സ്റ്റീവ് ജോബ്സിന്റെ പെൺ പതിപ്പാകണമെന്ന് സ്വപ്നം; ഒടുവിൽ ചോരത്തട്ടിപ്പിന് തടവറ
ഒരൊറ്റത്തുള്ളി ചോര പരിശോധിച്ചാൽ നൂറോളം രോഗങ്ങളെപ്പറ്റി അറിയാം എന്നൊരു വാഗ്ദാനവുമായി ആരെങ്കിലും ലോകത്തിനു മുന്നിലേക്കു വന്നാൽ എന്താകും സ്ഥിതി? തീർച്ചയായും അതു ലോകത്തിന് ആവേശം പകരുന്ന വാർത്തയാകും. ആരോഗ്യമേഖലയെയും നിക്ഷേപകരെയും ആ വൃത്താന്തം ഇളക്കിമറിക്കും. ലോകത്തെ അമ്പരപ്പിച്ചു കൊണ്ടു കടന്നു വന്ന തെറാനോസ് എന്ന കമ്പനിയും യുഎസിനെ ഇളക്കിമറിച്ചു. എന്നാൽ, തങ്ങളുടേതു മാത്രമായ യന്ത്രം ഉപയോഗിച്ച് ഈ പരിശോധന സാധ്യതമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ച, തെറാനോസിന്റെ തലപ്പത്തിരുന്ന യുവതിയെ കാത്ത് ജയിലഴികളൊരുങ്ങുകയാണ്. ഒറ്റത്തുള്ളി ചോരയിലൂടെ ഒട്ടേറെ രോഗങ്ങൾ മുൻകൂട്ടി അറിയാം എന്ന വാഗ്ദാനവുമായി സിലിക്കൺവാലിയിൽ കോളിളക്കം സൃഷ്ടിച്ച തെറാനോസ് എന്ന കമ്പനിയുടെ സ്ഥാപക എലിസബത്ത് ഹോംസ് എന്ന യുവസംരംഭക ജയിലഴികൾക്കുള്ളിലാകുമ്പോൾ അത് യുഎസിന്റെ നിക്ഷേപകരംഗത്തെയടക്കം അടിമുടിയുലച്ച അധ്യായമായി മാറുകയാണ്. സിലിക്കൺവാലിയിലെ ശതകോടീശ്വരിയായി പൊടുന്നനെ ഉദിച്ചുയർന്ന എലിസബത്ത് ഹോംസിന് 11 വർഷവും 3 മാസവും തടവുശിക്ഷയാണ് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. നിക്ഷേപകരെയടക്കം വഞ്ചിച്ച എലിസബത്ത് ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ജയിൽമോചിതയായ ശേഷം 3 വർഷം പ്രത്യേക മേൽനോട്ടത്തോടെ താമസിക്കുകയും വേണമെന്ന് വിധിയിൽ പറയുന്നു. ‘‘ആവേശവും പ്രതീക്ഷയും നൽകി മുന്നോട്ടു വന്ന പ്രസ്ഥാനം അതിൽ വിശ്വാസമർപ്പിച്ചവരെ വഞ്ചിച്ച തട്ടിപ്പു കേസാണ് ഇത്’’– വിധിന്യായം വായിച്ചു കൊണ്ട് ജഡ്ജ് എഡ്വേഡ് ഡേവില പറഞ്ഞു. കോടതി കണക്കുകൂട്ടിയ നിക്ഷേപകരുടെനഷ്ടം 38.4 കോടി ഡോളറാണ്, ഏകദേശം 3100 കോടി ഇന്ത്യൻ രൂപ. ഓഹരിക്കമ്പോളത്തിലെ നഷ്ടം 12.1 കോടി ഡോളറും വരും. തെറാനോസിലൂടെ ഹോംസ് പത്തിലധികം നിക്ഷേപകരെ വഞ്ചിച്ചതായും കോടതി കണ്ടെത്തി. എന്തായിരുന്നു എലിസബത്ത് ഹോംസ് സ്വപ്നം കണ്ട പദ്ധതി? അതിവേഗം വളർന്നു ലോകത്തിനു പ്രതീക്ഷയായ കമ്പനിക്ക് എവിടെയാണ് ചുവടുപിഴച്ചത്?

