‘‘ഡോക്ടറേ, പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ നഷ്ടപ്പെടുമോ? ഒരിക്കൽ ക്ലീൻ ചെയ്താൽ എപ്പൊഴും ക്ലീൻ ചെയ്യേണ്ടി വരുമോ? പല്ലുകൾക്കിടയിൽ വിടവുണ്ടാകുമോ?’’ ഇങ്ങനെ ഒരുപാട് സംശയങ്ങളുമായാണ് രോഗികൾ പലപ്പോഴും ദന്തഡോക്ടറെ സമീപിക്കുന്നത്. ഈ പല്ല് ക്ലീനിങ് അഥവാ സ്‌കേലിങ് അത്ര വലിയ പ്രശ്നക്കാരനല്ല. പല്ലുവേദനയും പല്ലു

‘‘ഡോക്ടറേ, പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ നഷ്ടപ്പെടുമോ? ഒരിക്കൽ ക്ലീൻ ചെയ്താൽ എപ്പൊഴും ക്ലീൻ ചെയ്യേണ്ടി വരുമോ? പല്ലുകൾക്കിടയിൽ വിടവുണ്ടാകുമോ?’’ ഇങ്ങനെ ഒരുപാട് സംശയങ്ങളുമായാണ് രോഗികൾ പലപ്പോഴും ദന്തഡോക്ടറെ സമീപിക്കുന്നത്. ഈ പല്ല് ക്ലീനിങ് അഥവാ സ്‌കേലിങ് അത്ര വലിയ പ്രശ്നക്കാരനല്ല. പല്ലുവേദനയും പല്ലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഡോക്ടറേ, പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ നഷ്ടപ്പെടുമോ? ഒരിക്കൽ ക്ലീൻ ചെയ്താൽ എപ്പൊഴും ക്ലീൻ ചെയ്യേണ്ടി വരുമോ? പല്ലുകൾക്കിടയിൽ വിടവുണ്ടാകുമോ?’’ ഇങ്ങനെ ഒരുപാട് സംശയങ്ങളുമായാണ് രോഗികൾ പലപ്പോഴും ദന്തഡോക്ടറെ സമീപിക്കുന്നത്. ഈ പല്ല് ക്ലീനിങ് അഥവാ സ്‌കേലിങ് അത്ര വലിയ പ്രശ്നക്കാരനല്ല. പല്ലുവേദനയും പല്ലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഡോക്ടറേ, പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ നഷ്ടപ്പെടുമോ? ഒരിക്കൽ ക്ലീൻ ചെയ്താൽ എപ്പൊഴും ക്ലീൻ ചെയ്യേണ്ടി വരുമോ? പല്ലുകൾക്കിടയിൽ വിടവുണ്ടാകുമോ?’’ ഇങ്ങനെ ഒരുപാട് സംശയങ്ങളുമായാണ് രോഗികൾ പലപ്പോഴും ദന്തഡോക്ടറെ സമീപിക്കുന്നത്. ഈ പല്ല് ക്ലീനിങ് അഥവാ സ്‌കേലിങ് അത്ര വലിയ പ്രശ്നക്കാരനല്ല.

 

ADVERTISEMENT

പല്ലുവേദനയും പല്ലു നഷ്ടപ്പെടലും പല്ലിലെ കറയും നിരതെറ്റിയ പല്ലുകളും പണ്ട് സാധാരണമായിരുന്നു. അത് പലരുടെയും സൗന്ദര്യം കെടുത്തുകയും ഭക്ഷണം നന്നായി ചവച്ചരയ്ക്കാൻ കഴിയാത്തതിനാൽ പോഷകങ്ങളുടെ അഭാവം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന്  പല്ലുകൾ ഭംഗിയോടെ സൂക്ഷിക്കാനും ഇഷ്ടമുള്ള ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാനും സാധ്യമാക്കുന്ന ദന്ത ചികിത്സകൾ ലഭ്യമാണ്. പല്ലുകൾക്കും മോണയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ വളരെ എളുപ്പവും ചെലവു കുറഞ്ഞതുമാണ്. പക്ഷേ പലരും അത്തരം രീതികളെ അവഗണിക്കുന്നു. ചെലവിനെയും ചികിത്സയെയും ഭയന്നും ഒരു പല്ലിലെന്തിരിക്കുന്നു എന്ന താൽപര്യമില്ലായ്മ മൂലവുമാണ് പ്രതിരോധ ദന്തചികിത്സകളോടു പലരും മുഖം തിരിക്കുന്നത്.

