‘വീടിന്റെ താക്കോൽ കുഴിച്ചിടുന്നവർ മുതൽ മക്കളെ മനസ്സിലാകാത്തവർ വരെ’; അറിയണം മറവിരോഗം ബാധിച്ച ഈ ജീവിതങ്ങളെ
വച്ച സാധനം എവിടെയെന്നു മറന്നു പോയാൽ, ഒരു പേര് പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസപ്പെട്ടാൽ ഒക്കെ വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അയ്യോ പെട്ടെന്ന് മറന്നു പോകാൻ എന്തുപറ്റി എന്നോർത്ത് ആകുലപ്പെടുന്നവരും കുറവല്ല. അപ്പോൾ ഒന്നോർത്തു നോക്കൂ, രാത്രിയോ പകലോ തിരിച്ചറിയാതെ, മക്കളെ മനസ്സിലാകാതെ,
വച്ച സാധനം എവിടെയെന്നു മറന്നു പോയാൽ, ഒരു പേര് പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസപ്പെട്ടാൽ ഒക്കെ വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അയ്യോ പെട്ടെന്ന് മറന്നു പോകാൻ എന്തുപറ്റി എന്നോർത്ത് ആകുലപ്പെടുന്നവരും കുറവല്ല. അപ്പോൾ ഒന്നോർത്തു നോക്കൂ, രാത്രിയോ പകലോ തിരിച്ചറിയാതെ, മക്കളെ മനസ്സിലാകാതെ,
വച്ച സാധനം എവിടെയെന്നു മറന്നു പോയാൽ, ഒരു പേര് പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസപ്പെട്ടാൽ ഒക്കെ വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അയ്യോ പെട്ടെന്ന് മറന്നു പോകാൻ എന്തുപറ്റി എന്നോർത്ത് ആകുലപ്പെടുന്നവരും കുറവല്ല. അപ്പോൾ ഒന്നോർത്തു നോക്കൂ, രാത്രിയോ പകലോ തിരിച്ചറിയാതെ, മക്കളെ മനസ്സിലാകാതെ,
വച്ച സാധനം എവിടെയെന്നു മറന്നു പോയാൽ, ഒരു പേര് പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസപ്പെട്ടാൽ ഒക്കെ വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അയ്യോ പെട്ടെന്ന് മറന്നു പോകാൻ എന്തുപറ്റി എന്നോർത്ത് ആകുലപ്പെടുന്നവരും കുറവല്ല. അപ്പോൾ ഒന്നോർത്തു നോക്കൂ, രാത്രിയോ പകലോ തിരിച്ചറിയാതെ, മക്കളെ മനസ്സിലാകാതെ, വാർധക്യത്തിലും സ്കൂൾ കുട്ടികളായിരിക്കുന്ന അൽസ്ഹൈമേഴ്സ് രോഗികളെക്കുറിച്ച്. ലോകത്തു നടക്കുന്ന ഒന്നിനെക്കുറിച്ചും യാതൊരു ബന്ധവുമില്ലാതെ തങ്ങളുടേതായ സ്വപ്നലോകത്ത് സ്വൈരവിഹാരം നടത്തുന്ന ഏകദേശം 15ഓളം അൽസ്ഹൈമേഴ്സ് രോഗികളെ സംരക്ഷിക്കുന്ന എറണാകുളം ജില്ലയിലെ എടവനക്കാട് പ്രവർത്തിക്കുന്ന കേരളത്തിലെ ഏക മുഴുവൻ സമയ ഡിമൻഷ്യ പരിചരണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റർ സിന്റോ അൽസ്ഹൈമേഴ്സ് ദിനത്തിൽ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.
∙ ഡിമെൻഷ്യ രോഗികൾക്കായി കേരളത്തിൽ സർക്കാർ തലത്തിലുള്ള ഏക കേന്ദ്രമാണ് എടവനക്കാട് ഉള്ളത്. അതിനാൽത്തന്നെ രോഗികളുടെ എണ്ണവും കുറച്ച് അധികമാണോ?