ഒരൊറ്റത്തുള്ളി ചോര പരിശോധിച്ചാൽ നൂറോളം രോഗങ്ങളെപ്പറ്റി അറിയാം എന്നൊരു വാഗ്ദാനവുമായി ആരെങ്കിലും ലോകത്തിനു മുന്നിലേക്കു വന്നാൽ എന്താകും സ്ഥിതി? തീർച്ചയായും അതു ലോകത്തിന് ആവേശം പകരുന്ന വാർത്തയാകും. ആരോഗ്യമേഖലയെയും നിക്ഷേപകരെയും ആ വൃത്താന്തം ഇളക്കിമറിക്കും. ലോകത്തെ അമ്പരപ്പിച്ചു കൊണ്ടു കടന്നു വന്ന തെറാനോസ് എന്ന കമ്പനിയും യുഎസിനെ ഇളക്കിമറിച്ചു. എന്നാൽ, തങ്ങളുടേതു മാത്രമായ യന്ത്രം ഉപയോഗിച്ച് ഈ പരിശോധന സാധ്യമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ച, തെറാനോസിന്റെ തലപ്പത്തിരുന്ന യുവതിയെ കാത്ത് ജയിലഴികളൊരുങ്ങുകയാണ്. ഒറ്റത്തുള്ളി ചോരയിലൂടെ ഒട്ടേറെ രോഗങ്ങൾ മുൻകൂട്ടി അറിയാം എന്ന വാഗ്ദാനവുമായി സിലിക്കൺവാലിയിൽ കോളിളക്കം സൃഷ്ടിച്ച തെറാനോസ് എന്ന കമ്പനിയുടെ സ്ഥാപക എലിസബത്ത് ഹോംസ് എന്ന യുവസംരംഭക ജയിലഴികൾക്കുള്ളിലാകുമ്പോൾ അത് യുഎസിന്റെ നിക്ഷേപകരംഗത്തെയടക്കം അടിമുടിയുലച്ച അധ്യായമായി മാറുകയാണ്.
സിലിക്കൺവാലിയിലെ ശതകോടീശ്വരിയായി പൊടുന്നനെ ഉദിച്ചുയർന്ന എലിസബത്ത് ഹോംസിന് 11 വർഷവും 3 മാസവും തടവുശിക്ഷയാണ് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. നിക്ഷേപകരെയടക്കം വഞ്ചിച്ച എലിസബത്ത് ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ജയിൽമോചിതയായ ശേഷം 3 വർഷം പ്രത്യേക മേൽനോട്ടത്തോടെ താമസിക്കുകയും വേണമെന്ന് വിധിയിൽ പറയുന്നു. ‘‘ആവേശവും പ്രതീക്ഷയും നൽകി മുന്നോട്ടു വന്ന പ്രസ്ഥാനം അതിൽ വിശ്വാസമർപ്പിച്ചവരെ വഞ്ചിച്ച തട്ടിപ്പു കേസാണ് ഇത്’’– വിധിന്യായം വായിച്ചു കൊണ്ട് ജഡ്ജ് എഡ്വേഡ് ഡേവില പറഞ്ഞു. കോടതി കണക്കുകൂട്ടിയ നിക്ഷേപകരുടെനഷ്ടം 38.4 കോടി ഡോളറാണ്, ഏകദേശം 3100 കോടി ഇന്ത്യൻ രൂപ. ഓഹരിക്കമ്പോളത്തിലെ നഷ്ടം 12.1 കോടി ഡോളറും വരും. തെറാനോസിലൂടെ ഹോംസ് പത്തിലധികം നിക്ഷേപകരെ വഞ്ചിച്ചതായും കോടതി കണ്ടെത്തി.
