കാർബണേറ്റഡ് ഡ്രിങ്കുകളുടെ അമിതോപയോഗം; 18 വയസ്സുകാരിയുടെ പല്ലുകൾ ദ്രവിച്ചു, ഫലം കണ്ടത് കേരളത്തിലെ ചികിത്സ
18 വയസ്സിൽ പല്ലുകൾ ഇങ്ങനെയും നശിക്കുമോ? കാർബണേറ്റഡ് ഡ്രിങ്കുകളുടെ അമിതോപയോഗം കാരണമാണ് മാലദ്വീപ് സ്വദേശിയായ ഫാത്തിമ റൂഹയുടെ പല്ലുകൾ ദ്രവിച്ച് നശിച്ചത്. 15 വയസ്സു മുതൽ ഈ പല്ലുകളുമായി ഫാത്തിമ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും പല്ല് പൂർണമായും മാറ്റി വയ്ക്കാതെ ചികിത്സ സാധ്യമല്ലെന്നാണ് ഡോക്ടർമാർ

18 വയസ്സിൽ പല്ലുകൾ ഇങ്ങനെയും നശിക്കുമോ? കാർബണേറ്റഡ് ഡ്രിങ്കുകളുടെ അമിതോപയോഗം കാരണമാണ് മാലദ്വീപ് സ്വദേശിയായ ഫാത്തിമ റൂഹയുടെ പല്ലുകൾ ദ്രവിച്ച് നശിച്ചത്. 15 വയസ്സു മുതൽ ഈ പല്ലുകളുമായി ഫാത്തിമ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും പല്ല് പൂർണമായും മാറ്റി വയ്ക്കാതെ ചികിത്സ സാധ്യമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
എന്നാൽ ഈ ചെറുപ്രായത്തിൽ വയ്പ്പുപല്ലുകളുമായി നടക്കുന്നതിനോട് ഫാത്തിമയ്ക്കും വീട്ടുകാർക്കും താൽപര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ പല്ല് പുനഃസ്ഥാപിച്ചുകൊണ്ട് എന്തെങ്കിലും ചികിത്സ സാധ്യമാണോ എന്ന അന്വേഷണത്തിലായിരുന്നു മൂന്നു വർഷമായി ഫാത്തിമ. ഓരോ വർഷവുമുള്ള ഇന്ത്യ സന്ദർശനത്തിൽ ഈ അവശ്യവുമായി പല ആശുപത്രികളിലും ഫാത്തിമ എത്തിയിരുന്നു. പല്ലുകൾ ദ്രവിച്ചു പോയതിനാൽത്തന്നെ പ്രായമായവർ ഉപയോഗിക്കുന്ന എടുത്തുമാറ്റുന്നതരം പല്ലുകളാണ് ഫാത്തിമ വച്ചിരുന്നത്.
ഈ വർഷത്തെ ഇന്ത്യ സന്ദർശനത്തിനിടയ്ക്കാണ് വളരെ അപ്രതീക്ഷിതമായി തിരുവന്തപുരം പേരൂർക്കട ഡോ.വിഷ്ണൂസ് മൾട്ടി സ്പെഷാലിറ്റി ഡെന്റൽ ക്ലിനിക്കിൽ ഫാത്തിമ എത്തുന്നത്. കുട്ടിയുടെ പ്രായം പരിഗണിച്ച് മുഴുവൻ പല്ലുകളും എടുത്തു കളയാതെ ഇവയെതന്നെ നിലനിർത്തി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന പരിശോധനയിൽ പല്ലിന്റെ വേരുകൾക്കെല്ലാം നല്ല നീളമുണ്ടെന്നും കടിക്കുന്ന ഭാഗം മാത്രമേ നഷ്ടമായിട്ടുള്ളുവെന്നും മനസ്സിലായതായി ഡോ.വിഷ്ണു മനോരമ ഓൺലൈനോടു പറഞ്ഞു. ഇതോടെ ഫാത്തിമയുടെ ആഗ്രഹത്തിനനുസരിച്ചുള്ള സാധ്യമാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ഡോ. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഡോ. ജിതിൻ. ജി നെൽസൺ, ഡോ.സുജീഷ് കുരുവിള ജോയ് എന്നിവരടങ്ങുന്ന ടീം ചികിത്സ തുടങ്ങി. വേരിനെ എക്സ്റ്റെൻഡ് ചെയ്തു പല്ലുപോലെ ആക്കി ബാക്കി ചികിത്സകളും ചെയ്ത് മുകളിലും താഴെയും സ്ഥിരം പല്ലുകളാക്കി. ഒരു മാസത്തിനുള്ളിൽ 5 പ്രാവശ്യമായി ചികിത്സ പൂർത്തിയാക്കി ഫാത്തിമ സന്തോഷത്തോടെ മാലദ്വീപിലേക്കു മടങ്ങി. ആറു മാസത്തിൽ ഒരിക്കൽ ചെയ്യേണ്ട തുടർ പരിശോധനകൾ മാലദ്വീപിൽ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡോ. വിഷ്ണു പറഞ്ഞു.
Content Summary: Excessive consumption of carbonated drinks; 18-year-old girl's teeth decayed