വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്‌വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം ആയിട്ടാണ്. ഇതിനിടയിലാണ് ‘ഞാനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന്’ ഓർമപ്പെടുത്തി കോവിഡും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതെല്ലാം

വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്‌വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം ആയിട്ടാണ്. ഇതിനിടയിലാണ് ‘ഞാനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന്’ ഓർമപ്പെടുത്തി കോവിഡും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്‌വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം ആയിട്ടാണ്. ഇതിനിടയിലാണ് ‘ഞാനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന്’ ഓർമപ്പെടുത്തി കോവിഡും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്‌വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം ആയിട്ടാണ്. ഇതിനിടയിലാണ് ‘ഞാനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന്’ ഓർമപ്പെടുത്തി കോവിഡും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതെല്ലാം ആശങ്കളുടെ ആഴം കൂട്ടുകയാണ്. ജൂണിൽ കോവിഡ് നാലം തരംഗവും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വിവിധ വൈറൽ പനികൾ കൂടി വ്യാപകമാകുമോ? ഇവയെല്ലാം കൂടി മറ്റൊരു മഹാമാരിയാകാൻ സാധ്യതയുണ്ടോ? പ്രതീക്ഷിച്ച അത്രയും വൈറൽ രോഗങ്ങൾ വ്യാപകമായില്ലെങ്കിലും മറ്റൊരു മഹാമാരി തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ സർവകലാശാല വൈസ്ചാൻസ്‍ലർ ഡോ. മോഹനൻ കുന്നുമ്മൽ  മനോരമ ഓൺലൈനോടു പറഞ്ഞു. ഇതു മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധിക്കാനായുള്ള പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്തുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ആരോഗ്യസർവകലാശാലയുടെ  വണ്‍ ഹെൽത്ത് സെന്ററുമൊക്കെ വൈറൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിന്റെ പുതിയ കാൽവയ്പാണ്.

 

ADVERTISEMENT

സാധാരണ പനി മുതൽ വെസ്റ്റ് നൈൽ വരെ

പ്രതീക്ഷിച്ച അത്രയും വ്യാപകമായ പനി കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. സാധാരണ മഴക്കാലത്ത് പനി വരാറുണ്ട്. അതിൽ കവിഞ്ഞ് കൂടുതലൊന്നും ഇപ്പോൾ കാണുന്നില്ല. ഇപ്പോൾ റിപ്പോർട്ട് ചെയ്തതിൽ അധികവും വൈറൽ ഫീവറാണ്. വൈറൽ ഫീവറുകളിൽ പലതരം ഇൻഫ്ലുവൻസ വൈറസുകളുണ്ട്. അതിങ്ങനെ വരികയും പോവുകയും ചെയ്യും. മഴക്കാലത്ത് പ്രതിരോധശേഷി കുറയാൻ സാധ്യത ഉള്ളതുകൊണ്ട് ഇവ വരാനുള്ള സാധ്യത കൂടുതലാണ്. 

 

Photo Credit : Chanintorn.v/ Shutterstock.com

കൊതുകു വഴി പകരുന്ന പനികളെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇതിൽ പ്രധാനമാണ് ഡെങ്കി. ഡെങ്കിയുടെ പുതിയൊരു വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക എന്നുള്ളതു മാത്രമാണ് ഇതിനൊരു പരിഹാരം. ശരീരം മുഴുവൻ മൂടുന്ന തതത്തിലുള്ള വസ്ത്രം ധരിക്കുക, കിടക്കുമ്പോൾ കൊതുകു വല ഉപയോഗിക്കുക. ജനലിലും വാതിലുകളിലുമെല്ലാം നെറ്റ് ഉപയോഗിക്കുക, മഴ സമയത്ത് വെളളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗപ്രതിരോധം ഉറപ്പാക്കണം. മുൻപ് സർക്കാരുകൾ മഴക്കാലത്ത് ശുചിത്വ കാംപെയ്നുകൾ നടത്തിയിരുന്നു അതു തുടരേണ്ടതുണ്ട്. 

