വാടക ഗർഭധാരണത്തിനു (സറോഗസി) കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം രാജ്യത്തു നിലവിലുണ്ട്. കഴിഞ്ഞവർഷം അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും പിന്നീടു രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത വാടക ഗർഭധാരണ (നിയന്ത്രണ) നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചട്ടങ്ങൾ

വാടക ഗർഭധാരണത്തിനു (സറോഗസി) കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം രാജ്യത്തു നിലവിലുണ്ട്. കഴിഞ്ഞവർഷം അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും പിന്നീടു രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത വാടക ഗർഭധാരണ (നിയന്ത്രണ) നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചട്ടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാടക ഗർഭധാരണത്തിനു (സറോഗസി) കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം രാജ്യത്തു നിലവിലുണ്ട്. കഴിഞ്ഞവർഷം അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും പിന്നീടു രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത വാടക ഗർഭധാരണ (നിയന്ത്രണ) നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചട്ടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാടക ഗർഭധാരണത്തിനു (സറോഗസി) കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം രാജ്യത്തു നിലവിലുണ്ട്. കഴിഞ്ഞവർഷം അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും പിന്നീടു രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്ത വാടക ഗർഭധാരണ (നിയന്ത്രണ) നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചട്ടങ്ങൾ കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ ഈ ചട്ടങ്ങളും നിയമത്തിലെ പൊതുവ്യവസ്ഥകളും വാടകഗർഭപാത്ര ചൂഷണത്തിന് എത്രമാത്രം തടയിടുമെന്നാണ് ഇനി അറിയാനുള്ളത്. എന്താണ് സറോഗസി നിയമം? സറോഗസിയുമായി ബന്ധപ്പെട്ട് ക്ലിനിക്കുകൾക്ക് എത്രമാത്രം പ്രാധാന്യമുണ്ട്? ആർക്കെല്ലാമാണ് ഈ നിയമത്തിന്റെ ഗുണഫലം ലഭിക്കുക? സറോഗസിയിലൂടെ കുട്ടികളുണ്ടാകുന്നത് കുട്ടിക്കളിയല്ലെന്നു തന്നെ വ്യക്തമാക്കുന്നതാണ് കേന്ദ്ര നിയമം. കർശന വ്യവസ്ഥകളും അത്രമേൽ വ്യക്തമായുണ്ട്. വാടക ഗർഭധാരണത്തെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും അറിയേണ്ടതെല്ലാം:

 

ADVERTISEMENT

∙ എന്താണ് സറോഗസി നിയമം?

കുട്ടികളില്ലാത്ത ദമ്പതികൾക്കായി അവരുടെ കുഞ്ഞിനെ മറ്റൊരു സ്ത്രീ ഗർഭപാത്രത്തിൽ വളർത്തുകയും പ്രസവശേഷം ദമ്പതികൾക്കു കൈമാറുകയും ചെയ്യുന്നതാണ് സറോഗസിയിലേത്. വാണിജ്യ താൽപര്യങ്ങൾക്കായുള്ള വാടക ഗർഭധാരണം നിരോധിക്കാനും വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾക്ക് ഇതു നിയമവിധേയമായി അനുവദിക്കുകയും ചെയ്യുന്നതാണ് സർക്കാർ കൊണ്ടു വന്ന നിയമത്തിന്റെ കാതൽ. ഈ രംഗത്തെ ചൂഷണവും കച്ചവടവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണു പ്രധാനമായും നിയമം. സറോഗസിയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥവ്യാഖ്യാനമാണു നിയമത്തിലെ ഒന്നാംഭാഗം.

Photo Credit: metamorworks/ Shutterstock.com

 

∙ ക്ലിനിക്കുകളുടെ പ്രാധാന്യം?

