ബിൽഗേറ്റ്സിനൊപ്പം ഒരേ സ്കൂളിൽ, റോബട്ടിക് സർജറിയിലെ അതികായൻ; ആരാണ് ഫ്രെഡറിക് മോൾ?
അച്ഛനും അമ്മയും ഡോക്ടർമാർ; അപ്പോൾ മകനെന്താകും? സ്വാഭാവികമായും മകനും ഡോക്ടറാകുമെന്ന നമ്മുടെ നാട്ടിലെ ഉത്തരമായിരുന്നില്ല അമേരിക്കക്കാരൻ ഫ്രെഡറിക് മോളിന് ആദ്യം പറയാനുണ്ടായിരുന്നത്. അദ്ദേഹം കോളജിൽ പഠിച്ചത് സാമ്പത്തികശാസ്ത്രം. പക്ഷേ എത്തിപ്പെട്ടത് അച്ഛന്റെയും അമ്മയുടെയും വഴിയിലേക്ക്. വരുംകാലത്തിന്റേതെന്നു ലോകം ചിന്തിക്കുന്ന റോബട്ടിക് സർജറിയുടെ തുടക്കക്കാരിൽ ഒരാളായ ഫ്രെഡറികിന്റെ ജീവിതകഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭമായ എസ്എസ് ഇന്നവേഷൻസിലേക്ക് യുഎസ് കമ്പനി ആവ്‍റയുടെ ലയനം നടന്ന വേദിയിൽ റോബട്ടിക്സിലെ ഈ അതികായനുമുണ്ടായിരുന്നു. ഇടവേളയിൽ മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ ഡോ. ഫ്രെഡറിക് തന്റെ ജീവിതവും റോബട്ടിക്സിന്റെ ഭാവി സാധ്യതകളെയും കുറിച്ചു സംസാരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉൾപ്പെടെ പലരും ‘റോബട്ടിക് സർജറിയുടെ പിതാവെന്നാണ്’ ഫ്രെഡറിക്കിനെ വിശേഷിപ്പിക്കുന്നത്. അതേക്കുറിച്ചു ചോദിച്ചപ്പോൾ, ‘‘മുത്തച്ഛനാകാനുള്ള പ്രായമുണ്ട്. എന്നു കരുതി എന്നെ ആരും ‘ഫാദർ ഓഫ് റോബട്ടിക് സർജറി’ എന്നൊന്നും വിളിക്കേണ്ടതില്ല’’ എന്നു മറുപടി. ആ വിശേഷണത്തിന്റെ കഥയെന്തായാലും ഫ്രെഡറിക്കിന്റെ അനുഭവവും പരിചയവും അദ്ദേഹത്തെ റോബട്ടിക് ശസ്ത്രക്രിയ രംഗത്തെ സവിശേഷമുഖമാക്കുന്നുവെന്നതിൽ ആർക്കും സംശയമുണ്ടാക്കാനിടയില്ല. ആ ജീവിതത്തെക്കുറിച്ച് ആദ്യം...

∙ വിധിപോലെ ഒരു വഴിമാറ്റം
ഫ്രെഡറിക്കിന്റെ അച്ഛനും അമ്മയും ഡോക്ടർമാരായിരുന്നു. ഇരുവരും ശിശുരോഗ വിദഗ്ധർ. യേൽ സ്കൂൾ ഓഫ് മെഡിസിനിൽനിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതകളിൽ ഒരാളാണ് ഫ്രെഡറിക്കിന്റെ അമ്മ. സന്തുഷ്ടമായ ആ കുടുംബാന്തരീക്ഷം മാറിമറിയുമ്പോൾ ഫ്രെഡറിക്കിന് വെറും 14 വയസ്സായിരുന്നു. കുടുംബവുമൊന്നിച്ച് സാൻ ജുവാൻ ദ്വീപിലേക്കുള്ള അവധിക്കാല യാത്രയ്ക്കിടെ ഫ്രെഡറിക്കിന് അമ്മയെ നഷ്ടപ്പെട്ടു. നദിയിലുണ്ടായ അപകടമായിരുന്നു കാരണം. തീർന്നില്ല, കുറച്ചുനാളുകൾക്കു ശേഷം അച്ഛനും മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. ആ സങ്കടനാളുകളെ മറക്കാനുള്ള വഴിയായിരുന്നു സത്യത്തിൽ ഫ്രെഡറിക്കിന് കോളജ്. പക്ഷേ, അച്ഛനും അമ്മയും പോയ വഴിയിൽനിന്നു മാറി സാമ്പത്തികശാസ്ത്രമായിരുന്നു പഠിക്കാൻ തിരഞ്ഞെടുത്തത്.