ഡിമെൻഷ്യ രോഗികൾക്കൊപ്പംതന്നെ വൃദ്ധജന പരിചരണവും ഇവിടെയുണ്ട്. ആകെ 19 പേരുള്ളതിൽ അഞ്ചു പേരൊഴികെ ബാക്കി എല്ലാവരും മറവിരോഗം അലട്ടുന്നവരാണ്. ഇന്ത്യയിൽ തന്നെ ഡിമൻഷ്യ രോഗികൾക്കായി സർക്കാർ സഹയാത്തോടെയുള്ള ഒരേ ഒരു സ്ഥാപനമാണിത്. കേരളസർക്കാർ സാമൂഹ്യ നീതി വകുപ്പും എആർഡിഎസ് ഐ യും കൂടി സംയുക്തമായി നടപ്പിലാക്കുന്ന തുടർ പദ്ധതിയാണ് കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിമെൻഷ്യ സ്മൃതിപഥം (KSID). ഈ സ്ഥാപനത്തിന്റെ മേലധികാരി സൂപ്രണ്ട് ആണ്. ഇവിടെ വരുന്നവര്‍ മക്കൾ തിരിച്ചു കൊണ്ടു പോകുന്നതു വരെ അല്ലെങ്കിൽ അവരുടെ മരണം വരെ ഇവിടെതന്നെയായിരിക്കും. അവരുടെ എല്ലാ ചെലവും വഹിക്കുന്നത് സർക്കാരണ്.
∙ സാധാരണ രോഗീപരിചണം പോലെയല്ല, മറവിരോഗികളെ പരിചരിക്കുമ്പോൾ കുറച്ചധികം ക്ഷമ ആവശ്യമാണ്. എല്ലാ രോഗികളും ഒരുപോലെ രോഗം ബാധിച്ചവരുമായിരിക്കില്ലല്ലോ. രോഗീപരിചരണം എങ്ങനെയാണ്?
ഡിമെൻഷ്യ ബാധിതരായ ഭൂരിഭാഗം വ്യക്തികൾക്കും വ്യക്തിഗത പരിചരണം അനിവാര്യമാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും രോഗിയിൽ പ്രകടമാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ക്രിയാത്മകമായി പരിഹരിച്ച് മികച്ച രീതിയിലുള്ള പരിചരണം ഉറപ്പ് വരുത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർ, സോഷ്യൽ വർക്കർ, നഴ്സ്, കെയർ ഗീവേഴ്‌സ്, അഡ്മിനിസ്ട്രേറ്റർ, സൂപ്രണ്ട് എന്നിവരടങ്ങുന്ന ഒരു 15 അംഗ ടീം ഇവിടെ സേവനം ചെയ്യുന്നു. സർക്കാർ തലത്തിൽ കേരളത്തിലെ ഏക മുഴുവൻ സമയ പരിചരണ കേന്ദ്രമായതിനാൽ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ഇവിടുത്തെ താമസക്കാരാണ്.
ഡിമെൻഷ്യ രോഗികളുടെ പരിചരണം വളരെ ചെലവേറിയതാണ്. സാധാരണ ഒരു ഹോം നഴ്സിനെ വച്ച് വീടുകളിൽ പരിചരണം ഉറപ്പു വരുത്തുന്നത് പലപ്പോഴും പരാജയപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. ഈ ഫീൽഡിൽ പ്രത്യേകം പരിശീലനം ലഭിച്ചവർക്ക് മാത്രമേ ഇവരെ പരിചരിക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, ഇങ്ങനെയുള്ളവർ ആവശ്യപ്പെടുന്ന തുകയും കുടുതലായിരിക്കും. സാധാരണ സ്വകാര്യ കെയർ ഹോമുകളുടെ ഫീസിനേക്കാൾ കൂടുതലായിരിക്കും സ്വകാര്യ ഡിമെൻഷ്യ പരിചരണ കേന്ദ്രത്തിലേത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രസക്തി. തികച്ചും സൗജന്യമാണ് ഇവിടുത്തെ എല്ലാ സേവനവും.