ശിക്ഷാവിധി കേൾക്കും മുൻപ് കലിഫോർണിയയിലെ കോടതിമുറിയിൽ വിങ്ങിപ്പൊട്ടുകയായിരുന്നു എലിസബത്ത് എന്ന് യുഎസ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ‘‘തെറാനോസിനെ ഞാൻ അത്രമേൽ ഇഷ്ടപ്പെട്ടു. അതെന്റെ ജീവിതമായിരുന്നു. എന്നാൽ എന്റെ പരാജയങ്ങളിൽ ഇപ്പോൾ ഞാൻ തകർന്നിരിക്കുന്നു. ഞങ്ങളെ വിശ്വസിച്ചവർ കടന്നു പോയ നഷ്ടങ്ങൾക്കു കാരണക്കാരിയായതിലൂടെ എന്റെ ശരീരത്തിലെ ഓരോ കോശവും എന്റെ പരാജയം പേറുന്നു’’ – എലിസബത്ത് ഹോംസ് കോടതിക്കു മുൻപാകെ പറഞ്ഞു.
എലിസബത്തിന് 15 വർഷം തടവും 80 കോടി ഡോളർ നഷ്ടപരിഹാരവും വിധിക്കണമെന്നാണ് ഫെഡറൽ പ്രൊസിക്യൂട്ടർമാർ ന്യായാധിപനോട് ആവശ്യപ്പെട്ടത്. വീട്ടുതടങ്കലിൽ 18 മാസത്തിൽ കൂടുതൽ തടവ് വിധിക്കരുതെന്നായിരുന്നു എലിസബത്ത് ഹോംസിന്റെ അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചത്. വളർച്ചയുടെ അനന്തവിഹായസ്സ് സ്വപ്നം കണ്ട ഒരു യുവ സംരംഭകയായിട്ടാണ് ഹോംസിന്റെ അഭിഭാഷകർ വിചാരണയിലുടനീളം അവരെ ചിത്രീകരിച്ചത്. താൻ അന്ധമായി വിശ്വസിച്ച തന്റെ പദ്ധതികളുടെ പരാജയത്തെപ്പറ്റി അറിവില്ലാത്തവളായിരുന്നു ഹോംസ് എന്നും അവർ വാദിച്ചു. എന്നാൽ പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങൾ തള്ളിയ കോടതി, എലിസബത്ത് ഭയന്ന രീതിയിൽ തന്നെ ശിക്ഷ വിധിക്കുകയായിരുന്നു. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പെൺ പതിപ്പെന്ന് ലോകം വാഴ്ത്തിയ ഒരു യുവതിയുടെ ഭാവനാ സമ്പന്നമെങ്കിലും അടിത്തറ തെല്ലുമില്ലാതെപോയ ആശയങ്ങൾ അങ്ങനെ തടവറ കാത്തു നിൽക്കുകയാണ്.
എന്തായിരുന്നു എലിസബത്ത് ഹോംസ് സ്വപ്നം കണ്ട പദ്ധതി? അതിവേഗം വളർന്നു ലോകത്തിനു പ്രതീക്ഷയായ കമ്പനിക്ക് എവിടെയാണ് ചുവടുപിഴച്ചത്?
∙ ഒറ്റത്തുള്ളിച്ചോര മതി!
1984 ഫെബ്രുവരി 3ന് വാഷിങ്ടൻ ഡിസിയിൽ ക്രിസ്റ്റ്യൻ റാസ്മസ് ഹോംസിന്റെയും നോയൽ ആനിന്റെയും മകളായി ജനിച്ച എലിസബത്ത് ഹോംസിന്റെ മുത്തച്ഛൻ ഡോക്ടറായിരുന്നു. മുത്തച്ഛന്റെ ക്ലിനിക്കിലെത്തുന്ന രോഗികളിൽ കണ്ടിരുന്ന, സൂചികുത്തുമ്പോഴുള്ള ഭയം എലിസബത്തിലും സൂചികളോടുള്ള ഭയമായി വളർന്നു. ഈ ഭയമാണ് പിൽക്കാലത്ത് കുപ്രസിദ്ധമായിത്തീർന്ന തെറാനോസ് എന്ന കമ്പനിയുടെ രൂപീകരണത്തിന് ഹോംസിന് ആശയം നൽകിയതെന്നു പറയപ്പെടുന്നു.