ADVERTISEMENT

റജിസ്റ്റർ ചെയ്ത ക്ലിനിക്കുകൾക്കു മാത്രമേ വാടകഗർഭധരണം തുടർനടപടികളും നടത്താനാകു. വാണിജ്യതാൽപര്യത്തോടെ വാടകഗർഭരണധാരണം നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതിനും പൂർണവിലക്കുണ്ട്. നിശ്ചിത യോഗ്യതയില്ലാത്തവരുടെ സേവനം സ്വീകരിക്കുന്നത്, റജിസ്റ്റർ ചെയ്ത സ്ഥലത്തല്ലാതെ സറോഗസി നടത്തുന്നത്, പരസ്യം, പ്രചാരണം തുടങ്ങിയവയും പാടില്ല. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയും വാടകഗർഭധാരണം നടത്തുന്ന സ്ത്രീയുടെ സമ്മതപത്രവുമില്ലാതെ ഗർഭഛിദ്രം പാടില്ല. സറോഗസി ലക്ഷ്യമിട്ടു ഭ്രൂണം സൂക്ഷിക്കുന്നത്, പിറക്കാനിരിക്കുന്ന കുട്ടിയുടെ ലിംഗനിർണയം നടത്തുന്നത് തുടങ്ങിയവയ്ക്കെല്ലാം വിലക്കുണ്ടെന്നു വ്യക്തമാക്കുന്നതാണ് നിയമത്തിന്റെ രണ്ടാം ഭാഗം.

 

Photo Credit : Siripint / Shutterstock.com

∙ കർശന ഉപാധികൾ?

വാടകഗർഭധാരണം അനുവദിക്കുന്നതിനും ഇതിനുള്ള നടപടികൾക്കും നിഷ്കർഷിക്കപ്പെടുന്ന തൃപ്തികരമായ സാഹചര്യമില്ലാതെ സറോഗസി പാടില്ലെന്നു വ്യക്തമാക്കുന്നതും നിയന്ത്രണങ്ങളെക്കുറിച്ചു പരാമർശിക്കുന്നതാണ് നിയമത്തിലെ മൂന്നാം ഭാഗം. ദമ്പതികൾക്കു വാടകഗർഭധാരണം അനിവാര്യമാകുന്ന സാഹചര്യമെന്നുറപ്പാക്കണം. ഇതിനു നിശ്ചിത ബോർഡിന്റെ ശുപാർശ സർട്ടിഫിക്കറ്റ് വേണം. സറോഗസി ക്ലിനിക്കിന്റെ ഡയറക്ടർ ഇൻ ചാർജ്, ഇക്കാര്യം നിശ്ചയിക്കാൻ യോഗ്യത നേടിയ ഉദ്യോഗസ്ഥൻ എന്നിവർക്കു തൃപ്തിയാകാതെ ഇതു നടത്താനാകില്ല. ബന്ധപ്പെട്ട തൃപ്തികരമായ സാഹചര്യങ്ങളുണ്ടെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തുകയും വേണം. ജില്ലാ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ്, കുട്ടിജനിച്ചുകഴിഞ്ഞാൽ രക്ഷകർതൃത്വം സംബന്ധിച്ചു ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അപേക്ഷ നൽകി നേടിയിരിക്കേണ്ട ഉത്തരവ്, വാടകഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീക്ക് 36 മാസത്തേക്കു ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കിയാകണം സറോഗസിക്കുള്ള സാക്ഷ്യപ്പെടുത്തൽ. ഇൻഷുറൻസ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞദിവസം വിജ്ഞാപനം ചെയ്ത ചട്ടങ്ങളിലുണ്ട്. ഇതുപ്രകാരം, വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികളാണ് ഗർഭപാത്രം വാടകയ്ക്കു നൽകാൻ തയാറാകുന്ന സ്ത്രീക്കു 36 മാസത്തേക്കു ഇൻഷുറൻസ് പരിരക്ഷ എടുത്തു നൽകേണ്ടത്. ഗർഭകാലയളവിൽ സംഭവിക്കാവുന്ന മുഴുവൻ സങ്കീർണതകൾക്കും പ്രസവശേഷം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും കണക്കിലെടുത്തുള്ള ഇൻഷുറൻസ് പരിരക്ഷയാണു നൽകേണ്ടത്. അംഗീകൃത കമ്പനിയുടേതാകണം ഇൻഷുറൻസെന്നും വിജ്ഞാപനത്തിലുണ്ട്.

ADVERTISEMENT

 

∙ ആർക്കാണ് ഈ സൗകര്യം?

ഇന്ത്യൻ ദമ്പതികൾക്കും ഇന്ത്യൻ വംശജരായ ദമ്പതികൾക്കും പുറമേ, ഇന്ത്യക്കാരായ 35– 45 പ്രായഗണത്തിലുള്ള വിധവകൾക്കും വിവാഹമോചിതകൾക്കുമാണ് വാടക ഗർഭപാത്ര സൗകര്യം അനുമതിയുള്ളത്. ദമ്പതികൾ ആണെങ്കിൽ വിവാഹിതരായിരിക്കണം. ഇതിൽ ഭാര്യയുടെ പ്രായം 23–50 ആയിരിക്കണം. ഭർത്താവിന്റെ പ്രായം 26 – 55. മക്കളില്ലാത്തവർക്കാണ് ഇതിന് അർഹത. ദത്തെടുക്കൽ ഉൾപ്പെടെ വഴികൾ സ്വീകരിച്ചിട്ടില്ലാത്തവരും സറോഗസിയെ നേരത്തെ ആശ്രയിച്ചിട്ടില്ലാത്തവരുമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

 

Photo: IANS/Representative image

∙ ഏതു സാഹചര്യത്തിൽ..?

സ്ത്രീക്കു ഗർഭപാത്രം ഇല്ലാതിരിക്കുകയോ ഇതിനു പ്രശ്നങ്ങളുണ്ടായിരിക്കുകയോ ചെയ്യുന്ന അവസ്ഥ, ആരോഗ്യകാരണങ്ങളാൽ, ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്ത സാഹചര്യം, ചികിത്സ ഉൾപ്പെടെ പലരീതിയിൽ ഗർഭധാരണത്തിനു ശ്രമിച്ചിട്ടും സാധിക്കാതെ വന്നവർ, ആരോഗ്യകാരണങ്ങളാൽ പലവട്ടം ഗർഭം അലസ്സിപോയവർ, രോഗം മൂലം ഗർഭം ധരിക്കുന്നതിനു ബുദ്ധിമുട്ടുള്ളവർ.

 

∙ ആരാണ് വാടകഗർഭധാരിയായ അമ്മ..?

സറോഗറ്റ് മദർ എന്നാണ് ഇവരെ നിയമത്തിൽ പറയുന്നത്. നിശ്ചിത ഉപാധികളുടെ അടിസ്ഥാനത്തിൽ യോഗ്യത സർട്ടിഫിക്കറ്റ് നേടിയവരായിരിക്കണം സറോഗറ്റ് മദർ. വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയ 25നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ ഗർഭപാത്രം വാടകയ്ക്കു നൽകാനാകൂ. ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കിയുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്.

 

∙ ഇക്കാര്യങ്ങൾ ഉറപ്പാക്കണം

വാടകഗർഭധാരണത്തിന്റെ പാർശ്വഫലങ്ങളും പരിണിത ഫലങ്ങളും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണം, വാടക ഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീയിൽ നിന്നു അവർക്കു മനസ്സിലാകുന്ന ഭാഷയിൽ സമ്മതപത്രം(നിശ്ചിതമാതൃകയിൽ) വാങ്ങണം, ഇതു രണ്ടും ഇല്ലാത്ത സാഹചര്യത്തിൽ വാടക ഗർഭധാരണത്തിൽ നിന്നു പിന്മാറാൻ ഇതിനു വിധേയയാകുന്ന സ്ത്രീക്ക് അനുമതിയുണ്ടാകും. വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ കലക്ടർക്കു മുന്നിലോ ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിലോ പ്രത്യേക സത്യവാങ്മൂലം നൽകണം, സറോഗസി ക്ലിനിക്കിൽ റജിസ്റ്റർ ചെയ്യാൻ നിർദിഷ്ട നടപടിക്രമം പാലിക്കണം. 2 ലക്ഷം രൂപ അപേക്ഷാഫീസ് നൽകണം തുടങ്ങിയ വ്യവസ്ഥകളും ചട്ടത്തിലുണ്ട്.

 

∙ ഉപേക്ഷിക്കാനാകില്ല

വാടകഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ ജനിക്കുന്ന കുട്ടിയെ ഒരു കാരണം കൊണ്ടും ഉപേക്ഷിക്കാൻ പാടില്ലെന്നും നിയമത്തിലുണ്ട്; ഇന്ത്യയ്ക്കകത്തും പുറത്തും. ജനിക്കുന്ന കുട്ടിക്കു സംഭവിക്കുന്ന വൈകല്യം, കുട്ടിയുടെ ലിംഗം, ഒന്നിലധികം കുട്ടികൾ ജനിക്കുക തുടങ്ങി ഏതു സാഹചര്യത്തിലും കുട്ടിയെ വളർത്താൻ ദമ്പതികൾ ബാധ്യസ്ഥരാണ്. ഈ രീതിയിൽ ജനിക്കുന്ന കുട്ടിക്കു സാധാരണ കുട്ടികളുടേതിനു തുല്യമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. വാടകഗർഭധാരണം ധരിച്ചിരിക്കെ കുട്ടിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നതിനും വിലക്കുണ്ട്.

 

∙ ക്ലിനിക്കുകളുടെ റജിസ്ട്രേഷൻ

സറോഗസി ക്ലിനിക്കുകളുടെ റജിസ്ട്രേഷൻ ഉൾപ്പെടെ കാര്യങ്ങൾ നിയമത്തിന്റെ നാലാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് ഓഫ് റജിസ്ട്രേഷൻ, അംഗീകാരം റദ്ദാക്കൽ, ഇതിനെതിരെ അപ്പീൽ നൽകാനുള്ള വ്യവസ്ഥകൾ തുടങ്ങിയവയാണ് ഇതിൽ പരാമർശിക്കുന്നത്. കൃത്രിമ ഗർഭധാരണത്തിനു സഹായിക്കുന്ന ക്ലിനിക്കുകൾ, ഭ്രൂണബാങ്കുകൾ എന്നിവയെ നിയന്ത്രിക്കുന്ന പ്രത്യുൽപാദന സാങ്കേതിക സഹായ വിദ്യ(എആർടി) സറോഗസി റജിസ്ട്രി തുടങ്ങിയവ സജ്ജമാക്കൽ തുടങ്ങിയവയെക്കുറിച്ചും ഈ ഭാഗത്തു പരാമർശിക്കുന്നു.

 

∙ അധികൃതരും ചുമതലകളും

സർട്ടിഫിക്കേഷൻ, നിയന്ത്രണം, അംഗീകാരം നൽകൽ തുടങ്ങിയ കാര്യങ്ങളുടെയെല്ലാം മേൽനോട്ടത്തിന് ദേശീയതലത്തിലും സംസ്ഥാന തലത്തിലും ബോർഡ് പ്രവർത്തിക്കും. ഈ ബോർഡിന്റെ ചുമതലകൾ, അംഗങ്ങൾ ആരെല്ലാമാണ്, അംഗങ്ങൾക്ക് അയോഗ്യത നേരിടേണ്ടി വരുന്നത് എങ്ങനെ, പുനർനിയമനത്തിലെ വ്യവസ്ഥകൾ തുടങ്ങിയ വിവരങ്ങൾ നിയമത്തിലെ അഞ്ചാം ഭാഗത്തിൽ പറയുന്നു. ഉചിതമായ അതോറിറ്റികളെ നിയമിക്കലും അവയുടെ അധികാരവും സംബന്ധിച്ചുള്ളതാണ് ആറാം ഭാഗം.

 

∙ കുറ്റവും ശിക്ഷയും

വാണിജ്യ താൽപര്യങ്ങൾക്കായി വാടക ഗർഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകൾക്കും ലബോറട്ടറികൾക്കും വിലക്കുണ്ടാകും. ഇതുസംബന്ധിച്ച പരസ്യങ്ങളും അവകാശവാദവും നടത്തൽ, കുഞ്ഞിനെ ഉപേക്ഷിക്കൽ, വാടകഗർഭപാത്രം നൽകാൻ തയാറാകുന്ന സ്ത്രീയെ ചൂഷണം ചെയ്യൽ, ഭ്രൂണം വിൽപന നടത്തൽ, ഇതുമായി ബന്ധപ്പെട്ട ഏജൻസിയും ഇടപാടുകളും നടത്തൽ, ഭ്രൂണം ഇറക്കുമതി ചെയ്തെത്തിക്കൽ, ലിംഗനിർണയം നടത്തൽ തുടങ്ങിയവ നിയമവിരുദ്ധമാണ്. ഇത്തരത്തിൽ വാടകഗർഭധാരണം വാണിജ്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ കാര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തപ്പെടും. 10 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. അതേസമയം, വാടകഗർഭധാരണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനത്തിന് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാകും ശിക്ഷ. ഡോക്ടറുടെ ഭാഗത്തു കുറ്റം ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ 5 വർഷത്തേക്കു റജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടിയുണ്ടാകും. പ്രതിഫലേച്ഛയില്ലാതെയുള്ള സറോഗസി അല്ലെങ്കിൽ ബന്ധപ്പെട്ടവർക്ക് 5 വർഷം തടവും 5 ലക്ഷം രൂപ വരെ പിഴയുമാകും ശിക്ഷ. കുറ്റം ആവർത്തിച്ചാൽ 10 വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും.

Content Summary: Rules and regulations for surrogacy