യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമുക്ക് പരിചിതമാണ്. അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി. ബ്ലഡ് കാൻസര്‍ രോഗിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമുക്ക് പരിചിതമാണ്. അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി.

ADVERTISEMENT

ബ്ലഡ് കാൻസര്‍ രോഗിയാണ് ശ്രീനന്ദനൻ. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം സ്ഥിരീകരിച്ചത്. അന്ന് മുതല്‍ എറണാകുളം അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. അന്നു മുതല്‍ രക്തം മാറ്റിവച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവയ്ക്കൽ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ ക‍ഴിയു. ഇവിടെയാണ് സങ്കീര്‍ണത.

രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്നു വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം

ADVERTISEMENT

ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ ഡോണർ റജിസ്ട്രീസിൽ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം. നിലിവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക‍ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും. അതുകൊണ്ട് മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാംപ് നടത്തുന്നുണ്ട്.

സുമനസുകള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ADVERTISEMENT

രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസ്സിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാംപിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങള‍ുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്‍റെ ചിരി എന്നും മായാതെ അവന്‍ നമുക്ക് ഇടയില്‍ ഉണ്ടാവും .

നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്‍റെ ജീവന്‍ രക്ഷിച്ചേക്കാം . ഇതിന്‍റെ അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്‍റെ അച്ഛൻ രജ്ഞിത്ത് ബാബുവിനെയോ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ ജോയി - 94470 18061 എന്ന നമ്പരിലോ വിളിക്കാം.

Content Summary : Blood stem cell transplant