പക്ഷാഘാതമുണ്ടാകാനുള്ള ഈ സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാം
ഇന്ന് ലോക പക്ഷാഘാത ദിനം. പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം വലുതാണ്. സാധാരണ ഗതിയിൽ 50– 70 പ്രായ വിഭാഗക്കാർക്കിടയിലാണു പക്ഷാഘാതം കൂടുതലായി കാണുന്നത്. എന്നാൽ, ഇന്ത്യയിൽ പക്ഷാഘാതം സംഭവിക്കുന്നവരിൽ 15% പേർ 45 വയസ്സിനു താഴെയാണ്. പക്ഷാഘാതമുണ്ടാകാനുള്ള

ഇന്ന് ലോക പക്ഷാഘാത ദിനം. പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം വലുതാണ്. സാധാരണ ഗതിയിൽ 50– 70 പ്രായ വിഭാഗക്കാർക്കിടയിലാണു പക്ഷാഘാതം കൂടുതലായി കാണുന്നത്. എന്നാൽ, ഇന്ത്യയിൽ പക്ഷാഘാതം സംഭവിക്കുന്നവരിൽ 15% പേർ 45 വയസ്സിനു താഴെയാണ്.
പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുകയാണ് ഈ പ്രതിസന്ധി ഒഴിവാക്കാനുള്ള മാർഗം. പക്ഷാഘാതത്തിന്റെ പ്രതിരോധം രണ്ടു തരത്തിലാണ്. 1. പ്രാഥമിക പ്രതിരോധം: പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ മനസ്സിലാക്കുക. അത്തരം കാര്യങ്ങൾ ഒഴിവാക്കുക. 2. രണ്ടാം ഘട്ട പ്രതിരോധം: ഒരു തവണ പക്ഷാഘാതമുണ്ടായവരിൽ പിന്നീട് വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.
പക്ഷാഘാതത്തിനുള്ള ഏറ്റവും പ്രധാന കാരണങ്ങൾ ഹൃദയത്തിന്റെ അസുഖങ്ങളും ഉയർന്ന രക്ത സമ്മർദവുമാണ്. നല്ല ഹൃദയവും അനുയോജ്യമായ രക്ത സമ്മർദവുമാണെങ്കിൽ പക്ഷാഘാത സാധ്യത തീരെ കുറവാണ്. അമിതവണ്ണവും അനിയന്ത്രിതമായ പ്രമേഹവും കൊളസ്ട്രോളും അകറ്റി നിർത്തണം. ആരോഗ്യകരമായ ജീവിത, ഭക്ഷണ രീതികൾ നമ്മൾ പിന്തുടരണം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, കൃത്രിമ വാൽവ് ഘടിപ്പിച്ചവർ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ ഉള്ളവർ, ശരീരത്തിൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത ജന്മനാ തന്നെയുള്ളവർ തുടങ്ങിയവർക്കെല്ലാം പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണ്. അതിനാൽ ഇത്തരക്കാർ കൂടുതൽ ജാഗ്രത പുലർത്തണം.
പതിവായി വ്യായാമം ചെയ്യുക, ഉപ്പ് കുറച്ചു കഴിക്കുക, അമിത ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കുക തുടങ്ങിയവ നല്ല വഴികളാണ്. 5 കിലോമീറ്ററിൽ താഴെയുള്ള ഓട്ടം, നടത്തം, അതിനൊപ്പം കുറച്ചു ഭാരമെടുത്തുള്ള വ്യായാമം എന്നിവയാണു നല്ലത്. കോവിഡ് നമ്മുടെ പ്രതിരോധ സംവിധാനത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പക്ഷാഘാതത്തിനു കാരണമായേക്കാം. കോവിഡ് വന്നതു മൂലം പലതരത്തിലുള്ള ആന്റിബോഡികൾ നമ്മുടെ ശരീരത്തിലുണ്ടാവുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ കൂട്ടുകയും ചെയ്യുന്നു. കോവിഡ് ബാധിച്ചവർക്കു പരിശോധനയിലൂടെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടോയെന്നു കണ്ടെത്തി ആവശ്യമെങ്കിൽ ഇതിനുള്ള ചികിത്സ തേടാവുന്നതാണ്.
(വിവരങ്ങൾ: ഡോ. വിവേക് നമ്പ്യാർ, സ്ട്രോക്ക് ഡിവിഷൻ മേധാവി, ന്യൂറോളജി വിഭാഗം, അമൃത ആശുപത്രി, കൊച്ചി.)
Content Summary: World Stroke Day, Stroke prevention tips