ADVERTISEMENT

 

വളരെ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ചില വൈറൽ രോഗങ്ങളുമുണ്ട്. അടുത്ത് റിപ്പോർട്ട് ചെയ്ത വെസ്റ്റ് നൈൽ പനി, തൃശൂരിൽ റിപ്പോർട്ട് ചെയ്യുകയും അയാൾ മരിക്കുകയും ചെയ്തിരുന്നു. ഇതും കൊതുക് വഴിയാണ് പകരുന്നത്. പക്ഷേ ഡെങ്കിയുടെ അത്ര മാരകമായ പനി അല്ല. രോഗം ബാധിച്ചാൽ തന്നെ പത്തിൽ രണ്ടു പേർക്കേ ലക്ഷണമുണ്ടാവുകയുള്ളൂ. ലക്ഷണമുള്ള 150 ൽ ഒരാൾക്കു മാത്രമേ അത് ഗുരുതരമാകൂ. ഗുരുതരമായ പതിനഞ്ചിൽ ഒരാളേ മരിക്കൂ. എന്നാൽ ഡെങ്കിക്ക് പത്തു ശതമാനം വരെ മരണം സംഭവിക്കാവുന്നതാണ്. അതുകൊണ്ട് ഈ രണ്ടു പനിയിലും കൊതുക് നിർമാർജനം എങ്ങനെ നടത്താം എന്നതാണ് പ്രധാനം. 

 

കൊതുകു വഴി മലമ്പനി, മന്ത് തുടങ്ങിയ അസുഖങ്ങളും വരാം. മലമ്പനി തിരുവനന്തപുരത്ത് ചില സ്ഥലങ്ങളിൽ പറയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ആളുകൾ മലമ്പനിയുടെ വാഹകരായിരിക്കും. അവരെ കടിച്ച കൊതുക് നമ്മളെ കടിച്ചാൽ നമുക്കും രോഗം വരും. 

Photo Credit : Kwangmoozaa/ Shutterstock.com
ADVERTISEMENT

 

കുട്ടികളിൽ കാണപ്പെടുന്ന ഹാൻഡ് ഫൂട്ട്മൗത്ത് ഡിസീസ് എന്ന രോഗവും അപൂർവമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. തക്കാളിയുമായി ബന്ധമില്ലെങ്കിലും ഇത് തക്കാളി പനി എന്നാണ് അറിയപ്പെടുന്നത്. മുഖത്തും കാലിലും കയ്യിലുമൊക്കെ കുമിളകൾ പോലെ വരുന്ന ഒരു വൈറല്‍ ഫീവറാണ്. പക്ഷേ അതുകൊണ്ട് അപകടമൊന്നും സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

 

മറ്റൊരു വൈറൽ രോഗമാണ് കുരങ്ങു വസൂരി (Monkey pox). ഇതു കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിട്ട് ശ്വാസം വഴി പകരില്ല എന്നത് ആശ്വാസമാണ്. സ്രവങ്ങൾ വഴിയാണ് ഈ രോഗം പകരുന്നത്. മെയിൽ ടു മെയിൽ സെക്സ് വഴിയാണ് ഇത് കൂടുതൽ പകരുന്നതെന്നാണ് പറയപ്പെടുന്നത്. അത്രയും അടുത്തിടപഴകുന്നവർക്കടയിലേ രോഗം പകരാനുള്ള സാധ്യതയുള്ളു. 

 

മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള പിന്നെ ജലജന്യ രോഗങ്ങളും പടരാൻ സാധ്യതയുള്ളവയാണ്.  മാലിന്യ നിർമാർജ്ജനം ശരിയായ രീതിയിൽ നടക്കാത്തതിനാൽ ഇവ വെള്ളത്തിൽ കലരുകയും അതിലൂടെ പിടിപെടുകയും ചെയ്യുന്ന രോഗങ്ങളാണ് ജലജന്യ രോഗങ്ങൾ. തിളപ്പിച്ചാറിയതും ശുദ്ധവുമായ വെള്ളം മാത്രമേ കുടിക്കുന്നതിലൂടെ ജലജന്യ രോഗങ്ങളെ നിയന്ത്രിക്കാനാകും. 

Photo Credit : LookerStudio/ Shutterstock.com

 

മഴക്കാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യാറുള്ള ഒന്നാണ്  എലിപ്പനി(Leptospirosis). എലിമൂത്രം കലർന്ന വെള്ളത്തിലൂടെയാണ് രോഗം പകരുന്നത്. മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ലെപ്റ്റോസ്പൈറ വെള്ളത്തിൽ നിന്ന് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും രോഗം പിടിപെടാം. പക്ഷേ ഒരു ഭീതിജനകമായ പനി ഇതു വരെ വന്നിട്ടില്ല. 