സ്റ്റാൻഫഡ് സർവകലാശാലയിൽ കെമിക്കൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് 19ാം വയസ്സിൽ എലിസബത്ത് ഹോംസിന് പുത്തൻ സ്റ്റാർട്ടപ്പിനെപ്പറ്റിയുള്ള ആശയങ്ങളുദിക്കുന്നത്. വേദനരഹിതമായ രീതിയിൽ അനായാസം ശേഖരിക്കുന്ന ഒറ്റ രക്തത്തുള്ളിയുടെ പരിശോധനയിൽനിന്ന് ഒട്ടേറെ രോഗങ്ങളെപ്പറ്റി അറിവു നൽകുക എന്ന ആശയത്തെയാണ് ഹോംസ് മുറുകെപ്പിടിച്ചത്. സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിലിരുന്ന് അവൾ തന്റെ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഒരുക്കി. പിന്നാലെ 2004ൽ പഠനമുപേക്ഷിച്ച് ഹോംസ് തന്റെ സ്വപ്ന പദ്ധതിക്കു പിന്നാലെ നീങ്ങി. പഠന മേഖല വൈദ്യശാസ്ത്രമല്ലാതിരുന്നിട്ടു കൂടി ആ മേഖലയുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ ആശയങ്ങൾ അവൾ നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിച്ചു. രക്തമെടുക്കാൻ സൂചി വേണ്ട, പ്രത്യേക സംവിധാനത്തിലൂടെ ശേഖരിക്കുന്നത് ഒറ്റത്തുള്ളി രക്തം മാത്രം, അതിന്റെ പരിശോധനയിലൂടെ അറിയാനാകുന്നത് കൊളസ്ട്രോൾ മുതൽ കാൻസർ വരെ 240 രോഗങ്ങളോ വൈകല്യങ്ങളോ ആണെന്നായിരുന്നു എലിസബത്ത് ഹോംസിന്റെ അവകാശവാദം.
∙ നിക്ഷേപത്തിന് അതിസമ്പന്നർ
തെറപ്പി, ഡയഗ്നോസിസ് എന്നീ രണ്ടു വാക്കുകൾ ചേർത്ത് എലിസബത്ത് തന്റെ കമ്പനിക്ക് തെറാനോസ് (Theranos) എന്നു പേരിട്ടു. എലിസബത്ത് മുന്നോട്ടു വച്ച ആശയങ്ങൾ അങ്ങേയറ്റം പുതുമയുള്ളവയായിരുന്നു. അതുകൊണ്ടു തന്നെ ആ ചെറിയ കമ്പനിയിൽ നിക്ഷേപമിറക്കാൻ അതിസമ്പന്നർ അടക്കമുള്ളവർ മത്സരിച്ചു. മാധ്യമ രാജാവ് റൂപെർട്ട് മർഡോക്ക് അടക്കമുള്ളവരാണ് ആദ്യകാലത്ത് തെറാനോസിൽ നിക്ഷേപമിറക്കിയത്. ഇതോടെ തെറാനോസിന്റെ വിശ്വാസ്യതയും പതിന്മടങ്ങു വർധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് നേടിയെടുത്ത ഈ വിശ്വാസമായിരുന്നു എലിബത്തിന്റെ പ്രധാന മൂലധനം.
മർഡോക്കിനെ കൂടാതെ ഓറക്കിൾ കോർപറേഷന്റെ സ്ഥാപകൻ ലാറി എലിസൺ, വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ മകൻ ജിം വാൾട്ടൻ തുടങ്ങിയ വമ്പൻമാർ തെറാനോസിലെ ആദ്യകാല നിക്ഷേപകരായെത്തി.
യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറിമാരായ ഹെൻറി കിസിൻജർ, ജോർജ് ഷൂൾസ്, യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് തുടങ്ങിയ പ്രമുഖരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ലഭിച്ച അതിപ്രശസ്തിയിലൂടെയും ധനാഢ്യരുടെ പിന്തുണയോടെയും 90 കോടി ഡോളറാണ് (7336 കോടി രൂപയിലേറെ) കമ്പനി നിക്ഷേപകരിൽനിന്നു ശേഖരിച്ചത്. ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് തെറാനോസ് സന്ദർശിച്ചതിനു ശേഷം വിശേഷിപ്പിച്ചത് ഭാവിയുടെ ലബോറട്ടറി എന്നാണ്. 2015 ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിൽ ടൈം മാസിക ഹോംസിനെ ഉൾപ്പെടുത്തുകയും ചെയ്തു.
∙ ‘ആപ്പിൾ’ സ്വപ്നം കണ്ട യുവതി
പരിശോധനയ്ക്കെത്തുന്നവരിൽനിന്നു സൂചികൊണ്ടല്ലാതെ ഒറ്റത്തുള്ളി രക്തം ശേഖരിക്കാനായി തെറാനോസിന് അതിന്റേതായ രീതിയുണ്ടായിരുന്നു. ഇതിനു വേണ്ടി എഡിസൻ എന്നു പേരിട്ടൊരു ഉപകരണം തന്നെ തെറാനോസ് രൂപകൽപന ചെയ്തു. സിറിഞ്ച് ഉപയോഗിച്ച് പലതവണ സാംപിളുകൾ ശേഖരിക്കാതെ എഡിസൻ എന്ന യന്ത്രക്കൈയ്ക്കു സമാനമായ റോബോട്ടിന്റെ സഹായത്തോടെ ഒറ്റത്തുള്ളി രക്തം മാത്രമാണ് വിരൽത്തുമ്പിൽ നിന്നു ശേഖരിച്ചത്. പ്രശസ്തനായ അമേരിക്കൻ ശാസ്ത്രകാരൻ തോമസ് ആൽവ എഡിസന്റെ പേരാണ് തങ്ങളുടെ ഉപകരണത്തിന് തെറാനോസ് നൽകിയത്. ആപ്പിൾ കമ്പനി പോലെ തന്റെ തെറാനോസ് പ്രശസ്തമാകുമെന്നും എഡിസൻ എന്ന അദ്ഭുതയന്ത്രം തനിക്ക് അളവറ്റ സമ്പാദ്യം കൊണ്ടു വരുമെന്നും എലിസബത്ത് കരുതി. തുടർന്ന് അവർ തന്റെ വേഷവിധാനം തന്നെ മാറ്റി. സ്റ്റീവ് ജോബ്സിനെ അനുകരിച്ച് ബ്ലാക്ക് ലോങ് സ്ലീവ് ടർട്ടിൽ നെക്ക് ടി–ഷർട്ട് ധരിച്ചായിരുന്നു അവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്.
