രക്തത്തിലെ കൊഴുപ്പിന്‍റെ അംശം ഉയരുന്നത് കൊളസ്ട്രോളും ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെ പല രോഗങ്ങളിലേക്കും നയിക്കാറുണ്ട്. എന്നാല്‍ ഇവിടം കൊണ്ടും തീരുന്നില്ല ഇവ ശരീരത്തിനുണ്ടാക്കുന്ന ആഘാതം. കൊഴുപ്പ് പേശികളിലെ കോശങ്ങള്‍ക്കു മേല്‍ അമിത സമ്മര്‍ദം ചെലുത്തി അവയുടെ ഘടനയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തത്തിലെ കൊഴുപ്പിന്‍റെ അംശം ഉയരുന്നത് കൊളസ്ട്രോളും ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെ പല രോഗങ്ങളിലേക്കും നയിക്കാറുണ്ട്. എന്നാല്‍ ഇവിടം കൊണ്ടും തീരുന്നില്ല ഇവ ശരീരത്തിനുണ്ടാക്കുന്ന ആഘാതം. കൊഴുപ്പ് പേശികളിലെ കോശങ്ങള്‍ക്കു മേല്‍ അമിത സമ്മര്‍ദം ചെലുത്തി അവയുടെ ഘടനയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ സമ്മര്‍ദത്തിന് വിധേയരാകുന്ന കോശങ്ങള്‍ ഇതിനെ സംബന്ധിച്ച സന്ദേശം മറ്റ് കോശങ്ങളിലേക്ക് പകരുകയും കൂടുതല്‍ നാശമുണ്ടാക്കുകയും ചെയ്യുമെന്ന് യുകെയിലെ ലീഡ്സ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. 

ADVERTISEMENT

കോശങ്ങള്‍ തമ്മില്‍ കൈമാറുന്ന സമ്മര്‍ദ സന്ദേശങ്ങള്‍ സെറാമൈഡുകള്‍ എന്ന തന്മാത്രയുടെ രൂപം കൈക്കൊള്ളും. സാധാരണ ഗതിയില്‍ കോശങ്ങളിലെ സമ്മര്‍ദ ലഘൂകരണമാണ് സെറാമൈഡുകളുടെ ജോലിയെങ്കിലും ടൈപ്പ് 2 പ്രമേഹം പോലുള്ള ദീര്‍ഘകാല മെറ്റബോളിക് രോഗങ്ങള്‍ ബാധിച്ചവരില്‍ ഇവ കോശങ്ങളെ നശിപ്പിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. മനുഷ്യരിലെ പേശീ കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ പാല്‍മിറ്റേറ്റ് എന്ന ഫാറ്റി ആസിഡ് അവതരിപ്പിച്ച് കൊണ്ട് സെറാമൈഡ് സിഗ്നലിങ്ങിനെ ഉത്തേജിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. 

ADVERTISEMENT

ശരീരത്തിലെ കൊഴുപ്പിന്‍റെ തോത് ഉയരുന്നതിനനുസരിച്ച്  സെറാമൈഡുകള്‍ വഴിയുള്ള കൂടുതല്‍ സമ്മര്‍ദ സന്ദേശങ്ങള്‍ ശരീരത്തില്‍ പ്രവഹിക്കുമെന്നും പലതരം രോഗസങ്കീര്‍ണതകള്‍ക്ക് ഇവ കാരണമാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സൈറാമൈഡുകളെ തടയാന്‍ സാധിച്ചാല്‍ ഇത്തരം സങ്കീര്‍ണതകള്‍ നിയന്ത്രിക്കാന്‍ സാധിച്ചേക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. ഹൃദ്രോഗവും പ്രമേഹവും അടക്കമുള്ള രോഗങ്ങള്‍ വികസിക്കുന്നത് തടയാനുള്ള രോഗചികിത്സകള്‍ക്ക് ഈ പഠനം അടിത്തറ പാകിയേക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മോളിക്കുലാര്‍ ഫിസിയോളജിസ്റ്റ് ലീ റോബര്‍ട്ട്സ് പറഞ്ഞു. 

ADVERTISEMENT

1975 ന് ശേഷം നാളിത് വരെ അമിതവണ്ണമുള്ളവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന തരത്തില്‍ കൊഴുപ്പ് ശരീരത്തിലുള്ളവര്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 650 ദശലക്ഷം പേരാണ്. അമിതവണ്ണം ഇത്തരത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് 2 പ്രമേഹം പോലുള്ള അനുബന്ധ രോഗങ്ങള്‍ക്ക് പുതിയ ചികിത്സാ പദ്ധതികള്‍ ആവശ്യമാണെന്നും ഇതിലേക്കുള്ള ദിശാസൂചിയാകും സെറാമൈഡുകളെ സംബന്ധിച്ച ഗവേഷണഫലമെന്നും ലീ റോബര്‍ട്ട്സ് വിശ്വാസം പ്രകടിപ്പിച്ചു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  

Content Summary : High Levels of Fat in Our Blood May Be Even More Harmful Than We Realized