തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കപ്യൂട്ടര്‍ ട്രീറ്റ്‌മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കപ്യൂട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിങ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാന്‍സര്‍ ചികിത്സാ സങ്കേതങ്ങളായ 3 ഡി കണ്‍ഫോര്‍മല്‍ റേഡിയോ തെറാപ്പി, ഇന്റന്‍സിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആര്‍ക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാധ്യമാണ്. അതീവ സൂക്ഷ്മമായി കാന്‍സര്‍ കോശങ്ങളില്‍ മാത്രം റേഡിയേഷന്‍ നടത്താന്‍ ഈ മെഷീനിലൂടെ സാധിക്കും. ഇതിലൂടെ സാധാരണ മറ്റ് അവയവങ്ങള്‍ക്ക് ദോഷം സംഭവിക്കാതെ റേഡിയേഷന്‍ ചികിത്സ നല്‍കാനും കഴിയും.

ADVERTISEMENT

കാന്‍സര്‍ ചികിത്സയ്ക്ക് 3.8 കോടി രൂപയുടെ ടെലി കൊബാള്‍ട്ട് മെഷീനും പ്രവര്‍ത്തനസജ്ജമാക്കി ചികിത്സ ആരംഭിച്ചിട്ടുണ്ട്. 4.4 കോടി രൂപയുടെ സി.ടി. സിമുലേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. മെഡിക്കല്‍ കോളജിലും അത്യാധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Content Summary: A medical linear accelerator for Cancer treatment ready in TVM Medical College

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT