അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽതന്നെ വേനൽക്കാല രോഗങ്ങളും തലപൊക്കി തുടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് പകരാൻ സാധ്യതയുള്ള ഒരു പ്രധാന രോഗമാണ് ചിക്കൻപോക്സ്. അതുകൊണ്ടുതന്നെ ഇതിനെതിരെ ജാഗ്രത കൂടിയേ തീരൂ. വേരിസെല്ലസോസ്റ്റർ വൈറസാണ് രോഗം പടർത്തുന്നത്. ലക്ഷണങ്ങൾ അറിയാം, രോഗത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽതന്നെ വേനൽക്കാല രോഗങ്ങളും തലപൊക്കി തുടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് പകരാൻ സാധ്യതയുള്ള ഒരു പ്രധാന രോഗമാണ് ചിക്കൻപോക്സ്. അതുകൊണ്ടുതന്നെ ഇതിനെതിരെ ജാഗ്രത കൂടിയേ തീരൂ. വേരിസെല്ലസോസ്റ്റർ വൈറസാണ് രോഗം പടർത്തുന്നത്.

ADVERTISEMENT

ലക്ഷണങ്ങൾ അറിയാം, രോഗത്തെ അകറ്റാം 

ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്‌സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുൻപുള്ള ഒന്നോ, രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം,നടുവേദന തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ്. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കൻപോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. 

ADVERTISEMENT

ഏകദേശം 2 മുതൽ 6 ദിവസം വരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്‌സിൽ സാധാരണയാണ്. മിക്കവരിലും തലയിലും വായിലുമാണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകും. ചിക്കൻപോക്‌സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ, ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്. 

രോഗം പകരുന്നത് എങ്ങനെ?

ADVERTISEMENT

രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരാൻ സാധ്യതയേറെയാണ്. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്. 

∙ പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങൾ ചിക്കൻപോക്‌സ് ബാധിച്ചവർക്ക് അനുയോജ്യമാണ്. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. 

∙ തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം. പോഷകസമ്പൂർണമായ ഭക്ഷണം കഴിക്കണം. 

രോഗത്തെ പടിക്കു പുറത്ത് നിർത്താം

ചിക്കൻപോക്‌സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നതു രോഗി പരമാവധി ഒഴിവാക്കണം. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാൻ കാരണമാകും.

ചികിത്സ എങ്ങനെ?

ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. 

Content Summary : What does chicken pox look like at the start?