ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ പെട്ടെന്ന് ഹൃദയാഘാതം: രോഗിയെ രക്ഷിക്കുന്ന വിഡിയോ വൈറല്‍
ഡോക്ടറുടെ അടുത്ത് പതിവ് ആരോഗ്യ പരിശോധനയ്ക്ക് എത്തിയ രോഗിക്ക് പെട്ടെന്ന് ഹൃദയാഘാതം വന്നാല്‍ എന്ത് ചെയ്യും. ഇത്തരത്തില്‍ ഡോക്ടറുടെ കണ്മുന്നില് ഹൃദയാഘാതമുണ്ടായ ഒരു രോഗിയുടെ വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡോക്ടറുടെ മുറിയിലെ സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോയില്‍ രോഗി

ഡോക്ടറുടെ അടുത്ത് പതിവ് ആരോഗ്യ പരിശോധനയ്ക്ക് എത്തിയ രോഗിക്ക് പെട്ടെന്ന് ഹൃദയാഘാതം വന്നാല്‍ എന്ത് ചെയ്യും. ഇത്തരത്തില്‍ ഡോക്ടറുടെ കണ്മുന്നില് ഹൃദയാഘാതമുണ്ടായ ഒരു രോഗിയുടെ വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഡോക്ടറുടെ മുറിയിലെ സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോയില്‍ രോഗി അസ്വസ്ഥനായി പെട്ടെന്ന് മേശയില്‍ ഇടിക്കുന്നതും കസേരയില്‍ പിന്നിലേക്ക് ചായുന്നതും കാണാം. ഡോക്ടര്‍ ഉടനടി തന്റെ കസേരയില്‍ നിന്ന് എണീറ്റ് രോഗിക്ക് അരികിലെത്തി നെഞ്ചിലമര്ത്തുന്നതും അദ്ദേഹത്തെ രക്ഷിക്കുന്നതും വിഡിയോയിലുണ്ട്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നുള്ള രാജ്യസഭ എംപി ധനഞ്ജയ് മദാദിക് പങ്ക് വച്ച വിഡിയോ ഒന്നര ലക്ഷത്തിലധികം പേരാണ് ഇതു വരെ കണ്ടത്.
കൃത്യ സമയത്തുള്ള വൈദ്യശാസ്ത്ര ഇടപെടല്‍ എങ്ങനെയാണ് ഹൃദയാഘാതം വന്ന രോഗിയുടെ ജീവന് രക്ഷിക്കുന്നത് എന്നതിന്റെ മറ്റൊരു തെളിവ് കൂടിയായി മാറുകയാണ് ഈ വിഡിയോ. രോഗിയുടെ ജീവന് രക്ഷിച്ച കോലാപൂരിലെ ഡോക്ടര്‍ അര്ജുന് അദ്നായിക്കിനെ അഭിനന്ദിച്ച് കൊണ്ടാണ് എംപി വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഹൃദയത്തിന്റെ പമ്പിങ് പെട്ടെന്ന് നിലച്ച് പോയി രോഗി ശ്വാസംകിട്ടാതെ ബോധരഹിതനാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. ഹൃദയാഘാതത്തിന് മുന്നോടിയായി പ്രത്യക്ഷമാകുന്ന ചില ലക്ഷണങ്ങള്‍ ആവശ്യ സഹായം തേടണമെന്നതിന്റെ മുന്നറിയിപ്പായി എടുക്കാം. നെഞ്ചിന് അസ്വസ്ഥത, ശരിക്കും ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥ, ക്ഷീണം, നെഞ്ച് ശക്തിയായി മിടിക്കല്‍, പെട്ടെന്ന് ബോധം മറയല്‍, പള്‍സില്ലാത്ത അവസ്ഥ, ശ്വാസം നിന്നു പോകുന്ന അവസ്ഥ, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകല്‍ എന്നിവയെല്ലാം ഹൃദയാഘാതത്തിന് തൊട്ട് മുന്‍പ് അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ്. സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സുരക്ഷാ നടപടികള്‍ നല്‍കുന്നത് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള രോഗിയുടെ മരണസാധ്യത കുറയ്ക്കുന്നതാണ്.
Content Summary: Man Suffers Cardiac Arrest During A Routine Check-Up