ഈ രോഗത്തെക്കുറിച്ച് വ്യക്തമായി അറിയാതെ നൽകുന്ന പരിചരണം ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പരിചരണം നൽകുന്ന വ്യക്തിയിലും സ്വഭാവപരമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങും. ഇത് കുടുംബത്തിന്റെ സ്വസ്ഥത കെടുത്തും. ഇത്തരത്തിൽ, ഒരു മറവി രോഗിയെ ഏറ്റെടുക്കുന്നതിലൂടെ ഒരു കുടുംബത്തിനു തന്നെയാണ് ഈ കേന്ദ്രം കൈതാങ്ങാവുന്നത്.
∙. മറവിരോഗവുമായി ബന്ധപ്പെട്ട് എന്തൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇപ്പോൾ സംരക്ഷണയിലുള്ളത്?
നേരത്തേ പറഞ്ഞതുപോലെ എല്ലാ രോഗികളും ഒരേ തലത്തിലുള്ളവരല്ല. ചില സമയങ്ങളിൽ ഓർമ വളരെ നന്നായുള്ളവരുണ്ട്. അതുപോലെതന്നെ ഒന്നും ഓർക്കാൻ കഴിയാത്തവരുമുണ്ട്. ഭക്ഷണം വായിൽ വച്ചാൽ ഇറക്കാൻ മറന്നുപോകുന്നവരുണ്ട്. യൂറിനും മോഷനും എപ്പോൾ പോകുമെന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലുള്ളവരുണ്ട്. രാത്രിയും പകലും തിരിച്ചറിയാത്തവരുണ്ട്. ഇത് തങ്ങളുടെ വീടല്ലെന്നു തിരിച്ചറിഞ്ഞ് എപ്പോഴും വീട്ടിലേക്ക് പോകണം എന്നു പറഞ്ഞു നിൽക്കുന്ന അച്ഛന്മാരും അമ്മമാരും ഉണ്ട്.
ചിലർ പുറത്തേക്ക് പോയാൽ എവിടേക്കാണ് പോകുന്നതെന്ന് അറിയാതെയങ്ങ് നടന്നു പോകും. കിട്ടുന്ന ബസിനോ ഓട്ടോയ്ക്കോ കയറി പോകും. തിരിച്ചു വരാനുള്ള വഴി അറിയില്ലായിരിക്കും. ഇവിടെയുള്ള ഒരമ്മ വീട്ടിലായിരുന്നപ്പോൾ എപ്പോഴും ഗ്യാസ് തുറന്നു വയ്ക്കും അടയ്ക്കാൻ മറന്നുപോകും. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. വീട് പൂട്ടിയിട്ട് താക്കോൽ മണ്ണിൽ കുഴിച്ചിടും. അത് എവിെടയാണെന്ന് ഓർമയുണ്ടാവില്ല. എന്നിട്ട് ആ അമ്മ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കും. രണ്ടു മൂന്ന് പ്രാവശ്യം അങ്ങനെ ചെയ്തിട്ടുണ്ട്.
മക്കളെ മനസ്സിലാകാതിരിക്കുന്നവരുണ്ട്. എന്നാൽ അവർക്ക് പണ്ടത്തെ കാര്യങ്ങൾ ഓർമയിലുണ്ടാകും. സ്കൂൾ പഠനവും അന്നത്തെ കൂട്ടുകാരുമെല്ലാം ഓർമയിലുണ്ട്. ചിലർക്ക് മക്കൾ എത്ര വലുതായാലും അവര് ഇപ്പോഴും പഠിക്കുന്ന ചെറിയ കുട്ടികളാണെന്ന ഓർമയേ ഉള്ളൂ.
