ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനുള്ള സെര്‍വവാക് വാക്സീന്‍ വിതരണത്തിന് രാജ്യത്തിന്ന് തുടക്കമാകും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വാക്സീന്‍ പുറത്തിറക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും ചേര്‍ന്നാണ് വാക്സീന്‌ തദ്ദേശീയമായി വികസിപ്പിച്ചത്. ഗര്‍ഭാശയമുഖ അര്‍ബുദം ബാധിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനുള്ള സെര്‍വവാക് വാക്സീന്‍ വിതരണത്തിന് രാജ്യത്തിന്ന് തുടക്കമാകും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വാക്സീന്‍ പുറത്തിറക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും ചേര്‍ന്നാണ് വാക്സീന്‌ തദ്ദേശീയമായി വികസിപ്പിച്ചത്. 

ADVERTISEMENT

ഗര്‍ഭാശയമുഖ അര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തെ സ്ത്രീകളില്‍ 18.3 ശതമാനം പേര്‍ രോഗബാധിതരാണ്. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് രോഗകാരണം. ഇത് തടയാന്‍ ക്വാഡ്രിവാലന്റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സീനായ സെര്‍വവാകിന് കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ വിദേശ എച്ച്പിവി വാക്സീനുകളെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കിതു ശുഭ വാർത്തയാണ്.

ADVERTISEMENT

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സെര്‍വവാക്  നല്‍കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സമൂഹ പ്രതിരോധം വളര്‍ത്തി എടുക്കാന്‍ പുരുഷന്മാരും വാക്സീന് എടുക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയാകും മുൻപ് വാക്സീന് എടുക്കുന്നതാണ് ഉത്തമം. 11-12 വയസ്സാണ് വാക്സീന്‍ എടുക്കാനുള്ള ശരിയായ പ്രായം. 15 വയസ്സിനു മുൻപ് എടുത്താല്‍ രണ്ട് ഡോസ് എടുത്താല്‍ മതിയാകും. 16-25 പ്രായപരിധിയില്‍ ഉള്ളവരാണെങ്കില്‍ മൂന്ന് ഡോസ് എടുക്കേണ്ടിവരും.

Content Summary: India’s first cervical cancer vaccine