യോനീസ്രവത്തിന്‍റെ നിറം മാറുന്നുണ്ടോ? ഈ രോഗങ്ങളുടെ സൂചനയാകാം
യോനിയിലെയും ഗര്‍ഭാശയമുഖത്തെയും ചെറു ഗ്രന്ഥികളില്‍ നിന്ന് സ്രവങ്ങള്‍ പുറത്തേക്ക് വരുന്നത് സ്ത്രീ ശരീരത്തെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ കാര്യമാണ്. നശിച്ച കോശങ്ങളെയും ബാക്ടീരിയകളെയുമെല്ലാം ഈ സ്രവത്തിലൂടെ ശരീരം പുറന്തള്ളുന്നത് വഴി യോനിയും പ്രത്യുത്പാദന നാളിയും വൃത്തിയോടെയും ആരോഗ്യത്തോടെയും

യോനിയിലെയും ഗര്‍ഭാശയമുഖത്തെയും ചെറു ഗ്രന്ഥികളില്‍ നിന്ന് സ്രവങ്ങള്‍ പുറത്തേക്ക് വരുന്നത് സ്ത്രീ ശരീരത്തെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ കാര്യമാണ്. നശിച്ച കോശങ്ങളെയും ബാക്ടീരിയകളെയുമെല്ലാം ഈ സ്രവത്തിലൂടെ ശരീരം പുറന്തള്ളുന്നത് വഴി യോനിയും പ്രത്യുത്പാദന നാളിയും വൃത്തിയോടെയും ആരോഗ്യത്തോടെയും ഇരിക്കും. ഈ സ്രവങ്ങളുടെ പുറന്തള്ളലിന്റെ സ്വഭാവം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. ആര്‍ത്തവചക്രത്തിന്‍റെ ഘട്ടമനുസരിച്ച് പുറത്തു വരുന്ന സ്രവത്തിന്‍റെ അളവിലും മണത്തിലും വ്യത്യാസമുണ്ടാകാം. അണ്ഡോത്പാദന സമയത്തും മുലയൂട്ടുന്ന സമയത്തും ലൈംഗിക താത്പര്യം ഉണരുമ്പോഴും കൂടിയ അളവില്‍ സ്രവങ്ങള്‍ പുറത്തേക്ക് വരാം. ഈ സ്രവങ്ങളുടെ നിറവും മണവും ശരീരത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായക സൂചന നല്‍കുമെന്ന് ആയുര്‍വേദ ഡോക്ടറായ നികിത കോഹ്ലി ന്യൂസ്ഡേ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
വെളുത്ത നിറത്തിലാണ് സാധാരണ ഗതിയില്‍ യോനീസ്രവങ്ങള്‍ പുറത്ത് വരുക. എന്നാല്‍ കടുത്ത വെളുത്ത നിറത്തോടു കൂടിയ സ്രവത്തിനൊപ്പം ചൊറിച്ചില്‍, പുകച്ചില്‍, അസ്വസ്ഥതകള്‍, ദുര്‍ഗന്ധം തുടങ്ങിയവ യോനിയില്‍ അനുഭവപ്പെട്ടാല്‍ ഇത് യീസ്റ്റ് അണുബാധയുടെ ലക്ഷണമാകാമെന്ന് ഡോ. നികിത പറയുന്നു. യോനീസ്രവത്തിന്‍റെ നിറം മഞ്ഞയാണെങ്കില്‍ അത് ബാക്ടീരിയല്‍ അണുബാധയുടെ ലക്ഷണമാകാം. സ്രവത്തിന്‍റെ നിറം പച്ചയാകുന്നത് ബാക്ടീരിയല്‍ അണുബാധയുടെയോ ലൈംഗിക രോഗങ്ങളുടെയോ സൂചനയാകാമെന്നും ഡോ. നികിത ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ മൂലമോ ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വഴിയോ ഇത്തരത്തില്‍ സംഭവിക്കാം.
യോനീസ്രവം തവിട്ട് നിറത്തിലാകുന്നത് ആര്‍ത്തവചക്രത്തിന്‍റെ താളം തെറ്റുന്നതിന്‍റെ സൂചന നല്‍കുന്നു. ഇത് ഗര്‍ഭാശയത്തിലെയോ ഗര്‍ഭാശയമുഖത്തിലെയോ അര്‍ബുദത്തിന്‍റെയും സൂചനയാകാം. യോനീസ്രവം കൊഴുത്തതും ഒട്ടിപ്പിടിക്കുന്നതും ദുര്‍ഗന്ധത്തോട് കൂടിയതുമാണെങ്കില്‍ വൈകാതെ തന്നെ വൈദ്യസഹായം തേടണമെന്നും ഡോ. നികിത നിര്‍ദ്ദേശിക്കുന്നു. സ്രവത്തിന്‍റെ നിറം മാറ്റത്തിനൊപ്പം യോനിയില്‍ ചൊറിച്ചില്‍, വേദന, അസ്വസ്ഥത, പതയോട് കൂടിയ സ്രവം, മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടര്‍മാര്‍ പെല്‍വിക് ടെസ്റ്റ് നിര്‍ദ്ദേശിക്കും. സ്രവത്തിന്‍റെ സാംപിളും പരിശോധനയ്ക്കായി എടുക്കുന്നതാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Content Summary: Vaginal discharge tells about your health