വൃക്കസംബന്ധമായതും മൂത്രാശയസംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു മാത്രമായി മേയ്ത്ര ഹോസ്പിറ്റലില്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ നെഫ്രോ യൂറോ സയന്‍സസ് ആന്‍റ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു...Meitra Hospital Nephro Urosciences Kozhikode, Health News

വൃക്കസംബന്ധമായതും മൂത്രാശയസംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു മാത്രമായി മേയ്ത്ര ഹോസ്പിറ്റലില്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ നെഫ്രോ യൂറോ സയന്‍സസ് ആന്‍റ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു...Meitra Hospital Nephro Urosciences Kozhikode, Health News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്കസംബന്ധമായതും മൂത്രാശയസംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു മാത്രമായി മേയ്ത്ര ഹോസ്പിറ്റലില്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ നെഫ്രോ യൂറോ സയന്‍സസ് ആന്‍റ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു...Meitra Hospital Nephro Urosciences Kozhikode, Health News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വൃക്കസംബന്ധമായതും മൂത്രാശയസംബന്ധമായതും പുരുഷ ആരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കു മാത്രമായി മേയ്ത്ര ഹോസ്പിറ്റലില്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ നെഫ്രോ  യൂറോ സയന്‍സസ് ആന്‍റ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ (Meitra Hospital Centra of Excellence Nephro Urosciences & Kidney Transplantation)  പ്രവര്‍ത്തനം ആരംഭിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍,  ഡയറക്ടറും സെന്‍റര്‍ ഓഫ് ഹാര്‍ട്ട് ആന്‍റ് വാസ്കുലര്‍ കെയര്‍ ഉപദേഷ്ടാവും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്‍റുമായ ഡോ. അലി ഫൈസല്‍, നെഫ്രോളജി വിഭാഗം കണ്‍സല്‍ട്ടന്‍റ് ഡോ. വിനുഗോപാല്‍, കണ്‍സല്‍ട്ടന്‍റ് ഡോ. സര്‍ഫറാസ് അസ്ലം, യൂറോളജി സയന്‍സസ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്‍റും റോബോട്ടിക് സര്‍ജനുമായ ഡോ. പി റോയ് ജോണ്‍, കണ്‍സല്‍ട്ടന്‍റും റോബോട്ടിക് സര്‍ജനുമായ ഡോ. കിരണ്‍ എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

 

ADVERTISEMENT

നെഫ്രോളജി, യൂറോളജി, ആന്‍ഡ്രോളജി, പ്രോസ്റ്റേറ്റ്, യൂറോഓണ്‍കോളജി, റീകണ്‍സ്ട്രക്ടീവ് യൂറോളജി, പീഡിയാട്രിക് യൂറോളജി ആന്‍റ് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഏകോപിച്ചാണ് സെന്‍റര്‍ ഓഫ് എക്സലന്‍സ് പ്രവര്‍ത്തിക്കുന്നത്. അതത് മേഖലകളിലെ പ്രഗത്ഭരും പ്രതിഭാശാലികളുമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ക്കൊപ്പം ഒരുക്കിയ സെന്‍റര്‍ സമഗ്ര ചികിത്സാ സംവിധാനമാണ് വാഗ്ദാനം ചെയ്യുന്നത്.  രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളായ ഹീമോ ഡയാലിസിസ്, റീനല്‍ ബയോപ്സി, പ്രിഡയാലിസിസ് ക്രോണിക് കിഡ്നി ഡിസീസ്, കല്ലുകള്‍ നീക്കം ചെയ്യാനുള്ള യു ആര്‍ എസ്, ആര്‍ ഐ ആര്‍ എസ്, ലാപ്രോസ്കോപിക്, ഓപണ്‍ നെഫ്രക്ടമി തുടങ്ങിയവയിലൂടെ രോഗത്തിന്‍റെ കാഠിന്യം മനസ്സിലാക്കാന്‍ സാധിക്കും. വൃക്ക-അനുബന്ധ രോഗങ്ങള്‍ക്കെല്ലാമായി ഒരു കുടക്കീഴില്‍ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

 

ഒന്നിലേറെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗി (കെ എന്‍ ഒ എസ്)ന്‍റെ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അവയവദാനം അനിവാര്യമായി വരുന്ന ഘട്ടങ്ങളില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന 'അവയവം മാറ്റിവയ്ക്കലി'ന് അംഗീകാരം ലഭിച്ചതോടെ മേയ്ത്ര ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവയ്ക്കലിന് തുടക്കമാകുകയും ചെയ്തിരുന്നു.

 

ADVERTISEMENT

മരണനിരക്ക് കൂട്ടുന്ന അതിഗുരുതര രോഗങ്ങളെ ഏറ്റവും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയും ലോകത്ത് ലഭ്യമായതില്‍ ഏറ്റവും സമഗ്രവും മികച്ചതുമായ ചികിത്സ നല്‍കുകയുമാണ് മേയ്ത്ര ഹോസ്പിറ്റല്‍ ലക്ഷ്യമാക്കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. വൃക്ക മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്കും അനുബന്ധമായുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഒരു കുടക്കീഴില്‍ സമഗ്ര ചികിത്സ യൊരുക്കുകയാണ് ഇതിനു മാത്രമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ നെഫ്രോയൂറോ സയന്‍സസ് ആന്‍റ് കിഡ്നി ട്രാന്‍സ്പ്ലാന്റേഷന്‍ ലക്ഷ്യമാക്കുന്നതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും സെന്‍റര്‍ ഓഫ് ഹാര്‍ട്ട് ആന്‍റ് വാസ്കുലര്‍ കെയര്‍ ഉപദേഷ്ടാവും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്‍റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. 

 

നമ്മുടെ നാട്ടില്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ നേരിടുന്നവരുടെ എണ്ണം മുമ്പുള്ളതിനെക്കാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൃക്ക രോഗങ്ങളിലേക്ക് നയിക്കുന്ന പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, മൂത്രനാളിയിലുണ്ടാകുന്ന അണുബാധ തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയും മികച്ച ചികിത്സ നല്‍കുകയുമാണ് ഏറ്റവും നല്ല മാര്‍ഗ്ഗ  മെന്ന്  നെഫ്രോളജി വിഭാഗം കണ്‍സല്‍ട്ടന്‍റ് ഡോ. വിനുഗോപാല്‍ പറഞ്ഞു. ഡയാലിസിസ് മുതല്‍ റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വരെ എല്ലാ സേവനങ്ങളും ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് മേയ്ത്ര ഹോസ്പിറ്റല്‍ ഒരുക്കിയിരിക്കുന്നതെന്ന് നെഫ്രോളജി വിഭാഗം കണ്‍സല്‍ട്ടന്‍റ് ഡോ. സര്‍ഫറാസ് അസ്ലം പറഞ്ഞു. 

 

ADVERTISEMENT

മൂത്രനാളിയില്‍ വരുന്ന അണുബാധ, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ പോലുള്ള രോഗലക്ഷണങ്ങളെ അവഗണിക്കുന്ന രീതിയാണ് പൊതുവായി കണ്ടു വരുന്നതെന്നും പലപ്പോഴും  ഈ സമീപനമാണ് അസുഖം ഗുരുതരമായ രൂപത്തിലേക്ക് മാറാന്‍ കാരണമാകുന്നതെന്നും യൂറോളജി സയന്‍സസ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്‍റും റോബോട്ടിക് സര്‍ജനുമായ ഡോ. പി റോയ് ജോണ്‍ പറഞ്ഞു.  ജനനേന്ദ്രിയവും മൂത്രാശയവുമായി ബന്ധപ്പെട്ട   ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ആധുനിക ഉപകരണങ്ങളുടെ യും സംവിധാനങ്ങളുടെയും സഹായം കൊണ്ട് മേയ്ത്ര ഹോസ്പിറ്റലില്‍ മികച്ച ഫലം നേടാന്‍ സാധിക്കുന്നുണ്ടെന്ന് യൂറോളജി സയന്‍സസ് വി ഭാഗം കണ്‍സല്‍ട്ടന്‍റും റോബോട്ടിക് സര്‍ജനുമായ ഡോ. കിരണ്‍ എസ് പറഞ്ഞു.

 

Content Summary : Meitra Hospital Centra of Excellence Nephro Urosciences & Kidney Transplantation