∙ പരാജയം രുചിച്ച എഡിസൺ
പക്ഷേ തെറാനോസ് അവതരിപ്പിച്ച കാലം മുതൽ എഡിസൻ പരാജയം രുചിച്ചു തുടങ്ങി. ലാബുകളിൽ സാംപിൾ കലക്ട് ചെയ്യുന്നവർക്കു പകരമായി ഉപയോഗിക്കാവുന്ന ഒരു യന്ത്രക്കൈ മാത്രമായിരുന്നു എഡിസൻ എന്ന ആക്ഷേപങ്ങൾ അതിവേഗം കേട്ടുതുടങ്ങി. ഈ മെഷീൻ ശേഖരിക്കുന്ന സാംപിളുകളിൽ ആന്റിബോഡികളും റിയാക്ടറുകളും മിക്സ് ചെയ്ത് യാന്ത്രികമായ ഒരു ഫലം പുറത്തു വിടുകയാണ് എഡിസൻ എന്നു പിന്നീട് ജീവനക്കാർ തന്നെ ആരോപണങ്ങളുയർത്തി. പുറംലോകത്ത് തെറാനോസ് അതിന്റെ സവിശേഷമായ ആശയംകൊണ്ട് നിക്ഷേപക ശ്രദ്ധ ആകർഷിച്ചു വളർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരിക്കുമ്പോൾ തെറാനോസിന്റെ ഉള്ളിൽ നിന്നുതന്നെ ആശങ്കയും സംശയവും ഉയർന്നു തുടങ്ങി. ആശങ്കകൾ ഉന്നയിക്കുകയും പരാതിപ്പെടുകയും ചെയ്തു കൊണ്ടിരുന്ന ജീവനക്കാരെ ഹോംസും സംഘവും പിരിച്ചു വിടുകയും ചെയ്തു. മുൻജീവനക്കാരനും തെറാനോസിൽ നിന്നുള്ള ആദ്യത്തെ വിസിൽ ബ്ലോവർമാരിൽ ഒരാളുമായ ടൈലർ ഷുൾട്സ് തെറാനോസ് വ്യാജമാണെന്നു വിളിച്ചു പറഞ്ഞു. രക്തപരിശോധനകൾ നടത്താനായി തെറാനോസ് വികസിപ്പിച്ചെടുത്ത ഓട്ടമേറ്റഡ് പരിശോധനാ ഉപകരണങ്ങൾ എല്ലാം തന്നെ ലക്ഷ്യം കാണാത്തവയാണെന്ന് പലരും പരസ്യമാക്കി.
∙ വോൾസ്ട്രീറ്റ് ജേണൽ ഇടപെടുന്നു
പലയിടത്തു നിന്നും ആക്ഷേപങ്ങൾ ഉയർന്നു തുടങ്ങിയതോടെയാണ് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ജോൺ കാരിറോയ്ക്ക് ഈ വിഷയത്തിൽ താൽപര്യം തോന്നിയത്. ഈ താൽപര്യമാണ് ആഢ്യത്വമുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സും ഉന്നതശ്രേണിയിൽപ്പെട്ട നിക്ഷേപകരുമുള്ള, സിലിക്കൺവാലി സ്റ്റാർട്ടപ് എന്നു പേരെടുത്ത തെറാനോസിന്റെ അന്ത്യത്തിനു വഴിതെളിച്ചത്. ജോൺ കാരിറോ തെറാനോസിനു പിന്നാലെയുള്ള തന്റെ സഞ്ചാരം തുടങ്ങിയപ്പോൾ സ്റ്റാർട്ടപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ദുർഗന്ധം പരത്തുന്ന അഴിമതിക്കഥകളാണ് പുറത്തു വന്നു തുടങ്ങിയത്. തന്റെ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ഹോംസിന്റെ വിവരണങ്ങളിൽ സംശയം തോന്നിയ ഒരു പാത്തോളജിസ്റ്റിൽ നിന്നു ലഭിച്ച ടിപ്പ്ഓഫ് കൂടിയായപ്പോൾ തെറാനോസിനു പിന്നാലെയുള്ള തന്റെ സഞ്ചാരം ജോൺ കാരിറോ ആരംഭിച്ചു. തന്റെ പ്രാഥമികാന്വേഷണങ്ങൾക്കു ശേഷം 2015 ഒക്ടോബറിൽ വോൾസ്ട്രീറ്റ് ജേണലിന്റെ ഒന്നാം പേജിൽ അദ്ദേഹം ആദ്യ വാർത്ത പ്രസിദ്ധീകരിച്ചു.
