പ്രായമായ സ്ത്രീകളില്‍ കോവിഡ് മൂലമുള്ള മരണസാധ്യത ഉയര്‍ന്നിരിക്കുന്നത് അവരുടെ ശരീരത്തിലെ ഈസ്ട്രജന്‍ തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളിലെ കോവിഡ് തീവ്രത തടയാന്‍ സപ്ലിമെന്‍റല്‍ ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റ് സഹായകമായേക്കാമെന്നും ബിഎംജെ ഓപ്പണ്‍ ജേണലില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായ സ്ത്രീകളില്‍ കോവിഡ് മൂലമുള്ള മരണസാധ്യത ഉയര്‍ന്നിരിക്കുന്നത് അവരുടെ ശരീരത്തിലെ ഈസ്ട്രജന്‍ തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളിലെ കോവിഡ് തീവ്രത തടയാന്‍ സപ്ലിമെന്‍റല്‍ ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റ് സഹായകമായേക്കാമെന്നും ബിഎംജെ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

പുരുഷന്മാരെ  അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കടുത്ത കോവിഡ് ബാധ കുറവാണെന്നത് മഹാമാരിയുടെ ആദ്യ നാളുകള്‍ മുതല്‍ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം പോലുള്ള കടുത്ത വൈറല്‍ ബാധയുടെ കാര്യത്തിലും ഇതേ ട്രെന്‍ഡ് മുന്‍പ് ദൃശ്യമായിരുന്നു. ഇതിന് പിന്നില്‍ സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വഹിക്കുന്ന പങ്ക് കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്. 

ADVERTISEMENT

14,685 സ്ത്രീകളെ മൂന്ന് സംഘങ്ങളായി തിരിച്ചാണ് നിരീക്ഷണപഠനം നടത്തിയത്. ഇതില്‍ 227 പേരടങ്ങിയ ആദ്യ സംഘം സ്തനാര്‍ബുദം കണ്ടെത്തിയതിനാല്‍ ഈസ്ട്രജന്‍ ബ്ലോക്കര്‍ മരുന്നുകള്‍ കഴിക്കുന്നവരാണ്. 2535 പേരടങ്ങിയ രണ്ടാമത്തെ സംഘം ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പിക്ക് വിധേയരായവരാണ്. 11,923 പേരടങ്ങിയ മൂന്നാമത്തെ സംഘം ഈസ്ട്രജൻ  കുറയ്ക്കാനോ കൂട്ടാനോ പ്രത്യേകിച്ച് മരുന്നോ ചികിത്സയോ നടത്താത്തവരാണ്. മൂന്നാമത്തെ സംഘത്തെ അപേക്ഷിച്ച് ഒന്നാമത്തെ സംഘത്തിലുള്ളവര്‍ കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം രണ്ടാമെത്ത സംഘത്തിലുള്ളവര്‍ക്ക് കോവിഡ് മൂലമുള്ള മരണ സാധ്യത 54 ശതമാനം കുറവായിരുന്നു. ഈസ്ട്രജന്‍ തോതിനൊപ്പം പ്രായവും ഗണ്യമായ സ്വാധീനം ഇതില്‍ ചെലുത്തുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ അധിക വര്‍ഷവും കോവിഡ് മരണ സാധ്യത 15 ശതമാനം വച്ച് വര്‍ധിപ്പിച്ചപ്പോള്‍ ഓരോ സഹരോഗാവസ്ഥയും ഇത് 13 ശതമാനം വര്‍ധിപ്പിക്കുന്നു. കുറഞ്ഞ കുടുംബവരുമാനമുള്ളവര്‍ മരണപ്പെടാനുള്ള സാധ്യത ഉയര്‍ന്ന കുടുംബവരുമാനമുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഇത് വെറും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണമായതിനാല്‍ ഈ വ്യത്യാസങ്ങള്‍ക്ക് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്തുന്നില്ല.

Content Summary : Older women at a higher COVID-19 death risk, oestrogen levels responsible