മറ്റൊരമ്മയ്ക്ക് എപ്പോഴും ഗുളിക വേണം. പുള്ളിക്കാരിക്ക് ശ്വാസംമുട്ടൽ ഉണ്ട്. അപ്പോൾ പുള്ളിക്കാരി ഇടയ്ക്കിടയ്ക്ക് വന്നു ഗുളിക ചോദിച്ചു കൊണ്ടിരിക്കും. രണ്ടു മണിക്ക് തരാം എന്നു പറഞ്ഞാൽ പോകും വീണ്ടും രണ്ടു മിനിറ്റ് കഴിഞ്ഞ് വന്ന് ചോദിക്കും. പിന്നീട് തരാം എന്നു പറഞ്ഞാൽ പോകും. വേറെ പ്രശ്നമില്ല. ഓർമക്കുറവ്, പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക, ചിലർ ചില വാക്കുകൾ മാത്രം ആവർത്തിച്ചുകൊണ്ടിരിക്കും ഇങ്ങനെ പല സ്വഭാവക്കാരായ രോഗികളാണ് ഉള്ളത്. വളരെ പ്രശ്നമുള്ളവരെ മാത്രമേ റൂമിൽ ഒറ്റയ്ക്ക് താമസിപ്പിക്കാറുള്ളു. ഇപ്പോൾ ഒരാൾക്ക് മാത്രമാണ് റൂം സെപ്പറേറ്റ് ആയി കൊടുത്തിരിക്കുന്നത്. നമ്മൾ ആരെങ്കിലും ആ റൂമിലേക്ക് ചെന്നാൽ പുള്ളി ഭയങ്കരമായിട്ട് വയലന്റാവും.
∙ രോഗികളുടെ മനസ്സറിഞ്ഞ് പരിചരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടല്ലോ?
ഇവിടെയുള്ള ഓരോ ജീവനക്കാരും അക്കാര്യത്തിൽ ഏറെ ജാഗരൂകരാണ്. സ്വന്തം അച്ഛനെയും അമ്മയെയും നോക്കുന്നതിനെക്കാൾ ഉപരിയായാണ് ഓരോരുത്തരെയും പരിചരിചരിക്കുന്നത്. അവരുടെ അവസ്ഥ അറിഞ്ഞ് അതനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ഓരോരുത്തർക്കും സാധിക്കുന്നുണ്ട്. ഉദാഹരണമായി പറഞ്ഞാൽ ചിലരുണ്ട്
അവരുടേതല്ലാത്ത സാധനങ്ങൾ അവരുടേതാണെന്ന് പറഞ്ഞു കൈവശം വയ്ക്കും. തിരികെ മേടിക്കാൻ ശ്രമിച്ചാൽ വലിയ ബഹളം വയ്ക്കും. ആ സമയത്ത് നമ്മൾ കൂടുതൽ നിർബന്ധം പിടിക്കാൻ പോകാറില്ല. അഞ്ചു മിനിറ്റൊക്കെയേ ഈ നിർബന്ധം നിൽക്കാറുള്ളൂ. അതുകഴിഞ്ഞ് അവരുടെ ശ്രദ്ധ വേറെ എന്തെങ്കിലും ഒരു കാര്യത്തിൽ ആകുന്ന സമയത്ത് ആ സാധനം നമുക്ക് തിരികെ മേടിച്ചു വയ്ക്കാം. അതല്ല നമ്മൾ അതിനായി കൂടുതൽ സ്ട്രെയിൻ അവർക്ക് കൊടുത്താൽ അവരുടെ വാശി നീണ്ടു നിൽക്കും. ചിലർക്ക് നഖം വെട്ടുന്നത് ഇഷ്ടമല്ല. നമ്മൾ അവരെ ഉപദ്രവിക്കാൻ ചെല്ലുന്നതു പോലെ തോന്നും. ഓരോന്നൊക്കെ എടുത്തെറിയും. ഒരമ്മയ്ക്ക് പാട്ട് ഇട്ടുകൊടുത്താൽ അതിന്റെ കൂടെ പാടും വരികൾ അറിയില്ലെങ്കിലും വേറെ പാട്ടിന്റെ വരികൾ ചേർത്ത് പാടും. ആ അമ്മ പാട്ടിൽ മാത്രമേ ഇത്രയും ആക്ടീവ് ആകാറുമുള്ളു. വേറെ ഒരു കാര്യത്തിലും ആള് ആക്ടീവ് അല്ല. പിന്നെ വേറൊരമ്മയ്ക്കാണെങ്കിൽ എപ്പോഴും മകളെ വിളിക്കണം, അതു ഞങ്ങൾ ആരെങ്കിലും വിളിച്ചാൽ മതി, തൊട്ടടുത്ത് എവിടെയോ മകളുണ്ട് എന്നാണ് ആ അമ്മയുടെ ധാരണ. അപ്പോൾ ഞങ്ങൾ വെറുതേ ഫോണെടുത്ത് ഒന്നു സംസാരിക്കുന്നതു പോലെ കാണിച്ചാൽ മതി, ആള് ഹാപ്പിയാ. കുറച്ചു നേരം കഴിയുമ്പോൾ ഇതേ ആവശ്യവുമായി വീണ്ടും വരും.