 

Photo Credit: Photoroyalty/ Shutterstock.com

പല്ലിലെ പ്ലാക്കും കാൽക്കുലസും

പല്ലിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണ പദാർഥങ്ങൾ യഥാസമയം വൃത്തിയാക്കാതെ വരുമ്പോൾ അത് പല്ലുകളുടെ മുകളിലും പല്ലിനും മോണയ്ക്കുമിടയിലുള്ള ഭാഗങ്ങളിലും അടിഞ്ഞുകൂടുകയും ബാക്ടീരിയകൾ വളരുകയും ചെയ്യുന്നു. അങ്ങനെ ആഹാരശകലങ്ങളും ബാക്ടീരിയകളും ചേർന്നുള്ള ഒരു നേർത്ത പാളി പല്ലിനു മുകളിൽ രൂപപ്പെടുന്നു. അതിനെയാണ് പ്ലാക്ക് (Plaque)എന്ന് പറയുന്നത്. ഇത് മൃദുവായതിനാൽ നമുക്ക് ബ്രഷുകൾ കൊണ്ട് നീക്കം ചെയ്യാം. എന്നാൽ ബ്രഷുകൾ, ഫ്ലോസുകൾ, പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വണ്ണം കുറഞ്ഞ നേരിയ തരം ബ്രഷുകൾ, ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള മൗത്ത് വാഷ് എന്നിവയൊക്കെ ഉപയോഗിച്ച് പ്ലാക്ക് നീക്കം ചെയ്യാത്ത പക്ഷം അത് മോണയ്ക്കും പല്ലിനും പലരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ADVERTISEMENT

 

പ്ലാക്കിലെ ബാക്ടീരിയകൾ പല്ലിന്റെ ഇനാമലിൽ നിരവധി ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് അതൊരു വലിയ പോടായി മാറി ദന്തക്ഷയം സംഭവിക്കുന്നു. കേട് പല്ലിന്റെ ഏറ്റവും പുറമേയുള്ള പാളിയായ ഇനാമലിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ പറയത്തക്ക ലക്ഷണങ്ങൾ ഉണ്ടായെന്നു വരില്ല. പക്ഷേ ഇനാമലിന്റെ ഉള്ളിലുള്ള പാളിയായ ഡെന്റിനിലേക്ക് (Dentine) കേട് എത്തിച്ചേരുമ്പോൾ പുളിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പല്ലിന്റെ ഏറ്റവും അകത്തെ പാളിയായ ദന്തമജ്ജയെ (Dental Pulp) ഈ കേടു ബാധിക്കുമ്പോൾ കലശലായ വേദനയും അനുഭവപ്പെടാം. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഒരു ദന്തൽ ചെക്കപ്പ് നടത്തിയാൽ ഈ അവസ്ഥകളൊക്കെ അതിന്റെ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയാം. അപ്പോൾ അതിനുള്ള പ്രതിരോധ മാർഗങ്ങളും ചികിത്സ ആവശ്യമാണെങ്കിൽ അതും ചുരുങ്ങിയ ചെലവിലും സമയനഷ്ടം ഇല്ലാതെയും സ്വീകരിക്കാനാകും.

 

പ്ലാക്ക് നീക്കം ചെയ്യാതിരുന്നാൽ ആഴ്ചകൾക്കുള്ളിൽ അത് കട്ട പിടിച്ച് കാൽക്കുലസ് എന്ന മഞ്ഞയോ ബ്രൗണോ നിറത്തിലുള്ള കടുപ്പമുള്ള ആവരണമാകുന്നു. അത് ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ കഴിയില്ല. ദന്തഡോക്ടറുടെ സഹായത്തോടെയുള്ള ദന്തൽ ക്ലീനിങ് തന്നെ വേണം. പലരും പല്ലുകളിൽ മഞ്ഞനിറം കാണുമ്പോൾ ആ അഭംഗി കുറയ്ക്കാൻ വേണ്ടിയാണ് ദന്തൽ ക്ലിനിക്കുകളിലെ എത്തുന്നത്. എന്നാൽ ഒരു സൗന്ദര്യ പ്രശ്നം എന്നതിനപ്പുറം കാൽക്കുലസ് മോണയ്ക്കും പല്ലിനും മറ്റു പല രീതിയിലും വില്ലനാവാറുണ്ട്. അതു മോണയ്ക്കും പല്ലിനും ഇടയിൽ കുടുങ്ങിക്കിടന്ന് അവിടെ വിടവ് ഉണ്ടാക്കുന്നു. ആ വിടവുകളിൽ വീണ്ടും ഭക്ഷണ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുകയും അവിടം ബാക്ടീരിയകളുടെ വിളനിലമായി മാറുകയും ചെയ്യുന്നു. അങ്ങനെ, പല്ലുതേക്കുമ്പോൾ മോണയിൽനിന്നു രക്തം വരിക, വായനാറ്റം, പല്ല് പുളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ തുടങ്ങുകയായി. ഈ കാൽക്കുലസ് നീക്കം ചെയ്യാതിരുന്നാൽ നല്ല ഭംഗിയിലും ആരോഗ്യത്തിലും ഇരുന്നിരുന്ന മോണ വീർത്ത് ചുവന്ന് മോണപഴുപ്പ് ഉണ്ടാകുന്നു. പിന്നീട് പല്ല് മോണയിൽനിന്നും എല്ലിൽനിന്നും വിട്ടുമാറി ഇളകാൻ തുടങ്ങുകയും ക്രമേണ നഷ്ടമാവുകയും ചെയ്യും. പല്ലിനുണ്ടാകുന്ന കേടിനേക്കാൾ പല്ല് നഷ്ടപ്പെടാൻ കാരണമാകുന്നത് ഈ  അവസ്ഥയാണ്. കേവലം അശ്രദ്ധ കൊണ്ട് പല്ലുകൾ നഷ്ടപ്പെടുന്ന അവസ്ഥ.

ADVERTISEMENT

 

ദന്തൽ ക്ലീനിങ് അഥവാ സ്‌കേലിങ്

പ്ലാക്കും കാൽക്കുലസും മറ്റ് കറകളും ഒക്കെ നീക്കം ചെയ്യാനാണ് പല്ല് ക്ലീനിങ് ആവശ്യമായി വരുന്നത്. ആറുമാസത്തിൽ ഒരിക്കലെങ്കിലും പല്ല് ക്ലീൻ ചെയ്യുന്നത് മോണയും പല്ലും കൂട്ടത്തിൽ നിങ്ങളുടെ ശരീരവും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. മോണ രോഗമുണ്ടാക്കുന്നത് വായ്ക്ക് പുറത്തുള്ള കാരണങ്ങൾ എന്തെങ്കിലുമാണെങ്കിൽ അതും ഒരു ദന്തൽ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും.

 

കാൽക്കുലസ് പല്ലിൽനിന്ന് അടർന്നു പോകുന്നത് പല്ല് പൊട്ടിപ്പോകുന്നതായി തെറ്റിദ്ധരിച്ചു പലരും ദന്താശുപത്രിയിൽ എത്താറുണ്ട്. മുൻകാലങ്ങളിലൊക്കെ കൈകൊണ്ട് ചുരണ്ടി നീക്കം ചെയ്യുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പല്ല് ക്ലീനിങ് നടത്തിയിരുന്നത്. ഇപ്പോൾ അൾട്രാസോണിക് സ്കെയിലർ മെഷീൻസ് എന്ന് വിളിക്കുന്ന മെഷീനുകളുടെ സഹായത്തോടെയാണ് പല്ല് ക്ലീൻ ചെയ്യുന്നത്. മെഷീൻ ഉപയോഗിച്ച് വളരെ വൃത്തിയായും എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടു പല്ല് വൃത്തിയാക്കാ്. ഓരോ പല്ലിന്റെയും വലുപ്പത്തിനും അവയ്ക്കിടയിലുള്ള വിടവുകൾക്കും അനുസരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാൻ പറ്റുന്ന സ്കെയിലർ ടിപ്പുകൾ ഈ മെഷീനിലേക്ക് ഘടിപ്പിച്ചാണ് പല്ല് വൃത്തിയാക്കുന്നത്. സ്റ്റീൽ, കോപ്പർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്നതായിരിക്കും ഈ ടിപ്പുകൾ. മെഷീൻ ഓണാക്കുമ്പോൾ ഈ ടിപ്പ് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങും. ഈ വൈബ്രേഷനിലൂടെയാണ് കാൽക്കുലസിനെയും പ്ലാക്കിനെയും കറകളെയും ഒക്കെ നീക്കം ചെയ്യുന്നത്. മെഷീനിൽനിന്നു ചൂട് വരാതിരിക്കാൻ വേണ്ടി വൈബ്രേഷനൊപ്പം വെള്ളം കൂടി സ്പ്രേ ചെയ്യും.

