ഒടുവിൽ മന്ത്രിയുടെ വിളിയെത്തി; ഇത് സിസീന കാത്തിരുന്ന നിമിഷം
47-ാം വയസ്സിൽ പി എച്ച് ഡി നേടി പേരിനൊപ്പം ഡോക്ടർ എന്നു ചേർത്ത കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെൽത് സെന്ററിലെ ജെപി എച്ച് എൻ സി സീനയുടെ കഥ നഴ്സസ് ഡേ സ്പെഷലായി കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടുന്ന ഒരു ജൂനിയർ പബ്ലിക് ഹെൽത് നഴ്സാണ് സിസീന. ഈ വിവരം

47-ാം വയസ്സിൽ പി എച്ച് ഡി നേടി പേരിനൊപ്പം ഡോക്ടർ എന്നു ചേർത്ത കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെൽത് സെന്ററിലെ ജെപി എച്ച് എൻ സി സീനയുടെ കഥ നഴ്സസ് ഡേ സ്പെഷലായി കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടുന്ന ഒരു ജൂനിയർ പബ്ലിക് ഹെൽത് നഴ്സാണ് സിസീന.
ഈ വിവരം അറിയുമ്പോൾ ആരോഗ്യ മന്ത്രിയൊക്കെ വിളിച്ച് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തിരക്കു കാരണമാകും ആരുടെയും അഭിനന്ദനം ഇതുവരെ എത്തിയില്ലെന്ന ഒരു സങ്കടവും സിസീന മനോരമ ഓൺലൈനോടു പങ്കുവച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സിസീനയെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ മന്ത്രിയുടെ വിളിയിൽ എന്തു പറയണമെന്ന് അറിയാത്ത നിമിഷമായി പ്പോയെന്ന് സിസീന പറയുന്നു.
' സിസീന എനിക്ക് ഒരു പ്രചോദനമാണെന്ന്' മന്ത്രി പറഞ്ഞപ്പോൾ അത് ജീവിതത്തിലെ ഒരു ധന്യനിമിഷമായി. ഇനി കൊല്ലത്തു വരുമ്പോൾ കാണാമെന്നു പറഞ്ഞാണ് മന്ത്രി സംഭാഷണം അവസാനിപ്പിച്ചത്.
അങ്ങനെ ഞാൻ ഏറെ ആഗ്രഹിച്ച ഒരു നിമിഷമാണ് ഇന്ന് സഫലമായതെന്ന് സിസീന പറയുന്നു.
പിന്തിരിപ്പിക്കാൻ ഏറെ ശ്രമങ്ങളുണ്ടായിട്ടും പഠനത്തിനിടയിൽ തടസ്സങ്ങളുണ്ടായിട്ടും തളരാതെ നിന്ന് ആ മോഹത്തിലെത്തിയ എനിക്ക് ഇരട്ടി സന്തോഷം നൽകിയ ഒന്നായി മാറി മന്ത്രിയുടെ അഭിനനനം.
മാത്രമല്ല കഴിഞ്ഞ ദിവസം നഴ്സസ് ദിനത്തോടനുബന്ധിച്ചു നടന്ന ഗ്ലോബൽ മീറ്റിങ്ങിൽ പങ്കെടുത്തവരെല്ലാം അഭിനന്ദിക്കുകയും തന്നോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തതും ഏറെ അഭിമാനമുള്ളതായി.