ഗൈനക്കോളജിസ്റ്റിന്റെ ഒരു ദിവസം അവസാനിക്കുന്നത് എപ്പോഴാകും?
ഒരു ഗൈനക്കോളജിസ്റ്റിന്റെ ഒരു ദിവസം എങ്ങനെയായിരിക്കും? എവിടെ തുടങ്ങും, എപ്പോൾ അവസാനിക്കും. നമ്മുടെ ഓരോരുത്തരും പുതിയ പ്രതീക്ഷകളും ജീവിതവും ഒക്കെ ആരംഭിക്കുന്നത് ഒരു ലേബർ റൂമിന്റെ മുന്നിൽ നിന്നല്ലേ, ഒന്നു ചിന്തിച്ചു നോക്കിയേ, എന്തെല്ലാം സ്വപ്നങ്ങളായിരിക്കും അവിടെനിന്ന് നമ്മൾ നെയ്തെടുക്കുക. കുഞ്ഞുജീവൻ

ഒരു ഗൈനക്കോളജിസ്റ്റിന്റെ ഒരു ദിവസം എങ്ങനെയായിരിക്കും? എവിടെ തുടങ്ങും, എപ്പോൾ അവസാനിക്കും. നമ്മുടെ ഓരോരുത്തരും പുതിയ പ്രതീക്ഷകളും ജീവിതവും ഒക്കെ ആരംഭിക്കുന്നത് ഒരു ലേബർ റൂമിന്റെ മുന്നിൽ നിന്നല്ലേ, ഒന്നു ചിന്തിച്ചു നോക്കിയേ, എന്തെല്ലാം സ്വപ്നങ്ങളായിരിക്കും അവിടെനിന്ന് നമ്മൾ നെയ്തെടുക്കുക. കുഞ്ഞുജീവൻ ഉദരത്തിൽ പേറുന്നുവെന്ന് അറിയുന്ന നിമിഷം മുതൽ അതീവ ശ്രദ്ധാലുക്കളാകും, ഗൈനക്കോളജിസ്റ്റിനെ കാണുന്ന നിമിഷത്തിൽ തുടങ്ങി കുഞ്ഞ് പുറത്തെത്തുന്നതുവരെയും ആ ഗൈനക്കോളജിസ്റ്റിൽ നമ്മൾ വിശ്വാസമർപ്പിക്കുകയാണ്. പ്രിയപ്പെട്ടവൾക്ക് ഏതു പാതിരാത്രി എന്ത് അത്യാവശ്യം ഉണ്ടായാലും ആ ഡോക്ടർ ഓടിയെത്തുമെന്നും നമുക്കറിയാം.
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ ഡോക്ടറും ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റുമായ റെജി ദിവാകർ തന്റെ ജീവിത്തിലെതന്നെ ഒരു ഭാഗം അടർത്തിയെടുത്ത് ഒരുക്കിയിരിക്കുന്ന 'എ ഡേ ഇന്‍ ദ് ലൈഫ് ഓഫ് എ ഗൈനക്കോളജിസ്റ്റ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നതും ഇക്കാര്യങ്ങൾ കൊണ്ടുതന്നെയാണ്.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഒരു ഫോൺവിളി എത്തിയാൽ ഓടിയെത്താൻ പാകത്തിലായിരിക്കും ഓരോ ഗൈനക്കോളജിസ്റ്റും അവരെ പാകപ്പെടുത്തിവച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ആഘോഷങ്ങളോ സ്നേഹനിമിഷങ്ങളോ ഒക്കെ പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഉറക്കം പോലും അനുഗ്രഹമായി മാത്രം ലഭിക്കുന്ന ഒരു ഗൈനക്കോളജിസ്റ്റിന്റെ തിരക്കു പിടിച്ച ജീവിതമാണ് ഡോ. റെജി ഹ്രസ്വചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്.
Content Summary: A day in the life of a gynaecologist