 

ഇനാമൽ നഷ്ടപ്പെടുമോ?

പല്ല് ക്ലീൻ ചെയ്യുന്നതിലൂടെ  നിങ്ങളുടെ ഇനാമലിന് ഒരു പോറൽ പോലും ഉണ്ടാക്കാൻ സ്കെയിലർ ടിപ്പുകൾക്ക് കഴിയില്ല. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തുവാണ് ഇനാമൽ. പക്ഷേ അതിന് കേടുകൾക്കെതിരെ യുദ്ധം ചെയ്യാൻ നിങ്ങളുടെ സഹായം ആവശ്യമാണ്.

 

ക്ലീനിങ്ങിനു ശേഷമുള്ള പല്ല് പുളിപ്പ് 

Photo Credit: Shutterstock.com

പല്ല് ക്ലീനിങ്ങിനു ശേഷം പലർക്കും അനുഭവപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പല്ലു പുളിപ്പ്. ഇത് സാധാരണയാണ്. കാൽക്കുലസ് എന്ന അഴുക്ക് പല്ലിനു ചുറ്റുമുള്ള എല്ല് നഷ്ടപ്പെടാൻ കാരണമാവുകയും തത്ഫലമായി മോണ പല്ലിന്റെ വേരിന്റെ ഭാഗത്തേക്ക് ഇറങ്ങുകയും ചെയ്യുന്നു. പല്ല് ക്ലീനിങ്ങിന് മുമ്പ് ഈ കാൽക്കുലസ് ഒരു മറയായി പല്ലിന്റെ വേരിന് ചുറ്റും കട്ടപിടിച്ചിരിക്കുന്നത് കൊണ്ട് വേരിൽ വെള്ളമോ ചൂടോ തണുപ്പോ ഏൽക്കില്ല. ക്ലീനിങ് സമയത്ത് ഈ കാൽക്കുലസ് അവിടെനിന്നു നീക്കം ചെയ്യപ്പെടുന്നു. വേരിന്റെ ഭാഗം കൂടുതൽ വ്യക്തമായി വായയിൽ തുറന്നു കാണുന്നു. അതുകൊണ്ടാണ് ക്ലീനിങ്ങിനു ശേഷം പുളിപ്പ് അനുഭവപ്പെടുന്നത്. പല്ലിന്റെ വേരിന് ഇനാമൽ പോലെ ഒരു കട്ടിയുള്ള ആവരണം ഇല്ലാത്തതും ഇതിനൊരു കാരണമാണ്‌. ഈ പുളിപ്പ് ഉണ്ടാവാതിരിക്കാൻ ക്ലീനിങ്ങിന് ശേഷം ഡെന്റിസ്റ്റ് അനുയോജ്യമായ മൗത്ത് വാഷും സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റും മോണ പെട്ടെന്ന് ഉണങ്ങാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്ന ഓയിന്റ്മെന്റുകളും നിർദ്ദേശിക്കും.

 

ക്ലീനിങ് കഴിഞ്ഞതിനു ശേഷം കുറച്ചുദിവസത്തേക്ക് അമിതമായി എരിവുള്ളതും കട്ടിയുള്ളതും ചൂടുള്ളതുമായ ഭക്ഷണ പദാർഥങ്ങളും പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കാൻ ശ്രദ്ധിക്കുക. ഇതൊക്കെ ക്ലീനിങ്ങിനു ശേഷം മോണ സുഖപ്പെടുന്നത് വൈകിപ്പിക്കും.

 

ക്ലീനിങ്ങിനു ശേഷം പല്ല് ഇളകുമോ? പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുമോ?

