പ്രോസ്റ്റേറ്റ് അര്‍ബുദം: പ്രാരംഭ ലക്ഷണങ്ങളും അപകട സാധ്യതകളും
പുരുഷന്മാരില്‍ പൊതുവേ കാണപ്പെട്ടുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. ഭൂരിപക്ഷം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളും വളരെ പതിയെ മാത്രം വളരുന്നതും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ കാണപ്പെടുന്നതുമാണ്. എന്നാല്‍ ചിലതരം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങള്‍ വളരെ വേഗം വളര്‍ന്ന് എല്ലുകള്‍ ഉള്‍പ്പെടെ മറ്റ്

പുരുഷന്മാരില്‍ പൊതുവേ കാണപ്പെട്ടുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. ഭൂരിപക്ഷം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളും വളരെ പതിയെ മാത്രം വളരുന്നതും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ കാണപ്പെടുന്നതുമാണ്. എന്നാല്‍ ചിലതരം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങള്‍ വളരെ വേഗം വളര്‍ന്ന് എല്ലുകള്‍ ഉള്‍പ്പെടെ മറ്റ് അവയവങ്ങളിലേക്ക് അതിവേഗം പടരും. പതിയെ വളരുന്ന അര്‍ബുദ കോശങ്ങള്‍ വളരെ നാള്‍ നമ്മുടെ ശ്രദ്ധയില്‍ തന്നെ പെടാതെ പോയെന്നിരിക്കാം. എന്നാല്‍ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ഈ അര്‍ബുദത്തിന്‍റെ ആദ്യ സൂചനകള്‍ നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എപ്പോഴും മൂത്രമൊഴിക്കാന്‍ മുട്ടുക, മൂത്രം വളരെ പതിയെയും ഇടവിട്ടും പുറത്ത് വരിക, മൂത്രത്തില്‍ രക്തം, ശുക്ലത്തില്‍ രക്തം, എല്ലുകള്‍ക്ക് വേദന, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം, ഉദ്ധാരണശേഷിക്കുറവ് എന്നിവയെല്ലാം പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റേതായ പ്രാരംഭ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അവഗണിക്കാതെ ഡോക്ടറെ ഉടനെ കാണേണ്ടതാണ്.
പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും ചില ഘടകങ്ങള്‍ ഈ അര്‍ബുദത്തിന്‍റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രായം. 50 വയസ്സ് കഴിഞ്ഞാല്‍ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന് സാധ്യത കൂടുതലാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം ഉണ്ടെങ്കിലും ഈ അര്‍ബുദം വരാനുള്ള ഒരാളുടെ സാധ്യത വര്‍ധിക്കുന്നു. അമിതവണ്ണമുള്ളവരില്‍ പ്രോസ്റ്റേറ്റ് കൂടുതല്‍ വിനാശകരമാകാമെന്നും ആദ്യ ചികിത്സയ്ക്ക് ശേഷം വീണ്ടും വരാമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ചില ജീവിതശൈലി മാറ്റങ്ങള്‍ പ്രോസ്റ്റേറ്റ് സാധ്യതകള്‍ കുറയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഇതില്‍ പ്രധാനമാണ്. എന്നാല്‍ കാല്‍സ്യത്തിന്‍റെ അളവിൽ ശ്രദ്ധ പുലര്‍ത്തണം. ഉയര്‍ന്ന അളവിലുള്ള കാല്‍സ്യവും പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. ഇതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമുണ്ടെങ്കില്‍ മാത്രമേ കാല്‍സ്യം സപ്ലിമെന്‍റുകള്‍ കഴിക്കാന്‍ പാടുള്ളൂ. നിത്യവുമുള്ള വ്യായാമം ഭാരം നിയന്ത്രിക്കാനും മൂഡ് വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദം ലഘൂകരിക്കാനും സഹായിക്കും. ഇവയെല്ലാം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തെയും കാത്തുരക്ഷിക്കുന്നതാണ്.
Content Summary: Prostate Cancer; Early satge signs