ഫോണും വാച്ചും ക്ലാസും മാത്രമല്ല ടോയ്ലറ്റുകളും ഇനി സ്മാര്‍ട്ടാകും
നമ്മുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള വിലപ്പെട്ട വിവരങ്ങളാണ് ഓരോ ദിവസവും വിസര്‍ജ്യത്തിന്‍റെ ഒപ്പം നാം ടോയ്‌ലറ്റില്‍ ഫ്ളഷ് ചെയ്ത് കളയുന്നത്. കോവിഡ് ഉള്‍പ്പെടെ പല രോഗങ്ങള്‍ മുതല്‍ അര്‍ബുദവും ജീവിതശൈലീ രോഗങ്ങളും വരെ പ്രവചിക്കാന്‍ സാധിക്കുന്ന പല തരം ബയോമാര്‍ക്കറുകളുടെ അക്ഷയഖനിയാണ് മനുഷ്യ വിസര്‍ജ്യം.

നമ്മുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള വിലപ്പെട്ട വിവരങ്ങളാണ് ഓരോ ദിവസവും വിസര്‍ജ്യത്തിന്‍റെ ഒപ്പം നാം ടോയ്‌ലറ്റില്‍ ഫ്ളഷ് ചെയ്ത് കളയുന്നത്. കോവിഡ് ഉള്‍പ്പെടെ പല രോഗങ്ങള്‍ മുതല്‍ അര്‍ബുദവും ജീവിതശൈലീ രോഗങ്ങളും വരെ പ്രവചിക്കാന്‍ സാധിക്കുന്ന പല തരം ബയോമാര്‍ക്കറുകളുടെ അക്ഷയഖനിയാണ് മനുഷ്യ വിസര്‍ജ്യം. എന്നാല്‍ ഇത് ട്രേയിലോ പാത്രത്തിലോ ഒക്കെ ശേഖരിച്ച് കൊണ്ടു പോയി പരിശോധിക്കുന്നത് ബുദ്ധിമുട്ടേറിയതും പലര്‍ക്കും അറപ്പുണ്ടാക്കുന്നതുമായ പണിയാണ്. ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കുകയാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ യൂറോളജി ഡിപ്പാര്‍ട്ട്മെന്‍റ് പ്രഫസര്‍ ജെസ്സി ഗേയും സംഘവും. ലാബ് നിലവാരത്തിലുള്ള വിസര്‍ജ്യ സാംപിളുകള്‍ ശേഖരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ടോയ്‌ലറ്റുകളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ബദല്‍ മാര്‍ഗം.
കോവിഡ് ഉള്‍പ്പെടെ പല തരം വൈറസുകളെ കണ്ടെത്താന്‍ സാധിക്കുന്ന പ്രയോജനപ്രദമായ ഒരു ഉപാധിയായി സ്മാര്‍ട്ട് ടോയ്‌ലറ്റുകള്‍ മാറുമെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗേയും സഹഗവേഷകരും ചൂണ്ടിക്കാട്ടി. മലവും മൂത്രവും പരിശോധിക്കാന്‍ കഴിയുന്ന ഇത്തരത്തിലൊരു സ്മാര്‍ട്ട് ടോയ്‌ലറ്റ് പ്രോട്ടോടൈപ്പ് ഗേയുടെ സഹഗവേഷകന്‍ സുങ്-മിന്‍ പാര്‍ക്ക് രൂപകല്‍പനയും ചെയ്തിട്ടുണ്ട്. കനാരിയ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ സ്മാര്‍ട്ട് ടോയ്‌ലറ്റിന് ഒരാളുടെ വിസര്‍ജ്യത്തിന്‍റെ അളവ്, ആവൃത്തി, നിറം, നൈര്യന്തര്യം, അതിലെ രക്തത്തിന്‍റെയും കഫത്തിന്‍റെയും സാന്നിധ്യം, സമയത്തിനനുസരിച്ച് വരുന്ന മാറ്റങ്ങള്‍ എന്നിവ രേഖപ്പെടുത്താന്‍ കഴിയും. 2021ല്‍ ഡ്യൂക് സര്‍വകലാശാലയിലെ ചില ഗവേഷകര്‍ മലത്തില്‍ രക്തത്തിന്‍റെ അംശം കണ്ടെത്താന്‍ സ്കാനിങ് സംവിധാനമുള്ള സ്മാര്‍ട്ട് ടോയ്‌ലറ്റുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് കോവിഡ് പോലുള്ള ചില രോഗങ്ങളെ കണ്ടെത്താനും വിലയിരുത്താനും ശേഷിയുള്ളതാണ് പാര്‍ക്ക് രൂപം നല്‍കിയ ഡിസൈന്‍.
ഒരു സമൂഹത്തില്‍ കോവിഡിന് വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ മലിന ജലം പരിശോധിക്കുന്ന ഏര്‍പ്പാണ് നിലവിലുണ്ട്. എന്നാല്‍ ഇത് വച്ച് വ്യക്തിഗതമായ വിവരങ്ങള്‍ ലഭ്യമാകില്ല. പാര്‍ക്ക് രൂപം നല്‍കിയ കൊറോണ വൈറസ് ഇന്‍റഗ്രേറ്റഡ് ഡയഗണിസ്റ്റിക് ടോയ്ലറ്റില്‍(കോവ്-ഐഡി) സാംപിളുകള്‍ ശേഖരിക്കാന്‍ ഒരു മെക്കാനിക്കല്‍ കൈ ഘടിപ്പിച്ചിുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഒരു ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നയാള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് സമ്മതം നല്‍കാം. 15 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും.
മലത്തിലെ കോവിഡ് അനുബന്ധ ആര്‍എന്‍എ ഇടയ്ക്കിടെ വ്യാപകമായി പരിശോധിക്കുന്നത് വൈറസ് എങ്ങനെ പെരുമാറുന്നു എന്ന് നിര്‍ണയിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ആവശ്യമായ ഫണ്ടും എഫ്ഡിഎ അനുമതിയും ലഭിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കോവ്-ഐഡി സ്മാര്‍ട്ട് ടോയ്‌ലറ്റ് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് പാര്‍ക്ക് വിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ മറ്റ് ചില സ്മാര്‍ട്ട് ടോയ്‌ലറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Content Summary : Smart toilet