 

 

25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിലുണ്ട്. എപ്പോഴാണ് മലമ്പനി വ്യാപിക്കുക എന്നു പറയാൻ പറ്റാത്ത സാഹചര്യമാണ്. കൊതുക് നിർമാർജനത്തിനു വേണ്ടിയിട്ടുള്ള കാര്യമായ ശ്രമങ്ങൾ നടത്തണം. ഭാഗ്യം കൊണ്ടു മാത്രമാണ് വെസ്റ്റ് നൈൽ പോലുള്ളവ പടരാതിരിക്കുന്നത്. ഇനിയുമിങ്ങനെ പല പല അസുഖങ്ങൾ വന്നു കൊണ്ടിരിക്കും. 

 

കോവിഡിനൊപ്പം മഴക്കാലവും സ്കൂൾ പ്രവേശനവും

സ്കൂളുകൾ തുറക്കുന്നതോടു കൂടി പനി കൂടാനുള്ള സാഹചര്യമുണ്ട്. ഒരു കുട്ടിക്ക് വന്നു കഴി‍ഞ്ഞാൽ ആ ക്ലാസ്സിലെ എല്ലാവർക്കും രോഗം പകർന്നു കിട്ടാം. ഈ കുട്ടികൾ വീട്ടിലെത്തി മറ്റുള്ളവർക്കും നൽകാം. അതുകൊണ്ടാണ് മഴക്കാലത്ത് സ്കൂൾ തുറക്കുന്നതോടെ പനികണക്ക് കുത്തനെ കൂടുന്നത്. 

 

സ്കൂളുകൾ തുറക്കുന്നതോടെ കോവിഡും വ്യാപകമാകാൻ സാധ്യതയുണ്ട്. കോവിഡ് എല്ലാം മാറിയെന്ന ധാരണയിലാണ് പലരും നടക്കുന്നതുതന്നെ. പക്ഷേ കോവിഡ് മാറിയിട്ടില്ല, ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ പോലും കോവിഡ് പരിശോധന നടത്തുന്നില്ലെന്നതാണ് യാഥാർഥ്യം. കുട്ടികളിൽ ബാധിച്ചാൽതന്നെ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചെറിയ ജലദോഷം പോലെ മാത്രമേ കാണാൻ സാധ്യതയുള്ളു. പക്ഷേ വീട്ടിൽ മുതിർന്ന അളുകളോ അനുബന്ധ രോഗമുള്ളവരോ ഉണ്ടെങ്കിൽ അവർക്ക് പിടിപെടാനുള്ള സാധ്യതയുണ്ട്. കുട്ടികൾ സ്കൂളിൽ പോകുന്ന സാഹചര്യത്തിൽ പ്രായമായവർ കുട്ടികളോട് ഇടപഴകുമ്പോൾ വീടിനകത്തും മാസ്ക് ധരിക്കാം.  ഭൂരിഭാഗം പേരും മൂന്ന് ഡോസ് വാക്സീൻ സ്വീകരിച്ചവരാകയാൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങാനുള്ള സാഹചര്യം കുറവാണെന്നു മാത്രം.  

 

കൊറോണ വൈറസിന്റെ വകഭേദങ്ങൾ വന്നുകൊണ്ടേയിരിക്കും. രോഗസംക്രമ സാധ്യത കൂടിയ വകഭേദങ്ങളാണ് ജനിതക മാറ്റത്തിലൂടെ വന്നുകൊണ്ടിരിക്കുന്നത്. ഭാഗ്യവശാൽ ഗുരുതര സാഹചര്യത്തിലേക്കു നയിക്കുന്നില്ല. അതുകൊണ്ടുതന്നെ മാസ്ക് കൃത്യമായി ധരിക്കുകയും കൈകൾ കഴുകുകയും സാനിറ്റൈസർ ഉപയോഗം തുടരുകയും വേണം. അടച്ചിട്ട മുറികളിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കാം. 

 

ആന്റി വൈറൽ മരുന്നുകളും വൈറൽ രോഗങ്ങളും

എല്ലാ വൈറൽ രോഗങ്ങൾക്കും മരുന്ന് ഇല്ല. വൈറൽ രോഗങ്ങൾക്കെല്ലാംതന്നെ സപ്പോർട്ടീവ് ട്രീറ്റ്മെന്റ് ആണ് നൽകുന്നത്. വെസ്റ്റ് നൈൽ സാധാരണ ബാധിക്കുന്നത് ബ്രെയിനിനെയും മെനിഞ്ചസിനെയുമാണ്.  ഈ വൈറസിനെതിരായിട്ടുള്ള മരുന്നോ വാക്സീനോ നമ്മുടെ കയ്യിൽ ഇല്ല. അതുകൊണ്ടുതന്നെ സപ്പോർട്ടീവ് ചികിത്സയാണ് ഇവിടെ നൽകുന്നത്. ശ്വാസത്തിന് ബുദ്ധിമുട്ട് എന്തെങ്കിലും ആണെങ്കിൽ അതിന് വെന്റിലേറ്റർ സപ്പോർട്ട്  കൊടുക്കുക ഫ്ലൂയിഡ് ബാലൻസ് കീപ്പ് ചെയ്യുക. മറ്റ് ഇൻഫെക്ഷനുകൾ വരാതിരിക്കാൻ വേണ്ടിയിട്ടുള്ള ആന്റിബയോട്ടിക്കുകൾ കൊടുക്കുക തുടങ്ങിയ ചികിത്സകളാണ് വൈറൽ രോഗങ്ങൾക്കു നൽകുന്നത്. അതേ സമയം എച്ച്‌വൺഎൻവൺ– ന് കൃത്യമായ ആന്റിവൈറൽ മരുന്ന് നമ്മുടെ കയ്യിൽ ഉണ്ട്. 