ക്ലീനിങ്ങിനുശേഷം പല്ലുകൾ ഇളകാൻ തുടങ്ങി, പല്ലുകൾക്കിടയിൽ വിടവ് ഉണ്ടായി എന്നൊക്കെ പരാതിപ്പെടുന്നവരും ഉണ്ട്. കാൽക്കുലസ് ഉണ്ടാക്കിയ മോണ രോഗം കാരണം പല്ലുകൾ നേരത്തേ ഇളകിയിട്ടുണ്ടാകും. കാൽക്കുലസ് പല്ലുകളെ തമ്മിൽ കൂട്ടി യോജിപ്പിച്ച് അതിനെ ഉറപ്പിച്ചു നിർത്തുന്നതു കൊണ്ട് ആ ഇളക്കം അനുഭവപ്പെടില്ല. പക്ഷേ കാൽക്കുലസ് നീക്കം ചെയ്തതിനുശേഷം ആ ഇളക്കം അനുഭവപ്പെടും. കൂടാതെ കാൽക്കുലസ് നീക്കം ചെയ്ത ഇടങ്ങളിൽ വിടവുള്ളതായും അനുഭവപ്പെടും. ക്ലീനിങ് ചെയ്തതുകൊണ്ട് മാത്രം പല്ലുകൾക്ക് ഇളക്കം സംഭവിക്കുക അസാധ്യമാണ്. പല്ലിന്റെ ഇളക്കം തീവ്രമല്ലെങ്കിൽ അത് കുറയ്ക്കാനുള്ള നിരവധി ദന്ത ചികിത്സകൾ ലഭ്യമാണ്.

 

ക്ലീൻ ചെയ്യുമ്പോൾ മോണയിൽനിന്നു രക്തം വരുന്നു

ക്ലീൻ ചെയ്യുമ്പോൾ മോണയിൽനിന്നു രക്തം വരുന്നു എന്ന് പറയുന്നത് പലരുടെയും പരാതിയും ഒപ്പം ഭയവുമാണ്. നേരത്തേ പറഞ്ഞതുപോലെ പല്ലിനും മോണയ്ക്കും ഇടയിൽ കാൽക്കുലസ് ഉണ്ടാകുന്നത് മോണ വീക്കത്തിനും പഴുപ്പിനും കാരണമാകും. ഇങ്ങനെ അണുബാധയുള്ളതുകൊണ്ട് നേരത്തേ തന്നെ പല്ലു തേക്കുമ്പോഴും ചില ഭക്ഷണപദാർഥങ്ങൾ കടിക്കുമ്പോഴും മോണയിൽനിന്നു രക്തം വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ മോണയിൽനിന്നു രക്തം വരുന്നുണ്ട് എന്നതിനർഥം നിങ്ങൾ പല്ല് ക്ലീൻ ചെയ്യണം എന്നാണ്. അണുബാധ ഉള്ളതുകൊണ്ടുതന്നെ ക്ലീനിങ് സമയത്തും രക്തസ്രാവത്തിനുള്ള സാധ്യതയുണ്ട്. രോഗിക്ക് വേദന അനുഭവപ്പെടാതിരിക്കാൻ ക്ലീൻ ചെയ്യുന്ന ഭാഗങ്ങൾ മാത്രം അനസ്തീസിയ നൽകി തരിപ്പിച്ചതിനു ശേഷം ആണ് മോണയ്ക്കുള്ളിൽ ഇറങ്ങിയുള്ള ആഴത്തിലുള്ള ക്ലീനിങ് ചെയ്യുന്നത്. ഒരു സാധാരണ പല്ല് ക്ലീനിങ് എന്നത് ആഴത്തിലുള്ള ക്ലീനിങ് പോലെ സങ്കീർണമല്ല. സാധാരണ പല്ല് ക്ലീനിങ്ങിൽ മോണയ്ക്ക് മുകളിലുള്ള അഴുക്കുകൾ ആണ് ക്ലീൻ ചെയ്യുന്നത്. ആഴത്തിലുള്ള ക്ലീനിങ് നടത്തേണ്ടി വരുമ്പോൾ ക്ലീനിങ് കഴിഞ്ഞ്  അടുത്ത രണ്ടാഴ്ചത്തേക്ക് മോണ കോശങ്ങൾ വീണ്ടെടുത്ത് സുഖപ്പെടാനുള്ള ശ്രമങ്ങൾ ആയതുകൊണ്ടുതന്നെ കുറച്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെടും.  ഒരിക്കൽ ക്ലീനിങ് ചെയ്ത് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും ഓയിന്റ്മെന്റുകളും ഉപയോഗിച്ച് കഴിഞ്ഞാൽ ഈ രക്തസ്രാവം കുറയുകയും മോണ സുഖപ്പെടാൻ തുടങ്ങുകയും ചെയ്യും.

 

വായനാറ്റം 

ശരീര സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പല്ലുകളുടെ ഭംഗിയും അവയുടെ ആരോഗ്യവും. പലപ്പോഴും പല്ലുകളുടെ പ്രശ്നവും വായ്നാറ്റവും ഒക്കെ നമ്മുടെ ഉറക്കം കെടുത്താറുണ്ട്. വായിലെ ദുർഗന്ധം മൂലം മറ്റൊരാളോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പോലും മടിക്കുന്നവരുണ്ട്.

