ആർത്തവത്തിൽ സംഭവിക്കുന്നതെന്ത്?
പെൺകുട്ടി വളർന്നു സന്താനോൽപാദനശേഷി കൈവരിച്ചു എന്നുള്ളതിന്റെ സൂചനയാണ് ആർത്തവം. പെൺകുട്ടി പ്രായപൂർത്തി എത്തുന്നതോടെ ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു. തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന, നാലഞ്ചു ഹോർമോണുകളുടെ പിൻബലത്തോടെ നടക്കുന്ന ഒരു വൻ പരിപാടി തന്നെയാണ് ഈ അണിഞ്ഞൊരുങ്ങൽ. ഏതാണ്ട് 11—12 വയസിൽ

പെൺകുട്ടി വളർന്നു സന്താനോൽപാദനശേഷി കൈവരിച്ചു എന്നുള്ളതിന്റെ സൂചനയാണ് ആർത്തവം. പെൺകുട്ടി പ്രായപൂർത്തി എത്തുന്നതോടെ ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു. തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന, നാലഞ്ചു ഹോർമോണുകളുടെ പിൻബലത്തോടെ നടക്കുന്ന ഒരു വൻ പരിപാടി തന്നെയാണ് ഈ അണിഞ്ഞൊരുങ്ങൽ. ഏതാണ്ട് 11—12 വയസിൽ ആദ്യാർത്തവമുണ്ടാകും. ഇതിനെ മെനാർക്കി എന്നു പറയും.
ഗർഭധാരണം നടക്കാതെ വന്നാൽ എൻഡോമെട്രിയൽ സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്തു പോകും ഈ പ്രക്രിയയെയാണ് ആർത്തവം എന്നു പറയുന്നത്. ശരിയായ അർഥത്തിലുള്ള ആർത്തവത്തിൽ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട രണ്ടു പ്രധാന കാര്യങ്ങൾ നടക്കുന്നു. അണ്ഡവിസർജനവും അതിനെത്തുടർന്നു ഗർഭാശയ അറയുടെ ചുറ്റിനുമുള്ള പ്രത്യേക കോശസമൂഹങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണവ.
ആർത്തവത്തോടനുബന്ധിച്ചു ഗർഭാശയത്തിൽ നടക്കുന്ന മാറ്റങ്ങളെ ആർത്തവത്തിനു മുമ്പും പിമ്പുമെന്നു തിരിക്കാം. ഗർഭധാരണം നടക്കുമെന്ന പ്രതീക്ഷയിൽ ഭ്രൂണത്തെ സ്വീകരിക്കാൻ ധാരാളം ഒരുക്കങ്ങൾ ഗർഭാശയത്തിൽ നടന്നിട്ടുണ്ടാകും. അതിൽ ഏറ്റവും പ്രധാനം അണ്ഡവും ബീജവും സംയോജിച്ചുണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപ്പിടിച്ചു വളരാൻ ഒരു മെത്തയൊരുക്കുകയാണ്. ആ മെത്തയാണ് എൻഡോമെട്രിയൽ സ്തരത്തിനു വേണ്ടത്ര കട്ടി ലഭിക്കുന്നതിനു സഹായിക്കുന്നത് ഈസ്ട്രജൻ ഹോർമോണാണ്. ഈ ഹോർമോൺ ഒരു പ്രത്യേക ലെവലിലാണെങ്കിൽ എൻഡോമെട്രിയം തുടർന്നും വളരുകയും കട്ടിവയ്ക്കുകയും ചെയ്യും.
ഗർഭധാരണം നടക്കാതെ വന്നാൽ തലച്ചോറിൽ നിന്നും ആ മെസേജ് പിറ്റ്യൂട്ടറി വഴി എത്തുകയും ഈസ്ട്രജൻ ലെവൽ കുറയുകയും ചെയ്യും. അതനുസരിച്ച് എൻഡോമെട്രിയത്തിന്റെ കട്ടി കുറയുകയും അതു പൊട്ടി ഗർഭാശയഗളത്തിലൂടെ പുറത്തു പോവുകയും ചെയ്യും.
ഈസ്ട്രജൻ അളവു കുറയുന്നതോടെ തയാറെടുപ്പുകൾ വെറുതെ ആയെന്നു പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് അറിയിപ്പു കിട്ടും. അതോടെ പിറ്റ്യൂട്ടറി എഫ് എസ് എച്ച് ഹോർമോൺ പുറപ്പെടുവിച്ച് അടുത്ത ഫോളിക്കിളിനെ അണ്ഡവിസർജനത്തിനു പ്രേരിപ്പിക്കും. അതോടെ പഴയ പരിപാടികളെല്ലാം പുനരാരംഭിക്കും.
എന്താണ് അണ്ഡവിസർജനം?
മാസത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെട്ട ഓരോ അണ്ഡം വീതം അണ്ഡാശയത്തിൽ നിന്നു പുറത്തുവരുന്ന പ്രക്രിയയാണ് അണ്ഡവിസർജനം. ഗർഭപാത്രത്തിന്റെ ഇരുവശത്തുമായി കാണുന്ന ചെറിയ ഗ്രന്ഥികളാണ് അണ്ഡാശയങ്ങൾ. അണ്ഡാശയത്തിനുള്ളിലെ ഫോളിക്കിൾ അറകളിലാണ് അണ്ഡം സ്ഥിതി ചെയ്യുന്നത്. ഓരോ മാസവും ഓരോ അണ്ഡാശയത്തിൽ നിന്നായി അണ്ഡവിസർജനം നടക്കും. പുറത്തുവരാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട അണ്ഡങ്ങൾ അണ്ഡാശയങ്ങളിൽ തന്നെ അലിഞ്ഞുചേരുന്നു. അണ്ഡവിസർജനമില്ലാതെയുള്ള ആർത്തവം ഗർഭധാരണത്തിനുതകുന്നതല്ല.
പെൺകുട്ടി ജനിക്കുമ്പോൾ തന്നെ 40,000 മുതൽ 4 ലക്ഷം വരെ അണ്ഡങ്ങൾ ഓരോ അണ്ഡാശയത്തിലും ഉണ്ടാകും. പൂർണവളർച്ചയെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം. ആദ്യ ഏഴ്, എട്ടു വർഷം അണ്ഡങ്ങൾക്കു വളർച്ചയും വികാസവും ഉണ്ടാകില്ല. എന്നാൽ ഏഴെട്ടു വയസാകുന്നതോടെ തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥി അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി ഫോളിക്കിൾ സ്റ്റിമുലേറ്റിങ് ഹോർമോൺ സ്രവിക്കപ്പെടുന്നു. ഇതിനെ തുടർന്നു തിരഞ്ഞെടുക്കപ്പെട്ട ചില ഫോളിക്കിളുകൾ പൂർണവളർച്ചയെത്തി അണ്ഡവിസർജനം നടക്കുന്നു.
Content Summary: Menstrual cycle