 

എച്ച്‌വൺഎൻവൺ– ന് ഉപയോഗിക്കുന്ന മരുന്ന് മറ്റു പല ഇൻഫ്ലുവൻസയ്ക്കും ഉപയോഗിക്കാറുണ്ട്. പക്ഷേ പൊതുവേ അത് ശുപാർശ ചെയ്യുന്നില്ല. കാരണം സാധാരണ ഇൻഫ്ലുവൻസ  പോലുള്ളവ വന്നു തനിയെ മാറുന്നതാണ്. ഇത് എല്ലാവർക്കും കൊടുക്കുമ്പോൾ പ്രതിരോധ ശേഷി നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

 

സർക്കാർ ചെയ്യേണ്ടത്

കോവിഡ് മാറിയിട്ടില്ല എന്ന ഇൻഫര്‍മേഷൻ സർക്കാർ നൽകുന്നത് തുടരുക. ആളുകൾ സ്വയം മാസ്ക് ധരിക്കാൻ തയാറാകണം. കൊതുകു വഴി പകരുന്ന രോഗങ്ങൾ ഒരു വലിയ പ്രശ്നംതന്നെയാണ്. കൊതുക് നിർമാർജനത്തിനു മുൻകയ്യെടുക്കേണ്ടത് ലോക്കൽ ഗവൺമെന്റാണ്.പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഇത് കൃത്യമായി ചെയ്യണം. കൊതുക് നിർമാർജനം കൊതുക് വിമുക്ത കേരളം പോലുള്ള കാംപെയിൻ തുടങ്ങണം. വെള്ളത്തിന്റെ സുരക്ഷയും പ്രധാനമാണ്. ശുദ്ധജലം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണം. സ്കൂളിൽ ശുദ്ധജലം ഉറപ്പാക്കണം. ഇതൊക്കെ ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പും ജലവിതരണ വകുപ്പും കൂടിയാണ്. ഇത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഉത്തരവാദിത്തമായി മാറ്റുന്നതു കൊണ്ടാണ് ഈ പ്രശ്നത്തിനു കൃത്യമായ ശ്രദ്ധ കിട്ടാത്തത്. വയറിളക്കം വന്നാൽ ഡോക്ടർമാർക്ക്  മരുന്നു കൊടുക്കാനേ കഴിയൂ. അവരെ പരിചരിക്കാനേ നഴ്സുമാർക്കു കഴിയൂ. വെള്ളത്തിനു സുരക്ഷ ഉറപ്പാക്കിയാൽ ജലത്തിൽ കൂടിയുള്ള ഹെപ്പറ്റൈറ്റിസ് വരില്ല. കൊതുകില്ലെങ്കിൽ ഡെങ്കുപോലെ കൊതുകുജന്യ രോഗങ്ങളെ ഭയക്കേണ്ടതില്ല. പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് കൃത്യമായി പ്രവർത്തിക്കുകയാണെങ്കില്‍ നമ്മുടെ ഒരുപാട് രോഗങ്ങൾ ഇല്ലാതാകും. 

 

വൈറൽ രോഗങ്ങൾ മറ്റൊരു മഹാമാരിയാകുമോ?

