നിരന്തരമുള്ള തലവേദന ഈ രോഗങ്ങളുടെ സൂചനയാകാം
ഇടയ്ക്കിടെ എത്തുന്ന തലവേദന ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ജീവിതനിലവാരം കുറയ്ക്കാനും മൂഡ് മാറ്റാനും പെട്ടെന്ന് ദേഷ്യമുണ്ടാകാനുമൊക്കെ ഇത് കാരണമാകാം. കാരണങ്ങള്‍ കണ്ടെത്തി എത്രയും പെട്ടെന്ന് ഇവ ഇല്ലാതാക്കേണ്ടത് സന്തോഷകരവും സമാധാനപരവുമായ ജീവിതത്തിന് അത്യാവശ്യമാണ്. പാരിസ്ഥിതികവും

ഇടയ്ക്കിടെ എത്തുന്ന തലവേദന ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ജീവിതനിലവാരം കുറയ്ക്കാനും മൂഡ് മാറ്റാനും പെട്ടെന്ന് ദേഷ്യമുണ്ടാകാനുമൊക്കെ ഇത് കാരണമാകാം. കാരണങ്ങള്‍ കണ്ടെത്തി എത്രയും പെട്ടെന്ന് ഇവ ഇല്ലാതാക്കേണ്ടത് സന്തോഷകരവും സമാധാനപരവുമായ ജീവിതത്തിന് അത്യാവശ്യമാണ്.
പാരിസ്ഥിതികവും ആരോഗ്യപരവുമായ പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. ഇവയില്‍ ചിലത് മരണകാരണം വരെ ആയേക്കാമെങ്കില്‍ ചിലത് അത്ര ഗൗരവമുള്ള പ്രശ്നമാകണമെന്നില്ല. അടിക്കടി തലവേദനയിലേക്ക് നയിക്കുന്നത് ഇനി പറയുന്ന രോഗാവസ്ഥകളാകാം.
1. രക്തക്കുഴലുകളുടെ നീര്‍ക്കെട്ട്
തലയിലെ രക്തക്കുഴലുകള്‍ നീര് വയ്ക്കുകയും കട്ടിയുള്ളതാകുകയും ചെയ്യുന്നത് രക്തയോട്ടത്തെ ബാധിക്കാം. വാസ്കുലൈറ്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്. ഇത് തുടര്‍ച്ചയായ തലവേദനയിലേക്ക് നയിക്കാം. മസ്തിഷ നാശം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍ പോലെ ഗുരുതരമായ പല പ്രശ്നങ്ങള്‍ക്കും വാസ്കുലൈറ്റിസ് കാരണമാകാം.
2. തലച്ചോറില്‍ മുഴ
തലയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച മൂലം തലയില്‍ മുഴകള്‍ ഉണ്ടാകുന്നതും തലവേദനയ്ക്ക് കാരണമാകും. മെനിന്‍ജിയോമസ്, ഗ്ലിയോമസ്, പിറ്റ്യൂറ്ററി അഡെനോമസ് എന്നിങ്ങനെ പല തരത്തിലുള്ള മുഴകള്‍ തലയില്‍ ഉണ്ടാകാറുണ്ട്.
3. മരുന്നുകളുടെ അമിത ഉപയോഗം
വേദനയും തലവേദനയും മാറാനുള്ള മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നതും ചിലപ്പോള്‍ തലവേദനയിലേക്ക് നയിച്ചേക്കാം. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗമാണ് ഇതിന് കാരണമാകുന്നത്. മൈഗ്രേൻ ബാധിതരില്‍ ഇത് വ്യാപകമായി കണ്ടുവരാറുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് വെറുതേ കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കാം.
4. മെനിഞ്ചൈറ്റിസ്
തലച്ചോറിനും നട്ടെല്ലിനും ചുറ്റുമുള്ള സംരക്ഷണ ആവരണമാണ് മെനിഞ്ചസ്. ഇതിനുണ്ടാകുന്ന നീര്‍ക്കെട്ടായ മെനിഞ്ചൈറ്റിസ് തുടര്‍ച്ചയായ തലവേദന ചിലരില്‍ സൃഷ്ടിക്കാറുണ്ട്. ബാക്ടീരിയ, വൈറസ് ബാധയാണ് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്.
5. തലച്ചോറിന് ക്ഷതം
വീഴ്ചയിലോ മറ്റോ തലച്ചോറിന് സംഭവിക്കുന്ന ക്ഷതവും തുടര്‍ച്ചയായ തലവേദന സമ്മാനിക്കാം. തലച്ചോറിന്‍റെ പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താന്‍ സാധിക്കൂ.
കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുന്നതും ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതും ചിലപ്പോള്‍ തലവേദനയ്ക്ക് കാരണമാകാം. ഇതിനാല്‍ ആരോഗ്യകരമായ ജീവിതശൈലി തലവേദനകളെ തടയാന്‍ സഹായകമായേക്കും. അതുപോലെതന്നെ പ്രധാനമാണ് ദിവസവും കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും ഉറക്കം. ഫൈബറും പ്രോട്ടീനും മറ്റ് അവശ്യ പോഷണങ്ങളും അടങ്ങിയ സമീകൃതാഹാരവും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതുമെല്ലാം തലവേദന നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സ്വയം ചികിത്സയും കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. അടിക്കടി ഉണ്ടാകുന്ന തലവേദന വച്ചു കൊണ്ടിരിക്കാതെ വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.
Content Summary : Suffering from frequent headaches? 5 likely health conditions to blame