ലോകത്ത് ഒരു വര്‍ഷം 11 മുതല്‍ 20 ദശലക്ഷം പേര്‍ക്ക് ടൈഫോയ്ഡ് ബാധിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ 1,28,000 മുതല്‍ 1,61,000 പേര്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം മരണപ്പെടുന്നു. ഇന്ത്യയിലെ കണക്കെടുത്താല്‍ ഒരു ലക്ഷത്തില്‍ 360 പേര്‍ക്ക് എന്ന തോതില്‍ ടൈഫോയ്ഡ് ബാധ റിപ്പോര്‍ട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഒരു വര്‍ഷം 11 മുതല്‍ 20 ദശലക്ഷം പേര്‍ക്ക് ടൈഫോയ്ഡ് ബാധിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതില്‍ 1,28,000 മുതല്‍ 1,61,000 പേര്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം മരണപ്പെടുന്നു. ഇന്ത്യയിലെ കണക്കെടുത്താല്‍ ഒരു ലക്ഷത്തില്‍ 360 പേര്‍ക്ക് എന്ന തോതില്‍ ടൈഫോയ്ഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രതിവര്‍ഷം 45 ലക്ഷം കേസുകളും 8930 മരണങ്ങളും ഈ രോഗം മൂലം രാജ്യത്ത് ഉണ്ടാകുന്നു. 0.2 ശതമാനമാണ് മരണ നിരക്ക്. 

ADVERTISEMENT

വൈദ്യശാസ്ത്ര രംഗത്തുണ്ടായ പുരോഗതിയുടെ ഫലമായി ഇന്ന് ടൈഫോയ്ഡ് വളരെ എളുപ്പം ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന ഒരു രോഗമാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള അറിവില്ലായ്മയും വൈകിയുള്ള രോഗനിര്‍ണയവും രോഗസങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും നയിക്കാം. 

സാല്‍മണെല്ല ടൈഫി ബാക്ടീരിയ പരത്തുന്ന ഒരു തരം ബാക്ടീരിയല്‍ അണുബാധയാണ് ടൈഫോയ്ഡ്. ഉള്ളിലെത്തിക്കഴിഞ്ഞാല്‍ ശരീരമെങ്ങും പടരുന്ന ഈ ബാക്ടീരിയ പല അവയങ്ങളെയും ബാധിക്കാം. പല തരത്തില്‍ ടൈഫോയ്ഡ് ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക് പകരാം. രോഗബാധിതനായ ആളുടെ മലമൂത്രങ്ങള്‍ വഴി ഇത് പകരാം. ടൈഫോയ്ഡ് രോഗി ഉപയോഗിച്ച ശുചിമുറി ഉപയോഗിക്കുന്നത് രോഗം വരുത്താന്‍ സാധ്യതയുണ്ട്. രോഗി മലമൂത്രവിസ്സര്‍ജനം നടത്തിയ ശേഷം കൈകള്‍ ശരിക്കും സോപ്പിട്ട് കഴുകാതിരുന്നാല്‍ രോഗി തൊടുന്ന ഭക്ഷണസാധനങ്ങളിലേക്ക് ബാക്ടീരിയ വ്യാപിക്കും. 

ADVERTISEMENT

ബാക്ടീരിയ കലര്‍ന്ന വെള്ളത്തിലൂടെയും ഈ വെള്ളത്തില്‍ കഴുകിയ പഴം, പച്ചക്കറികള്‍ എന്നിവയിലൂടെയും രോഗം പടരാം. ബാക്ടീരിയ കലര്‍ന്ന ജലസ്രോതസ്സുകളില്‍ നിന്നുള്ള മീനുകള്‍ കഴിക്കുന്നതും മാലിന്യം കലര്‍ന്ന പാലുൽപന്നങ്ങളും രോഗപടര്‍ച്ചയ്ക്ക് ഇടയാക്കാം. ടൈഫോയ്ഡ് രോഗിയുമായുള്ള ഓറല്‍, ഏനല്‍ ലൈംഗിക ബന്ധവും ബാക്ടീരിയ പടരാന്‍ കാരണമാകും. 

ലക്ഷണങ്ങള്‍ 

ചെറിയ ചൂടില്‍ തുടങ്ങി ദിനം പ്രതി വര്‍ധിക്കുന്ന പനി(104.9 ഫാരന്‍ഹീറ്റ് വരെയൊക്കെ ഉയരാം), തലവേദന, ക്ഷീണം, ദുര്‍ബലത, പേശീവേദന, അമിതവിയര്‍പ്പ്, വരണ്ട ചുമ, വിശപ്പില്ലായ്മ, ഭാരനഷ്ടം, വയര്‍വേദന, അതിസാരം, മലബന്ധം, ചര്‍മത്തില്‍ തിണര്‍പ്പുകള്‍, വീര്‍ത്ത വയര്‍ എന്നിവയെല്ലാം ടൈഫോയ്ഡ് ലക്ഷണങ്ങളാണ്. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കണ്ണുകള്‍ പാതിയടഞ്ഞ് ചലനമറ്റ് രോഗി കിടക്കുന്ന അവസ്ഥയിലേക്ക് വരാം. 

ADVERTISEMENT

മലമൂത്ര, രക്ത പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. സാല്‍മണെല്ല ടൈഫി ബാക്ടീരിയ ആദ്യ തവണ ഒരു പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ലെന്നു വരാം. പല തവണ പരിശോധിച്ചാല്‍ മാത്രമേ ടൈഫോയ്ഡ് ചിലപ്പോള്‍ കണ്ടെത്താന്‍ സാധിക്കൂ. ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ടൈഫോയ്ഡിന് ചികിത്സിക്കുന്നത്. ഏഴ് മുതല്‍ 14 ദിവസം വരെയൊക്കെ രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആന്റിബയോട്ടിക്‌സ് കഴിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഭേദപ്പെടാന്‍ തുടങ്ങും. 

ടൈഫോയ്ഡ് പിടിപെടാതിരിക്കാന്‍ എപ്പോഴും ശുചിയായ വെള്ളം മാത്രം കുടിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാനും ശ്രദ്ധിക്കുക. വെളിയിടങ്ങളിലെ മലമൂത്ര വിസര്‍ജനവും ഒഴിവാക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും നല്ല വെള്ളത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. രോഗവ്യാപനമുള്ള ഇടങ്ങളിലേക്കുള്ള യാത്രയും താമസവും ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇനി അത്തരം ഇടങ്ങളിലേക്ക് പോകേണ്ടി വന്നാല്‍ വാക്‌സീന്‍ എടുത്ത ശേഷം മാത്രം പോകുക. 

Content Summary: How to avoid the spread of typhoid fever?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT