ക്ഷീണവും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ചുമയും മാത്രമല്ല മുടികൊഴിച്ചിലും ലൈംഗിക ഉദ്ധാരണശേഷിക്കുറവുമെല്ലാം ദീര്‍ഘകാല കോവിഡിന്‍റെ ഭാഗമായി രോഗികളിൽ കണ്ടെത്തിയതായി പഠനം. യുകെയിലെ ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗവേഷണത്തിന്‍റെ ഭാഗമായി 24 ലക്ഷം പേരുടെ ഇലക്ട്രോണിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീണവും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ചുമയും മാത്രമല്ല മുടികൊഴിച്ചിലും ലൈംഗിക ഉദ്ധാരണശേഷിക്കുറവുമെല്ലാം ദീര്‍ഘകാല കോവിഡിന്‍റെ ഭാഗമായി രോഗികളിൽ  കണ്ടെത്തിയതായി പഠനം. യുകെയിലെ ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. 

ADVERTISEMENT

ഗവേഷണത്തിന്‍റെ ഭാഗമായി 24 ലക്ഷം പേരുടെ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ ഗവേഷകര്‍ വിലയിരുത്തി. ഇതില്‍ 486149 പേര്‍ മുന്‍പ് അണുബാധ ഉണ്ടായവരും 19 ലക്ഷം പേര്‍ മുന്‍പ് കോവിഡ് ബാധിക്കാത്തവരുമായിരുന്നു. 2020 ജനുവരിക്കും 2021 ഏപ്രിലിനും ഇടയിലുള്ള ഡേറ്റയാണ് ഗവേഷകര്‍ സ്വീകരിച്ചത്. കോവിഡ് അണുബാധ ആരംഭിച്ച് 12 ആഴ്ചകള്‍ക്ക് ശേഷവും തുടരുന്ന 62 ഓളം ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 

ADVERTISEMENT

ഇതില്‍ 20 ലക്ഷണങ്ങള്‍ മാത്രമേ ലോകാരോഗ്യ സംഘടനയുടെ ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ കേസ് നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുള്ളൂ. മണവും രുചിയും നഷ്ടമാകല്‍, ശ്വാസംമുട്ടല്‍, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും  മുടികൊഴിച്ചില്‍, ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ അദ്ഭുതപ്പെടുത്തിയെന്ന് ഗവേഷകര്‍ പറയുന്നു. നെഞ്ചുവേദന, പനി, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കാലുകള്‍ക്ക് നീര് വയ്ക്കല്‍ പോലുള്ള ലക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

ADVERTISEMENT

മൂന്ന് ഗ്രൂപ്പുകളായി ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളെ തിരിക്കാമെന്ന് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഗവേഷണത്തില്‍ നിരീക്ഷിച്ച 80 ശതമാനത്തോളം പേര്‍ക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളാണ് ആദ്യ ഗ്രൂപ്പ്. ക്ഷീണം മുതല്‍ തലവേദനയും ശരീരവേദനയും വരെ നീളുന്ന ഈ ലക്ഷണങ്ങളാണ് ഏറ്റവും പൊതുവായിട്ടുള്ളത്. രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ട മാനസികാരോഗ്യത്തെയും ധാരണാശേഷിയെയും സംബന്ധിക്കുന്ന ലക്ഷണങ്ങള്‍ 15 ശതമാനം പേരിലാണ് കാണപ്പെട്ടത്ത്. വിഷാദരോഗം, ഉത്കണ്ഠ, ബ്രെയ്ന്‍ ഫോഗ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മൂന്നാമത്തെ ഗ്രൂപ്പില്‍ അഞ്ച് ശതമാനം പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത ശ്വാസംമുട്ടല്‍, ചുമ, വലിവ് പോലുളള ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു. 

ദീര്‍ഘകാല കോവിഡിന്‍റെ സങ്കീര്‍ണതകളെ കുറിച്ച് കൂടുതല്‍ മനസ്ലിലാക്കാന്‍ പഠനം സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബര്‍മിങ്ഹാം സര്‍വകലാശാലയിലെ അസോഷ്യേറ്റ് ക്ലിനിക്കല്‍ പ്രഫസര്‍ ഡോ. ഷാമില്‍ ഹരൂണ്‍ പറയുന്നു.

Content Summary: Hair Loss, Low Sex Drive, Erectile Dysfunction Among Symptoms Of Long Covid