കാലാവസ്ഥാ വ്യതിയാനം, ചെങ്കണ്ണ് പടരുന്നു; രോഗത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്
ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഒട്ടേറെപ്പേരാണു ദിവസവും ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികൾ കൂടുതലായും എത്തുന്നത്. കുട്ടികളിലും രോഗം വർധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്താൽ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ കരുതൽ

ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഒട്ടേറെപ്പേരാണു ദിവസവും ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികൾ കൂടുതലായും എത്തുന്നത്. കുട്ടികളിലും രോഗം വർധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്താൽ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ കരുതൽ അത്യാവശ്യമാണ്.
എന്താണ് ചെങ്കണ്ണ്?
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ഇത്. വൈറസ്, ബാക്ടീരിയ, വൈറസ് ബാധ എന്നിവ കൊണ്ടും രോഗം ഉണ്ടാകാം. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും പെട്ടെന്നു പിടിപെടാം. ചികിത്സ ലഭിച്ചാൽ മൂന്നുനാലു ദിവസത്തിൽ മാറും. എന്നാൽ സമയോചിതമായ ചികിത്സ ലഭിക്കാതെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രോഗകാരണം ബാക്ടീരിയ ആണെങ്കിൽ രണ്ടു കണ്ണിലും ബാധിക്കുകയും പീള അധികമായി ഉണ്ടാവുകയും ചെയ്യും. എന്നാൽ വൈറസിനാലും ചെങ്കണ്ണ് വരാം.
ലക്ഷണങ്ങൾ
കണ്ണുകൾക്കു ചൊറിച്ചിൽ, കൺപോളകൾക്കു തടിപ്പ്, കണ്ണിനു ചൂട്, കണ്ണുകളിൽ ചുവപ്പുനിറം, പീള കെട്ടൽ, പ്രകാശം അടിക്കുമ്പോൾ അസ്വസ്ഥത, തലവേദന, ചിലർക്കു വിട്ടുവിട്ടുള്ള പനി.
നിയന്ത്രണം
∙ സ്വയംചികിത്സ ഒഴിവാക്കുക, ഡോക്ടറുടെ നിർദേശപ്രകാരം കൃത്യസമയത്തു മരുന്നുകൾ കഴിക്കുക.
∙ ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, ആഹാരത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, രാത്രി ഉറക്കം ഉറപ്പാക്കുക, ശരീരത്തിനും കണ്ണുകൾക്കും വിശ്രമം നൽകുക, ∙ ചൂടുവെള്ളത്തിൽ പഞ്ഞി മുക്കി കൺപോളകൾ വൃത്തിയാക്കുക, രോഗബാധിതർ ടിവി, കംപ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.
പടരാതിരിക്കാൻ
∙ ചെങ്കണ്ണ് രോഗബാധയുള്ളവർ പ്ലെയിൻ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിക്കുക.
∙ വൈറസ് വായുവിലൂടെ പകരുന്നതിനാൽ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കുക.
∙ രോഗബാധിതർ ഉപയോഗിച്ച സോപ്പ്, തോർത്ത്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. കണ്ണിൽ തൊട്ടാൽ കൈ കഴുകി വൃത്തിയാക്കുക.
Content Summary: Conjunctivitis: Causes, Treatment, Symptoms and Prevention