 

വായിൽ ദുർഗന്ധം ഉണ്ടാവാൻ പല്ലിൽ അടിഞ്ഞു കൂടുന്ന അഴുക്കുകൾ മാത്രമല്ല കാരണം. വായ്ക്കകത്തും പുറത്തുമായിട്ടുള്ള മറ്റനേകം കാരണങ്ങളുണ്ട്. കേടുള്ള പല്ലുകൾ, നാവിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ, ഊരി മാറ്റാവുന്ന കൃത്രിമ പല്ല് സെറ്റുകൾ ശുചിയായി സൂക്ഷിക്കാത്തത്, വായ വൃത്തിയായി സൂക്ഷിക്കാത്തത് കാരണം ഉറപ്പിച്ചു വച്ചിരിക്കുന്ന കൃത്രിമ പല്ല് സെറ്റുകൾക്കിടയിൽ കാലക്രമേണ അടിഞ്ഞു കൂടുന്ന അഴുക്ക് ഇതൊക്കെ വായനാറ്റം ഉണ്ടാക്കുന്ന വായ്ക്കകത്തെ കാരണങ്ങളാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, കിഡ്നി രോഗങ്ങൾ, കരൾ രോഗങ്ങൾ, ഉമിനീർ ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങൾ, മാനസിക രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം, പ്രമേഹം ഇങ്ങനെ വായനാറ്റമുണ്ടാകാൻ വായ്ക്ക് പുറത്തും നിരവധി കാരണങ്ങളുണ്ട്.

 

കാരണങ്ങൾ കണ്ടെത്തി അതിനുള്ള പരിഹാര മാർഗങ്ങൾ ഒരു ദന്തപരിശോധനയിലൂടെ അറിയാൻ സാധിക്കും.

 

ലേസർ ഉപയോഗിച്ചുള്ള പല്ല് ക്ലീനിങ്

പല്ല് ക്ലീനിങ്ങിന് നേരത്തേ പറഞ്ഞത് പോലെയുള്ള അൾട്രാസോണിക് സ്‌കെയിലർ മെഷീനിന് പകരം ലേസർ ചികിത്സാരീതിയും നിലവിലുണ്ട്. ഫോക്കസ് ചെയ്തു നീങ്ങുന്ന ഉത്തേജിപ്പിക്കപ്പെട്ട പ്രകാശരശ്മികൾ ആണ് ലേസർ. അൾട്രാസോണിക് സ്കെയിലർ മെഷീനുകൾ വൈബ്രേഷൻ ഉപയോഗിച്ച് പല്ല് ക്ലീൻ ചെയ്യുമ്പോൾ ലേസർ ഉത്പാദിപ്പിക്കുന്ന താപമാണ്‌ പല്ലും മോണയും ക്ലീൻ ചെയ്യുന്നതിനായി പ്രവർത്തിക്കുന്നത്. ലേസറിന് മൃദുവായതും കഠിനവുമായ കോശങ്ങളിലൂടെ തുളച്ചുകയറാൻ കഴിയും.

ലേസർ ഉപയോഗിച്ച് പല്ലുകളും മോണയും ആഴത്തിൽ വൃത്തിയാക്കുന്നത് പരമ്പരാഗത സമീപനത്തേക്കാൾ വളരെ സൗമ്യമാണ്. വീക്കം,  രക്തസ്രാവം, അസ്വാസ്ഥ്യം, വേദനകൾ ഒക്കെ താരതമ്യേന കുറവായിരിക്കും ലേസർ ചികിത്സയിൽ. അതുപോലെ ക്ലീനിങ്ങിനു ശേഷം മോണ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുഖപ്പെടും. ലേസർ ഉപയോഗിച്ച് ആഴത്തിലുള്ള ക്ലീനിങ്ങിനു ശേഷം കുറച്ച് ദിവസങ്ങൾക്കകം തന്നെ പല രോഗികൾക്കും അവരുടെ പതിവ് ഭക്ഷണരീതിയിലേക്കു മടങ്ങാൻ കഴിയും.

(മട്ടന്നൂർ മൾട്ടി സ്പെഷാലിറ്റി ഡെന്റൽ ക്ലിനിക്കിലെ ഡെന്റൽ സർജനാണ് ലേഖിക)

Content Summary: All about Teeth Cleaning