കമ്പനിയുടെ രക്തപരിശോധനാ രീതികൾ സംശയാസ്പദമാണെന്നും തെറാനോസ് അതിന്റെ ടെസ്റ്റിങ് കൃത്യതയെയും രീതികളെയും കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാരിറോ വെളിപ്പെടുത്തി. കാരിറോയുടെ കണ്ടെത്തലുകൾ വ്യാജമാണെന്ന് അവകാശപ്പെട്ട തെറാനോസ് നിയമനടപടികൾക്കായി അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും കമ്പനിക്കുണ്ടായ പരിഭ്രാന്തി വ്യക്തമായിരുന്നു. പരിശോധനാ ഫലങ്ങൾ കൃത്യമാക്കുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിനു റിസൽട്ടുകളിൽ കമ്പനി പിന്നീട് തിരുത്തൽ വരുത്തിയ കാര്യവും പരസ്യമായി.
ഇതിനിടെ സിലിക്കൺവാലി കണ്ട ഏറ്റവും വലിയ തട്ടിപ്പിനു പിന്നിലെ കഥകൾ കാരിറോ പുസ്തകവുമാക്കി. ‘ബാഡ് ബ്ലഡ്: സീക്രട്സ് ആൻഡ് ലൈസ് ഇൻ എ സിലിക്കൺവാലി സ്റ്റാർട്ടപ്’ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്.
∙ എല്ലാവരും കൈവിട്ട തെറാനോസ്
ഇതിനോടകം വ്യാപകമായ എതിർപ്പും കോടതി വ്യവഹാരങ്ങളും തെറാനോസിനെ ശ്വാസം മുട്ടിച്ചു തുടങ്ങി. കമ്പനിയിൽനിന്നു രാജി വച്ചു പുറത്തു വന്നവരും കമ്പനി പുറത്താക്കിയവരുമെല്ലാം തെറാനോസിന്റെ രീതികൾ അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണെന്നു പരസ്യമായി വിളിച്ചു പറഞ്ഞു. അമേരിക്കൻ അസോസിയേഷൻ ഫോർ ക്ലിനിക്കൽ കെമിസ്ട്രിയുടെ 2016ലെ വാർഷിക യോഗത്തിൽ ‘മിനിലാബ്’ എന്ന പേരിൽ ഒരു പുതിയ റോബട്ടിക് കാപ്പിലറി ബ്ലഡ് ടെസ്റ്റിങ് യൂണിറ്റ് തെറാനോസ് അവതരിപ്പിച്ചു, എന്നാൽ ഈ ഉപകരണത്തിന്റെ ശേഷി സംബന്ധിച്ച അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഡേറ്റയും അവതരിപ്പിക്കാൻ തെറാനോസിനു കഴിഞ്ഞില്ല. തുടർന്ന് തെറാനോസിന്റെ പരിശോധനാ പങ്കാളികളായ വാൾഗ്രീൻസ് അവരുടെ സഹകരണം അവസാനിപ്പിച്ചു പിന്മാറി. തെറാനോസിലേക്ക് നിക്ഷേപിച്ച 14 കോടി ഡോളർ തിരികെക്കിട്ടാനായി വാൾഗ്രീൻസ് നിയമനടപടികളുമാരംഭിച്ചു. കൂട്ടപ്പിരിച്ചുവിടലുകളും ലാബ് അടച്ചുപൂട്ടലുകളുമായി കമ്പനി അതിന്റെ അധഃപതനത്തിലേക്കുള്ള യാത്രയാരംഭിച്ചത് അങ്ങനെയാണ്.
2018ൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ എലിസബത്ത് ഹോംസിനെതിരെ നടപടികളുമാരംഭിച്ചു. തുടർന്ന് ഹോംസ് സിഇഒ സ്ഥാനം വിട്ടു. കമ്പനിയുടെ ജനറൽ കോൺസൽ ആയ ഡേവിഡ് ടെയ്‌ലർ സിഇഒ ആയി ചുമതലയേറ്റു. അധികം വൈകാതെ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. തുടർന്ന് എലിസബത്തിനെതിരായ വിചാരണ നടപടികൾ 2021 ഓഗസ്റ്റിൽ തുടങ്ങുകയായിരുന്നു. ഒടുവിൽ തടവറയിലേക്കും...
English Summary: Rise and Fall of the Theranos and its Founder Elizabeth Holmes