജ്യത്തെ  ജനങ്ങൾക്ക് അവരുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വലിയ ചുവടുവെപ്പിന്റെ തുടക്കമാകട്ടെ. 

 

(ഡോ. കെ.പി.വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറും ഡോ.ജെ. രത്നകുമാർ ഡൽഹി സ്പീക്കേഴ്സ് റിസർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേർച്ച് ഫെല്ലോയുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

 

English Summary: Indian Health Sector and Union Budget 2022 Allocations