എന്തൊക്കെ പറഞ്ഞാലും രക്തത്തിൽ ഉള്ളതു മാഞ്ഞുപോകുമോ? പതിവുള്ള ലൈബ്രറി വായനയ്ക്കിടയിൽ കണ്ണിലുടക്കിയ ലേഖനം പൾമനറി–കാർഡിയാക് ബൈപ്പാസിനെക്കുറിച്ചായിരുന്നു. സ്വാഭാവികമായും മനസ്സിലേക്കു വന്നത് അച്ഛന്റെ മുഖം. ബൈപ്പാസ് ഒരു പക്ഷേ, അച്ഛന്റെ പ്രായക്കാരായ ഒരായിരം പേരുടെ ജീവൻ രക്ഷിക്കും. ഈ വായനയാണ് ഫ്രെഡറിക്കിന്റെ ജീവിതം വീണ്ടും വഴിതിരിച്ചുവിട്ടത്. അദ്ദേഹം വാഷിങ്ടൺ സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടി. ഡോക്ടറാകാൻ പഠിച്ചു. ആ കാലത്തു വളരെക്കുറച്ചു മുറിവുകളുമായി ശസ്ത്രക്രിയ എന്നത് ഏറെക്കുറെ സങ്കൽപം മാത്രമായിരുന്നു. ആ സങ്കൽപ്പത്തെ മാറ്റിമറിച്ചു കൊണ്ടാണ് ഫ്രെഡറിക് തന്റെ ജീവിതം അടയാളപ്പെടുത്തിയത്.
∙ ‘താക്കോൽ ദ്വാര’ത്തിലൂടെ...
റസിഡൻസി കാലത്ത് പതിവു ഡ്യൂട്ടി റൊട്ടേഷനിടയിലാണ് അക്കാലത്തെ പരമ്പരാഗത ശസ്ത്രക്രിയ രീതികളിൽനിന്നു വ്യത്യസ്തമായ ലാപ്രോസ്കോപി (താക്കോൽദ്വാര ശസ്ത്രക്രിയ) നേരിൽ കാണുന്നത്. വളരെ ചെറിയ ദ്വാരമുണ്ടാക്കി അതിലേക്ക് ഫൈബർ ഒപ്ടിക് കേബിളായ ലാപ്രോസ്‌കോപ്പി ട്യൂബ് കടത്തി ചെയ്യുന്ന ശാസ്ത്രക്രിയയാണിത്. ചെറിയ മുറിവുകൾ ആയതിനാൽ ശസ്ത്രക്രിയയ്ക്കുശേഷമുള്ള വേദനയും താരതമ്യേന കുറവായിരിക്കും. നേരത്തേ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നതുൾപ്പെടെയുള്ള മേന്മകളും ഇതിനുണ്ട്. ഇതിനൊപ്പമുള്ള ക്യാമറയിലൂടെ, ശരീരത്തിനുള്ളിൽ നടക്കുന്നതു കണ്ടു നടത്തുന്ന ശസ്ത്രക്രിയ ആയതിനാൽ കൂടുതൽ കൃത്യതയുണ്ടെന്നതും പ്രത്യേകത.
സാങ്കേതിക വിദ്യയുടെയോ പരിശീലനത്തിന്റെയോ കുറവുകൊണ്ട് കാര്യമായി ഉപയോഗിക്കപ്പെടാതെ പോകുന്ന ശസ്ത്രക്രിയാ സങ്കേതമാണിതെന്ന ആലോചനയിലേക്ക് ഫ്രെഡറിക് തന്റെ ആലോചന മാറ്റിപ്പിടിച്ചത് ഇവിടെയാണ്. ശസ്ത്രക്രിയയുടെ തന്നെ ഭാവി എന്തുകൊണ്ട് ഇതായിക്കൂടായെന്നും അദ്ദേഹം ആലോചിച്ചു. ഇതിനു യോജിച്ച രീതിയിൽ ഉപകരണങ്ങൾ പരിഷ്കരിക്കാതെ ഈ ആലോചന എവിടേക്കും എത്തില്ലെന്നും ഫ്രെഡറിക്കിനു വ്യക്തയുണ്ടായിരുന്നു. വീണ്ടും വഴിമാറ്റിപ്പിടിച്ച ഫ്രെഡറിക് പഠിച്ചിറങ്ങിയ എൺപതുകളുടെ അവസാനത്തോടെ ഇതിനു പറ്റിയ ഉപകരണങ്ങളുടെ നിർമാണത്തിലേക്കും പതിയെ ഇന്നു കാണുന്ന റോബട്ടിക് സർജിക്കൽ ഉപകരണങ്ങളുടെ നിർമിതിയിലേക്കും കടന്നെത്തി. അതിനിടയിൽ റോബട്ടിക് സർജറിക്കുള്ള ഉപകരണ നിർമാണ കമ്പനികൾ സ്ഥാപിച്ചു. ആ വളർച്ചയിപ്പോൾ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിലെത്തി നിൽക്കുന്നു. ‘90കളുടെ പകുതിയിൽ തന്നെ ഈ രംഗത്തു സുപ്രധാനമായി മാറിയ പല ഉപകരണങ്ങളും അതിന്റെ ആശയവും ഫ്രെഡറിക്കിനെ ശ്രദ്ധേയനാക്കിയിരുന്നു.
വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന ശസ്ത്രക്രിയാ രംഗമാണ് റോബട്ടിക് സർജറി. റോബട്ടിക് സർജറി ഉപകരണങ്ങൾ നിർമിച്ചു വിദേശവിപണിയിൽ ഉൾപ്പെടെ ലഭ്യമാക്കുന്ന എസ്എസ് ഇന്നവേഷൻസിന്റേതുൾപ്പെടെ ഉദ്യമങ്ങൾ ഇന്ത്യയിൽ പോലും സജീവമാകുന്നു. സർജറി ചെയ്യുന്ന ഡോക്ടറും അദ്ദേഹത്തിന്റെ ശസ്ത്രക്രിയാ ഉപകരണങ്ങൾക്കും ഇടയിൽ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു റോബട്ടിനെ വിന്യസിക്കുന്നതാണ് റോബട്ടിക് സർജറി. കംപ്യൂട്ടർ സ്ക്രീനിലൂടെ നിരീക്ഷിച്ചു ഹാൻഡ് കൺട്രോൾ ഉപയോഗിച്ച് സർജൻ നൽകുന്ന നിർദേശങ്ങൾ കൃത്യതയോടെ റോബട്ട് നിർവഹിക്കും. സാധാരണ കൈകളുടെ ചലനങ്ങളിൽ വരാവുന്ന പ്രശ്നങ്ങളും മനുഷ്യ നേത്രങ്ങളുടെ പരിമിതിയും മറികടക്കാൻ ഇതുവഴി കഴിയുമെന്നതാണു പ്രത്യേകത. സർജിക്കൽ ഇന്റർഫേസ് ഡിവൈസ്, കംപ്യൂട്ടർ കൺട്രോളർ തുടങ്ങിയവ ഉപയോഗിച്ച് ഓപ്പറേഷൻ ടേബിളിലെ റോബട്ടിക് ആംസിന് (കൈകൾക്ക്) നിർദേശം നൽകുകയും ശസ്ത്രക്രിയ നടത്തുകയെന്നതുമാണ് അടിസ്ഥാന തത്വം. റോബട്ടിക് സർജറിയുടെ ഭാവിയേയും സാധ്യതയേയും കുറിച്ച് ഡോ. ഫ്രെഡറിക് സംസാരിക്കുന്നു...
∙ ഒരുപക്ഷേ, റോബട്ടിക് സർജറി ഏറ്റവും സജീവമായുള്ളത് താങ്കളുടെ രാജ്യത്താണ്. യുഎസിലാണ്. അവിടുത്തെ സാഹചര്യം വിശദീകരിക്കാമോ?
യുദ്ധമുഖത്ത് ഒരാൾക്ക് അടിയന്തര ശസ്ത്രക്രിയാ സഹായം നൽകേണ്ട സാഹചര്യം വന്നാൽ ഏറ്റവും അനുയോജ്യം റോബട്ടിക് സർജറിയാണെന്നു ഞാൻ പറയും. ഈ സാധ്യത വളരെ മുൻപേ മനസ്സിലാക്കിയ രാജ്യമാണ് യുഎസ്. അവിടുത്തെ പ്രതിരോധ വിഭാഗമാണ് റോബട്ടിക് ശസ്ത്രക്രിയ വികാസത്തിനായി വലിയ തോതിൽ ഫണ്ടിങ് നടത്തിയത്. അതായത് അടിയന്തര സാഹചര്യത്തിലുള്ള ഒരു രോഗിയുടെ അടുത്തേക്ക് റോബട്ടിക് സർജറി യൂണിറ്റ് അടങ്ങുന്ന ഒരു ആശുപത്രി സംവിധാനം ചെല്ലുന്നു. ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നു. ജീവൻരക്ഷാസമയം ഉൾപ്പെടെ ലാഭിക്കാൻ ഇതു നിർണായകമാണ്.
