ഈ വൈറ്റമിന്റെ അഭാവം രക്തധമനികൾക്ക് ക്ഷതം ഏൽപ്പിക്കുമെന്ന് പഠനം
വൈറ്റമിൻ ബിയുടെ അഭാവം രക്തധമനികളിൽ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികൾക്ക് ക്ഷതമേൽപ്പിക്കാനും കാരണമാകുമെന്ന് പഠനം. വൈറ്റമിൻ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തിൽ കുറയുന്നത് അതെറോസ്ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിൻ ഫാർമക്കോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്

വൈറ്റമിൻ ബിയുടെ അഭാവം രക്തധമനികളിൽ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികൾക്ക് ക്ഷതമേൽപ്പിക്കാനും കാരണമാകുമെന്ന് പഠനം. വൈറ്റമിൻ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തിൽ കുറയുന്നത് അതെറോസ്ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിൻ ഫാർമക്കോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു.
രക്തധമനികളുടെ ഭിത്തിയിൽ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്ക്ലീറോസിസ്, ഹൃദ്രോഗപ്രശ്നങ്ങളെ തുടർന്ന് പ്രതിവർഷം 18 ദശലക്ഷം പേരെങ്കിലും മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതിൽ ഭൂരിപക്ഷവും അതെറോസ്ക്ലീറോസിസ് മൂലമാണ് സംഭവിക്കുന്നത്. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയർന്ന കൊളസ്ട്രോൾ തോത്, ഉയർന്ന രക്തസമ്മർദം, പുകവലി, ടൈപ്പ് 1 പ്രമേഹം, അമിതവണ്ണം, ശാരീരികമായ നിശ്ചലാവസ്ഥ, അൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം എന്നിവയെല്ലാം അതെറോസ്ക്ലീറോസിസിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.
ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിനെ വിഘടിപ്പിക്കുന്നതിൽ വൈറ്റമിൻ ബി12, ബി6, ഫോളിക് ആസിഡ് തുടങ്ങിയ പോഷണങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നതായി ഗവേഷകർ പറയുന്നു. ഈ അമിനോ ആസിഡിന്റെ തോതുയരുന്നത് രക്തധമനികളുടെ ഭിത്തികളെ നശിപ്പിക്കുകയും അതെറോസ്ക്ലീറോസിസിലേക്ക് നയിക്കുകയും ചെയ്യും. ഇത് മൂലമാണ് വൈറ്റമിൻ ബി12 അഭാവം ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും രക്തത്തിലെ ക്ലോട്ടുകളുടെയും സാധ്യത വർധിപ്പിക്കുന്നത്.
ചർമത്തിലെ ഇളംമഞ്ഞനിറം, നാവിൽ ചുവന്ന നിറവും മുറിവും, വായില്‍ അൾസറുകൾ, ദേഹത്ത് സൂചി കുത്തുന്ന തോന്നൽ, മങ്ങിയ കാഴ്ച, മൂഡ് മാറ്റങ്ങൾ, ഉത്കണ്ഠ, വിഷാദം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ, തലവേദന, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം വൈറ്റമിൻ ബി 12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
Content Summary: Vitamin B deficiency can damage your artery walls