ലോകത്തുതന്നെ ഏറ്റവും സാധാരണയായ കാൻസർ ആണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരുെട മരണത്തിനു പോലും കാരണമാകുന്ന ഒന്നാണിത്. വളരെ സാവധാനത്തിൽ മാത്രം വളരുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. തുടക്കത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കാനും പറ്റും. അതുകൊണ്ടുതന്നെ പ്രോസ്റ്റേറ്റ് കാൻസറിനെപ്പറ്റി സാധാരണക്കാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തുതന്നെ ഏറ്റവും സാധാരണയായ കാൻസർ ആണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരുെട മരണത്തിനു പോലും കാരണമാകുന്ന ഒന്നാണിത്.

ADVERTISEMENT

വളരെ സാവധാനത്തിൽ മാത്രം വളരുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. തുടക്കത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കാനും പറ്റും. അതുകൊണ്ടുതന്നെ പ്രോസ്റ്റേറ്റ് കാൻസറിനെപ്പറ്റി സാധാരണക്കാർക്ക് അറിവുണ്ടായിരിക്കണം. 

എന്താണ് പ്രോസ്റ്റേറ്റ് കാൻസർ?

പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുകയും ബീജത്തെ വഹിക്കുകയും ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. 

ADVERTISEMENT

ചില പ്രോസ്റ്റേറ്റ് കാൻസറുകൾ സാവധാനത്തിലേ വളരുകയുള്ളൂ. അത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ തന്നെ ഒതുങ്ങി നിൽക്കുകയും ചെയ്യും. എന്നാൽ ചില കാൻസറുകൾ വളരെ വേഗം വളരുകയും പെട്ടെന്നു തന്നെ വ്യാപിക്കുകയും ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യും. 

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ തന്നെ ഒതുങ്ങി നിൽക്കുന്ന കാൻസർ, ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. 

ADVERTISEMENT

ലക്ഷണങ്ങൾ

ആദ്യഘട്ടങ്ങളിൽ, ചിലപ്പോൾ പ്രോസ്റ്റേറ്റ് കാൻസർ, ഒരു ലക്ഷണവും കാണിച്ചില്ല എന്നു വരാം. അഡ്വാൻസ്ഡ് ഘട്ടത്തിലെത്തുമ്പോൾ പ്രകടമാകുന്ന ലക്ഷണങ്ങൾ ഇവയാണ്. 

∙മൂത്രമൊഴിക്കാൻ പ്രയാസം

∙മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും

∙മൂത്രത്തിൽ രക്തത്തിന്റെ അംശം

∙എല്ലുകൾക്കു വേദന

∙ശരീരഭാരം കുറയുക

∙ശീഘ്രസ്ഖലനം

പ്രോസ്റ്റേറ്റ് കാൻസറിനെപ്പറ്റി ചില വസ്തുതകൾ

∙പ്രോസ്റ്റേറ്റ് കാൻസറിന് മറ്റ് കാൻസറുകളെ അപേക്ഷിച്ച് രോഗമുക്തിക്കുള്ള സാധ്യത കൂടുതലാണ്. പ്രോസ്റ്റേറ്റ് കാൻസർ തിരിച്ചറിഞ്ഞ 99 ശതമാനം പുരുഷന്മാരും രോഗമുക്തി നേടുന്നതായി ഹാർവഡ് ആരോഗ്യവിദഗ്ധർ പറയുന്നു. നേരത്തെ രോഗം കണ്ടെത്തി ചികിത്സ തേടുക എന്നത് പ്രധാനമാണ്. 

∙പ്രോസ്റ്റേറ്റ് കാൻസർ പ്രായമായ പുരുഷൻമാരെ മാത്രമല്ല, ചെറുപ്പക്കാരെയും ബാധിക്കും. അൻപതു വയസ്സിൽ താഴെ പ്രായമുള്ളവരെ ഈ കാൻസർ ബാധിക്കാം. നാൽപതു വയസ്സിൽ താഴെ പ്രായമുള്ളവരിൽ പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരമാകാം. ഇത് വളരെ വേഗത്തിൽ വ്യാപിക്കുകയും ചികിത്സ സാധ്യമല്ലാത്ത ഘട്ടത്തിൽ എത്തുകയും ചെയ്യാം. 

∙പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ വളരെ സാധാരണമാണ്. മൂത്രനാളിയിലെ അണുബാധയുടേതോ മറ്റ് അണുബാധകളുടേതോ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. ചിലരിലാകട്ടെ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. അങ്ങനെയുള്ളപ്പോൾ രോഗം തിരിച്ചറിയപ്പെടാതെ ചികിത്സ തേടാതെ മാറാം. 

അൻപതു വയസ്സു കഴിഞ്ഞ പുരുഷന്മാർ നിർബന്ധമായും കാൻസർ സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ നടത്തണം എന്ന് ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു. 

∙പ്രായവും ജീവിതശൈലിയും പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള കാരണമാകാം. പാരമ്പര്യമായും രോഗം വരാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ പഠനമനുസരിച്ച് BRCA1, BRCA2 എന്നീ ജനിതക മ്യൂട്ടേഷൻ പ്രോസ്റ്റേറ്റ് കാൻസറിലേക്കു നയിക്കും. 

കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ ഇടയ്ക്ക് പരിശോധന നടത്തേണ്ടതാണ്. 

∙പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള പ്രധാന കാരണം  ചടഞ്ഞുകൂടിയുള്ള ജീവിതശൈലിയും ഭക്ഷണശീലവും ആണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾ വരാതെ തടയാൻ കഴിയും.

Content Summary: Prostate Cancer: Causes, Symptoms, Treatment and Prevention