ആയുർവേദം എന്നത് ലോകജനതയുടെ മനസ്സിൽ കനക ലിപികളിൽ കോറിയ പദമാണ്. ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം നൽകുന്ന പ്രാധാന്യം എല്ലാവർക്കും അറിയാം. 5000 വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ആയുർവേദ ശാസ്ത്രം ഇപ്പോൾ ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നു എങ്കിൽ വരും കാലങ്ങളിൽ

ആയുർവേദം എന്നത് ലോകജനതയുടെ മനസ്സിൽ കനക ലിപികളിൽ കോറിയ പദമാണ്. ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം നൽകുന്ന പ്രാധാന്യം എല്ലാവർക്കും അറിയാം. 5000 വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ആയുർവേദ ശാസ്ത്രം ഇപ്പോൾ ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നു എങ്കിൽ വരും കാലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദം എന്നത് ലോകജനതയുടെ മനസ്സിൽ കനക ലിപികളിൽ കോറിയ പദമാണ്. ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം നൽകുന്ന പ്രാധാന്യം എല്ലാവർക്കും അറിയാം. 5000 വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ആയുർവേദ ശാസ്ത്രം ഇപ്പോൾ ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നു എങ്കിൽ വരും കാലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുർവേദം എന്നത് മലയാളികളുടെ മനസ്സിൽ കനക ലിപികളിൽ കോറിയ പദമാണ്. ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം നൽകുന്ന പ്രാധാന്യം എല്ലാവർക്കും അറിയാം. 5000 വർഷം മുൻപ് രചിക്കപ്പെട്ട ആയുർവേദ ശാസ്ത്രം ഇപ്പോഴും ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നുവെങ്കിൽ വരുംകാലങ്ങളിലും അത് ജനങ്ങളുടെ ആരോഗ്യത്തിന്റെ നെടുംതൂണായിരിക്കുമെന്നതിൽ സംശയം വേണ്ട. 

‘പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യുർ’ എന്ന് നമ്മൾ കുട്ടിക്കാലം തൊട്ടേ കേൾ‌ക്കുന്നതാണ്. പക്ഷേ പ്രിവൻഷൻ എങ്ങനെ സാധ്യമാക്കാമെന്നു നമുക്ക് ആദ്യം മനസ്സിലാക്കിത്തന്നത് മാനവരാശിയോളം തന്നെ പഴക്കമുള്ള ആയുർവേദ ശാസ്ത്രമാണ്. പ്രിവൻഷൻ അഥവാ രോഗപ്രതിരോധ ശേഷി എന്നത് നമ്മുടെ ഇമ്യൂണിറ്റിയെ (ബലം) അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരുമിച്ചു നിന്നാൽ മാത്രമേ പൂർണ ആരോഗ്യം സാധ്യമാവൂ. ആയുർവേദ തത്വങ്ങളും ചികിത്സാ രീതികളും നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം – ആയുർവേദം മുൻതൂക്കം നൽകുന്നത് ഈ ബലത്തെ നിലനിർത്തുന്നതിനാണ്. 

ADVERTISEMENT

ശാസ്ത്രത്തിൽ പറയുന്ന ദിനചര്യകളും (ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ) ഋതുചര്യകളും (ഒരു കൊല്ലം 6 ഋതുക്കളായി തിരിച്ച് ഓരോ ഋതുവിലും നമ്മള്‍ ശീലിക്കേണ്ട കാര്യങ്ങൾ) അടക്കം മനുഷ്യൻ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്ന ഏക ശാസ്ത്രമാണ് ആയുർവേദം.

മുൻകാലങ്ങളിൽ ആയുർവേദ ചികിത്സയെന്നത് വൈദ്യ നിർദേശ പ്രകാരമുള്ള ഔഷധങ്ങൾ സ്വയം ശേഖരിച്ച് കഴുകി വൃത്തിയാക്കി കഷായം ഉണ്ടാക്കി കുടിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ടെക്നോളജി വളർന്നതനുസരിച്ച് ഔഷധ നിർമാണ മേഖലയിൽ വന്ന മാറ്റം ചികിത്സകർക്കും രോഗികൾക്കും ഒരുപോലെ ഗുണം ചെയ്യുന്നു. ഈ മാറ്റം ആയുർവേദ ചികിത്സ സ്വീകരിക്കാൻ പലരെയും പ്രേരിപ്പിക്കുന്നുവെന്നതും ഈ ശാസ്ത്രം കൂടുതൽ ജനകീയമാവുന്നു എന്നതിന്റെ തെളിവാണ്. 

ഏതൊക്കെ രീതിയിലാണ് ആയുർവേദം സമൂഹത്തിനു തണലാകുന്നത് ?

ആധുനിക വൈദ്യശാസ്ത്രത്തിൽ സ്പെഷാലിറ്റിയും സൂപ്പർ സ്പെഷാലിറ്റിയും വന്നിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. എന്നാൽ ആയുർേവദ ശാസ്ത്രം ഈ സ്പെഷാലിറ്റി എന്നത് പണ്ടേ വിഭാവനം ചെയ്തതാണ്.

  • കായ ചികിത്സ (ജനറൽ മെഡിസിൻ) 
  • ബാല ചികിത്സ (Pediatrics)
  • ഗൃഹ ചികിത്സ (മനോദൗർബല്യ ചികിത്സ)
  • ഊർദ്വാങ്ക ചികിത്സ (ENT & Eye)
  • ശല്യ ചികിത്സ (surgery)
  • ദംഷ്ട്ര ചികിത്സ (വിഷ ചികിത്സ)
  • ജരാ ചികിത്സ (Geriatrics)
  • വൃഷ ചികിത്സ (Aphrodasiac)
ADVERTISEMENT

ഇങ്ങനെ 8 അംഗങ്ങൾ അടങ്ങിയ ആയുർവേദ സ്പെഷാലിറ്റി വിഭാഗങ്ങളുണ്ട്. ഭാരതത്തിലെ പ്രമുഖ സർവകലാശാലകളിൽ ഇതിലോരോ വിഭാഗത്തിലും ഗവേഷണവും പഠനങ്ങളും നടക്കുന്നുണ്ട്. 

Representative image: Nila Newsom/Shutterstock

ഇതിനു പുറമെ, ജീവിത ദൈർഘ്യം കൂടുകയും രോഗങ്ങൾ വർധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സാന്ത്വന പരിചരണത്തിന്റെ ആവശ്യകതയും ഏറി വരികയാണ്. സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയറിന്റെ പ്രധാന മേഖലകളായ അവലംബ പരിചരണം (സപ്പോർട്ടീവ് കെയർ), ഔഷധ പരിചരണം (മെഡിക്കൽ കെയർ), ആസന്നമരണ പരിചരണം (ടെർമിനൽ കെയർ), പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു ചികിത്സാ ശാസ്ത്രമാണ് ആയുർവേദം എന്നു തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ സർക്കാരും സ്വകാര്യ മേഖലയിലെ ചികിത്സകരും സ്വീകരിച്ചാൽ സമൂഹത്തിനു നന്മയായി മാറും. 

ചികിത്സാ സമന്വയം

പകർച്ചവ്യാധികൾക്കും കാൻസർ പോലെ ഉള്ള മാരക രോഗങ്ങൾക്കും ആധുനിക ശാസ്ത്രത്തിന്റെ കൂടെ ആയുർവേദ ചികിത്സയും നല്‍കുകവഴി പാർശ്വഫലങ്ങൾ കുറയ്ക്കാനും ഫലപ്രാപ്തി കൂട്ടാനും സാധിക്കും എന്നതിനു തെളിവുണ്ട്. എങ്കിലും പരസ്പര വിരോധം (പ്രഫഷനൽ എനിമിറ്റി) മാറ്റിവച്ച് കൂടുതൽ സഹവർത്തിത്വ ഭാവം സ്വീകരിച്ചാൽ കാൻസർ പോലെ ജീവിതം കാർന്നു തിന്നുന്ന മാറാരോഗങ്ങൾക്ക് ചികിത്സാസമന്വയം പരിഹാരമാകും. 

ADVERTISEMENT

ആയുർവേദം മെച്ചപ്പെട്ട് നിൽക്കാൻ ഉള്ള കാരണങ്ങൾ?

ഒരു ചികിത്സാ ശാസ്ത്രം എന്നതിലുപരി ജീവിതദർശനം കൂടിയാണ് ആയുർവേദം. ജീവിതശൈലീ രോഗങ്ങളിൽ ആയുർവേദത്തിന്റെ പങ്കും വിവിധ അക്യൂട്ട് ആൻഡ് ക്രോണിക് രോഗാവസ്ഥകളില്‍ ആയുർവേദ ചികിത്സ ഫലപ്രദമാണ് എന്നതും കൃത്യമായ വൈദ്യനിര്‍ദേശപ്രകാരമുള്ള ചികിത്സയ്ക്ക് പാർശ്വഫലവും രോഗ പുനർഭവവും ഇല്ലാത്തതും വാർധക്യജന്യ ആതുര സേവനത്തിലും ചികിത്സയിലും ആയുർവേദം മുന്നോട്ടു വയ്ക്കുന്ന സമീപനവും ആഗോളതലത്തിൽ ആയുർവേദത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ശ്രദ്ധയും അംഗീകാരവുമെല്ലാം കണക്കിലെടുത്താൽ ആയുർവേദം കാലാതീതമായി നിലകൊള്ളും എന്നതിൽ സംശയമില്ല.

(കോട്ടയം വയസ്കരകുന്ന് നാരായണീയം ആര്യ ആയുർവേദയിലെ ‍ഡയറക്ടർ & ചീഫ് ഫിസിഷൻ ആണ് ലേഖകൻ)

Content summary: World Ayurveda Day