ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഹൃദയമിടിപ്പ് പെട്ടെന്ന് വർധിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചു വേദനയും വർധിച്ച ഹാർട്ട് റേറ്റും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു താരം വൈദ്യസഹായം തേടിയത്. അമിതാഭ് ബച്ചനൊപ്പം പ്രോജക്ട് കെ യുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഹൃദയമിടിപ്പ് പെട്ടെന്ന് വർധിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചു വേദനയും വർധിച്ച ഹാർട്ട് റേറ്റും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു താരം വൈദ്യസഹായം തേടിയത്. അമിതാഭ് ബച്ചനൊപ്പം പ്രോജക്ട് കെ യുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ദീപിക. 

ADVERTISEMENT

ആശുപത്രിയിൽ നിരവധി പരിശോധനകൾക്ക് താരം വിധേയയായി. ഉദരപ്രശ്നങ്ങൾ മൂലമാണ് ഹൃദയമിടിപ്പിന്റെ നിരക്ക് വർധിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹൃദയമിടിപ്പ് വർധിക്കാൻ എന്താണ് കാരണം?

ADVERTISEMENT

ശരിയായ പരിചരണം ലഭിച്ചില്ലെങ്കിൽ രോഗിയുടെ അവസ്ഥ ഗുരുതരമാകാൻ വർധിച്ച ഹൃദയമിടിപ്പ് കാരണമാകും. സ്ട്രെസ്, ഉത്കണ്ഠ, അമിത മദ്യപാനം, വായുകോപം ഇവയെല്ലാം ഹൃദയമിടിപ്പിന്റെ നിരക്ക് വർധിപ്പിക്കാൻ കാരണമാകും. 

ലക്ഷണങ്ങൾ

ADVERTISEMENT

ഹൃദയമിടിപ്പിന്റെ നിരക്ക് വർധിക്കുമ്പോൾ ശരീരം നിരവധി സൂചനകൾ നൽകും. അവയിൽ ചില ലക്ഷണങ്ങൾ ഇവയാണ്. 

∙നെഞ്ചിൽ അസ്വസ്ഥത

∙ശ്വാസമെടുക്കാൻ പ്രയാസം

∙പെട്ടെന്ന് പൾസ്റേറ്റ് കൂടുക

∙ബോധക്ഷയം

ഹൃദയമിടിപ്പിന്റെ നിരക്ക് വർധിക്കുമ്പോൾ ശ്വസനാവയവങ്ങൾക്കു വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. ഹൃദയം വളരെപെട്ടെന്ന് മിടിക്കുമ്പോൾ അത് രക്തം പമ്പ് ചെയ്യുന്നത് കുറയുന്നു. ഹൃദയത്തിലേക്കുൾപ്പെടെ എല്ലാ ശരീരഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം കുറയുന്നു. കൂടാതെ ഹൃദയം വേഗത്തിൽ മിടിക്കുമ്പോൾ ഹൃദയപേശികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരുന്നു. ഈ സമയത്തിനുള്ളിൽ ഓക്സിജൻ ലഭിക്കാത്ത കോശങ്ങൾ നശിക്കുകയും ഹൃദയാഘാതത്തിലേക്കു നയിക്കുകയും ചെയ്യും. 

ശരിയായ നിരക്ക് എത്ര?

ആറു മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ ഒരു മിനിറ്റിൽ 70–100 ബീറ്റ്സ് ആണ് ശരിയായ ഹൃദയമിടിപ്പ്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഒരു മിനിറ്റിൽ 60 – 100 മിടിപ്പ് ആണ് നോർമൽ ആയ ഹാർട്ട് റേറ്റ്. 

ഹൃദയമിടിപ്പ് എങ്ങനെ കുറയ്ക്കാം?

ഹൃദയമിടിപ്പ് വർധിച്ചാലുടൻ തന്നെ ആ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കണം. എന്നാൽ ഈ സമയത്തിനിടയിൽ ഹാർട്ട് റേറ്റ് നിയന്ത്രണത്തിലാക്കാൻ ചില കാര്യങ്ങൾ ആ വ്യക്തിക്കുതന്നെ സ്വയം ചെയ്യാം. 

1. വായും മൂക്കും അടച്ചു പിടിച്ച് നെഞ്ചിലെ പ്രഷർ കൂട്ടാൻ ശ്രമിക്കുക; തുമ്മൽ അടക്കി നിർത്തുന്നതു പോലെ. 

2. അഞ്ചു മുതൽ എട്ടു സെക്കന്റിനുള്ളിൽ ശ്വാസം എടുക്കുക. ശ്വാസം 3 മുതൽ അഞ്ച് സെക്കന്റ് വരെ പിടിച്ചു വച്ച ശേഷം സാവധാനം ഉഛ്വസിക്കുക. 

3. ഇത് നിരവധി തവണ ആവർത്തിക്കുക. അയോർട്ടിക് പ്രഷർ വർധിക്കുക വഴി ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കാൻ സാധിക്കും.

Content Summary: Reasons behind the sudden increase in heart rate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT