കോവിഡ് റീ ഇൻഫെക്‌ഷൻ; പ്രതിരോധ ശേഷി എത്ര നാൾ? രോഗസാധ്യത കൂടിയവർ ആരൊക്കെ?
ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളും കൂടിത്തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ രോഗബാധിതരായവർ വീണ്ടും രോഗബാധിതരാകുന്നുമുണ്ട്. എല്ലാ വാക്സീൻ ഡോസുകളും സ്വീകരിച്ച ശേഷവും അണുബാധയുണ്ടാകുമോ എന്ന ചോദ്യത്തിനും ഉത്തരം അതേ എന്നുതന്നം. പക്ഷേ വാക്സീൻ എടുത്തവരിൽ രോഗതീവ്രത

ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളും കൂടിത്തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ രോഗബാധിതരായവർ വീണ്ടും രോഗബാധിതരാകുന്നുമുണ്ട്. എല്ലാ വാക്സീൻ ഡോസുകളും സ്വീകരിച്ച ശേഷവും അണുബാധയുണ്ടാകുമോ എന്ന ചോദ്യത്തിനും ഉത്തരം അതേ എന്നുതന്നം. പക്ഷേ വാക്സീൻ എടുത്തവരിൽ രോഗതീവ്രത കുറവായിരിക്കും,
കോവിഡിന്റെ തുടക്കസമയത്ത് പുനരണുബാധ അപൂർവമായിരുന്നെങ്കിൽ പുതിയ വകഭേദങ്ങളുടെയും വൈറസുകളുടെയും വരവോടെ വീണ്ടും കോവിഡ് അണുബാധയേൽക്കുക എന്നത് സാധാരണമായി. വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ കോവിഡ് ബാധിതരാകാനുള്ള സാധ്യതയുമുണ്ട്. യുകെയിലെ ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഡെൽറ്റ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒമിക്രോൺ വകഭേദത്തിനൊപ്പം വീണ്ടും അണുബാധയ്ക്കുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണ്.
എത്ര തവണ അണുബാധയുണ്ടാകാം
ഒരാൾക്ക് എത്ര തവണ വരെ കോവിഡ് അണുബാധയേൽക്കാം എന്നതിനെപ്പറ്റി വ്യക്തമായ കണക്കുകൾ നിരത്താനാവില്ല. വൈറസ് ബാധിതരായിരുന്ന സമയത്തു നിങ്ങളുടെ പ്രതിരോധ ശേഷി എത്രത്തോളം ശക്തമായി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും റീ ഇൻഫെക്‌ഷന്റെ സാധ്യതകളും. വാക്സീൻ സ്വീകരിച്ച് അധിക നാളായിട്ടില്ല എന്നതും കോവിഡ് റീ ഇൻഫെക്‌ഷന്റെ സാധ്യത കുറയ്ക്കും.
ബൂസ്‌റ്റര്‍ ഡോസിനു ശേഷം റീ ഇൻഫെക്‌ഷൻ
കോവിഡ് അണുബാധയ്‌ക്കു ശേഷവും ബൂസ്‌റ്റര്‍ അടക്കമുള്ള എല്ലാ വാക്സീനുകളും സ്വീകരിച്ച ശേഷവും റീ ഇൻഫെക്‌ഷൻ ഉണ്ടാകാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കാരണം SARS-CoV-2 വൈറസിന്റെ ഒമിക്രോൺ ഉപവകഭേദങ്ങൾക്ക് നിലവിലുള്ള പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കാനാകും. മുൻപ് ഒമിക്രോൺ ബാധിച്ചിട്ടുണ്ടെങ്കിൽ പോലും അത് ഉപ വകഭേദങ്ങളിൽ നിന്നു പ്രതിരോധം തീർക്കാനുള്ള പ്രതിരോധശേഷി നൽകുമെന്നു പറയാനാകില്ല.
പ്രതിരോധശേഷി എത്ര നാൾ?
സാധാരണയായി അണുബാധയേറ്റതിനു ശേഷം ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കുമെന്നും കുറച്ചു മാസങ്ങളോളം ആ സംരക്ഷണം ശരീരത്തിനു ഉണ്ടായിരിക്കാമെന്നുമാണ് വിദഗ്‌ധർ പറയുന്നത്. എന്നിരുന്നാലും പ്രതിരോധ ശേഷി പെട്ടന്നുതന്നെ ക്ഷയിക്കാൻ തുടങ്ങും അതുകൊണ്ടു തന്നെയാണ് വാക്‌സിനേഷൻ പ്രാധാന്യമർഹിക്കുന്നതും. ഇൻഫെക്‌ഷനു ശേഷമുള്ള നാല് ആഴ്‌ചകൾക്കുള്ളിൽ തന്നെ റീ ഇൻഫെക്‌ഷനുണ്ടാകാം.
ആദ്യത്തെ വൈറസ്ബാധയെ അപേക്ഷിച്ചു തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് റീ ഇൻഫെക്‌ഷനിൽ കാണപ്പെടുക. പ്രതിരോധശേഷിയിലുണ്ടായ വർധനയാണ് ഇതിനു കാരണം. ആദ്യത്തെ ഇൻഫെക്‌ഷനു ശേഷം വാക്‌സീൻ എടുത്തതാണെങ്കിൽ വീണ്ടും കോവിഡ് ബാധിച്ചാലും അതിന്റെ തീവ്രത കുറവായിരിക്കും. എന്നാൽ പ്രായാധിക്യമുള്ളവർക്കും രോഗ പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്‌സീനെടുത്തെങ്കില്‍ പോലും അണുബാധ തീവ്രമായി ബാധിക്കാൻ സാധ്യതയുണ്ട്.
അണുബാധാ സാധ്യത കൂടുതലാർക്ക്
യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസിന്റെ പഠനപ്രകാരം പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ, പ്രായം കുറഞ്ഞവർ, തീവ്രത കുറഞ്ഞതോ ലക്ഷണമില്ലാത്തതോ ആയ കൊറോണ വൈറസ് ബാധിതരായവർ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്കാണ് റീ ഇൻഫെക്‌ഷൻ സാധ്യത കൂടുതലായുള്ളത്. കോവിഡിന്റെ തീവ്രത കുറഞ്ഞതോ കൂടിയതോ ആയിരുന്നാലും അതിനു ഭാവിയിൽ റീ ഇൻഫെക്‌ഷനിൽ നിന്നു പരിരക്ഷ നൽകാനാവുമെന്നു പറയാനാവില്ല.
Content Summary: COVID reinfection