ഇങ്ങനെ അവർക്ക് സ്ട്രെസ് അധികം കൊടുക്കാതെ അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് ചെറിയ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ അവരും നമ്മളും ഹാപ്പി.
∙ എപ്പോഴാണ് ഇവർ പരിസരം അറിയാതെ പ്രതികരിക്കുന്നതെന്നു പറയാൻ സാധിക്കില്ലല്ലോ. അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ?
ഒരു ദിവസംതന്നെ പല പ്രാവശ്യം ഇങ്ങനെയുള്ള മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അവർ സ്വബോധത്തോടെ ചെയ്യുന്നതല്ലെന്ന് ഇവിടെയുള്ള എല്ലാവർക്കും അറിയാം. അതിനാൽത്തന്നെ എത്ര എങ്ങനെയൊക്കെ വയലന്റായാലും രോഗികളോട് വളരെ അനുകമ്പയോടെ മാത്രമേ ഏവരും സമീപിക്കാറുള്ളു. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം പറഞ്ഞാൽ, മോഷനും യൂറിനുമൊക്കെ പോയ ഒരു രോഗിയെ ജീവനക്കാർ കുളിപ്പിച്ച് റെഡിയാക്കി ഇരുത്തിയ ശേഷം ആഹാരം വായിൽ വച്ചു കൊടുത്തതും അവർ ആ സ്റ്റാഫിന്റെ മുഖത്തേക്ക് ഒറ്റ തുപ്പായിരുന്നു. അതുവരെ അവർ പറഞ്ഞതുകേട്ട് അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ കുളിക്കാനും വസ്ത്രം മാറ്റാനുമൊക്കെ സഹകരിച്ച് നിന്നിട്ട് പെട്ടെന്നാണ് ഊ ഭാവവ്യത്യാസം ഉണ്ടാകുന്നത്. ഈ സമയത്ത് നമുക്ക് അവരോട് ദേഷ്യപ്പെടാനോ എന്താ ചെയ്തതെന്നു ചോദിക്കാനോ ഒന്നും കഴിയില്ല. കാരണം ചെയ്തത് എന്തൊണെന്ന് അവർതന്നെ മറന്നു പോയിട്ടുണ്ടാകും. ഇതുപോലെ തല്ലു കിട്ടുന്നവരും തല്ലാനായി ഓടിക്കുന്നതും തെറി വിളിക്കുന്നതും പിണക്കം കാണിക്കുന്നതുമൊക്കെ ഇവിടുത്തെ പതിവുകാഴ്ചകളാണ്.
∙ ഇവരുടെ ഒരു ദിവസം എങ്ങനെയാണ്?
