ഒരു മുറിയിൽ മുപ്പതിനായിരം കൃത്രിമ ഗർഭപാത്രങ്ങൾ. അതിൽ എല്ലാം കുഞ്ഞുങ്ങൾ വളരുന്നു. ഒരു സയൻസ്ഫിക്‌ഷൻ ചലച്ചിത്രത്തിലേതു പോലുള്ള രംഗങ്ങൾ. ഇത് യാഥാർഥ്യമായാലോ? മുപ്പതിനായിരം വളർച്ചാ അറകളിൽ വളരുന്ന മുപ്പതിനായിരം മനുഷ്യക്കുഞ്ഞുങ്ങൾ ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്ന പുതിയ സാങ്കൽപിക വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മുറിയിൽ മുപ്പതിനായിരം കൃത്രിമ ഗർഭപാത്രങ്ങൾ. അതിൽ എല്ലാം കുഞ്ഞുങ്ങൾ വളരുന്നു. ഒരു സയൻസ്ഫിക്‌ഷൻ ചലച്ചിത്രത്തിലേതു പോലുള്ള രംഗങ്ങൾ. ഇത് യാഥാർഥ്യമായാലോ? മുപ്പതിനായിരം വളർച്ചാ അറകളിൽ വളരുന്ന മുപ്പതിനായിരം മനുഷ്യക്കുഞ്ഞുങ്ങൾ ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്ന പുതിയ സാങ്കൽപിക വിഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 

ADVERTISEMENT

ജനസംഖ്യ കുറഞ്ഞുവരുന്ന രാജ്യങ്ങളെ സഹായിക്കാൻ വേണ്ടിയുള്ള ഒരു സൗകര്യം എന്നാണ് വിഡിയോ നിർമാതാക്കൾ പറയുന്നത്. 

ADVERTISEMENT

യെമനിലെ മോളിക്യുലാർ ബയോടെക്നോളജിസ്റ്റായ ഹഷേം അൽ–ഘാലിയാണ് 8.39 മിനിറ്റ് ദൈർഘ്യമുള്ള ഈ അനിമേഷൻ വിഡിയോയുടെ സ്രഷ്ടാവ്. എക്ടോൾ ലൈഫ് എന്ന സാങ്കൽപിക കൃത്രിമ ഗർഭപാത്ര സൗകര്യം ആണ് വിഡിയോയിൽ ഉള്ളത്. വലിയ ലാബുകളിൽ കൂടുതൽ എണ്ണം കൃത്രിമ ഗർഭപാത്ര അറകൾ ഉൾക്കൊള്ളാനാകും. ഇതിനുള്ളിലാണ് കുഞ്ഞുങ്ങൾ വളരുന്നത്. പൂർണമായും റിന്യൂവബിൾ എനർജിയായ സോളാർ എനർജിയിലും വിൻഡ് എനർജിയിലും ആണ് ലാബ് പ്രവർത്തിക്കുന്നത്. 

ADVERTISEMENT

പ്രസവവേദന കൂടാതെ തന്നെ കുട്ടിയെ ലഭിക്കും എന്നതും ഒരു പ്രത്യേകതയാണ്. ഒരു ബട്ടൺ ഞെക്കിയാൽ കുഞ്ഞിനെ കൃത്രിമ ഗർഭപാത്രത്തിൽ നിന്ന് പുറത്തെടുക്കാനാകും. രണ്ടരലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. അവർ ഈ ആശയം കേട്ട് അതിശയം പ്രകടിപ്പിക്കുകയാണ്. പലരും ഈ ആശയത്തെ എതിർക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ ഡിസംബറിൽ കോടീശ്വരനായ ഇലോൺ മസ്ക്, ജനസംഖ്യാ തകർച്ചയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭൂമിയിൽ ആവശ്യത്തിന് ആളുകളില്ലെങ്കിൽ ചൊവ്വയിലേക്കു പോകാനും ആളുകള്‍ കാണില്ല എന്നു പറഞ്ഞ മസ്ക് മനുഷ്യശരീരത്തിനു പുറത്ത് ഗർഭസ്ഥ ശിശുക്കളെ വളർത്തുന്ന കൃത്രിമ ഗർഭപാത്രങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള ആശയവും നിർദേശിച്ചിരുന്നു.

Content Summary: Artificial womb facility that grows 30,000 babies?