പക്ഷാഘാതം: അപകടസാധ്യത ആര്‍ക്കൊക്കെ? ലക്ഷണങ്ങള്‍ എന്തെല്ലാം
അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അത്യാഹിതമാണ് തലച്ചോറിലുണ്ടാകുന്ന പക്ഷാഘാതം. രക്തവിതരണത്തിലുണ്ടാകുന്ന തടസ്സം മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ ഉടനടിയുള്ള ചികിത്സ സഹായിക്കും. ആശുപത്രിയിലെത്തിക്കാന്‍ എത്ര വൈകുന്നോ രോഗിയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള സാധ്യത അത്രയും

അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അത്യാഹിതമാണ് തലച്ചോറിലുണ്ടാകുന്ന പക്ഷാഘാതം. രക്തവിതരണത്തിലുണ്ടാകുന്ന തടസ്സം മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ ഉടനടിയുള്ള ചികിത്സ സഹായിക്കും. ആശുപത്രിയിലെത്തിക്കാന്‍ എത്ര വൈകുന്നോ രോഗിയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള സാധ്യത അത്രയും കുറയും.
ഇസ്കെമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള പക്ഷാഘാതമുണ്ട്. സര്‍വസാധാരണമായി കാണപ്പെടുന്ന പക്ഷാഘാതമാണ് ഇസ്കെമിക് പക്ഷാഘാതം. പക്ഷാഘാത കേസുകളില്‍ 87 ശതമാനവും ഇത് മൂലമാണ്. രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നത് മൂലമോ രക്തധമനികള്‍ ചുരുങ്ങുന്നതിനാലോ ആണ് ഇത് സംഭവിക്കുന്നത്. അതേ സമയം തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തധമനികളില്‍ ചോര്‍ച്ചയോ പൊട്ടലോ ഉണ്ടാകുമ്പോഴാണ് ഹെമറേജിക് പക്ഷാഘാതം ഉണ്ടാകുന്നത്.
പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കും. ഇനി പറയുന്നവയാണ് ഒരാള്‍ക്ക് പക്ഷാഘാതം വന്നതിന്‍റെ ലക്ഷണങ്ങള്‍
1. നടക്കുമ്പോൾ ബാലന്‍സ് തെറ്റുക
2. കാഴ്ചപ്രശ്നം
3. മുഖം ഒരു വശത്തേക്ക് കോടുകയോ സംവേദമില്ലാതെയോ ആകുക
4. കൈകള്‍ ഉയര്‍ത്താനുള്ള ശേഷി നഷ്ടമാകുക
5. സംസാരിക്കാനുള്ള ബുദ്ധിമുട്ട്
ഈ ലക്ഷണങ്ങള്‍ക്ക് പുറമേ ആശയക്കുഴപ്പം, മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത തലവേദന, തലകറക്കം എന്നിവയും ചിലര്‍ക്ക് വരാറുണ്ട്. സാധാരണ ഗതിയില്‍ പ്രായം ചെന്നവര്‍ക്കാണ് പക്ഷാഘാതം ഉണ്ടാകുന്നതെങ്കിലും യുവാക്കളിലും ഇതിന്‍റെ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷാഘാത കേസുകളില്‍ 15 ശതമാനം 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, ഹൃദ്രോഗം, ഹൃദയവാല്‍വുകള്‍ക്ക് പ്രശ്നം, സിക്കിള്‍ സെല്‍ രോഗം, പ്രമേഹം, രക്തം കട്ട പിടിക്കുന്ന രോഗം, പേറ്റന്‍റ് ഫൊറാമെന്‍ ഒവേല്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് പക്ഷാഘാത സാധ്യത അധികമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒരു തവണ പക്ഷാഘാതം വന്നവര്‍ക്കും പിന്നീട് ഇത് ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്. ഈ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ അലസമായ ജീവിതശൈലി, അമിതമായ മദ്യപാനം, പുകവലി, ഉപ്പിന്‍റെയും അനാരോഗ്യകരമായ കൊഴുപ്പിന്‍റെയും അമിത ഉപയോഗം തുടങ്ങിയവും പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
Content Summary : Know who is at risk and how to identify the symptoms of stroke