രാവിലെ 6.30 ആകുമ്പോഴാണ് ഇവരെ വിളിച്ചുണർത്തുന്നത്. ചിലർ വിളിക്കുമ്പോഴേ എഴുന്നേൽക്കും. ചിലർ ഉറക്കം കിട്ടാതെ കിടക്കും. അതിനുശേഷം അവരെ പല്ലു തേപ്പിക്കും, ടോയ്‌ലറ്റിൽ കൊണ്ടു പോകും. ചിലർക്ക് തനിയെ പോകാന്‍ പറ്റില്ല അങ്ങനെയുള്ളവരെ സ്റ്റാഫ് ടോയ്‌ലറ്റിൽ കൊണ്ടു പോകും. ചിലർ കിടക്കയിൽ തന്നെ മോഷൻ ചെയ്തിട്ടുണ്ടാകും. അങ്ങനെയുള്ളവരെയും രാവിലെ തന്നെ ശരീരം മുഴുവൻ ക്ലീൻ ചെയ്ത് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്യിക്കും. പല്ലുതേക്കുക മുതലായവ സ്വയം ചെയ്യുന്നവരും ഉണ്ട്. അല്ലാത്തവരും ഉണ്ട്. ചിലർക്ക് നമ്മളൊന്ന് സപ്പോർട്ട് ചെയ്തുകൊടുത്താൽ അവർ തന്നെ ചെയ്തോളും. ബാക്കിയുള്ളവരെ നമ്മൾ പല്ല് തേപ്പിച്ചു കൊടുക്കണം. ചിലർക്ക് ഡയപ്പർ ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്ക് രാവിലെ ഡയപ്പർ മാറ്റി പുതിയത് ധരിപ്പിക്കും. അതിനുശേഷം ചെറിയൊരു പ്രാർഥന ഉണ്ട്. പിന്നീട് പ്രഭാതഭക്ഷണം. ചിലർ സ്വന്തമായി കഴിക്കും അല്ലാത്തവരെ ജീവനക്കാർ സഹായിക്കും. ഡിമൻഷ്യക്കാർ കഴിച്ചതിനു ശേഷമാണ് ഓൾഡ് ഏജുകാർ കഴിക്കുന്നത്. ശേഷം യോഗ ചെയ്യിക്കും. അതിനായി ഒരു ട്രെയിനറും പിന്നെ ഒരു ആയുർവേദ ഡോക്ടറും ഉണ്ട്. ആവശ്യമുള്ളവർക്ക് രാവിലെ ആയുർവേദ ചികിത്സയും നൽകും. മെഡിസിൻ കൊടുക്കുന്നതും രാവിലെയാണ്. രാവില 10 മണിക്ക് ഹെൽത്ത് ഡ്രിങ്കായി ഓട്സ് കൊടുക്കും. അതിനുശേഷം അവർക്കിഷ്ടമുള്ള പാട്ടുകൾ വച്ചു കൊടുക്കും. ചെയ്യാൻ പറ്റുന്നവരെക്കൊണ്ട് ഓരോ ആക്റ്റിവിറ്റീസൊക്കെ ചെയ്യിക്കും.
പന്ത്രണ്ട് മുതൽ ഒന്നര വരെയാണ് ഉച്ചഭക്ഷണ സമയം. ആദ്യം ഡിമൻഷ്യക്കാർക്ക് ഭക്ഷണം കൊടുക്കും. അതിനുശേഷം ഓൾഡേജുകാർക്ക്. കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വാരിക്കൊടുക്കും. മീനും ഇറച്ചിയും കൊടുക്കുമ്പോൾ മുള്ളും എല്ലും മാറ്റി കൊടുക്കും. റൂമിൽ കിടക്കുന്നവർക്ക് അവിടെ ഭക്ഷണം എത്തിച്ചു കൊടുക്കും. അതിനു ശേഷം ടിവി കാണാനുള്ള സമയമാണ്. വാർത്ത കാണേണ്ടവർക്ക് അതു വച്ചു കൊടുക്കും. അവർക്ക് എന്താണോ കാണാൻ താൽപര്യം അതനുസരിച്ചാണ് വച്ചുകൊടുക്കുക. രണ്ടേകാലോടു കൂടി ജീവനക്കാർ ഭക്ഷണം കഴിച്ചു വന്ന് കിച്ചനിലെ ഡ്യൂട്ടിയൊക്കെ കഴിഞ്ഞ ശേഷം മുഴുവൻ സമയവും ജീവനക്കാരെല്ലാം അച്ഛന്മാരുടെയും അമ്മമാരുടെയും കൂടെ വർത്തമാനമൊക്കെ പറഞ്ഞിരിക്കും. അവരെക്കൊണ്ട് ഗെയിംസ് കളിപ്പിക്കും, ചിത്രം കൊടുത്ത് കളറടിപ്പിക്കും. ബോൾ പാസിങ് പോലെയുള്ള ആക്റ്റിവിറ്റീസ് ചെയ്യിക്കും. അന്താക്ഷരി കളിപ്പിക്കും ആ സമയത്ത് അവരെ കൂടുതലും എൻഗേജ് ആക്കി വയ്ക്കാൻ ശ്രമിക്കാറുണ്ട്.