ഈ പനികൾ മറ്റൊരു മഹാമാരിയിലേക്ക് വരാം. പോളിയോ, വസൂരി എന്നിവ നിർമാർജനം ചെയ്തപ്പോൾ പകർച്ചവ്യാധികളെ നമ്മൾ കീഴടക്കി എന്ന തെറ്റായ ധാര  ലോകത്തിനു മുഴുവൻ ആയി പ്രമേഹം,  രക്തസമ്മർദം, കാൻസർ തുടങ്ങിയ രോഗങ്ങളെ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന ഒരു ധാരണയായി.  ഈ കോൺഫിഡൻസിന്റെ കഴുത്തിൽ കത്തി വച്ച് ആണ് കോവിഡ് വന്നത്. കോവിഡ് വന്നതോടെ ലോകത്തിലെ എല്ലാ സിസ്റ്റവും തകർന്നു. ഏറ്റവും വലിയ റിസേർച്ച് കേന്ദ്രങ്ങളുള്ള അമേരിക്കയ്ക്കു പോലും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായി. അതുകൊണ്ട് പകർച്ചവ്യാധികൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്ന കരുതൽ അനിവാര്യമാണ്. ഇതിനു ശേഷമാണ് ഇപ്പോൾ ലോകാരോഗ്യ സഘടന വൺ ഹെൽത് എന്ന ആശയത്തിലോട്ട് വന്നിരിക്കുന്നത്. ഒരു ജീവിവർഗത്തിന്റെയും ആരോഗ്യം ഒറ്റയ്ക്ക് നില നിർത്താൻ സാധിക്കില്ല. എവിടെയെങ്കിലും ഒരു ഫോറസ്റ്റ് നശിപ്പിച്ചാൽ അവിടെയുള്ള വവ്വാലുകൾ വീട്ടിലേക്കു വരും. വവ്വാലുകൾ ഒരു പാട് വൈറസുകളുടെ വാഹകരാണ്. കൊറോണ, നിപ പോലെയുള്ളവ ഇതിൽ ചിലതു മാത്രമാണ്. ഒരുപാട് വൈറസുകൾ വവ്വാലുകളിലുണ്ട്. 

 

ഇങ്ങനെയുള്ള വൈറസ് രോഗങ്ങളെ മുൻകൂട്ടി കണ്ട് അതിനുള്ള പ്രതിരോധം ഉണ്ടാക്കണം. കേരള സർക്കാരിന്റെ തിരുവനന്തപുരത്തുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളൊക്കെ ഈ രംഗത്തെ വലിയൊരു കാൽവയ്പാണ്. വെറ്റിനറി യൂണിവേഴ്സിറ്റിയും ആരോഗ്യ യൂണിവേഴ്സിറ്റിയും വണ്‍ ഹെൽത്ത് സെന്റർ പ്രോഗ്രാമുകൾ തയാറാക്കുന്നുണ്ട്. അതായത് മൃഗങ്ങൾക്കെന്തെങ്കിലും അസുഖം വന്നു കഴിഞ്ഞാൽ നമ്മൾ ജാഗരൂകരാകണം. ഏതു നിമിഷവും അത് മനുഷ്യരിലേക്കെത്താമെന്നും ലോകം മുഴുവൻ പടരാമെന്നും മുൻകൂട്ടി കണ്ട് അതിനുള്ള പരിഹാരം ആദ്യമേ കണ്ടെത്തണം. വരാൻ പോകുന്ന രോഗങ്ങൾക്കു വേണ്ടി തയാറെടുത്തിരിക്കണം.

 

വൈറസുകൾക്ക് എപ്പോൾ വേണമെങ്കിലും രൂപഭേദം വരാം. ആ രൂപഭേദം നമ്മളെ നശിപ്പിക്കാനാകാം. വൈറസ് അതിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ജനിതക പരിവർത്തനം വരുത്തുന്നത്. അത് ചിലപ്പോൾ മനുഷ്യരെ മാരകമായി ബാധിക്കാം.

 

എടുക്കാം ഇൻഫ്ലുവൻസ വാക്സീൻ

ഇൻഫ്ലുവൻസ വൈറസുകൾ കുറേയെണ്ണത്തിന് വാക്സീനുകൾ ലഭ്യമാണ്. നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ല. വെസ്റ്റേൺ രാജ്യങ്ങളിലൊക്കെ തണുപ്പ് കാലം എത്തുമ്പോഴേക്കും എല്ലാവരും ഇൻഫ്ലുവൻസ വാക്സിൻ എടുക്കും. ഇന്ത്യയിലും കേരളത്തിലും മറ്റു രോഗങ്ങൾ കൂടി ഉള്ള ആളുകൾ ഇപ്പോൾ വാക്സീനുകൾ എടുക്കുന്നുണ്ട്. നിലവിലുള്ള രോഗങ്ങൾക്കുള്ള വാക്സീനുകൾ കമ്പനികൾ ഉണ്ടാക്കുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ ഓരോ വർഷവും ഇൻഫ്ലുവൻ‌സ വാക്സീൻ എടുക്കുന്നത് ഗുണകരമാകും. 

Content Summary: Viral Diseases and Pandemic situation