മൂന്നിലൊന്ന് അര്‍ബുദ കേസുകളെയും ജീവിതശൈലീ മാറ്റത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും
2020ല്‍ മാത്രം അര്‍ബുദം ബാധിച്ച് ഒരു കോടിയോളം പേര്‍ ലോകത്ത് മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആറില്‍ ഒരു മരണവും ഇക്കാലയളവില്‍ അര്‍ബുദം മൂലമായിരുന്നു. സ്തനങ്ങള്‍, ശ്വാസകോശം, കോളന്‍, പ്രോസ്റ്റേറ്റ്, ചര്‍മം, വയര്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്
2020ല്‍ മാത്രം അര്‍ബുദം ബാധിച്ച് ഒരു കോടിയോളം പേര്‍ ലോകത്ത് മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആറില്‍ ഒരു മരണവും ഇക്കാലയളവില്‍ അര്‍ബുദം മൂലമായിരുന്നു. സ്തനങ്ങള്‍, ശ്വാസകോശം, കോളന്‍, പ്രോസ്റ്റേറ്റ്, ചര്‍മം, വയര്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്
2020ല്‍ മാത്രം അര്‍ബുദം ബാധിച്ച് ഒരു കോടിയോളം പേര്‍ ലോകത്ത് മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആറില്‍ ഒരു മരണവും ഇക്കാലയളവില്‍ അര്‍ബുദം മൂലമായിരുന്നു. സ്തനങ്ങള്‍, ശ്വാസകോശം, കോളന്‍, പ്രോസ്റ്റേറ്റ്, ചര്‍മം, വയര്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്
2020ല്‍ മാത്രം അര്‍ബുദം ബാധിച്ച് ഒരു കോടിയോളം പേര്‍ ലോകത്ത് മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആറില്‍ ഒരു മരണവും ഇക്കാലയളവില്‍ അര്‍ബുദം മൂലമായിരുന്നു. സ്തനങ്ങള്‍, ശ്വാസകോശം, കോളന്‍, പ്രോസ്റ്റേറ്റ്, ചര്‍മം, വയര്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശ്വാസകോശം, കോളന്‍, മലദ്വാരം, കരള്‍, വയര്‍, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ മൂലമാണ് കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്.
എന്നാല്‍ കാന്‍സര്‍ കേസുകളില്‍ 30 മുതല്‍ 40 ശതമാനം വരെ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ആഹാരം, അലസമായ ജീവിതശൈലി, വായു മലിനീകരണം എന്നിവയാണ് അര്‍ബുദത്തിന്‍റെയും ജീവിതശൈലി രോഗങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. ശരീരഭാരത്തില്‍ ഉണ്ടാകുന്ന വര്‍ധന എന്‍ഡോമെട്രിയല്‍ കാന്‍സര്‍, ഈസോഫാഗല്‍ അഡെനോകാര്‍സിനോമ, വൃക്കയിലെയും കരളിലെയും പാന്‍ക്രിയാസിലെയും അര്‍ബുദം, ആര്‍ത്തവത്തിന് ശേഷമുള്ള സ്തനാര്‍ബുദം, കൊളോറെക്ടല്‍ കാന്‍സര്‍ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
അമിതമായ മദ്യപാനം വായ, കണ്ഠനാളം, ശബ്ദനാളം, അന്നനാളം, കരൾ, കൊളോറെക്ടം, സ്തനങ്ങൾ എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള സാധ്യത കൂട്ടുന്നു. ഹോള്‍ ഗ്രെയ്നുകളും സീസണലായ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കി സംസ്കരിച്ച മാംസം കൂടുതൽ കഴിക്കുന്നത് കൊളോറെക്ടല്‍ അര്‍ബുദത്തിലേക്ക് നയിക്കാം. ഫൈബര്‍ അടങ്ങിയ ഹോള്‍ ഗ്രെയ്നുകള്‍ ശരീരഭാരം നിയന്ത്രിക്കാനും കൊളോറെക്ടല്‍ അര്‍ബുദങ്ങള്‍ പോലുള്ളവയെ പ്രതിരോധിക്കാനും സഹായിക്കും.
ശ്വാസകോശ അര്‍ബുദം, കോളന്‍ അര്‍ബുദം, പാന്‍ക്രിയാസിലെയും വൃക്കയിലെയും അര്‍ബുദം തുടങ്ങിയവ തടയാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ കൊണ്ട് ഒരു പരിധി വരെ കഴിയുമെന്ന് ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകളിലെ 41 ശതമാനം അര്‍ബുദ കേസുകളും 59 ശതമാനം അര്‍ബുദ മരണങ്ങളും ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണെന്ന് പഠനം പറയുന്നു. പുരുഷന്മാരിലാകട്ടെ നല്ല ആരോഗ്യശീലങ്ങളിലുടെ 63 ശതമാനം അര്‍ബുദ കേസുകളും 67 ശതമാനം അര്‍ബുദ മരണങ്ങളും തടയാന്‍ സാധിക്കും.
ശരീരഭാരം പരിധിക്കുള്ളില്‍ നിര്‍ത്തുകയെന്നതാണ് അര്‍ബുദ നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. 18.5നും 25നും ഇടയിലുള്ള ബോഡി മാസ്ക് ഇന്‍ഡെക്സ് അനുയോജ്യമാണെന്ന് കരുതപ്പെടുന്നു. അരക്കെട്ടിന്‍റെ വലുപ്പത്തില്‍ 3-4 ഇഞ്ച് വര്‍ധനയുണ്ടായാല്‍ പോലും പലതരം അര്‍ബുദങ്ങളുടെ അപകട സാധ്യത പലമടങ്ങ് ഉയരുന്നു. 10 ഗ്രാം മദ്യം കഴിക്കുന്നത് അര്‍ബുദ സാധ്യത 20 ശതമാനത്തിലധികം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാല്‍ മദ്യപാനം പതിയെ പതിയെ കുറച്ച് കൊണ്ടുവന്ന് അതില്ലാതെയും കുഴപ്പമില്ല എന്ന ഘട്ടത്തിലേക്ക് വരണം.
ശാരീരികമായി സജീവമായ ജീവിതശൈലിയാണ് അര്‍ബുദ പ്രതിരോധത്തിനുള്ള മറ്റൊരു ആവശ്യകത. അലസമായ ജീവിതശൈലി സ്ത്രീകളിലെ; പ്രത്യേകിച്ച് ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാരീരികമായി സജീവ ജീവിതശൈലിയുള്ളവര്‍ക്ക് കോളന്‍ അര്‍ബുദം വരാനുള്ള സാധ്യത 25 ശതമാനം കുറവാണ്. അലസ ജീവിതശൈലി ശ്വാസകോശ അര്‍ബുദം, കോളന്‍ അര്‍ബുദം, എന്‍ഡോമെട്രിയല്‍ അര്‍ബുദം എന്നിവയുടെയും സാധ്യത വര്‍ധിപ്പിക്കുന്നു.
ജനിതകപരമല്ലാത്ത കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അർബുദങ്ങൾ ഇത്തരത്തിൽ നിയന്ത്രിക്കാൻ ശ്രമിക്കാവുന്നതാണ്. എന്നാൽ മാരകമായ രോഗമായിട്ടും അർബുദത്തെ പറ്റിയ ശരിയായ അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് ഓരോ വർഷവും വർധിക്കുന്ന അർബുദ മരണ നിരക്ക് സൂചിപ്പിക്കുന്നു.
Content Summary: Lifestyle habits trigger these cancers