നാലു മണി ആകുമ്പോൾ ചായയുടെ സമയമാണ്. ചായയുടെ കൂടെ ചിലപ്പോൾ റസ്കോ ആവിയിൽ പുഴുങ്ങിയ ഭക്ഷണമോ ഒക്കെ ആയിരിക്കും കൊടുക്കുന്നത്. ഭക്ഷണം കൊടുക്കുന്നത് ഡയറ്റ് നോക്കിയാണ്. അതിന് ആയുർവേദ ഡോക്ടറുണ്ട്. ഷുഗറും പ്രഷറും ഒക്കെ ഉള്ളവരുണ്ടാകും. എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാൻ പറ്റുന്ന ഭക്ഷണമാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുറത്തു നിന്നുള്ള ഭക്ഷണം കൊടുക്കാറില്ല. ശേഷം എല്ലാവരും കൂടി ഇരുന്ന് വർത്തമാനമൊക്കെ പറയുകയും അഞ്ചുമണിയോടു കൂടി ഷട്ടിൽ പോലെയുള്ള ഗെയിമുകള്‍ കളിപ്പിക്കുകയും എക്സർസൈസ്, നടത്തം എന്നിങ്ങനെയുള്ള കാര്യങ്ങൾ െചയ്യിക്കുകയും ചെയ്യും.
ഇവിടെ ചെറിയൊരു പച്ചക്കറിത്തോട്ടം ഉണ്ട്. ഇഷ്ടമുള്ളവരെക്കൊണ്ട് പച്ചക്കറിത്തോട്ടം നനപ്പിക്കും. ആരെയും ഒറ്റയ്ക്ക് റൂമിൽ ഇരുത്താറില്ല. എല്ലാവരിലും നമ്മുടെ കണ്ണെത്താവുന്ന പാകത്തിൽ മാക്സിമം ഒരുമിച്ചാണ് ഇരുത്താറുള്ളത്. അതുകൊണ്ടുതന്നെ അവർ രാവിലെ കൂടുതൽ ഉറങ്ങാനുള്ള സാഹചര്യം കുറവാണ്. രാവിലെ കൂടുതൽ നേരം കിടന്നുറങ്ങി രാത്രിയിൽ ഉറക്കം കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടു കൂടി എല്ലാവരും മുറികളിലേക്ക് പോയി കുളിച്ച് ബാക്കി കാര്യങ്ങളൊക്കെ ചെയ്യും. ശേഷം ഏഴുമണിക്ക് ഭക്ഷണം കൊടുക്കും. ഓട്സ്, ഗോതമ്പു കഞ്ഞി ഒക്കെയാണ് രാത്രിയിലുള്ള ഭക്ഷണം. ഭക്ഷണത്തിനു മുമ്പ് പ്രെയർ ഉണ്ട്. അതിനു ശേഷം ഭക്ഷണം കഴിച്ച് എല്ലാവരും എട്ടുമണിയോടെ റൂമുകളിലേക്ക് പോകും. ഒൻപതു മണിയോടെ എല്ലാവരും കിടന്നുറങ്ങും. നേരത്തെ ഫോണിന്റെ ഉപയോഗം കൂടുതലായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോൾ ഫോണില്‍ സംസാരിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇപ്പോൾ അത് നിയന്ത്രിച്ചിട്ടുണ്ട്.
∙ ഷട്ടിൽ പോലെയുള്ള കളികളിൽ രോഗികളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടാകാറുണ്ട്?
ചെയ്യാൻ പറ്റുന്നവരെക്കൊണ്ട് വൈകുന്നേരങ്ങളിൽ ഷട്ടിൽ കളിപ്പിക്കാറുണ്ട്. ഡിമൻഷ്യയുള്ളവർക്ക് ഇത് ചെയ്യാൻ ബുദ്ധിമുട്ടായതു കൊണ്ട് ഓള്‍ഡേജുകാരാണ് ഇങ്ങനെയുള്ള ഫിസിക്കൽ ഗെയിംസ് കൂടുതൽ ചെയ്യുന്നത്. അതുകൂടാതെ ചെസ്സ്, കാരംസ്, പാമ്പുംഗോവണിയും ഇവയൊക്കെ കളിപ്പിക്കും. ഇവരുടെ പഴയ ഫോട്ടോസ് കാണിച്ചു കൊടുത്ത് പഴയ കാര്യങ്ങൾ ഓർമിപ്പിക്കാൻ ശ്രമിക്കും. അവരുടെ ചെറുപ്പകാലഘട്ടത്തിൽ പാട്ടു പാടാൻ കഴിവുള്ളവരുണ്ടാകാം, പല രീതിയിൽ മികച്ച സാന്നിധ്യം അറിയിച്ചിട്ടുള്ളവരാകാം. അപ്പോൾ അവരുടെ പണ്ടത്തെ ഫോട്ടോസ് എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മൾ ഫോട്ടോസ് കാണിച്ച് അവരെ ആ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടു പോകാനും അവർക്ക് ഓര്‍മിച്ചെടുക്കാനുമുള്ള അവസരം കൊടുക്കുന്നുണ്ട്. പിന്നെ അവർക്ക് ഇഷ്ടപ്പെട്ട ബെഡ്, തലയണ, ബെഡ്ഷീറ്റ്, ഇഷ്ടപ്പെട്ട സ്മെൽ ഒക്കെ കൊടുക്കുന്നുണ്ട്. സ്ത്രീകൾക്കായി ഒരു ഡോൾ കണ്ണ് അനങ്ങുന്നത്, സൗണ്ട് കേൾക്കുന്ന ഡോൾസ് കൊടുത്ത് ഡോൾ തെറാപ്പി ചെയ്യിക്കും. ചിലർ ഡോള്‍ സ്വന്തം മക്കളായിട്ടാകും കാണുന്നത്. ഡിമൻഷ്യക്കാർക്ക് പരസ്പരം ചെറിയ രീതിയിലുള്ള പിണക്കങ്ങളൊക്കെയുണ്ടാകുമെങ്കിലും കുറച്ചു സമയം കഴിയുമ്പോൾ അതൊക്കെ മാറും.
∙ ബന്ധുക്കളുടെ സന്ദർശനം ക്രമീകരിച്ചിട്ടുണ്ടോ?
മക്കൾക്കോ ബന്ധുക്കൾക്കോ നോക്കാൻ പറ്റാത്ത സാഹചര്യങ്ങളിലായിരിക്കുമല്ലോ ഇവരെ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ കൊണ്ടു വരുന്നത്. അവരൊന്ന് സ്റ്റേബിൾ ആയിക്കഴിയുമ്പോൾ തിരികെ കൊണ്ടുപോകുന്നവരുമുണ്ട്. അവരെ ഇവിടെ തന്നെ നിർത്തണം എന്നൊരു നിയമം ഇല്ല. എപ്പോഴാണ് അവരെ തിരിച്ചു കൊണ്ടുപോകേണ്ടത് അപ്പോൾ കൊണ്ടുപോകാം. മക്കൾക്കും ബന്ധുക്കൾക്കും ഇവരെ കാണാനുള്ള സൗകര്യം കൊടുക്കുന്നുണ്ട്. എപ്പോൾ വന്നാലും ഇവരെ കാണാന്‍ സാധിക്കുന്നതാണ്. ഇടയ്ക്ക് അവരെ പുറത്തു കൊണ്ടുപോകാനും അല്ലെങ്കിൽ ഒരു മാസം അവരെ കൂടെക്കൊണ്ട് നിർത്താനും മക്കൾക്ക് അനുവാദം കൊടുക്കാറുണ്ട്. വലിയ നിയന്ത്രണങ്ങളൊന്നുമില്ല. നമ്മൾ പ്രധാനമായും നോക്കുന്നത് ഇവിടെ താമസിക്കുന്നവരുടെ സന്തോഷമാണ്. അതിനുവേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തു കൊടുക്കും.
സർക്കാരിന്റെയും പഞ്ചായത്തിന്റെയും സമീപവാസികളുടെയും രാഷ്ട്രീയ നേതാക്കളുടെയുമൊക്ക പിന്തുണയോടെ ഈ സെന്ററിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്. സഹായം വേണ്ട വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അതിനനുസരിച്ചുള്ള നടപടികളും എടുക്കാറുണ്ട്.
Content Summary: World Alzheimer's Day 2022, Demetia care centre