∙ യുഎസിലെ മാറ്റവും അനുഭവപാഠവും വച്ച് ഈ രംഗത്ത് ഇന്ത്യൻ സർക്കാരിനു ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
‘സ്റ്റാർട്ട് ഏർലി’ എന്നതാകണം മന്ത്രം. നേരത്തേ തുടങ്ങണം. കാരണം ഇവ ശരിയായി വരാൻ കുറച്ചധികം സമയം എടുക്കാം. ആ പ്രാഥമിക സമയം പിന്നിട്ടു കഴിഞ്ഞ രാജ്യമാണ് യുഎസ് എന്നു പറയാം. എങ്കിലും റോബട്ടിക്സ് ചികിത്സാരംഗത്ത് യുഎസിനും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ഈ രംഗത്തു കൂടുതൽ പഠനവും ഗവേഷണവും സർക്കാർ പ്രോത്സാഹിപ്പിക്കണം. ഒപ്പം ഇന്ത്യയിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനത്തിൽ റോബട്ടിക് സർജറിയെന്നത് ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തണം. തുടക്കത്തിൽ ചെലവേറിയതാണ്. എന്നിരിക്കിലും ഭാവിയിൽ ഇതു കൂടുതൽ പ്രയോജനങ്ങൾ ലഭ്യമാക്കുന്ന ശാസ്ത്രമേഖലയായി മാറും.
∙ റോബട്ടിക് സർജറിരംഗത്തെ നിലവിലെ സാഹചര്യം വിലയിരുത്താമോ?
ലോകത്ത് ആദ്യമായി റോബട്ടിക് സർജറി നടന്നിട്ട് മൂന്നു പതിറ്റാണ്ട് കഴിയുന്നു. ഇതോടകം 70 ലക്ഷത്തിൽപരം ശസ്ത്രക്രിയകളും നടന്നു. ഇതിനുള്ള സാങ്കേതിക വിദ്യയിൽ ഒട്ടേറെ മാറ്റങ്ങളും വന്നു. എന്നിട്ടും റോബട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ ലോകത്താകെ വ്യാപകമായില്ല. പ്രത്യേകിച്ചും ഇന്ത്യയിൽ. ലോകത്താകെയുള്ള ആറായിരത്തിൽപരം റോബട്ടിക് സിസ്റ്റം ഉണ്ട്. ഇതിന്റെ 90 ശതമാനത്തിലധികവും യുഎസ്, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും.
∙ റോബർട്ടിക് സർജറിയുടെ ഭാവി ?
ഗ്രാമീണ മേഖലകളിലേക്കും ഉൾനാടുകളിലെ ആശുപത്രികളിലേക്കും വരെ റോബട്ടിക് സർജറി സംവിധാനം എത്തുന്നൊരു കാലം ഉണ്ടാകുമെന്നു തന്നെ കരുതുന്നു. നേരത്തേ പറഞ്ഞതുപോലെ, റോബട്ടിക് സംവിധാനം ഉൾപ്പെടുന്ന മൊബൈൽ സർജറി യൂണിറ്റിന്റെ കാര്യം തന്നെയെടുക്കാം. ഇത് ഉൾഗ്രാമങ്ങളിൽ ചെന്നെത്തി ശസ്ത്രക്രിയകൾ ചെയ്യുന്ന നിലയിലേക്കും വൈകാതെ ലോകം കാൽവയ്ക്കുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
∙ ഏറ്റവും ഒടുവിലായി, മൈക്രോസോഫ്റ്റ് സഹസ്ഥാപനകനായ ബിൽ ഗേറ്റ്സ് ഒപ്പം പഠിച്ചയാളാണെന്നു കേട്ടിട്ടുണ്ട്. ഓർമകളെന്തെങ്കിലും?
ഞങ്ങൾ ഒരേ സ്കൂളിലായിരുന്നുവെന്നേയുള്ളൂ. അക്കാലത്തൊന്നും അടുത്ത പരിചയക്കാരായിരുന്നില്ല. പിന്നീടു പ്രഫഷനൽ രംഗത്തു സജീവമായ കാലത്ത് അദ്ദേഹത്തെ ഞങ്ങളുടെ സ്ഥാപനത്തിന്റെ പല പരിപാടികൾക്കും ക്ഷണിക്കുകയും സ്കൂൾ കാലത്തെ ഓർമകൾ പങ്കിടുകയും ചെയ്തിട്ടുണ്ട്.
English Summary: Interview with Medical Device Developer (Medical Robotics) and Entrepreneur Dr. Frederic Moll